എ​നി​ക്ക് ടി​ക്ക​റ്റു​ണ്ടോ..? രാ​ജ​മ​ല ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ ഒറ്റയാൻ ഇ​റ​ങ്ങി; ആളുകൾ ചിതറിയോടി

മൂ​​ന്നാ​​ർ: വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ ടി​​ക്ക​​റ്റ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ രാ​​ജ​​മ​​ല​​യി​​ൽ കാ​​ട്ടാ​​ന ഇ​​റ​​ങ്ങി. ആ​​ന​​യെ​​ക്ക​​ണ്ട് സ​​ഞ്ചാ​​രി​​ക​​ൾ ചി​​ത​​റി​​യോ​​ടി. പാ​​ർ​​ക്ക് ഒ​​രു ​മ​​ണി​​ക്കൂ​​റോ​​ളം അ​​ട​​ച്ചി​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടോ​​ടെ​​യാ​​ണ് മൂ​​ന്നാ​​ർ – മ​​റ​​യൂ​​ർ അ​​ന്ത​​ർ​​സം​​സ്ഥാ​​ന പാ​​ത​​യി​​ലൂ​​ടെ ഒ​​റ്റ​​യാ​​ൻ എ​​ത്തി​​യ​​ത്.

നാ​​ട്ടാ​​ന​യാ​ണ് വ​രു​ന്ന​തെ​ന്നു​ ക​​രു​​തി പ​​ല​​രും റോ​​ഡി​​ൽ​​നി​​ന്നു മാ​​റാ​​ൻ ശ്ര​മി​ച്ചി​​ല്ല. കാ​​ട്ടാ​​ന​​യാ​​ണെ​ന്നു വ​​നം​​വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ സ​​ന്ദ​​ർ​​ശ​​ക​​രെ അ​​റി​​യി​​ച്ച​​തോ​​ടെ പ​​ല​​രും സ​​മീ​​പ​​ത്തെ വ​​നം​​വ​​കു​​പ്പി​​ന്‍റെ കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ അ​​ഭ​​യം തേ​​ടു​​ക​​യാ​​യി​​രു​​ന്നു. ടി​​ക്ക​​റ്റ് കൗ​​ണ്ട​​റി​​ൽ‌​നി​​ന്നി​​രു​​ന്ന​​വ​​രെ ജീ​​വ​​ന​​ക്കാ​​ർ സു​​ര​​ക്ഷി​​ത സ്ഥ​​ല​​ത്തേ​​ക്കു മാ​​റ്റി.

ക​​ഴി​​ഞ്ഞ​ ദി​​വ​​സം ന​​യ​​മ​​ക്കാ​​ട് ഭാ​​ഗ​​ത്തു നി​​ല​​യു​​റ​​പ്പി​​ച്ചി​​രു​​ന്ന കാ​​ട്ടാ​​ന​​യാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ പാ​​ർ​​ക്കി​​ലെ​​ത്തി​​യ​​ത്. ഒ​​രു മ​​ണി​​ക്കൂ​​റോ​​ള​​മാ​​ണ് ദേ​​ശീ​​യോ​​ദ്യാ​​ന​​ത്തി​​ന്‍റെ അ​​ഞ്ചാം ​മൈ​​ൽ ടി​​ക്ക​​റ്റ് കൗ​​ണ്ട​​റി​​നു സ​​മീ​​പ​​ത്ത് വ​ഴി​യ​ട​ച്ച് ആ​​ന നി​​ല​​യു​​റ​​പ്പി​​ച്ച​​ത്. കൊ​ന്പ​ൻ കാ​​ടു​​ക​​യ​​റി​​യ​​തോ​​ടെ​​യാ​​ണ് പാ​​ർ​​ക്ക് വീ​​ണ്ടും തു​​റ​​ന്ന​​ത്.

Related posts