കടുത്തുരുത്തി: തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽവേ യാഥാർത്ഥ്യമായാൽ മുളക്കുളം പഞ്ചായത്ത് പ്രദേശം രണ്ടായി മുറിയും. പാത വരുന്നതോടെ മുളക്കുളം പഞ്ചായത്തിലെ നൂറ് കണക്കിന് കുടുംബങ്ങളും സ്ഥാപനങ്ങളും ഒഴിയേണ്ടി വരും. കോട്ടയം ജില്ലയിൽ മുളക്കുളത്ത് നിന്നുആരംഭിച്ച് അറുനൂറ്റിമംഗലത്ത് ഇന്ദിര ജംഗ്ഷൻ വഴിയാണ് പാത കടന്നു പോകുന്നത്. മുളക്കുളം അന്പലപ്പടിയിൽ നിന്ന് ഇരുനൂറ്റിയന്‍പത് മീറ്റർ എച്ച്എൻഎൽ റോഡിലാണ് ആദ്യത്തെ മാർക്കിംഗ്. ഇവിടെ നിന്നും കുന്നപ്പിള്ളി പാന നടയിലാണ് അടുത്ത മാർക്കിംഗ്.പിന്നീട് ഞീഴൂർ പഞ്ചായത്തിലെ മഠത്തിപ്പറന്പിലാണ് മാർക്കിംഗ് നടത്തിയിരിക്കുന്നത്. മുളക്കുളത്തുനിന്നും പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും മധ്യത്തിലൂടെയായിരിക്കും പാത കടന്നു പോകുന്നതെന്ന് സർവേക്കെത്തിയവർ പറഞ്ഞിരുന്നു. മൂവാറ്റുപുഴയാറിന്റെ തീരത്ത് മത്സ്യക്കോളനി വഴി വരുന്ന പാത മുളക്കുളം പഞ്ചായത്ത് ഓഫീസിന്റെ പുറകുവശത്തെ ഓലിപ്പടവ് കോളനി, പൈക്കര ക്ഷേത്രം വഴി പാനനടയിലും അവിടെനിന്നും മടത്താട്ട് കോളനി, ഇന്ദിര ജംഗ്ഷൻ വഴി മഠത്തിപ്പറന്പിലേക്കുമായിരിക്കാം പാതകടന്നു പോകുന്നതെന്നും…
Read MoreCategory: Kottayam
മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ പഴങ്കഥയാകുന്നു; മെഡിക്കൽ കോളജിലെ ഒപി ചീട്ട് ഇനി വീട്ടിൽ നിന്നെടുക്കാം
ഗാന്ധിനഗർ: ഇനി വീട്ടിൽ ഇരുന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളിൽനിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദുരനുഭവമാണ് പഴങ്കഥയാകുന്നത്. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി ഒപി ചിട്ടെടുക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒപിക്കു മുന്നിൽ ജനത്തിരക്കിൽ ഭക്ഷണംപോലും കഴിക്കാതെ തങ്ങളുടെ ഉൗഴം കാത്തുനിന്ന് വിഷമിക്കേണ്ട അവസ്ഥക്കാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതോടെ വിരാമമാകുന്നത്. ഫാർമസിക്കു മുന്നിലും ലാബുകൾക്കു മുന്നിലും നീണ്ട വരികളും ഇനി കാണാനുണ്ടാകില്ല. രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന അവിശ്വസനീയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ആരോഗ്യമേഖലയിൽ ശാസ്ത്രീയമായ ആസൂത്രണം നടത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഇ- ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും ഹൈടെക് ആക്കുന്ന പ്രവർത്തനമാരംഭിച്ചു. കെൽട്രോണിന്റെ നേതൃത്വത്തിലാണ് കംപ്യൂട്ടർവൽക്കരണ…
Read Moreകോട്ടയത്തെ ഓക്സിജന്‍ ഷോറൂമില്‍ മോഷണം; സംഭവം ഇന്ന് പുലര്‍ച്ചെ നാലിന്
കോട്ടയം: തിരുനക്കരയിലെ ഓക്സിജൻ ഡിജിറ്റൽ ഷോറൂമിൽ മോഷണം. കോട്ടയം തിരുനക്കര മൈതാനത്തിന് എതിർവശത്ത് ജോസ്കോ ജ്വല്ലറിക്കു സമീപമുള്ള ഓക്സിജൻ ഷോറൂമിലാണ് ഇന്നു പുലർച്ചെ മോഷണം നടന്നത്. ഷോറൂമിൽ നിന്നു മൊബൈൽ ഫോണുകളാണ് നഷ്്ടമായിരിക്കുന്നത്. ഇന്നു പുലർച്ചെ നാലിനാണു മോഷണം നടന്നിരിക്കുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. രാവിലെ ജീവനക്കാർ എത്തി ഷോറൂം തുറക്കാൻ നോക്കിയപ്പോഴാണു മോഷണ വിവരമറിയുന്നത്. കോട്ടയം വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തും.
