സൈ​ക്കി​ൾ വാ​ങ്ങാ​ൻ സ്വ​രു​ക്കൂ​ട്ടി​യ പ​ണം പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കി ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി

ക​ടു​ത്തു​രു​ത്തി: സൈ​ക്കി​ൾ വാ​ങ്ങാ​ൻ സ്വ​രു​ക്കൂ​ട്ടി​യ പ​ണം പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കി ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി. വെ​ള്ളൂ​ർ കു​ഞ്ഞി​രാ​മ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ വെ​ള്ളൂ​ർ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ച​ന്ദ്രാ​മ​ല​യി​ൽ റെ​ജി​യു​ടെ മ​ക​ൻ രാ​ഹു​ലാ​ണ് സൈ​ക്കി​ൾ വാ​ങ്ങു​ന്ന​തി​നാ​യി താ​ന്‍റെ കു​ടു​ക്ക​യി​ൽ സ്വ​രൂ​പി​ച്ച സ​ന്പാ​ദ്യം പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ കൈ​മാ​റി​യ​യ​ത്.

വെ​ള്ളൂ​രി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ജ​ന​കീ​യ കു​ട്ടാ​യ്മ​യും ചേ​ർ​ന്ന് സ്വ​രൂ​പി​ക്കു​ന്ന ദു​ര​ന്ത​ഫ​ല​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കൊ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​യി​ലേ​ക്കാ​ണ് പ​ണം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ചെ​മ്മ​ഞ്ചി​യി​ലു​ള്ള കി​ഡി​നി രോ​ഗി​ക്കാ​യി ത​ന്‍റെ കു​ടു​ക്ക​യി​ലു​ള്ള പ​ണം മു​ഴു​വ​ൻ രാ​ഹു​ൽ ന​ൽ​കി​യി​രു​ന്നു. ഏ​താ​ണ്ട് മൂ​വാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ഇ​ക്കു​റി കു​ടു​ക്ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വെ​ള്ളൂ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വെ​ള്ളൂ​ർ ഹോ​ളി ഫാ​മി​ലി പ​ള്ളി വി​കാ​രി ഫാ.​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ പ​ണം ഏ​റ്റു​വാ​ങ്ങി. അ​ജേ​ഷ് ജോ​ണ്‍, ഷാ​ഗോ മ​ല​യി​പ്പ​റ​ന്പി​ൽ, റെ​ജി മോ​ൻ, ച​ന്ദ്ര​മോ​ഹ​ന​ൻ, പീ​റ്റ​ർ, ബി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts