കോട്ടയം: മീറ്റർ പരിശോധനയെ തുടർന്ന് കോട്ടയം നഗരത്തിൽ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ഇന്നു രാവിലെ മുതൽ നഗരത്തിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നില്ല. കൂടുതൽ സമര പരിപാടികളെക്കുറിച്ചു ആലോചിക്കുന്നതിനായി സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നു ഉച്ചയ്ക്കു 12നു ഉൗട്ടി ലോഡ്ജിൽ യോഗം ചേരും. ഇന്നലെ രാവിലെ ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിക്കുന്നുണ്ടോയെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. തുടർന്നു ഓട്ടോറിക്ഷ തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതിനെതുടർന്നു തൊഴിലാളികൾ യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ കളക്്ടറെ കണ്ടു ചർച്ച നടത്തിയെങ്കിലും അനുകൂലമായി തീരുമാനമുണ്ടായില്ല. ഇതോടെ ഇന്നലെ ഉച്ചകഴിഞ്ഞു ഓട്ടോറിക്ഷ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണു ഇന്നു രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ നടപ്പിലാക്കിയതു പോലെ മീറ്റർ തുകയുടെ അടിസ്ഥാനത്തിൽ കുറഞ്ഞു ചുറ്റള്ളവുള്ള കോട്ടയത്തെ…
Read MoreCategory: Kottayam
കാഞ്ഞിരമറ്റംകാരുടെ ചങ്കു ബസിന് 50 വയസ്! കളക്ഷന് കുറഞ്ഞാന് സര്വീസ് നിര്ത്താമെന്ന് കെഎസ്ആര്ടിസിക്കാര് വിചാരിച്ചാലും നടക്കില്ല; കാരണം…
പാലാ: കെഎസ്ആർടിസിയുടെ പാലാ-കാഞ്ഞിരമറ്റം ബസ് സർവീസ് തുടങ്ങിയിട്ട് അന്പതാണ്ടുകൾ പിന്നിട്ടു. 1971 ൽ ആരംഭിച്ച കാഞ്ഞിരമറ്റംകാരുടെ ഈ ചങ്കു ബസ് പാലാ ഡിപ്പോയിലെ പല സർവീസുകളും മുടങ്ങുന്പോഴും ഇന്നേവരെ മുടങ്ങിയിട്ടില്ല. യാത്രാക്ലേശം രൂക്ഷമായ സമയത്ത് മുത്തോലി, കൊഴുവനാൽ വഴി കാഞ്ഞിരമറ്റത്തെത്തുന്ന ഈ ബസിനെ കൊച്ചുകുട്ടിയെ സ്കൂളിലേക്കയയ്ക്കുന്ന അമ്മയെപ്പോലെ ദിവസവും അലങ്കരിച്ചാണ് കാഞ്ഞിരമറ്റംകാർ പാലായിലേക്കു വിടുന്നത്. ഒൻപതു ട്രിപ്പുകളാണ് കാഞ്ഞിരമറ്റം ബസിനുള്ളത്. ആദ്യ ട്രിപ്പ് രാവിലെ 5.30ന് കാഞ്ഞിരമറ്റം പളളി പരിസരത്തുനിന്നും ആരംഭിക്കും. അവസാന ട്രിപ്പ് വൈകുന്നേരം 9.30 ന് പാലായിൽ നിന്നും ആരംഭിച്ച് കാഞ്ഞിരമറ്റം പള്ളി പരിസരത്ത് അവസാനിക്കും. ഡ്രൈവർക്കും കണ്ടക്ടർക്കും വിശ്രമിക്കുവാനും ഉറങ്ങുവാനുമുള്ള സൗകര്യം പള്ളി അധികൃതർ ചെയ്തു കൊടുത്തിട്ടുണ്ട്. കളക്ഷൻ കുറയുന്പോൾ സർവീസ് നിർത്താമെന്ന് കെഎസ്ആർടിസിക്കാർ വിചാരിച്ചാൽ അതും നടപ്പില്ല. കാഞ്ഞിരമറ്റംകാർ പിരിവിട്ട് കൂടുതൽ ടിക്കറ്റ് വാങ്ങി കളക്ഷൻ തുക ഉയർത്തും. എന്തായാലും ഇപ്പോൾ…
Read Moreകത്ത് എഴുതി വച്ച ശേഷം സൈക്കിളിൽ വീട് വിട്ടു; രക്ഷിതാക്കളെയും പോലീസിനെയും വട്ടംകറക്കി പത്താം ക്ലാസ് വിദ്യാർഥി
ഏറ്റുമാനൂർ: കത്ത് എഴുതി വച്ച ശേഷം സൈക്കിളിൽ വീട് വിട്ട് പോയ പത്താം ക്ലാസ് വിദ്യാർഥി രക്ഷിതാക്കളെയും പോലീസിനെയും വട്ടം കറക്കി. ഒടുവിൽ കോച്ചി ലുലു മാളിൽ നിന്നും വിദ്യാർഥിയെ കണ്ടെത്തി. ഏറ്റുമാനൂരിലുള്ള ഒരു സ്കൂളിലെ 15 വയസുള്ള പത്താം ക്ലാസ് വിദ്യാർഥിയെ ഇന്നലെ വെളുപ്പിനെയാണ് കാണതായത്. ബാഗും സാധനങ്ങളും വീട്ടിൽനിന്നെടുത്ത പണവുമായിട്ടായിരുന്നു വിദ്യാർഥി വീട്ടൽ നിന്നും ഇറങ്ങിയത്. പോവുകയാണെന്ന വിവരത്തിന് വീട്ടിൽ കത്തെഴുതിവച്ച ശേഷം സ്വന്തം സൈക്കിളിൽ ഇറങ്ങിതിരിച്ച വിദ്യാർഥി തലയോലപറന്പ് വഴി എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ലുലു മാളിലും മറ്റും വീട്ടുകാരോടൊപ്പം ഇയാൾ പോയിരുന്നു. ഏറ്റുമാനൂർ പോലിസും വിദ്യാർഥിയുടെ ബന്ധുക്കളും എറണാകുളത്ത് മാളിലും സമീപ പ്രദേശങ്ങളിലും അന്വേഷണം തുടരുന്നതിനിടയിൽ വൈകുന്നേരം ആറ് മണിയോടെ കണ്ടെത്തുകയായിരുന്നു.
Read Moreകുമ്പനാട് വട്ടക്കോട്ടാൽ ഭാഗത്ത് പെരുന്പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു; പേടിച്ചുവിറച്ച് നാട്ടുകാര്; കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ഇങ്ങനെ…
കുമ്പനാട്: കുമ്പനാട് ജംഗ്ഷന് സമീപമുള്ള വട്ടക്കോട്ടാൽ, പൈങ്ങാലോടി മാർത്തോമ്മാ പള്ളി ഭാഗത്ത് പെരുന്പാന്പ് ശല്യം രൂക്ഷമാകുന്നു. ഈ മേഖലയിൽ നിന്നും കഴിഞ്ഞ കുറെ മാസങ്ങളുടെ ഇടവേളയിൽ രണ്ട് പെരുമ്പാമ്പിനെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി വനംവകുപ്പിന് കൈമാറിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് കുമ്പനാട് വട്ടക്കോട്ടാൽ നാഷണൽ ക്ലബ് റോഡിൽ പൈങ്ങാലോടി മാർത്തോമ്മാ പള്ളിക്ക് സമീപം വീണ്ടും പെരുമ്പാമ്പിനെ കണ്ടത്. രാത്രി ജോലി കഴിഞ്ഞ വീട്ടിലേക്ക് പോയ പാലമറ്റത്ത് ജോജി, ഐവി ദമ്പതികളാണ് ആദ്യം പെരുമ്പാമ്പിനെ കാണുന്നത്. ഇവരുടെ നിലവിളി കേട്ട് ചുമട്ടുതൊഴിലാളിയായ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. 12 അടിയിൽ അധികം നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റാന്നി ഡിവിഷനിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർക്ക് കൈമാറി. മുന്പ് കുമ്പനാട് പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജംഗ്ഷനു സമീപം രാത്രിയിൽ റോഡിൽ ഇറങ്ങിയ പെരുമ്പാമ്പിനെ…
Read Moreതുടരെയുള്ള കൊലപാതകങ്ങളിൽ നടുങ്ങി ഇടുക്കി; പ്രതികളിലേറെയും ബന്ധുക്കൾ
തൊടുപുഴ: അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങൾ ജില്ലയെ നടുക്കുന്പോൾ കേസുകളിൽ പ്രതിസ്ഥാനത്തു വരുന്നത് കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ. ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊലപാതകക്കേസുകളിൽ മിക്കതിലും അടുത്ത ബന്ധുക്കളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഏറ്റവുമൊടുവിൽ ചൊവ്വാഴ്ച രാജകുമാരിയ്ക്കു സമീപം കുരുവിള സിറ്റിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ച കേസിൽ സഹോദരനും മരുമകനുമാണ് പ്രതി സ്ഥാനത്ത്. ഇതിനു രണ്ടു ദിവസം മുൻപാണ് കുമളിക്കു സമീപം ചക്കുപള്ളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയ സംഭവം ഉണ്ടായത്. അടുത്ത നാളിൽ നടന്ന മൂന്നു കൊലപാതകക്കേസുകളിൽ ഭർത്താക്കന്മാരാണ് ഭാര്യമാരെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. ഒരു കേസിൽ ഒന്നിച്ചു ജീവിച്ചയാളും യുവതിയുടെ ഘാതകനായി. കുടുംബ ബന്ധത്തിലെ അസ്വാരസ്യങ്ങളും സാന്പത്തിക തർക്കങ്ങളുമാണ് പല കൊലപാതകങ്ങൾക്കും കാരണമായത്. രാജകുമാരി കുരുവിളസിറ്റി മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് കഴിഞ്ഞ ദിവസം സ്വത്തുതർക്കത്തെ തുടർന്ന് ബന്ധുക്കളുടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ സഹോദരൻ…
