പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വം! തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​സ്വ​ദേ​ശി​യോ​ടൊ​പ്പം പോ​യ​താ​യി സൈ​ബ​ർ സെ​ൽ

മു​ട്ടം: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കു​ട​യ​ത്തൂ​ർ നി​ർ​ഭ​യ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​സ്വ​ദേ​ശി​യോ​ടൊ​പ്പം പോ​യ​താ​യി സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി. ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​ണ്. പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ വി​ദ്യാ​ർ​ഥി​നി​യെ നി​ർ​ഭ​യ കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ർ മു​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്കൂ​ളി​ലേ​ക്ക് ക​യ​റി​പ്പോ​യ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​യ്ക്ക് ക​യ​റാ​തെ റോ​ഡി​ൽ കാ​ത്ത് നി​ന്നി​രു​ന്ന ബ​ന്ധു​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​യ്ക്ക് എ​ത്താ​ത്ത​തു സം​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ർ​ഭ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ഭ​യ അ​ധി​കൃ​ത​ർ മു​ട്ടം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മു​ട്ടം എ​സ് ഐ ​ബൈ​ജു പി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പോ​ലീ​സ്…

Read More

ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ​റാ​ണി! നെ​ടു​ങ്ക​ണ്ട​ത്തെ പ​ച്ച​മീ​ൻ ക​ട​ക​ളി​ൽ പ​ഴ​കി​യ മ​ത്സ്യം; പി​ടി​ച്ചെ​ടു​ത്തത്‌ 50 കി​ലോ​ഗ്രാം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ പ​ച്ച​മീ​ൻ ക​ട​ക​ളി​ൽ ഫി​ഷ​റീ​സ് വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 കി​ലോ​ഗ്രാം പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​പ്ര​കാ​രം ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ​റാ​ണി എ​ന്ന​പേ​രി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നെ​ടു​ങ്ക​ണ്ട​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ ആ​റു ക​ട​ക​ളി​ലാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു ക​ട​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​കി​യ 50 കി​ലോ​യോ​ളം വ​രു​ന്ന ചൂ​ര​മീ​നാ​ണ് സം​ഘം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്. മൂ​ന്നു ക​ട​ക​ൾ​ക്കും പി​ഴ ച​മു​ത്തി നോ​ട്ടീ​സ് ന​ൽ​കി. പ​ല ക​ട​ക​ളി​ലൂം മീ​ൻ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് സം​ഘം ക​ണ്ടെ​ത്തി. ക​ട​ക​ളു​ടെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​നാ​ണ് സം​ഘം ക​ട​യു​ടമ​ക​ൾ​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. പ​രി​ശോ​ധ​ന​യി​ൽ അ​മോ​ണി​യ, ഫോ​ർ​മാ​ലി​ൻ എ​ന്നി​വ ക​ല​ർ​ത്തി​യ മ​ത്സ്യം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും സം​ഘം അ​റി​യി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. ഫിഷ​റീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​നൂ​ബ്, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ…

Read More

പ്രളയമൊഴിഞ്ഞ് ഒരുവര്‍ഷം! മഹാപ്രളയ വാര്‍ഷികത്തിലും കറുപ്പനും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ത്തന്നെ

അ​ടി​മാ​ലി: പ്ര​ള​യ​മൊ​ഴി​ഞ്ഞ് ഒ​രു​വ​ർ​ഷ​ത്തോ​ട​ടു​ക്കു​ന്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​ത​ന്നെ ജീ​വി​തം തു​ട​രു​ക​യാ​ണ് ക​ല്ലാ​ർ​കു​ട്ടി സ്വ​ദേ​ശി​യാ​യ ക​റു​പ്പ​നും കു​ടും​ബ​വും. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ലാ​ണ് ക​ല്ലാ​റു​കു​ട്ടി ലി​ങ്ക് റോ​ഡി​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന പ​ട്ടാ​ല​മ്മ​ൻ വീ​ട്ടി​ൽ ക​റു​പ്പ​നും കു​ടും​ബ​ത്തി​നും കി​ട​പ്പാ​ടം ന​ഷ്ട​മാ​യ​ത്. വീ​ടി​നൊ​പ്പം വീ​ടി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന മീ​ൻ​കു​ള​വും കാ​ലി​ത്തൊ​ഴു​ത്തു​മെ​ല്ലാം ന​ശി​ച്ചു. വീ​ടി​നോ​ടു​ചേ​ർ​ന്ന് പ​ട്ട​യ​മി​ല്ലാ​ത്ത 40 സെ​ക്കന്‍റോ​ളം ഭൂ​മി ഉ​ണ്ടെ​ങ്കി​ലും കി​ട​ക്കാ​ൻ കൂ​ര​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ദു​രി​താ​ശ്വ​ാ സക്യാ​ന്പി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ക​ത്തി​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പി​ൽ​ത​ന്നെ​യാ​ണ് ഇ​വ​രു​ടെ ജീ​വി​തം. ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​യി വെ​ള്ള​ത്തൂ​വ​ലി​ൽ മൂ​ന്നു​സെ​ന്‍റ് ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വി​ടെ താ​മ​സി​ക്കു​ക അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ക​റു​പ്പ​ൻ പ​റ​യു​ന്നു. മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഭൂ​മി മാ​റ്റി​ന​ൽ​കാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​റു​പ്പ​ന്‍റെ ആ​വ​ശ്യം. ക​റു​പ്പ​നൊ​ത്ത് ഭാ​ര്യ​യും മ​ക​നും മ​ക​ന്‍റെ ഭാ​ര്യ​യും ര​ണ്ടു കൊ​ച്ചു​മ​ക്ക​ളും ഒ​രു​വ​ർ​ഷ​മാ​യി ക്യാ​ന്പി​ലാ​ണ്. പ്ര​ള​യം ബാ​ക്കി​വ​ച്ച പു​ര​യി​ട​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന തു​ച്ഛ​വ​രു​മാ​ന​മാ​ണ് ഉ​പ​ജീ​വ​നോ​പാ​ധി. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ മാ​ത്ര​മാ​ണ് പ്ര​ള​യ​ദു​രി​താ​ശ്വാ​സ​മാ​യി ല​ഭി​ച്ച​ത്. പ്രാ​യാ​ധി​ക്യ​വും രോ​ഗ​വും…

