കോ​ട്ട​യം മെ​ഡി.​കോ​ള​ജി​ൽ ലി​ഫ്റ്റു​ക​ൾ വീ​ണ്ടും ത​ക​രാ​റി​ൽ; രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ ചു​മ​ന്ന് ഒ​പി​യി​ൽ എ​ത്തി​ച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ ചു​മ​ന്ന് ഒ​പി​യി​ൽ എ​ത്തി​ച്ചു. മാ​സ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​യ ലി​ഫ്റ്റ് ന​ന്നാ​ക്കു​ന്നി​ല്ല. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള വി​വി​ധ ഒ​പി​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്. ഇ​ന്ന​ലെ യൂ​റോ​ള​ജി ഒ​പി​യി​ലേ​ക്ക് വ​ന്ന രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ ചൂ​മ​ന്നാ​ണ് ഡോ​ക്ട​ർ​ക്കു മു​ന്നി​ലെ​ത്തി​ച്ച​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മൂ​ത്ര​നാ​ള​ത്തി​ൽ ട്യൂ​ബ് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​വ​ർ​ക്ക് യ​ഥേ​ഷ്ടം ച​വി​ട്ടു​പ​ടി ക​യ​റാ​ൻ ക​ഴി​യി​ല്ല. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം നി​ല​യി​ൽ ആ​ണ് ന്യൂ​റോ​ള​ജി വി​ഭാ​ഗം ഒ ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​വി​ടെ എ​ത്തു​വാ​ൻ രോ​ഗി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. രോ​ഗി​യോ​ടൊ​പ്പം കൂ​ടു​ത​ൽ ബ​ന്ധു​ക്ക​ൾ ഉ​ള്ള​വ​ർ ചു​മ​ന്ന് ഒ​പി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ തി​യേ​റ്റ​റി​ലേ​ക്കു​ള്ള ര​ണ്ട് ലി​ഫ്റ്റു​ക​ളി​ൽ വ​ലി​യ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​ണ്. വ​ള​രെ പ​ഴ​ക്കം ചെ​ന്ന ഒ​രു ചെ​റി​യ ലി​ഫ്റ്റാ​ണി​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ശ​സ്ത്ര​ക്രി​യ തീ​യേ​റ്റ​റി​ലേ​ക്കു​ള്ള ര​ണ്ട് ലി​ഫ്റ്റും…

Read More

മ​ഴ തു​ട​രു​മെ​ന്ന്! കോട്ടയം ജി​ല്ല​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി; വൈ​ക്ക​ത്ത് കൊ​ടു​ങ്കാ​റ്റ്; നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു

കോ​ട്ട​യം: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ പ്ര​ള​യം ആ​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ൽ ജി​ല്ല​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 29 കു​ടും​ബ​ങ്ങ​ളി​ലാ​യി 114 പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ​യു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. വീ​ടു ത​ക​ർ​ന്ന് കു​മ​ര​ക​ത്ത് നാ​ലു​പേ​ർ​ക്കും പാ​ലാ​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു. പ​ല​യി​ട​ത്തും വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ചു. പാ​ലാ ടൗ​ണി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ചു. കു​മ​ര​ക​ത്ത് അ​ട്ടി​പ്പീ​ടി​ക​യി​ൽ വീ​ടു​ത​ക​ർ​ന്ന് പ​രി​ക്കേ​റ്റ ഹ​രീ​ഷ് (40), ഭാ​ര്യ രാ​ധാ​ദേ​വി (39), അ​മ്മ ജാ​ന​കി (80) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്കു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ലാ​ണ് ഇ​വ​രു​ടെ വീ​ട് ത​ക​ർ​ന്നു വീ​ണ​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഇ​ന്‍റ​ർ ലോ​ക്ക് ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബി​ൻ​ലാ​ൽ എ​ന്ന​യാ​ൾ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ്…

Read More

കോട്ടയത്തിന്‍റെ കിഴക്കൻ മേഖലകളിൽ തീവ്രമഴ; ഭീതിയോടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴദുരിതം വർധിച്ചു. ബുധനാഴ്ച മുതൽ ആരംഭിച്ച മഴയിൽ ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞു. കണമല, മൂക്കൻപെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങൾ വെള്ളത്തിലായി. പന്പ, അഴുത, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായി. കോട്ടയം-കുമളി റോഡിൽ വണ്ടിപ്പെരിയാർ, പെരുവന്താനം എന്നിവിടങ്ങളിൽ വെള്ളം കയറി. തീക്കോയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഈരാറ്റപേട്ട-വാഗമണ്‍ റോഡിൽ ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പാലായും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീതിയുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജനങ്ങൾ ഭീതിയോടെയാണു കഴിയുന്നത്. കിഴക്ക് മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ കുമരകം, വൈക്കം, തിരുവാർപ്പ്, കാഞ്ഞിരം, കാരാപ്പുഴ, ചെങ്ങളം, കാഞ്ഞിരം, പാറേച്ചാൽ, കുമ്മനം, പരിപ്പ്, താഴത്തങ്ങാടി, ഇല്ലിക്കൽ, ചീപ്പുങ്കൽ, അയ്മനം, മുണ്ടാർ, കല്ലറ, വടയാർ, പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. പോയ…

Read More

വീണ്ടും ആവർത്തിക്കില്ലെന്ന് എന്താ ഉറപ്പ്; പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ വീണ്ടും സ്കൂളിലേക്ക്; ഗേറ്റ് പൂട്ടി പുറത്താക്കി പിടിഎ; മുരുകനെ പായിച്ച് നാ​ട്ടു​കരും

നെ​ടു​ങ്ക​ണ്ടം: പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ സ്കൂ​ളി​ൽ ക​യ​റ്റാ​തെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ആ​ട്ടിയോടി​ച്ചു. ജ​യി​ൽ​വാ​സ​ത്തി​നും സ​സ്പെ​ൻ​ഷ​നും ​ശേ​ഷം പു​തി​യ സ്കൂ​ളി​ലേ​ക്കു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച് എ​ത്തി​യ​താ​യി​രു​ന്നു അ​ധ്യാ​പ​ക​ൻ. പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് ത​മി​ഴ് – മ​ല​യാ​ളം മീ​ഡി​യം സ്കൂ​ളി​ലാ​ണു സം​ഭ​വം. വ​ട്ട​വ​ട സ്വ​ദേ​ശി മു​രു​ക​നെ​യാ​ണ് നാ​ട്ടു​കാ​ർ സ്കൂ​ളി​ൽ ജോ​യി​ൻ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ച്ച​ത്. എ​ട്ടു​മാ​സം​മു​ന്പ് ഇ​യാ​ൾ ജോ​ലി​ചെ​യ്തി​രു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​കു​ക​യും റി​മാ​ൻ​ഡു ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി​ക്കു​ശേ​ഷം ഇ​യാ​ളെ പ​ല സ്കൂ​ളു​ക​ളി​ലേ​ക്കും അ​യ​ച്ചി​രു​ന്നു. ഒ​രി​ട​ത്തും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നാ​ട്ടു​കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഒ​ടു​വി​ലാ​ണ് പാ​ന്പാ​ടും​പാ​റ സ്കൂ​ളി​ലേ​ക്ക് നി​യ​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഇ​യാ​ൾ ജോ​ലി​ക്കെ​ത്തു​മെ​ന്ന് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ സ്കൂ​ളി​ൽ കാ​വ​ലേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 9.30-ഓ​ടെ സ്കൂ​ളി​ലെ​ത്തി​യ മു​രു​ക​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​നോ​ട് ഹാ​ജ​ർ ബു​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ ത​ട​യു​ക​യാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ അ​യൂ​ബ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ജി.…

Read More

പൊൻകുന്നം ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സിലെ ഗ്ലാസ് അടിച്ചു  തകർത്ത സംഭവം;  പ്രാ​ദേ​ശി​ക നേ​താ​വി​നെ റി​മാ​ൻഡ് ചെ​യ്തു

പൊ​ന്‍​കു​ന്നം: ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സ​റു​ടെ മേ​ശ​യി​ലെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ എ​ന്‍​സി​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ റി​മാ​ന്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി കേ​ളി​യാം​പ​റ​മ്പി​ല്‍ ജോ​ബി​യെ കോ​ട​തി ഇ​ന്ന​ലെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ജോ​ബി​യെ ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് മ​ജി​സ്ട്രേ​ട്ട് റി​മാ​ന്റ് ചെ​യ്ത​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് സെ​ല്ലി​ലേ​ക്ക് മാ​റ്റി. സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക​യ​റ്റാ​ത്ത​തു സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​പ്ര​കാ​രം കു​മ​ളി – എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബ​സു​കാ​ര്‍​ക്കു വേ​ണ്ടി എ​ത്തി​യ​താ​യി​രു​ന്നു ജോ​ബി. പ​രാ​തി സം​ബ​ന്ധി​ച്ച തീ​ര്‍​പ്പി​ന് ജീ​വ​ന​ക്കാ​ര്‍ എ​ത്ത​ണ​മെ​ന്ന് ജോ​യി​ന്റ് ആ​ര്‍​ടി​ഒ നി​ര്‍​ദേ​ശി​ച്ച​പ്പോ​ള്‍ ജോ​ബി മേ​ശ​പ്പു​റ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ജോ​യി​ന്റ് ആ​ര്‍​ടി​ഒ പി.​ബി. പ​ദ്മ​കു​മാ​ര്‍…

Read More

കോട്ടയം ജില്ലയിൽ മ​ഴ ക​ന​ത്തു; ആറുകൾ കരകവിഞ്ഞൊഴുകുന്നു;  വൈകുന്നേരം വീശിയടിച്ച കാറ്റിൽ  വ്യാപക നാശനഷ്ടം; തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

കോ​ട്ട​യം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മ​ഴ ര​ണ്ടു ദി​വ​സം കൂ​ടി തു​ട​ർ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​വും. ചൊ​വ്വാ​ഴ്ച്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട തീ​വ്ര​മ​ഴ ഉ​ണ്ടാ​യി. മ​ഴ​യ്ക്കൊ​പ്പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ കു​മ​ര​കം, തി​രു​വാ​ർ​പ്പ്, ക​റു​ക​ച്ചാ​ൽ, തോ​ട്ട​യ്ക്കാ​ട്, വൈ​ക്കം, ച​ങ്ങ​നാ​ശേ​രി, മാ​ട​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കോ​ട്ട​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​റ്റ് നാ​ശം വി​ത​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ത​ക​ർ​ന്നു. ഇ​ന്നു​ച്ച​യാ​യി​ട്ടും പലയിടത്തും വൈ​ദ്യു​തി എ​ത്തി​യി​ട്ടി​ല്ല. ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കാ​റ്റിനൊപ്പ​മെ​ത്തി​യ മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു നി​ന്നു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കി​ട​ങ്ങൂ​രി​ലു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റ് പ്ര​ദേ​ശ​ത്ത് വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ഇ​ന്നും ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി കോ​ട്ട​യം:…

Read More

അ​മേ​രി​ക്ക​യി​ൽ മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റ്  മ​ല​യാ​ളി ബിസിനസുകാരൻ കൊ​ര​ട്ടി​യി​ൽ മാ​ത്യു മരിച്ചു

വാ​ഷിം​ഗ്ട​ൺ: ഫ്ലോ​റി​ഡ​യി​ൽ ​മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു. കൊ​ര​ട്ടി​യി​ൽ മാ​ത്യു (68) ആ​ണ് മ​രി​ച്ച​ത്. സെ​ന്‍റ​ർ സ്റ്റേ​റ്റ് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച ശേ​ഷം മോ​ഷ്ടാ​വ് മാ​ത്യു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ര​ക്ഷ​പ്പെ​ടാ​നാ​യി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ത്യു​വി​നെ പാ​സ​ഞ്ച​ർ സീ​റ്റി​ലേ​ക്ക് ത​ള്ളി മാ​റ്റി​യ ശേ​ഷം വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്യു​വി​ന്‍റെ വെ​ള്ള ലെ​ക്സ​സ് എ​സ്‌​യു​വി ക​ണ്ടെ​ത്തി. കാ​റി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് അ​ക്ര​മി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ച്ച് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മാ​ത്യു​വി​നെ കാ​റി​ൽ ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​വ​ർ​ച്ച ചെ​യ്ത ബാ​ങ്കി​നു സ​മീ​പം ത​ന്നെ​യു​ള്ള സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ക​മ്യൂ​ണി​റ്റി സെ​ന്‍ററിനു പി​ന്നി​ൽ നി​ന്നു മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. ​ അ​മേ​രിക്ക​യി​ൽ ബി​സി​ന​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട മാ​ത്യു. വാ​ഷിം​ഗ്ട​ൺ ക്ന​നാ​യ സ​മുദാ​യ​ത്തി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു മാ​ത്യൂ.

Read More

മാരിയമ്മ ആള് ചില്ലറക്കാരിയല്ല; ബസിൽ മോഷണശ്രമത്തിനിടെ നാടോടി സ്ത്രീ പോലീസ് പിടിയിൽ; കൈയിലെ വിലകൂടിയ ഫോൺ പരിശോധിച്ചപ്പോൾ പുറത്ത് വന്നത് മറ്റൊരു മോഷണത്തിന്‍റെ തുമ്പും…