Read Moreസംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; പാലായിലെ തോൽവിയിൽ ആത്മപരിശോധന നടത്തുമെന്ന് ജോസ് കെ. മാണി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ ആത്മപരിശോധന നടത്തുമെന്ന് കേരളാ കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി. സംഭവിക്കാൻ പാടില്ലാത്തതാണ് പാലായിൽ സംഭവിച്ചത്. ആത്മപരിശോധന നടത്തി പോരായ്മകൾ തിരുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു. പരാജയം കണ്ട് പതറില്ലെന്നും ഉപതെരഞ്ഞടുപ്പിന് ശേഷം പറയാനുള്ളതെല്ലാം പറയുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
Read Moreഒമ്പതു മാസത്തെ പരിശീലത്തിന് 8 വർഷത്തെ കാത്തിരിപ്പ്; ബറ്റാലിയൻ ഹവീൽദാർമാരുടെ സിവിൽ പോലീസ് നിയമനം; അട്ടിമറിക്കാൻ ഒത്തുകളി
ജോമി കുര്യാക്കോസ് കോട്ടയം: ബറ്റാലിയൻ ഹവീൽദാർമാരെ സീനിയോറിട്ടി അനുസരിച്ച് സിവിൽ പോലീസിലേക്കു നിയമിക്കാതെ പോലീസ് തലപ്പത്ത് ഒത്തുകളി. വിവിധ ബറ്റാലിയനിലെ ആയിരത്തിൽപരം പോലീസുകാരുടെ പ്രമോഷനും ശബള വർധനവും ഇതോടെ അട്ടിമറിക്കപ്പെടുകയാണ്. ഒന്പതു മാസത്തെ പരിശീനത്തിനുശേഷം സായുധസേനയിൽനിന്നു സിവിൽ പോലീസിലേക്കു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവർക്ക് എട്ടു വർഷത്തിലധികമായിട്ടും നിയമനമായില്ല. ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് സീനിയോറിട്ടി സഹിതം സിവിൽ പോലീസിലേക്കു നിയമനം നൽകുന്നതിന് ഇപ്പോൾ മേഴ്സി ചാൻസ് സന്പ്രദാനം നടപ്പാക്കുന്നതോടെ പോലീസുകാരുടെ പ്രൊമോഷൻ വീണ്ടും വൈകുമെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം ഡിഐജി എപി ബറ്റാലിയന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ ബറ്റാലിയൻ ഹവീൽദാർമാരുടെസിവിൽ പോലീസ് പ്രവേശനം അട്ടിമറിക്കുന്നത്. സംസ്ഥാനത്തെ ബറ്റാലിയനുകളിൽ പരിശീലനത്തിനുശേഷം താൽപര്യം അനുസരിച്ച് അതാതു ജില്ലകളിലെ സിവിൽ പോലീസ് സേനയിലേക്കു മാറുകയോ സായുധസേനയിൽ തുടരുകയോ ചെയ്യാം. പരിശീലനത്തിനുശേഷം അവസരങ്ങൾ തെരഞ്ഞെടുത്തശേഷം പിന്നീട് മാറ്റങ്ങൾ മുന്പു നൽകിയിരുന്നില്ല. സായുധസേനയിൽ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക്…
Read Moreപടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിൽ നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു; ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
കടുത്തുരുത്തി: പടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിൽ നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു; ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. അപ്പർകുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ രാവിലെ മുതൽ വൈകൂന്നേരം വരെ ജോലി ചെയ്താലും വെറും കൈയോടെ മടങ്ങേണ്ട അവസ്ഥയാണെന്ന് ഈ മേഖലയിൽ പണിയെടുക്കുന്നവർ പറയുന്നു. മുൻകാലങ്ങളിൽ ദിവസം 20 മുതൽ 30 കിലോ വരെ മത്സ്യം കിട്ടിയിരുന്നതായും ഇപ്പോൾ മത്സ്യലഭ്യതയില്ലാതായതോടെ ദൈനംദിന കാര്യങ്ങൾ പോലും നടക്കുന്നില്ലെന്നുമാണ് ഇവരുടെ സങ്കടം. പലപ്പോഴും