Read Moreപടിയിറങ്ങും മുമ്പ് പണികൊടുത്ത് കളക്ടർ; മൂന്നാറിലെ നാല് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി
ഇടുക്കി: സ്ഥലം മാറ്റത്തിന് ദിവസങ്ങൾക്ക് മുൻപ് ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജ് മൂന്നാറിലെ നാല് വ്യാജ പട്ടയങ്ങൾ റദ്ദാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് രവീന്ദ്രൻ പട്ടയങ്ങളിൽ നാലെണ്ണം റദ്ദാക്കിയത്. മൂന്നാർ ടൗണിലെ 912 സർവേ നമ്പറിൽ പെട്ട നാല് പട്ടയങ്ങൾക്കെതിരേയായിരുന്നു സബ് കളക്ടറുടെ നടപടി. പട്ടയങ്ങൾ റദ്ദാക്കിയ സബ് കളക്ടർ നാല് സർവേ നമ്പറിലുമായി കിടക്കുന്ന രണ്ടര ഏക്കർ ഭൂമി ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദ്ദേശവും നൽകിയിരുന്നു. ദേവികളും അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999-ൽ അനുവദിച്ച പട്ടയങ്ങളാണ് സബ് കളക്ടർ റദ്ദാക്കിയത്. പരിശോധനയിൽ ഭൂമിയുടെ ഉടമസ്ഥൻ വ്യാജ രേഖകൾ സമർപ്പിച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് നടപടിയുണ്ടായത്.
Read Moreഎംപാനൽ ഡ്രൈവർമാർ പുറത്തേക്ക്; ഓടിക്കാൻ ആളില്ലാതെ കെഎസ്ആർടിസി ട്രിപ്പുകൾ മുടങ്ങുന്നു
കോട്ടയം: വിവിധ ഡിപ്പോകളിലായി നൂറിലേറെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് ഉത്തരവ് ലഭിച്ചതോടെ ജില്ലയിൽ പകുതിയോളം കെഎസ്ആർടിസി ബസുകൾ ഇന്നു മുതൽ ഓട്ടം മുടങ്ങുന്നു. 100 മുതൽ 120 വരെ ബസുകൾ ഇന്നു മുതൽ മുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ യാത്രാ ദുരിതം വർധിക്കും. ശരാശരി എണ്ണായിരം മുതൽ ഇരുപതിനായിരം വരെ കളക്ഷൻ ലഭിക്കുന്ന ബസുകളാണ് ഡ്രൈവർമാരില്ലാത്തതിനാൽ മുടങ്ങുന്നത്. സ്ഥിരം ഡ്രൈവർമാരിൽ 20 ശതമാനത്തോളം ദീർഘകാല അവധിയിലും വിദേശത്തുമായതിനാൽ വരും ദിവസങ്ങളിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് സൂചന. ദിവസം മൂന്നു കോടിയിലേറെ രൂപയുടെ സാന്പത്തിക നഷ്ടം ജില്ലയിലെ വിവിധ ഡിപ്പോകളിലുണ്ടാകുമെന്നാണ് സൂചന. കുമളി, കട്ടപ്പന, ആലപ്പുഴ, മല്ലപ്പള്ളി, പത്തനംതിട്ട, എറണാകുളം, റാന്നി, കൊട്ടാരക്കര എന്നിവിടങ്ങളിലും എംപാനൽ ഡ്രൈവർമാർ ജോലി നിറുത്താൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലേക്കുള്ള ദീർഘദൂര ബസുകളുടെ സർവീസ് ഏറെക്കുറെയും. കോട്ടയം, പാലാ, പൊൻകുന്നം, ഈരാറ്റുപേട്ട ഡിപ്പോകളിലെ ദീർഘദൂര…
Read Moreഎന്തിന് ഇങ്ങനെ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു; കുട്ടികളുടെ ആശുപത്രിയിൽ ഐക്യൂ പരിശോധനകൾ നടത്തുന്നില്ല; വിദ്യാഭ്യാസത്തിനും ആനുകൂല്യത്തിനും തടസമുണ്ടാകുന്നതായി രക്ഷിതാക്കൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഐക്യൂ പരിശോധനകൾ നടത്തുന്നില്ലെന്ന് ആക്ഷേപം. വിവിധ സ്കൂളുകളിൽ നിന്നെത്തുന്ന കുട്ടികൾക്ക് അംഗവൈകല്യ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും പരാതിയുണ്ട്. സർട്ടഫിക്കറ്റ് യഥാസമയം