മേ​ലു​കാ​വി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്; സം​ര​ക്ഷ​ണ ഭി​ത്തി​യും ക്രാ​ഷ്ബാരിയറുമു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കൊ​ക്ക​യി​ലേ​ക്ക് മ​റി​യാ​തെ വ​ൻ ദു​ര​ന്ത​മൊഴിവായി

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട -തൊ​ടു​പു​ഴ റോ​ഡി​ൽ മേ​ലു​കാ​വി​ന് സ​മീ​പം പാ​ണ്ടി​യ​മാ​വി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം 12 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ പാ​ലാ, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല എ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഇ​ന്നു രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം. ബി​പി​ൻ​സ്, അ​ന്ന ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ക​യ​റ്റ​വും വ​ള​വു​ക​ളു​മു​ള്ള ഈ ​ഭാ​ഗ​ത്ത് ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രേ വ​ന്ന ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്ന. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​ബ​സു​ക​ളു​ടെ​യും മു​ൻ​വ​ശ​ത്തെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ബ്സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി​യും ക്രാ​ഷ്ബാരിയറുമു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ താ​ഴ്ച​യേ​റി​യ കൊ​ക്ക​യി​ലേ​ക്ക് മ​റി​യാ​തെ വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ബി​പി​ൻ​സ് ബ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്ന് തൊ​ടു​പു​ഴ​യ്ക്കും അ​ന്ന ബ​സ് തൊ​ടു​പു​ഴ​യി​ൽ നി​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്കും പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More

 സൻസിയയെ ഇഢലി തട്ട് ചതിച്ചു; പാ​ത്ര​ത്തി​ന്‍റെ ന​ടു​വി​ലെ ദ്വാ​ര​ത്തി​ൽ  കൈവിരൽ അകപ്പെട്ടു; വേദനകൊണ്ടു പുളഞ്ഞ കുഞ്ഞുമായി വീട്ടുകാർ ഫയർഫോഴ്സ് ഓഫീസിലെത്തി വിരൽ പുറത്തെടുത്തു; ഐ​സ്ക്രീം ന​ൽ​കി സ​ന്തോ​ഷി​പ്പിച്ച് കുട്ടിയെ യാത്രയാക്കി ജീവനക്കാർ ഓർമ്മപ്പെടുത്തുന്ന ഒരുകാര്യമിങ്ങനെ……

വൈ​ക്കം: അ​മ്മ​മാ​ർ ശ്ര​ദ്ധി​ക്കാ​ൻ. അ​ടു​ക്ക​ള​യി​ൽ കു​ട്ടി​ക​ളെ​ത്തി​യാ​ൽ ഇ​ഢ​ലിപ്പാ​ത്രവും കലവുമടങ്ങിയ പാത്രങ്ങൾ മാ​റ്റി​വ​യ്ക്കു​ക. സംസ്ഥാനത്ത് ഇത്തരത്തിലുള്ള അപകടങ്ങളിൽ കുട്ടികൾ പെടുന്നത്  പതിവു കാഴ്ചയാവുകയാണ്. ഇത്തരത്തിൽ  ഇ​ന്ന​ലെ ത​ല​യാ​ഴ​ത്ത് മൂ​ന്നു വ​യ​സു​കാ​രി​യു​ടെ വി​ര​ൽ ഇ​ഢ​ലിപ്പാ​ത്ര​ത്തി​ന്‍റെ ന​ടു​വി​ലെ ദ്വാ​ര​ത്തി​ൽ അ​ക​പ്പെ​ട്ടി​ട്ട് ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​തും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റീ​ൽ പാ​ത്രം മു​റി​ച്ചാ​ണ് കു​ട്ടി​യു​ടെ വി​ര​ൽ പു​റ​ത്തെ​ടു​ത്ത​ത്. വൈ​ക്കം ത​ല​യാ​ഴം മ​ല​യി​ൽ​പ​റ​ന്പി​ൽ ര​ഞ്ജി​ത്തി​ന്‍റെ മ​ക​ൾ സ​ൻ​സി​യ (മൂ​ന്ന്) യു​ടെ ഇ​ട​തു കൈ​യി​ലെ ചു​ണ്ടു​വി​ര​ലാ​ണ് സ്റ്റീ​ൽ ഇ​ഢ​ലിപ്പാ​​ത്ര​ത്തി​ന്‍റെ ന​ടു​വി​ലെ ദ്വാ​ര​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നു ​കു​ടു​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും കു​ഞ്ഞി​ന്‍റെ വി​ര​ൽ ഉൗ​രി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ കു​ഞ്ഞി​നെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​ഷാ​ജി കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ അ​ര​മ​ണി​ക്കൂ​ണി​ക്കൂ​റി​ന​കം അ​പ​ക​ടം…

Read More

നാടിനെ സ്നേഹിക്കുന്നവർ റോഡ് എങ്ങനെ വേണ്ടാന്നുവയ്ക്കും’..! അധികൃതരുടെ അലസതയിൽ പ്രതിഷേധിച്ച്  റോഡ് നന്നാക്കി കറുകച്ചാലിൽ നാട്ടുകാരുടെ പ്രതിഷേധം

ക​റു​ക​ച്ചാ​ൽ: പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കൊ​രു മാ​തൃ​ക​യാ​ണ് ച​ന്പ​ക്ക​ര പ​ള്ളി​പ്പ​ടി-​ന​രി​ക്കു​ഴി റോ​ഡി​ലെ യാ​ത്ര​ക്കാ​ർ. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. അ​ധി​കൃ​ത​രു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി റോ​ഡ് ന​ന്നാ​ക്കി. കു​ഴി​ക​ളി​ൽ മ​ണ്ണും ക​ല്ലു​മി​ട്ട് മൂ​ടി യാ​ത്രായോ​ഗ്യ​മാ​ക്കി. ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ ച​ന്പ​ക്ക​ര പ​ള്ളി​പ്പ​ടി-​ന​രി​ക്കു​ഴി റോ​ഡാ​ണ് നാ​ട്ടു​കാ​ർ ന​ന്നാ​ക്കി​യ​ത്. പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പ​മു​ള്ള നൂ​റു മീ​റ്റ​റോ​ളം ഭാ​ഗം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ടാ​റിം​ഗ് പൊ​ട്ടിപ്പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട പോ​ലും ദു​ഷ്ക്ക​ര​മാ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ശ്ര​മ​ദാ​ന​മാ​യി മാ​റി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് മ​ണ്ണും ക​ല്ലു​മി​ട്ട് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചു. സോ​ഫി​യാ​മ്മ കു​ഞ്ഞു​മോ​ൻ, അ​ന്തോ​ണി​ക്കു​ട്ടി ക​ണ്ണം​കു​ളം, അ​ഖി​ൽ പാ​ലൂ​ർ, ബാ​ബു ര​വീ​ന്ദ്ര​വി​ലാ​സം, ജോ​സ​ഫ് പാ​ലു​വേ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

മാണി സി കാപ്പൻ വരും,  ഒപ്പം എൽഡിഎഫും..! കോടിയേരിയും മാണി സി കാപ്പനും  തമ്മിൽ കൂടിക്കാഴ്ച; ഉപതെരഞ്ഞെടുപ്പിൽ എൻസിപിക്ക് സീറ്റ് ഉറപ്പിച്ചു

കോ​ട്ട​യം: പാ​ലാ​യി​ലെത്തിയ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യി എ​ൻ​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ൻ കൂ​ടിക്കാഴ്ച ന​ട​ത്തി. സ​ണ്‍ സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന സിപിഎം ശി​ല്പ​ശാ​ല​യു​ടെ ഇ​ട​വേ​ള​യി​ലാ​ണ് കോടിയേരി- മാ​ണി സി. ​കാ​പ്പ​ൻ കൂ​ടി​ക്കാ​ഴ്ച. പാ​ലാ​യി​ൽ എ​ൻ​സി​പി​ക്കാ​ണ് സീ​റ്റെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​റ​ഞ്ഞു. പാ​ലാ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ എ​ൻ​സി​പി യോ​ഗ​ത്തി​ൽ മാ​ണി സി. ​കാ​പ്പ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് എ​ൻ​സി​പി എ​ന്ന നി​ല​യി​ലും എ​ൽ​ഡി​എ​ഫ് എ​ന്ന നി​ല​യി​ലും സ്വ​ന്തം നി​ല​യി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി മാ​ണി സി. ​കാ​പ്പ​ൻ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​റി​യി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി ആ​ളു​ക​ളെ വെ​ട്ടി​മാ​റ്റു​ക​യും അ​ന​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ ത​ായി മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​റ​പ്പു ന​ൽ​കി.

Read More

എല്ലാം ശരിയാക്കാൻ..!   പാലാ  പിടിച്ചെടുക്കാൻ  മ​ന്ത്രി എം.​എം. മ​ണി​ക്ക് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല നൽകി സിപിഎം

കോ​ട്ട​യം: പാ​ലാ അ​സം​ബ്ലി മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ​യൊ​രു​ക്കി സി​പി​എം ശി​ൽ​പ​ശാ​ല. 20ന​കം പ​ഞ്ചാ​യ​ത്തു ത​ല ശി​ൽ​പ​ശാ​ല​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ബൂ​ത്ത് ത​ല​ത്തി​ലേ​ക്ക്  പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ പാ​ലാ സ​ണ്‍​സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ശി​ൽ​പ്പ​ശാ​ല തീ​രു​മാ​നി​ച്ചു. ബൂ​ത്ത്-ബ്രാ​ഞ്ചു ത​ല സെ​ക്ര​ട്ട​റി​മാ​ർ, ലോ​ക്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് ന​ട​ത്തി​യ ശി​ൽ​പ​ശാ​ല സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഏ​റ്റ തി​രി​ച്ച​ടി താ​ത്കാ​ലി​ക​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭാ​വി​യി​ല്ലെ​ന്നു പ്ര​വ​ചി​ച്ച​വ​രെ അ​ന്പ​ര​പ്പി​ച്ചാ​ണ് 87ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടി​യ​തെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്്ട്രീ​യ സ്ഥി​തി​യ​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നൂ​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ നേ​രി​യ ഭൂ​രി​പ​ക്ഷം ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചാ​ൽ മ​റി​ക​ട​ക്കാ​വു​ന്ന​തേ​യു​ള്ളൂവെ​ന്നും ന​ഷ്്ട​പ്പെ​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​നും അ​തു…

Read More

ഒഴിപ്പിക്കരുത്, ആദ്യം വേണ്ടത് ബദൽ സംവിധാനം; വഴിയോര കച്ചവടക്കാരെെ ഒഴിവാക്കാനൊരുങ്ങി ജില്ലാ വികസന സമിതി; സമരത്തിനൊരുങ്ങി കച്ചവടക്കാർ

കോ​ട്ട​യം: ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ ന​ഗ​ര​ത്തി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്തിരി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫു​ട്പാ​ത്ത് മ​ർ​ച്ച​ന്‍റ്സ് യൂ​ണി​യ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ നാ​ളെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഒ​ന്നാംഘ​ട്ട സ​മ​ര​ത്തി​ന് തീ​രു​മാ​ന​മാ​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും സു​പ്രീം കോ​ട​തി​യു​ടെ​യും തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് ഇ​പ്പോ​ൾ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ സ്ട്രീ​റ്റ് മെ​ൻ​ഡേ​ഴ്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഈ ​തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കെ.​എ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ.​ദാ​സ്, പി.​എ​ച്ച്. അ​ഷ​റ​ഫ്, തോ​മ​സ് ചാ​ണ്ടി പു​ളി​യാ​പ​റ​ന്പി​ൽ, ഷി​ബു ഹു​സൈ​ൻ, ജ​നാ​ർ​ദ​ന​ൻ…

Read More

ആവേശമായി പരിശീലനത്തുഴയേറ്…! ആലപ്പുഴ ജലോത്‌സവത്തിന് മുന്നോടിയായി മു​ത്തേ​രി​മ​ട​യി​ൽ പരിശീലന തുഴച്ചിൽ; ആർപ്പുവിളിയുമായി ജനങ്ങളും

കു​മ​ര​കം: മു​ത്തേ​രി​മ​ട​യി​ലെ കു​ഞ്ഞോ​ള​ങ്ങ​ളെ കീ​റി മു​റി​ച്ചു​കൊ​ണ്ട് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും ഓ​ടി​യും അ​ര​യ​ന്ന​ങ്ങ​ളെ​പ്പോ​ലെ തു​ഴ​ഞ്ഞു വ​ന്നു. ആ​ർ​പ്പു വി​ളി​യു​മാ​യി ഇ​രു​ക​ര​ക​ളി​ലും ജ​ന​ങ്ങ​ളു​ടെ വ​ൻ നി​ര. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന നെ​ഹ്രു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ആ​യി​രു​ന്നു ഇ​ന്ന​ലെ മു​ത്തേ​രി മ​ട​യി​ൽ. ആ​റാം ദി​നം ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി ജ​ല​മാ​മ​ാങ്ക​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ക​യ്യൊ​പ്പു​ള്ള വെ​ള്ളി​ക്ക​പ്പ് കൈ​ക്ക​ലാ​ക്കാ​ൻ കു​മ​ര​ക​ത്ത് നി​ന്നു പു​റ​പ്പെ​ടു​ന്ന ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ​ക്കൊ​പ്പം ഒ​ന്നാം ത​രം ഓ​ടിവ​ള്ള​ങ്ങ​ളും ര​ണ്ടാം ത​രം വെ​പ്പുവ​ള്ള​ങ്ങ​ളും ചു​രു​ള​ൻ ര​ണ്ടാം ത​രം വ​ള്ള​വും മു​ത്തേ​രി​മ​ട​ത്തോ​ട്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​തു മു​ത​ൽ കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും ജ​നം മു​ത്തേ​രി​മ​ട​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന 67-ാമ​ത് നെ​ഹ്രു ട്രോ​ഫി​യി​ൽ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഒ​ന്നാം ഹീ​റ്റ്സി​ൽ ഒ​ന്നാം ട്രാ​ക്കി​ൽ മ​ത്സ​രി​ക്കു​ന്ന വേ​ന്പ​നാ​ടു ബോ​ട്ട് ക്ല​ബി​ന്‍റെ വി​യ​പു​രം, മൂ​ന്നാം ഹീ​റ്റ്സി​ൽ ര​ണ്ടാം ട്രാ​ക്കി​ൽ…

Read More

ക​ക്ക​ ഇറ​ച്ചി വാ​ങ്ങി​യ ശേ​ഷം പണത്തെചൊല്ലി ത​ർ​ക്കം; വി​ൽ​പ്പന​ക്കാ​ര​നെ കു​ത്തിപ്പരി​ക്കേ​ൽ​പ്പി​ച്ചു; നെഞ്ചിന് കുത്തേറ്റ മുരളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈ​ക്കം: ക​ക്ക​ ഇറ​ച്ചി വാ​ങ്ങി​യ ശേ​ഷം പ​ണം ന​ൽ​കാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​ക്ക ഇ​റ​ച്ചി വി​ൽ​പ്പന​ക്കാ​ര​നെ ഇ​റ​ച്ചി വാ​ങ്ങാ​നെ​ത്തി​യ​യാ​ൾ കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ഞ്ചി​ലും ഇ​ട​തു കൈ ​വെ​ള്ള​യി​ലും കു​ത്തേ​റ്റ ടി ​വി​പു​രം ചെ​aമ്മ​ന​ത്തു​ക​ര ഇ​ട​യാ​ട്ടി​ൽ മു​ര​ളി (55)യെ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തി​യ കേ​സി​ലെ പ്ര​തി ടി​വി​പു​രം ഇ​ട​യാ​ട്ടി​ൽ ന​ട​രാ​ജ​ൻ (62) വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ക​ഴി​ഞ്ഞ​ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ടി​വി​പു​രം ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. 60 രൂ​പ​യ്ക്ക് ക​ക്ക​ ഇ​റ​ച്ചി വാ​ങ്ങി​യ ന​ട​രാ​ജ​ൻ, മു​ര​ളി പ​ണം ചോ​ദി​ച്ചി​ട്ടു ന​ൽ​കാ​തെ ക​ല​ഹി​ക്കു​ക​യാ​യി​രു​ന്നു. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ന​ട​രാ​ജ​ൻ കയ്യിൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് മു​ര​ളി​യെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഭ​വ​ത്തി​ൽ വൈ​ക്കം പോ​ലീ​സ് ന​ട​രാ​ജ​നെ​തി​രെ കേ​സെ​ടു​ത്തു.

Read More

ആ​ദ്യം നോ​ട്ടീ​സ്, പി​ന്നെ ഒ​ഴി​പ്പി​ക്ക​ൽ..! കോട്ടയം നഗരത്തിൽ അനധികൃത കച്ചവടം വേണ്ടെന്ന് ജില്ല കളക്ടർ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ല്കി. ഈ​യാ​ഴ്ച ത​ന്നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് പ​ണി തു​ട​ങ്ങും. റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും ക​യ്യേ​റി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ​യും എം.​സി റോ​ഡി​ലെ​യും താ​ത്ക്കാ​ലി​ക ത​ട്ടു​ക​ട​ക​ൾ അ​ട​ക്ക​മു​ള്ള ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​യു​ന്ന​തി​ന് ഒ​രാ​ഴ്ച​ത്തെ സ​മ​യ​പ​രി​ധി അ​നു​വ​ദി​ച്ച് നോ​ട്ടീ​സ് ന​ൽ​കി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. റോ​ഡ് സു​ര​ക്ഷാ ക​ർ​മ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ലാ​ണ് അ​ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​യ്യേ​റ്റ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യാ​ണ് മ​ണ​ർ​കാ​ട് ബൈ​പാ​സി​ലെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ​യും ക​ട​ക​ൾ നീ​ക്കം ചെ​യ്ത​ത്. റോ​ഡു​ക​ൾ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും ന​ട​പ്പാ​ത​ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണം. നാ​ഗ​ന്പ​ടം പാ​ല​ത്തി​നു സ​മീ​പം ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മിക്കു​ന്ന​തി​നു​ള്ള…

Read More

മെ​ഡി​ക്ക​ൽ ബി​ല്ലി​നെ​തി​രേ സ​മ​രം  ശക്തമാക്കുന്നു; ഡോ​ക്‌‌ടർ​മാ​ർ വ്യാ​ഴാ​ഴ്ച അ​ത്യാ​ഹി​ത വി​ഭാ​ഗം ബ​ഹി​ഷ്ക​രി​ക്കും

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ ബി​ല്ലി​നെ​തി​രേ ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ന​ട​ത്തി വ​രു​ന്ന സ​മ​രം വ്യാ​ഴാ​ഴ്ച ശ​ക്ത​മാ​ക്കും. അ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ ബ​ഹി​ഷ്ക​രി​ച്ചു കൊ​ണ്ട് സ​മ​രം ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നം. ഇ​ത് രോ​ഗി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടും മ​റ്റും എ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചാ​ൽ അ​ത് വ​ൻ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കാനാ​ണ് സാ​ധ്യ​ത. മെ​ഡി​ക്ക​ൽ ബി​ല്ലി​നെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ൽ ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ര​ണ്ടു ദി​വ​സം പി​ന്നി​ട്ടു. ഇ​ന്നു മു​ത​ൽ ക്ലാ​സ് ബ​ഹി​ഷ്ക​രി​ച്ചു കൊ​ണ്ടു​ള്ള സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കും. സ​മ​ര​ത്തി​ന് അ​ധ്യാ​പ​ക​രു​ടെ പി​ന്തു​ണള്ള​യു​ള​ള​തി​നാ​ൽ പ​ഠ​ന​ത്തെ സ​മ​രം ബാ​ധി​ക്കാ​തി​രി​ക്കു​വാ​ൻ ശ്ര​ദ്ധ​യു​ണ്ട്. ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ ഭേ​ദ​ഗ​തി ഉ​ണ്ടാ​യ​തി​നാ​ൽ ഇ​നി ലോ​ക്​സ​ഭ​യി​ൽ എ​ത്തു​ന്പോ​ൾ കേ​ര​ള​ത്തി​ലെ എം.​പി മാ​ർ. ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​തോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി നി​ർ​ദ്ദേ​ശി​ക്കണമെ​ന്നും സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേഷ​ൻ…

Read More