വീടുകൾ പട്ടിണിയിലാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തോടുകളിൽ നിന്നും കാരി, വരാൽ, വാള, കൂരി, ചെന്പല്ലി, പരൽ, പള്ളത്തി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. ഇത്തരം നാട്ടുമത്സ്യങ്ങൾ മാർക്കറ്റിൽ എത്തിച്ചാൽ മറ്റു മത്സ്യങ്ങളേക്കാൾ ഡിമാന്ഡായിരുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്കു നല്ല വിലയും ലഭിച്ചിരുന്നു. മുൻകാലങ്ങളിൽ പാടശേഖരങ്ങളിൽനിന്ന് മത്സ്യം പിടിക്കാൻ പാടശേഖരസമിതികൾ ലേലം ചെയ്യുമായിരുന്നു. അക്കാലത്തൊക്കെ ലേലം കൊള്ളാൻ വൻതിരക്കായിരുന്നു. എന്നാലിപ്പോൾ ഇത്തരമൊരു…
Read Moreപ്രാർഥനയോടെ വിദ്യാർഥികളും വീട്ടുകാരും; ജീവതത്തിലേക്ക് പിച്ചവച്ച് അഫീൽ; രോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥി അഫീൽ ജോണ്സണി(17)ന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തുകയും മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങൾ മരുന്നുകളുടെ സഹായം കൂടാതെ സാധാരണ നിലയിൽ ആയെന്നും എന്നാൽ തലച്ചോറിലുണ്ടായ ആഘാതം മാരകമായതിനാൽ അതിന്റെ പ്രവർത്തനങ്ങൾക്കു കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അഫീൽ അപകടത്തിൽപ്പെട്ടത്. മെഡിക്കൽ കോളജ് അത്യാഹിതവിഭാഗം തിയറ്ററിൽ ഏഴ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ കഴിഞ്ഞാണു ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റിയത്. തലയ്ക്ക് 10 സെൻറിമീറ്റർ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ബാലകൃഷ്ണൻ പറഞ്ഞു.…
Read Moreമദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നത് ജോബിന്റെ സ്ഥിരം കലാപരിപാടികളിൽ ഒന്ന്; പാമ്പാടിയിൽ ഇടിച്ചുതെറിപ്പിച്ചത് രണ്ടു വാഹനങ്ങളെ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാന്പാടി: മദ്യലഹരിയിൽ അമിതവേഗത്തിൽ യുവാവ് ഓടിച്ച ബെൻസ് കാർ രണ്ടു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. കൂരോപ്പട താന്നിക്കൽ ഭാഗത്താണ് ഇന്നലെ വൈകുന്നേരം അപകടം നടന്നത്. കൂരോപ്പടയിൽനിന്നും പാന്പാടിയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും പാന്പാടിയിൽനിന്ന് കൂരോപ്പടയ്ക്കു പോയ കാറുമാണു ഇടിച്ചു തെറിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാന്പാടിയിലെ വർക്ക്ഷോപ്പിൽ എ സി മെക്കാനിക്കായ ജോബിനെതിരേ പാന്പാടി പോലീസ് കേസെടുത്തു. മുന്പും മദ്യപിച്ച് വാഹനം ഓടിച്ചതിനു പോലീസ് കേസെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തതാണ്. അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പിൽ എത്തിക്കുന്ന വാഹനവുമായി ചുറ്റിത്തിരിഞ്ഞു നടക്കുക ജോബിന്റെ സ്ഥിരം ശൈലിയാണെന്നു പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ഓട്ടോറിക്ഷ തലകീഴായി മറിയുകയും എതിരേവന്ന കൊല്ലം സ്വദേശിയുടെ കാറിനു മുകളിലേക്കു പതിക്കുകയുമായിരുന്നു. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ റെജിയെ പാന്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കാറിന്റെ മുൻഭാഗം തകർന്നു. പാലായിലെ ബ്രില്യന്റിലേക്കു മകളുമായി പോകുകയായിരുന്നു കാർ…
Read More