പൊൻകുന്നം ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സിലെ ഗ്ലാസ് അടിച്ചു  തകർത്ത സംഭവം;  പ്രാ​ദേ​ശി​ക നേ​താ​വി​നെ റി​മാ​ൻഡ് ചെ​യ്തു

പൊ​ന്‍​കു​ന്നം: ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സ​റു​ടെ മേ​ശ​യി​ലെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ എ​ന്‍​സി​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ റി​മാ​ന്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി കേ​ളി​യാം​പ​റ​മ്പി​ല്‍ ജോ​ബി​യെ കോ​ട​തി ഇ​ന്ന​ലെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ജോ​ബി​യെ ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് മ​ജി​സ്ട്രേ​ട്ട് റി​മാ​ന്റ് ചെ​യ്ത​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് സെ​ല്ലി​ലേ​ക്ക് മാ​റ്റി.

സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക​യ​റ്റാ​ത്ത​തു സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​പ്ര​കാ​രം കു​മ​ളി – എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് ജോ​യി​ന്റ് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ബ​സു​കാ​ര്‍​ക്കു വേ​ണ്ടി എ​ത്തി​യ​താ​യി​രു​ന്നു ജോ​ബി. പ​രാ​തി സം​ബ​ന്ധി​ച്ച തീ​ര്‍​പ്പി​ന് ജീ​വ​ന​ക്കാ​ര്‍ എ​ത്ത​ണ​മെ​ന്ന് ജോ​യി​ന്റ് ആ​ര്‍​ടി​ഒ നി​ര്‍​ദേ​ശി​ച്ച​പ്പോ​ള്‍ ജോ​ബി മേ​ശ​പ്പു​റ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ജോ​യി​ന്റ് ആ​ര്‍​ടി​ഒ പി.​ബി. പ​ദ്മ​കു​മാ​ര്‍ പൊ​ന്‍​കു​ന്നം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts