കോന്നി: അടൂർ പ്രകാശ് യുഡിഎഫ് കൺവൻഷൻ വേദിയിലെത്തിയത് പ്രവർത്തകരിൽ ആവേശമായി.താൻ നിർദേശിച്ച റോബിൻ പീറ്റർക്ക് സീറ്റ് നിഷേധിച്ചതോടെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന അടൂർ പ്രകാശുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നടത്തിയ ചർച്ചകളേ തുടർന്നാണ് ഇന്നലെ കൺവൻഷനിൽ അടൂർ പ്രകാശ് പങ്കെടുത്തത്. കൺവൻഷനിൽ പങ്കെടുത്തെങ്കിലും ജില്ലയിലെ നേതാക്കൾ അടക്കമുള്ളവരെ പ്രസംഗത്തിൽ പരോക്ഷമായി വിമർശിച്ചാണ് അടൂർ പ്രകാശ് മടങ്ങിയത്. പി. മോഹൻരാജിനുവേണ്ടി പ്രവർത്തിക്കുമെന്ന് പ്രസംഗത്തിൽ അറിയിച്ചെങ്കിലും നേതൃത്വത്തിൽ ഉണ്ടാകുമോയെന്നതാണ് പ്രചാരണരംഗത്തു പ്രവർത്തകരിൽ ആശങ്ക ഉണ്ടാക്കുന്നത്. പ്രകാശ് നിർദേശിച്ച റോബിൻ പീറ്റർ പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രവർത്തകർ തോളിലേറ്റിയാണ് അടൂർ പ്രകാശിനെ വേദിയിലെത്തിച്ചത്. കഴിഞ്ഞ ഒാരോ തെരഞ്ഞെടുപ്പ് കാലത്തും തന്നോടു കോന്നി മണ്ഡലത്തിലെ ജനങ്ങൾ കാട്ടിയ സ്നേഹം ഒരിക്കലും മറക്കാനാവില്ലെന്നു പറഞ്ഞായിരുന്നു പ്രകാശ് സംസാരിച്ച് തുടങ്ങിയത്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നു എല്ലാവരും സഹായിച്ചത്.…
Read MoreCategory: Kottayam
ജനീഷ് കുമാറിന് 8.41 ലക്ഷത്തിന്റെ സമ്പാദ്യം; ഭാര്യക്ക് 11.82 ലക്ഷം; മോഹന്രാജിന് 90,702 രൂപയുടെ സമ്പാദ്യം, ഭാര്യക്ക് 48.29 ലക്ഷം; സുരേന്ദ്രന്റെ പേരില് 240 കേസുകളെന്ന് സത്യവാങ്മൂലം
പത്തനംതിട്ട: കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിന് ബാങ്ക് നിക്ഷേപങ്ങളിലും കൈവശവുമായി 8,41,281 രൂപയും ഭാര്യയുടെ വശം 11,82,074 രൂപയുമുള്ളതായി സത്യവാങ്മൂലം. ഇന്നലെ നാമനിർദേശപത്രികയ്ക്കൊപ്പമാണ് സ്വത്തുക്കളെ സംബന്ധിച്ച സത്യവാങ്മൂലം നൽകിയത്. ജനീഷിന് 7.86 ലക്ഷത്തിന്റെയും ഭാര്യക്ക് 3,05,851 രൂപയുടെയും ബാധ്യതയുണ്ട്. വിവിധ സമരങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ് നിലവിലുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മോഹൻരാജിന് സന്പാദ്യം 90,702 രൂപയുടേത്, ഭാര്യയ്ക് 48.29 ലക്ഷത്തിന്റേത് പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി പി. മോഹൻരാജിന് കൈവശവും ബാങ്കിലുമായുള്ളത് 90,702 രൂപയും ഭാര്യയ്ക്ക് 48,29,229 രൂപയുടെയും ആസ്തി ഉള്ളതായി സത്യവാങ്മൂലം. മോഹൻരാജിന്റെ പേരിൽ 15ലക്ഷം രൂപയുടെയും ഭാര്യയുടെ പേരിൽ 25 ലക്ഷം രൂപയുടെയും വസ്തുവകകളും മറ്റുമുണ്ട്. മോഹൻരാജിന് മൂന്നുലക്ഷം രൂപയുടെയും ഭാര്യക്ക് 27,38,268 രൂപയുടെയും ആസ്തി ബാധ്യതകളുമുണ്ട്. വഴിതടഞ്ഞുകൊണ്ടുള്ള സമരങ്ങളിലടക്കം പങ്കെടുത്തതിനാണ് കേസുകൾ നിലവിലുള്ളതെന്ന് മോഹൻരാജ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.…
Read Moreമഴയും തണുപ്പിക്കുന്നില്ല! കോന്നി പ്രചാരണച്ചൂടിലേക്ക്; മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണത്തിൽ മൂന്ന് സ്ഥാനാർഥികളും
കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥികൾ നിരന്നു. ഇനി പ്രചാരണത്തിരക്കിലേക്ക്. വിസ്തൃതമായ മണ്ഡലത്തിൽ ഇനി പരമാവധി വേഗത്തിലോടുകയാണ് സ്ഥാനാർഥികളുടെ ദൗത്യം. സംസ്ഥാനത്തു തന്നെ വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലമാണ് കോന്നി. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇന്നലെയാണ് നാമനിർദേശ പത്രികകൾ നൽകിയത്. പത്രികാസമർപ്പണത്തിന്റെ അവസാനദിനമായിരുന്നു ഇന്നലെ. പി. മോഹൻരാജ് (യുഡിഎഫ്), കെ.യു. ജനീഷ് കുമാർ (എൽഡിഎഫ്), കെ. സുരേന്ദ്രൻ (എൻഡിഎ) എന്നിവരാണ് കോന്നിയിൽ മത്സരിക്കുന്ന പ്രമുഖർ. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ നിയോജകമണ്ഡലം തല കൺവൻഷനുകൾ പൂർത്തിയാക്കി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ പാർട്ടികൾക്കുണ്ടായ കാലതാമസം കാരണം പ്രചാരണം ശക്തമായിട്ടില്ല. മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണത്തിലാണ് മൂന്ന് സ്ഥാനാർഥികളും. പഞ്ചായത്തുതലത്തിൽ യോഗങ്ങൾ വിളിച്ച് അതിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ പഞ്ചായത്തുകൾ തോറും പര്യടനം നടത്തിവരികയാണ്. യുഡിഎഫ് പഞ്ചായത്തുതല കൺവൻഷനുകൾക്കും തുടക്കം…
Read Moreയുവാക്കൾക്കിടയിൽ കഞ്ചാവിന്റെ ഉപയോഗത്തിനു പുതിയ രീതി വ്യാപകമാകുന്നു; ലഭിക്കുന്നത് ഓണ്ലൈന് വഴി മാത്രം
പന്തളം: യുവാക്കൾക്കിടയിൽ കഞ്ചാവിന്റെ ഉപയോഗത്തിനു പുതിയ രീതി വ്യാപകമാകുന്നതായി പോലീസ്. ഇത്തരം കേസിൽ പൂഴിക്കാട് നിന്നും ഇലവുംതിട്ട അർച്ചന ഭവനിൽ അജീഷ് (32), ചെന്നീർക്കര പാറമോടിയിൽ ജോബിൻ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ വഴിമാത്രം ലഭിക്കുന്ന ഒസിബി പേപ്പർ റോളിൽ കഞ്ചാവും മറ്റും നിറച്ചു വലിക്കുന്നതാണ് പുതിയ രീതി. ഇങ്ങനെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെയും വിദ്യാർഥികളുടെയും എണ്ണം വർധിച്ചു വരുന്നതായും പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ച പന്തളം പൂഴിക്കാട് പ്രദേശത്ത് കഴിഞ്ഞ 23ന് പന്തളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പിടികൂടിയത്. അജീഷ് പന്തളം, പത്തനംതിട്ട, റാന്നി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ട ആളുമാണ്. ഇവർക്ക് പൂഴിക്കാട് പ്രദേശത്ത് സഹായം ചെയ്തു…
Read Moreദിവസവും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് ബേ; മേൽക്കൂര വീണ് ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടേ…
ഏറ്റൂമാനൂർ: ആധുനിക ബസ് ബേയുടെ മേൽക്കൂര ഇടിച്ച് തകർത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനുസമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക ബസ് ബേയാണ് ലോറി ഇടിച്ചു തകർത്ത് മാസങ്ങൾ കഴിയുന്പോഴും നന്നാക്കാതെ ചോരുന്നത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് ബേയാണ്. മേൽക്കൂര തകർന്നതോടെ ഇപ്പോൾ മഴ പെയ്യുന്പോൾ ചോരുകയാണ്. മാസങ്ങൾക്കു മുന്പാണു കണ്ടെയ്നർ ലോറി ഇടിച്ച് ബസ് ബേയുടെ മേൽക്കൂര തകർന്നത്. പല തവണകളായി വീണ്ടും ഇടിച്ചതോടെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ പലതും ഉപയോഗശൂന്യമാകുകയും കന്പികൾ ഇളകുകയും ചെയ്തു. ബസ് തേടി എത്തുന്ന യാത്രക്കാർ ഭയന്നാണ് നിൽക്കുന്നത്. ഏറ്റൂമാനൂരിലെ വലിയ തോതിലുള്ള ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിനും ബസുകളുടെ അനധികൃത സ്റ്റോപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് എംസി റോഡിൽ ഏറ്റൂമാനൂർ അന്പലത്തിന്റെ പടിഞ്ഞാറെ നടയ്ക്കുസമീപം ബസ് ബേ സ്ഥാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഹരിവരാസനം…
Read Moreഏറ്റുമാനൂർ നഗരസഭയിൽ പോര് മതിലിന്റെ പേരിൽ; അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി എൻജിനീയർ; അനുമതി നൽകി ചെയർമാൻ; ഒടുവിൽ സംഭവിച്ചത്
ഏറ്റുമാനൂർ: മതിൽ നിർമാണത്തെ ചൊല്ലി നഗരസഭാംഗങ്ങൾ തമ്മിൽ തർക്കം. മതിൽ നിർമാണം അനധികൃതമാണെന്നു കണ്ടെത്തി നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ സ്റ്റോപ് മെമ്മോ നൽകി. എന്നാൽ ഇതിനെ മറികടന്ന് ചെയർമാൻ അനുമതി നല്കി മതിൽ നിർമാണം നടക്കുന്നുവെന്നാണ് വാർഡ് കൗണ്സിലറുടെ പരാതി. ഇതോടെ മതിലിന്റെ പേരിലുള്ള തർക്കം രൂക്ഷമായി. അനധികൃത നിർമാണത്തിനു നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ട് അനുമതി നൽകിയെന്ന ആരോപണവുമായി നഗരസഭാംഗം ടോമി പുളിമാൻതുണ്ടമാണ് രംഗത്തെത്തിയത്. നഗരസഭയുടെ 30-ാം വാർഡിലാണു സ്വകാര്യ വ്യക്തി മതിൽ നിർമിക്കാൻ ആരംഭിച്ചത്. നിർമാണത്തിനെതിരെ നാട്ടുകാർ നഗരസഭ മരാമത്ത് വിഭാഗത്തിനു പരാതി നൽകിയതിനെത്തുടർന്ന് മരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തുകയും മതിലിന്റെ നിർമാണം അനധികൃതമാണ് എന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് നിർദേശിച്ച് സ്വകാര്യ വ്യക്തിക്കു കത്തു നൽകുകയും ചെയ്തു. എന്നാൽ സ്വകാര്യ വ്യക്തി നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ടിനെ സമീപിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടർന്ന്…
Read Moreനിയമസംഭാംഗമായി സത്യപ്രതിജ്ഞ അടുത്തയാഴ്ച; മണ്ഡലത്തിൽ അടിയന്തരമായി നടത്തേണ്ട വികസനപദ്ധതികൾ തയാറാക്കി മാണി സി കാപ്പൻ
പാലാ: മാണി സി. കാപ്പന്റെ സത്യപ്രതിജ്ഞ അടുത്തയാഴ്ച. നിയമസംഭാംഗമായി മാണി സി.കാപ്പൻ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഇന്നു വിദേശയാത്രയ്ക്കു പോകും. അടുത്തയാഴ്ച തിരിച്ചെത്തിയാൽ സ്പീക്കറുമായി ആലോചിച്ച് സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിക്കും. വോട്ടർമാർക്ക് നന്ദിപറഞ്ഞു കൊണ്ടുള്ള മണ്ഡലപര്യടനത്തിനും അടുത്ത ദിവസം തുടക്കമാകും. ഇന്നു പാലായിൽ ചേരുന്ന എൽഡിഎഫ് യോഗം മണ്ഡലപര്യടനത്തിന്റെ തീയതി തീരുമാനിക്കും. മണ്ഡല പര്യടനത്തിന്റെ അവസാനം പാലായിൽ എൽഡിഎഫ് റാലിയും പൊതുസമ്മേളവും നടത്താനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്. പാലാ നഗരത്തിൽ എംഎൽഎയുടെ ഓഫീസും അടുത്തയാഴ്ച തുറക്കും. മണ്ഡലത്തിൽ അടിയന്തരമായി നടത്തേണ്ട വികസനപദ്ധതികൾക്ക് ഉടൻ തുടക്കം കുറിക്കും. കുടിവെള്ള പ്രശ്നം, നിർത്തലാക്കിയ കെഎസ്ആർടിസി ബസുകൾ പുനരാരംഭിക്കുന്നത്. റോഡ് നിർമാണം, കെഎസ്ആർടിസി കോംപ്ലക്സ്, ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയവ ഉടൻ നടപ്പാക്കും. 20 ഇന വികസന പരിപാടികൾ തയാറാക്കിയതായും മാണി സി. കാപ്പൻ രാഷ്്ട്രദീപികയോടു പറഞ്ഞു.
Read Moreഅഞ്ച് ഉപതെരഞ്ഞെടുപ്പിലും ഇടുതുമുന്നണിയുടെ തുറുപ്പുചീട്ടായി മാണി സി. കാപ്പൻ; മഹാരാഷ്ട്രയിലെ പ്രചാരണത്തിന് വിളിച്ച് ശരത് പവാർ
കോട്ടയം: ഉപതെരഞ്ഞെടുപ്പിലും മാണി സി. കാപ്പൻ ഇടതു മുന്നണിയുടെ തുറുപ്പു ചീട്ട്. പാലാ ഉപതെരഞ്ഞെടുപ്പോടെ എൽഡിഎഫിന്റെ താരമായി മാറിയ മാണി സി. കാപ്പൻ എംഎൽഎയെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും കളത്തിലിറക്കാൻ ഇടതുമുന്നണിയുടെ തീരുമാനം. ഇന്നലെ കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷനിലും മാണി സി. കാപ്പനായിരുന്നു താരം. കണ്വൻഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെ മാണി സി. കാപ്പന്റെ വിജയം അഞ്ചു മണ്ഡലത്തിലും ആവർത്തിക്കുമെന്ന് പറഞ്ഞത് ഹർഷാരവത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മാണി സി. കാപ്പന് കോന്നി തെരഞ്ഞെടുപ്പ് കണ്വൻഷനിൽ ഉജ്ജ്വല സ്വീകരണവും ലഭിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലിന് അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി മനു സി. പുളിക്കന്റെ തെരഞ്ഞെടുപ്പ് കണ്വൻഷനിലും മാണി സി. കാപ്പൻ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയാണ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.വട്ടിയൂർകാവ്, മഞ്ചേശ്വരം, അരൂർ, കോന്നി, എറണാകുളം എന്നിവിടങ്ങളിൽ രണ്ടു ദിവസം വീതം പ്രചാരണ…
Read Moreപലപ്പോഴും വീടുകൾ പട്ടിണി! തോടുകളിൽ നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു ; മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
കടുത്തുരുത്തി: അപ്പർകുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്താലും വെറും കൈയോടെ മടങ്ങേണ്ട അവസ്ഥയാണെന്ന് ഈ മേഖലയിൽ പണിയെടുക്കുന്നവർ പറയുന്നു. മുൻകാലങ്ങളിൽ ദിവസം 20 മുതൽ 30 കിലോ വരെ മത്സ്യം കിട്ടിയിരുന്നതായും ഇപ്പോൾ മത്സ്യലഭ്യതയില്ലാതായതോടെ ദൈനംദിന കാര്യങ്ങൾ പോലും നടക്കുന്നില്ലെന്നാണ് ഇവരുടെ സങ്കടം. പലപ്പോഴും വീടുകൾ പട്ടിണിയിലാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തോടുകളിൽനിന്നും കാരി, വരാൽ, വാള, കൂരി, ചെന്പല്ലി, പരൽ, പള്ളത്തി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. ഇത്തരം നാട്ടുമത്സ്യങ്ങൾ മാർക്കറ്റിൽ എത്തിച്ചാൽ മറ്റു മത്സ്യങ്ങളേക്കാൾ ഡിമാന്റായിരുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്കു നല്ല വിലയും ലഭിച്ചിരുന്നു. മുൻകാലങ്ങളിൽ പാടശേഖരങ്ങളിൽനിന്ന് മത്സ്യം പിടിക്കാൻ പാടശേഖരസമിതികൾ ലേലം ചെയ്യുമായിരുന്നു. അക്കാലത്തൊക്കെ ലേലം കൊള്ളാൻ വൻതിരക്കായിരുന്നു. 50, 000 രൂപ മുതൽ പാടശേഖരങ്ങൾ ലേലത്തിന് പോയിരുന്ന കാലമുണ്ടായിരുന്നു. മത്സ്യങ്ങളുടെ ലഭ്യത കുറവാണ് ഈ…
Read Moreരുചിയേറിയ ഭക്ഷണ സാധനങ്ങള്! കാഞ്ഞിരപ്പള്ളിക്കു വരൂ… പാതിവിലയ്ക്ക് വയറു നിറയെ ഭക്ഷണം കഴിക്കാം
കാഞ്ഞിരപ്പള്ളി: ഭക്ഷണ സാധനങ്ങൾക്ക് പകുതി വില നൽകിയാൽ വയറു നിറയെ ഭക്ഷണം കഴിക്കാം. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ പഴയപള്ളി ജംഗ്ഷനു സമീപം കപ്പപ്പറമ്പ് ലെയ്നിൽ കാഞ്ഞിരവിളയിൽ ഷുക്കൂർ ഇക്കാന്റെ ഇഫ്താർ ഫുഡ് സ്റ്റോറിലാണ് വില കുറച്ച് ഭക്ഷണം നൽകുന്നത്. രാവിലെ 6.30 മുതൽ 10.30 വരെയും വൈകുന്നേരം 4.30 മുതൽ 7.30 വരെയുമാണ് ഇഫ്താർ ഫുഡ് സ്റ്റോറിന്റെ സമയം. രുചിയേറിയ ഭക്ഷണ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സാധനങ്ങൾ വില കുറച്ച് വിൽക്കുന്നതെന്ന് ഷുക്കൂർ പറഞ്ഞു. ഭക്ഷണ സാധനങ്ങളിൽ കൊഴുപ്പോ കളറോ രുചിയോ കുട്ടാൻ യാതൊരു ഐറ്റവും ചേർക്കാതെ തനി നാടൻ രീതിയിൽ ഭക്ഷണ സാധനങ്ങൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയാണ് ഷുക്കൂറിന്റെ ലക്ഷ്യം. ഭക്ഷണം പാഴ്സൽ വാങ്ങുന്നതിനായി ഷുക്കൂറിന്റെ ഇഫ്താർ ഫുഡ് സ്റ്റോറിൽ ഉപഭോക്താതാക്കളുടെ തിരക്കേറെയാണ്. പൊറോട്ടയ്ക്ക് ആറു രൂപയാണ് വില. ചപ്പാത്തി, അപ്പം, ദോശ, ഇഡ്ഡലി,…
Read More