നൽകണമെന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും ഇത് പാലിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ല. കുട്ടികളുടെ ആശുപത്രിയിൽ ഓട്ടിസിസ് ബാധിച്ച കുട്ടികൾക്ക് ചികത്സയ്ക്കായി ഇതിന്റെ വിഭാഗം പ്രവർത്തനം ആരംഭിച്ചെങ്കിലും, രോഗികൾക്കാവശ്യമായ സേവനം ഇവിടെനിന്ന് ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഐക്യൂ ടെസ്റ്റുകൾ നടത്താതിരിക്കുന്നതും, അംഗവൈകല്യ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് മൂലം നിരവധി കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതോടൊപ്പം, സർക്കാരിൽ വിവിധ അപേക്ഷ നൽകുവാനും കഴിയുന്നില്ല. അതിനാൽ ഐക്യൂ ടെസ്റ്റ് പുനരാരംഭിക്കുവാനും, സർട്ടിഫിക്കറ്റ് വിതരണം ചെയ്യുവാനുമുള്ള നടപടി ആശുപത്രി അധികൃതർ സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Read Moreഎംസി റോഡിൽ റോഡ് ഇടിഞ്ഞുതാണ് ഗർത്തം; കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടക്കെണിയായ കുഴിമൂടണമെന്ന ആവശ്യം ശക്തമാകുന്നു
ഏറ്റുമാനൂർ: തവളക്കുഴി ജംഗ്ഷനിൽ എംസി റോഡിൽ റോഡ് ഇടിഞ്ഞു താഴ്ന്ന് രൂപപ്പെട്ട ഗർത്തത്തിനു പരിഹാരം കാണാൻ കെഎസ്ടിപി ഇടപെടണം. കെഎസ്്ടിപിയും കരാറുകാരനുമായുളള ഡിഎൽപി കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചതോടെയാണു പുനർനിർമ്മാണത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നീളുന്നത്. എംസി റോഡ് നിർമ്മാണവും പൂർത്തിയായങ്കിലും കെഎസ്്ടിപിയിൽനിന്നു പിഡബ്ല്യുഡി റോഡ് ഏറ്റെടുക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗർത്തം ഉണ്ടായ ഭാഗത്തെ വെള്ളം ഒഴുകിപോകുന്നതിനു വേണ്ട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കഐസ്ടിപി ചീഫ് എൻജിനീയറുടെ അനുമതി ലഭിക്കണം. 6 ലക്ഷം രൂപയോളം അനുവദിച്ചു കിട്ടിയാലെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളെന്നും കഐസ്ടിപി അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 29 നാണ് എംസി റോഡിൽ ഗർത്തം രൂപപ്പെട്ടത്. പത്ര ഏജന്റായ കാണക്കാരി സെബാസ്റ്റ്യൻ റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറുന്നതിനിടെയാണു 12 അടിയോളം താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടത്. കുഴിയിലേക്ക് വീണ് പോയ സെബാസ്റ്റ്യൻ അതിലേക്കു വീഴുകയും…
Read Moreറബർ ട്രേഡ് ഇൻഫോ! റബർ വിലവിവരങ്ങൾ ശേഖരിക്കാൻ പുതിയ മൊബൈൽ ആപ്പുമായി റബർബോർഡ്
കോട്ടയം: പ്രകൃതിദത്ത റബറിന്റെ വില സംബന്ധിച്ച വിവരങ്ങൾ ദിവസേന ശേഖരിക്കുന്നതിനായി റബർ ട്രേഡ് ഇൻഫോ എന്ന പേരിൽ റബർബോർഡ് പുതിയ മൊബൈൽ ആപ്പ് തയാറാക്കി. നിലവിലുള്ള റബർവില ശേഖരണസംവിധാനം മെച്ചപ്പെടുത്തുന്നതിനും അതുവഴി വിവരങ്ങൾ അറിയുന്നതിനുള്ള ഡാറ്റാ സോഴ്സുകൾ വർധിപ്പിക്കുന്നതിനുമാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഡാറ്റാ സോഴ്സുകൾ കൂടുന്നതിലൂടെ ഭാവിയിൽ വിലവിവരശേഖരണപ്രക്രിയയുടെ കൃത്യതയും വർധിക്കും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെയാണ് ബോർഡ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.