കോ​ട്ട​യം: ചി​ങ്ങ​വ​നം പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ബ​സി​ലെ ക​വ​ർ​ച്ച​യ്ക്ക് തു​ന്പു​ണ്ടാ​യി. മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണും കി​ട്ടി. സ്വ​കാ​ര്യ ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്നു പ​ണം മോ​ഷ്്ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച നാ​ടോ​ടി സ്ത്രീ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​റ്റൊ​രു മോ​ഷ​ണക്കേസ് വി​വ​രം പു​റ​ത്താ​യ​ത്. ത​മി​ഴ്നാ​ട് മേ​ട്ടു​പാ​ള​യം സ്വ​ദേ​ശി​നി മാ​രി​യ​മ്മ (45)യേ​യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജെ​സ്റ്റി​ൻ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യു​ടെ പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് പി​ടി​യി​ലാ​യ​ത്. ബ​സ് പ​ന്നി​മ​റ്റ​ത്ത് എ​ത്തി​യ​പ്പോ​ഴാണ് വാ​ഴ​ച്ചി​റ വ​ട​ക്കേ​പ​റ​ന്പി​ൽ ത​ങ്ക​മ്മ ചാ​ക്കോ​യു​ടെ ബാ​ഗി​ന്‍റെ സി​ബ് ഒ​രു സ്ത്രീ ​തു​റ​ക്കു​ന്ന​തു മ​റ്റു യാ​ത്ര​ക്കാ​ർ ക​ണ്ട​ത്. യാ​ത്ര​ക്കാ​ർ ക​യ്യോ​ടെ പി​ടി​കൂ​ടി സ്ത്രീ​യെ ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ത​ങ്ക​മ്മ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്നും ന​ഷ്്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി. പ​ക്ഷേ ചി​ങ്ങ​വ​നം പോ​ലീ​സ് മാ​രി​യ​മ്മ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍…

Read More

ഡിഎന്‌എ ഫലം കിട്ടാൻ ഇത്രയും താമസമോ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകം; പൊന്നമ്മ കൊല്ലപ്പെട്ടിട്ട് നാളെ ഒരുമാസം; മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ

ഗാ​ന്ധി​ന​ഗ​ർ: കൊ​ല്ല​പ്പെ​ട്ട് ഒ​രു മാ​സ​മാ​യി​ട്ടും ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം പു​ത്ത​ൻ പ​റ​ന്പി​ൽ പൊ​ന്ന​മ്മ (55) കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളെ ഒ​രു​മാ​സ​മാ​കും. ഇ​വ​രു​ടെ മൃ​ത​ദേ​ഹം മ​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​താ​ചാ​ര പ്ര​കാ​രം അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ൻ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ക​ൾ പ​ല ത​വ​ണ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​യ​മ​പ​ര​മാ​യി വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും. ത​ല​യോ​ട്ടി പൊ​ട്ടി​യ നി​ല​യി​ലും കൈ​കാ​ലു​ക​ളി​ലെ മാ​ംസം തെ​രുവു നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി തി​ന്നു​ക​യും ശേ​ഷി​ച്ച ശ​രീ​ര ഭാ​ഗ​ങ്ങ​ൾ അ​ഴു​കി​യ നി​ല​യിലും ആ​യ​തി​നാ​ൽ മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞാ​ൽ മാ​ത്ര​മേ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​വാ​ൻ ക​ഴി​യൂ. ഡി​എ​ൻ എ ​പ​രി​ശോ​ധ​നാ ഫ​ലം തി​രു​വ​ന​ന്ത​പു​രം ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നും ല​ഭി​ക്കാ​ത്ത കാ​ര​ണ​ത്താ​ലാ​ണ്…

Read More

വ്യാജ ഡോക്ടർമാരെ സൃഷ്ടിക്കുന്ന ബിൽവേണ്ട; ഡോക്ടർമാർ നാളെ സമരത്തിൽ; അത്യാഹിതവും ഒപിയും ബഹിഷ്കരിക്കും

ഗാ​ന്ധി​ന​ഗ​ർ: സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നാ​ളെ ഡോ​ക്‌‌ടർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ക്കും. ദേ​ശീ​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗം ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം നാ​ളെ പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ​ക​ളി​ൽ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള​വ മാ​ത്ര​മേ നാ​ളെ ന​ട​ത്തൂ. മൊ​ത്ത​ത്തി​ൽ നാ​ളെ രാ​ജ്യ​ത്ത് രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ വ​ല​യും. ദേ​ശീ​യ മെ​ഡി​ക്ക​ൽ ബി​ല്ലി​നെ​തി​രെ ഡോ​ക്‌‌ടർ​മാ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നാ​ള​ത്തെ ഒ​പി ബ​ഹി​ഷ്ക​ര​ണം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​പി​ ബ​ഹി​ഷ്ക​ര​ണം ന​ട​ത്തു​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ളം ഒ​ഴി​കെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കി​ല്ല. കേ​ര​ള​ത്തി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ർ റൂം ​എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ -സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ലെ മു​ഴു​വ​ൻ ഡോ​ക്‌‌ടർ​മാ​രും സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വും. അ​തേ സ​മ​യം ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല…

Read More