ഗാന്ധിനഗർ: ജീവനൊടുക്കാൻ ശ്രമിച്ച യുവഡോക്ടറിൽനിന്ന് മൊഴി രേഖപ്പെടുത്തിയശേഷമേ ആരോപണ വിധേയരായവരുടെ മൊഴി രേഖപ്പെടുത്തൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോളജ് വൈസ് പ്രിൻസിപ്പലും നെഫ്രോളജി മേധാവിയുമായ ഡോ. കെ.പി. ജയകുമാർ. അന്വേഷണ റിപ്പോർട്ട് താമസിയാതെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യുവ ഡോക്്ടറുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റി. ജീവനൊടുക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള കമ്മീഷന്റെ അന്വേഷണം ആരംഭിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘത്തോടു സംസാരിക്കുവാൻ കഴിയുന്ന ആരോഗ്യസ്ഥിതി വീണ്ടെടുക്കാത്തതാണു കാരണം. അമിതജോലി ഭാരത്തെ തുടർന്നാണ് ഗൈനക്കോളജി വിഭാഗത്തിലെ മൂന്നാം വർഷ പിജി ഡോക്ടർ കൈഞരന്പ് മുറിച്ചും, അമിതഗുളിക കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി ബാത്ത് റൂമിൽ വച്ചായിരുന്നുസംഭവം.മൂന്നു മാസമായി ഉറങ്ങാൻ പോലും കഴിയാതെ 42 മുതൽ 78 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി നല്കി പീഡിപ്പിച്ചുവത്രേ. ഒരു ദിവസം പോലും അവധി നൽകാതെ 15 ദിവസം…
Read MoreCategory: Kottayam
ജാമ്യത്തിലിറങ്ങിയ യുവാവിന്റെ ആത്മഹത്യ; രാജേഷിനെ കുടുക്കിയവർ കുടുങ്ങും;പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചു
കോട്ടയം: മോഷ്ടാവായി ചിത്രീകരിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്ത സംഭവത്തിൽ മേലുകാവ് സ്റ്റേഷനിലെ ബന്ധപ്പെട്ട പോലീസുകാർ കുടുങ്ങും. പാലാ കടനാട് വല്ല്യാത്ത് പനച്ചിക്കാലായിൽ രാജേഷ് (30) ആണ് കഴിഞ്ഞ മാർച്ച് ആറിന് ആത്മഹത്യ ചെയ്തത്. വീട്ടമ്മയുടെ മാല മോഷ്ടിച്ചെന്ന പരാതിയിലാണ് മേലുകാവ് പോലീസ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പോലീസ് കൂടുതൽ കേസിൽ ഉൾപ്പെടുത്തുമെന്നും വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ നിരപരധായിണെന്നുമുള്ള വാട്സ് ആപ്പ് സന്ദേശം കൂട്ടുകാർക്ക് അയച്ച ശേഷം രാജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. രാജേഷന്റെ മരണത്തിന് ഉത്തരവാദി പോലീസാണെന്ന് ആരോപിച്ച് വീട്ടുകാർ നല്കിയ പരാതിയെ തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടെ ഡിജിപി നിയോഗിച്ച പ്രത്യേക സംഘം സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ മേലുകാവ് പോലീസിന്റെ നടപടിയിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഡിജിപിയുടെ നിർദേശത്തെ…
Read Moreവയോധികർക്ക് വീട് നിർമാണത്തിന് അനുവദിച്ച പണത്തിൽ തട്ടിപ്പ്; എസ് സി പ്രമോട്ടറും നഗരസഭ ജീവനക്കാരും കുടുങ്ങും
വൈക്കം: വീട് നിർമാണത്തിന് സർക്കാരിൽനിന്ന് അനുവദിച്ച പണം വയോധികയെ കബളിപ്പിച്ച് തട്ടിയെടുത്ത എസ് സി പ്രമോട്ടറും വൈക്കം നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കുടുങ്ങും. പണം തട്ടിയെടുത്ത പ്രമോട്ടർക്കും ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കും എതിരേ ശക്തമായ നടപടി വേണമെന്നാണ് വൈക്കം നഗരസഭ കൗണ്സിൽ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം വാർഡിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വാര്യത്തൊടി ഓമനയെ കബളിപ്പിച്ച് രണ്ടു ലക്ഷത്തിലധികം രൂപയാണ് എസ് സി പ്രമോട്ടർ തട്ടിയെടുത്തത്. കഴിഞ്ഞ കൗണ്സിലിന്റെ കാലത്താണ് സംഭവം. തനിച്ചു താമസിക്കുന്ന നിർധനയായ ഓമനയ്ക്കു വീടു നിർമിക്കാൻ മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വീടിനു തറ കെട്ടിയ വയോധികയ്ക്കു ബാക്കി പണികൾ നടത്തുന്നതിന് അനുവദിച്ച രണ്ടും മൂന്നും ഗഡുവായ 2,10,000 രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങി തട്ടിയെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ചു നഗരസഭ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിച്ചെങ്കിലും…
Read Moreടയർ കിട്ടാനില്ല, ആംബുലൻസ് കട്ടപ്പുറത്ത്; കാഞ്ഞിരപ്പള്ളിയിൽ ഫയർഫോഴ്സിന്റെ ദുരവസ്ഥ കാണാതെ അധികാരികൾ
കാഞ്ഞിരപ്പള്ളി: ടയർ ക്ഷാമം മൂലം വലഞ്ഞ് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്.ടയർ ലഭിക്കാത്തതുമൂലം ആംബുലൻസ് കട്ടപ്പുറത്തായിട്ട് വർഷങ്ങൾ കഴിഞ്ഞു. മൊബൈൽ ടാങ്ക് യൂണിറ്റുകളിലൊന്നിന്റെ ടയറുകളും തേഞ്ഞ നിലയിലാണ്. 45ഓളം ജീവനക്കാരുണ്ട്. പക്ഷേ കാഞ്ഞിരപ്പളളിയിലും മുണ്ടക്കയം അടക്കമുള്ള മലയോര മേഖലയിലും ഒരു അത്യാഹിതമുണ്ടായാൽ ഇവർക്കെല്ലാം നിസഹയരായി നിൽക്കുവാനേ കഴിയൂ. കാരണം സംഭവസ്ഥലത്ത് ഓടിയെത്താൻ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന് ആവശ്യത്തിന് വാഹനങ്ങളില്ല എന്നത് തന്നെ. ആകെ ഇവിടെയുള്ളത് കാലപ്പഴക്കം ചെന്ന മിനിവാട്ടർമിസ്റ്റും ഒരു മൊബൈൽ ടാങ്ക് യൂണിറ്റും മാത്രമാണ്. ഈ മൊബൈൽ ടാങ്ക് യൂണിറ്റാകട്ടെ ഏഴ് മാസമായി ചങ്ങനാശേരി ഫയർസ്റ്റേഷനിൽ ചലനമറ്റ് കിടന്നതാണ്. താല്ക്കാലിക സംവിധാനമെന്ന നിലയിൽ നൽകിയിരിക്കുന്ന ഈ വാഹനവുമായി ലക്ഷ്യസ്ഥാനത്തെത്തണമെങ്കിൽ ഇരട്ടി സമയം വേണ്ടിവരും. അതു കൊണ്ട് തന്നെ യാതൊരു അത്യാഹിതവും സംഭവിക്കരുതേ എന്ന പ്രാർഥനയിലാണ് ഇവിടത്തെ ജീവനക്കാരും നാട്ടുകാരും. ഒരു മൊബൈൽ ടാങ്ക് യൂണിറ്റും ഒരു ആംബുലൻസും കൂടിയുണ്ടെങ്കിലും…
Read Moreസ്വകാര്യ വാഹനത്തിൽ ബസ് ഡ്രൈവറുടെ പരക്കം പാച്ചിൽ; മൂന്നുവാഹനങ്ങളിൽ കൂട്ടിയിടിച്ച് അപകടം; ഏറ്റുമാനൂരിൽ അപകടം ഉണ്ടാക്കിയ യുവാവിനെ നാട്ടുകാർ പിടിച്ചു വച്ചു
ഏറ്റുമാനൂർ: അമിതവേഗത്തിൽ പാഞ്ഞ കാർ മൂന്നു കിലോമീറ്ററിനുള്ളിൽ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിലാണ് അപകടം. കാർ ഡ്രൈവർ കടപ്പൂര് സ്വദേശി അനുപി(31)നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഒൻപതോടെ എം സി റോഡിൽ ഏറ്റുമാനൂരിലാണ് സംഭവം. അമിത വേഗത്തിൽ എത്തിയ കാർ ആദ്യം പാറോലിക്കൽ ഭാഗത്ത് വച്ച് ഒരു ബൈക്കിന് പിന്നിലിടിച്ചു. പിന്നീട് ഏറ്റുമാനൂർ – എറണാകുളം റോഡിലേക്ക് പാഞ്ഞ കാർ ഏറ്റുമാനൂർ ക്ഷേത്രത്തിന് മുൻപിൽ വച്ച് മറ്റൊരു കാറിന്റെ പിന്നിലിടിച്ചു. തുടർന്ന് ഇവിടെ വച്ച് അമിത വേഗത്തിൽ സിനിമാ സ്റ്റൈലിൽ കാർ പിന്നോട്ടെടുത്ത് വെട്ടിച്ച് വീണ്ടും മുന്നോട്ട് തവളക്കുഴി ഭാഗത്തേക്ക് പോയി. തവളക്കുഴി ജംഗ്ഷനിൽ കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകരുകയും ടയർ ഉൗരി തെറിച്ച്…
Read Moreകാറിൽ പിൻതുടർന്നെത്തി കമ്പി വടിക്കടിക്ക് കൈ തല്ലിയൊടിച്ചു; എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ ആക്രമിച്ചത് സംഘമായി എത്തിയവർ; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം
ഏറ്റുമാനൂർ: എസ്എഫ്ഐ ഏറ്റുമാനൂർ ഏരിയ സെക്രട്ടറിയെ കാറിൽ പിൻതുടർന്നെത്തിയ അക്രമി സംഘം കന്പിവടിക്കടിച്ച് പരിക്കേൽപ്പിച്ചു. കാട്ടാത്തി പാലക്കുഴുപ്പിൽ മെൽബിൻ ജോസഫി(23)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെ കിടങ്ങൂർ ചെന്പിളാവിലാണ് ആക്രമണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന മെൽബിനെ ഒരു സംഘം കാറിൽ ഏറ്റുമാനൂർ ഭാഗം മുതൽ പിൻതുടർന്നു വരികയായിരുന്നു. രാത്രി ഏഴോടെ മെൽബിന്റെ ബൈക്കിന് കുറുകെ കാർ നിർത്തി തടയുകയും തുടർന്ന് കാറിൽ നിന്നിറങ്ങിയവർ മെൽബിന് നേരേ കുരുമുളക് സ്പ്രേ അടിക്കുകയും കന്പി വടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. മെൽബിന്റെ വലതു കയ്യിലും പുറത്തും കാലിനും ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമിസംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ മെൽബിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കിടങ്ങൂർ പോലീസ് കേസെടുത്തു. ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് മെൽബിൻ മൊഴിയിൽ പറയുന്നു.
Read Moreകണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടി; യാത്രക്കാര് ഡ്രൈവറെ വിവരമറിയിച്ചു; കണ്ടക്ടര് ഓട്ടോയില് പാഞ്ഞെത്തി; സംഭവം കോട്ടയത്ത്
കോട്ടയം: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.35ന് കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെട്ട ഈരാറ്റുപേട്ട ഡിപ്പോയുടെ ആർപിഎ 183 ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്. ബേക്കർ ജംഗ്ഷനിലെത്തി ആളുകൾ കയറി കഴിഞ്ഞപ്പോൾ യാത്രക്കാരാണ് ബസിൽ കണ്ടക്ടറില്ലെന്ന വിവരം ഡ്രൈവറെ അറിയിച്ചത്. തുടർന്ന് ഡ്രൈവർ കണ്ടക്ടറെ ഫോണിൽ വിളിച്ചു. ഓട്ടോയിൽ കണ്ടക്ടറെത്തിയതിനു ശേഷം സർവീസ് തുടർന്നു.
Read Moreപോലീസ് കാമറ തുണച്ചു; നഷ്ടപ്പെട്ട 40000 രൂപ കിട്ടിയത് ഒരു മണിക്കൂറിനകം
എരുമേലി: റോഡിൽ നഷ്ടപ്പെട്ട 40000 രൂപ ഉടമയ്ക്ക് തിരികെ കിട്ടിയത് പോലീസിന്റെ കാമറയുടെ സഹായം മൂലം. ഇന്നലെ രാവിലെ പത്തിന് എരുമേലി പേട്ടക്കവലയിലാണ് സംഭവം. മറ്റന്നൂർക്കര പൂവത്തിനാൽ നൗഷാദിന്റെ പണമാണ് പേട്ടക്കവലയിൽ ബസിൽ കയറുന്നതിനിടെ നഷ്ടപ്പെട്ടത്. വീടു പണിക്കു വേണ്ടി ടൈൽസ് വാങ്ങാൻ പണം മടിയിൽ പൊതിഞ്ഞുവെച്ച് മണിമലയിലേക്ക് പോകാൻ ബസിൽ കയറുന്നതിനിടെ പണം നഷ്ടപ്പെട്ടത് നൗഷാദ് അറിഞ്ഞില്ല. അല്പദൂരം ചെന്നപ്പോഴാണ് വിവരം അറിയുന്നത്. ഉടനെ ബസിൽ നിന്നിറങ്ങി എരുമേലി ടൗണിലെത്തി പല സ്ഥലങ്ങളിലും തെരഞ്ഞു. ബസിൽ കയറുന്നതിനു മുമ്പ് പണവുമായി സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. എരുമേലി പോലീസ് സ്റ്റേഷനിൽ ചെന്ന് വിവരം പറഞ്ഞപ്പോൾ പോലീസ് കാമറ പരിശോധിക്കുകയായിരുന്നു. പേട്ടക്കവലയിൽ ബസ് സ്റ്റോപ്പിലുള്ള കാമറയിൽ നൗഷാദിന്റെ മടിയിൽ നിന്നും പണം താഴെ വീഴുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. താഴെ വീണ പണം ഏതോ ഒരാൾ കാണുകയും…
Read Moreമഞ്ഞക്കുറിഞ്ഞി! പ്രകൃതി ഒരുക്കിയ മഞ്ഞപ്പുതപ്പിൽ മലമേടുകൾ വിസ്മയങ്ങളാകുന്നു
ചെറുതോണി: പ്രകൃതിയുടെ മഞ്ഞക്കുപ്പായം കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നു. മലമേടുകളിൽ മഞ്ഞ നിറത്തിൽ പൂത്തുനിൽക്കുന്ന കാട്ടുപൂക്കളാണ് കാഴ്ചക്കാരിൽ വിസ്മയം തീർക്കുന്നത്. നാട്ടുകാർ മഞ്ഞക്കുറിഞ്ഞിയെന്ന് വിളിക്കുന്ന ഈ കാട്ടുപൂക്കൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പുഷ്പിക്കുന്നത്. രാവിലേയും വൈകുന്നേരങ്ങളിലും മഞ്ഞ മലമേടുകളുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിപ്പാറയിൽ വർഷങ്ങളായി മഞ്ഞപ്പൂക്കൾ വിസ്മയം തീർത്തുവരുന്നു. സ്കൂൾ, കോളജ് വിദ്യാർഥികളും നാട്ടുകാരും ദീർഘനേരം ദിവസവും പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ ഇവിടെ തങ്ങാറുണ്ട്. നിരവധിയാളുകൾ ഫോട്ടോയെടുക്കാനും ഇവിടെ വന്നുപോകുന്നു. മഞ്ഞ പൂക്കളാൽ മൂടിയ മലകളാണ് ആളുകളെ ആകർഷിക്കുന്നത്. ഈ മലയിൽ നിന്നാൽ ചെറുതോണി അണക്കെട്ടും അതിലെ നീലത്തടാകവും കാണാനാവുമെന്നതിനാലും ഒട്ടുമിക്ക സമയത്തും ആളുകൾ ഇവിടെയെത്താറുണ്ട്.
Read Moreകൂറ്റൻ കാട്ടുപോത്ത് നാട്ടിൽ “അഴിഞ്ഞാടുന്നു’; യാത്രക്കാര്ക്ക് ഭയവും കൗതുകവും
രാജകുമാരി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ ബോഡിമെട്ട് ചുരം പാതയിൽ പട്ടാപ്പകൽപോലും കറങ്ങിനടക്കുന്ന കൂറ്റൻ കാട്ടുപോത്ത് യാത്രക്കാരിൽ ഭയവും കൗതുകവും സൃഷ്ടിക്കുന്നു. തമിഴ്നാടിന്റെ വനമേഖലയിൽപെടുന്ന ഈ ഭാഗത്ത് മാസങ്ങളായി രണ്ടു കാട്ടുപോത്തുകൾ റോഡിൽ ഇറങ്ങാറുണ്ടെന്ന് ഈ റൂട്ടിൽ പതിവായി സഞ്ചരിക്കാറുള്ളവർ പറയുന്നു. രണ്ടും വാർധക്യത്തിന്റെ അവശതകൾ പേറുന്നവയാണത്രേ. അതുകൊണ്ടുതന്നെ ആരേയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. പുലിക്കുത്തിനു രണ്ടുകിലോമീറ്റർ താഴെമുതൽ ഇവയെ കാണാം. ഹൈവേയുടെ ഓരംചേർന്ന് അലസഗമനം നടത്തുന്ന ’പാവം’ കാട്ടുപോത്തുകൾ മുൻപരിചയം ഇല്ലാത്തവരിൽ ഭയമാണ് ജനിപ്പിക്കാറുള്ളത്. അറിയാവുന്നവർക്ക് ഹരവും. ഏതാനുംവർഷം മുൻപുവരെ ഈ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. പുലികൾ വെള്ളം കുടിക്കാൻ എത്തിയിരുന്ന വെള്ളച്ചാട്ടം തമിഴിൽ “പുലിയൂത്ത്’ എന്ന് അറിയപ്പെടാൻ തുടങ്ങി. മലയാളത്തിൽ ഇത് “പുലിക്കുത്ത്’ ആയി മാറുകയും ചെയ്തു. ഗതാഗതത്തിരക്ക് വർധിച്ചതുകൊണ്ടായിരിക്കാം സമീപകാലത്തൊന്നും ഇവിടങ്ങളിൽ പുലികളെ കണ്ടവരില്ല.
Read More