കോട്ടയം, കൊച്ചി എന്നി വിപണികളിലെ വ്യാപാരികൾ, സംസ്കർത്താക്കൾ, നിർമാതാക്കൾ, ബ്രോക്കർമാർ, ഏജന്റുമാർ തുടങ്ങിയവരിൽനിന്നെല്ലാം 1970 മുതൽ ബോർഡ് റബർവില സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിവരങ്ങളാണ് പ്രകൃതിദത്തറബർമേഖലയുമായി ബന്ധപ്പെട്ടവർ റബ്ബർവിലയുടെ സൂചകമായി കണക്കാക്കിവരുന്നത്. കർഷകർ, റബ്ബറുത്പാദകസംഘങ്ങൾ, വ്യാപാരികൾ, സംസ്കർത്താക്കൾ, നിർമാതാക്കൾ, നയരൂപവക്താക്കൾ തുടങ്ങിയവരെല്ലാം റബറിന്റെ കൊടുക്കൽ വാങ്ങലുകൾ സഹിതം വിപണിസംബന്ധമായ എല്ലാത്തിനും ബോർഡ് പ്രസിദ്ധം ചെയ്യുന്ന ഈ വിലയെയാണ് ആശ്രയിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിൽ…
Read Moreസര്‍ക്കസ് കാണാന്‍ കോട്ടയത്ത് എത്തിയ യുവാക്കള്‍ക്ക് എടിഎം കൗണ്ടറിനുള്ളില്നിന്നു ലഭിച്ചത് 20,000 രൂപ; പിന്നെ നടന്നത്…
കോട്ടയം: നഗരമധ്യത്തിലെ തിരക്കേറിയ എടിഎം കൗണ്ടറിനുള്ളിൽനിന്നും ലഭിച്ച 20,000രൂപ പോലീസിനു കൈമാറി യുവാക്കൾ. പൂഞ്ഞാർ സ്വദേശികളായ അക്ഷയും ബോബിനുമാണു യഥാർഥ ഉടമയുടെ കൈകളിലേക്കു പണം എത്തിക്കുന്നതിനു പോലീസിനു നൽകിയത്. ഇന്നലെ രാത്രി 9.30നായിരുന്നു സംഭവം. പൂഞ്ഞാറിൽനിന്നും നാഗന്പടത്തെ സർക്കസ് കാണാനായി എത്തിയതായിരുന്നു ഇരുവരും. നഗരത്തിൽ ചുറ്റിത്തിരിഞ്ഞശേഷം ഇരുവരും തിരുനക്കര മൈതാനത്തിനുസമീപം എത്തി. ഇവിടെ എത്തിയ ശേഷം എടിഎം കൗണ്ടറിൽ പണമെടുക്കാൻ കയറിയതോടെയാണ് ഇവിടെ ഇടപാട് പൂർത്തിയാക്കാതെ 20,000 രൂപ എടിഎം കൗണ്ടറിൽ തന്നെ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ പണം എടുത്തശേഷം പുറത്തിറങ്ങിയ ഇവർ കണ്ട്രോൾ റൂം പോലീസിനെ വിവരം അറിയിച്ചു. നഗരത്തിൽ ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന സിആർവി ഒന്നിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ അക്ഷയിനെയും, ബോബിനെയും വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവരുടെ സാന്നിധ്യത്തിൽ തന്നെ തുക വെസ്റ്റ് പോലീസ് അധികൃതർക്ക് കൈമാറി. പണം…
Read Moreപ്രതി പൂവൻ കോഴി! ഷൂട്ടിംഗ് തിരക്കിൽ തിരുനക്കര ബസ് സ്റ്റാൻഡ്; ഷൂട്ടിംഗ് കാണാൻ കൂട്ടംകൂടി നിൽക്കുന്നത് നിരവധി ആളുകള്‍
കോട്ടയം: ഷൂട്ടിംഗ് തിരക്കിൽ തിരുനക്കര ബസ് സ്റ്റാൻഡ്. ഇന്നു രാവിലെ മുതൽ ആരംഭിച്ച മലയാള സിനിമയുടെ ഷൂട്ടിംഗ് കാണാൻ നിരവധി ആളുകളാണ് കൂട്ടംകൂടി നിൽക്കുന്നത്. നടി മഞ്ജു വാര്യർ ഷൂട്ടിംഗിനായി എത്തിയിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘പ്രതി പൂവൻ കോഴി’ എന്ന സിനിമയുടെ ഷൂട്ടിംഗാണ് നടക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കോട്ടയത്തും പരിസരപ്രദേശങ്ങളിലും സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Read More