Read More

88 പേ​ര്‍​ക്ക് കാ​ന്‍​സ​ര്‍ ! ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ൻ​സ​ർ പ​ട​രു​ന്നു; ആശങ്കയില്‍ ജനങ്ങള്‍

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ക​ട​പ്ര, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 88 പേ​ര്‍​ക്ക് കാ​ന്‍​സ​ര്‍ രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തി കാ​ര​ണം ക​ണ്ടെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 88 പേ​ര്‍​ക്ക് കാ​ന്‍​സ​ര്‍ രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഗൗ​ര​വ​പൂ​ര്‍​വ​മു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്നും വി​ഷ​യം അ​വ​ത​രി​പ്പി​ച്ച മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. കാ​ന്‍​സ​ര്‍ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്ത​ണം. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ 13, നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ 11,12 വാ​ര്‍​ഡു​ക​ളി​ലാ​ണ് കാ​ന്‍​സ​ര്‍ രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​ല്‍. ഷീ​ജ​യ്ക്കും ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​നും യോ​ഗം ന​ല്‍​കി. ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​ള്ള ഭ​യാ​ശ​ങ്ക​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണം. തു​ട​ര്‍…

Read More

ഹൃദ് രോഗികൾക്ക് ആശ്വാസമായി ബാഗി കാറുകൾ;  അത്യാഹിത വിഭാഗത്തിൽ നിന്ന്  കാർഡിയോളജി വിഭാഗത്തിലേക്ക് ഇനി ഹൃദ് രോഗികൾ നടന്നു പേകേണ്ടതില്ല

ഗാ​ന്ധി​ന​ഗ​ർ: ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്ന് രോ​ഗി​ക​ളെ വേ​ഗം കാ​ർ​ഡി​യോ​ള​ജി​യി​ൽ എ​ത്തി​ക്കാ​ൻ ബ​ഗി കാ​റു​ക​ൾ എ​ത്തി. രോ​ഗി​ക​ളെ സ്ട്രെ​ച്ച​റി​ൽ ത​ള്ളി വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കു​ന്പോ​ഴു​ള്ള കാ​ല​താ​മ​സം ഇ​നി ഒ​ഴി​വാ​കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു ബ​ഗി കാ​റു​ക​ളാ​ണ് എ​ത്തി​ച്ച​ത്. ഒ​ന്നി​ൽ സ്ട്രെ​ച്ച​റും യു​വി സ്റ്റാ​ൻ​ഡും ഉ​ൾ​പ്പെ​ടെ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മു​ള്ള​തും രോ​ഗി​ക​ളു​ടെ സ​ഹാ​യി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​വാ​ൻ ക​ഴി​യു​ന്ന​തു​മാ​ണ്. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു സീ​റ്റു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. മ​റ്റൊ​ന്നി​ൽ ആ​റു സീ​റ്റു​ക​ളു​മു​ണ്ട്. ഇ​തി​ൽ സ്ട്രെ​ച്ച​ർ സൗ​ക​ര്യ​മി​ല്ല.മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ലെ​ത്തി​ക്കു​വാ​നാ​ണു മു​ഖ്യ​മാ​യും ഈ ​കാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ രോ​ഗി​ക​ളെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ലി​ഫ്റ്റ് വ​ഴി ഹൃ​ദ്രോ​ഗ​വി​ഭാ​ഗ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ്. ഇ​തു കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​ന്ന​തു കൂ​ടാ​തെ രോ​ഗി​ക​ളു​ടെ നി​ല മോ​ശ​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ലി​ഫ്റ്റ് കേ​ടാ​കു​ക​യോ മ​റ്റു സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ രോ​ഗി​യെ യ​ഥാ​സ​മ​യം…

Read More

വിശുദ്ധ അൽഫോൻസാമ്മ പഠിച്ച  മു​ട്ടു​ചി​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ഇ​നിമു​ത​ൽ വൈ​ദ്യുതി പ്ര​തി​സ​ന്ധിയില്ല;   സൗ​രോ​ർ​ജ പാ​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജില്ലയിലെ ആദ്യ സ​ർ​ക്കാ​ർ വിദ്യാലയം

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ മു​ട്ടു​ചി​റ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ഇ​നി മു​ത​ൽ വൈ​ദ്യൂ​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​വി​ല്ല. സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യൂ​തി സൗ​രോ​ർ​ജ പാ​ന​ൽ ന​ൽ​കും. ജി​ല്ല​യി​ൽ സൗ​രോ​ർ​ജ പാ​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മെ​ന്ന ഖ്യാ​തി​യാ​ണ് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പാ​ദസ്പ​ർ​ശ​​ത്താ​ൽ ധ​ന്യ​മാ​യ മു​ട്ടു​ചി​റ സ്കൂ​ളി​ന് സ്വ​ന്ത​മാ​യ​ത്. സം​സ്ഥാ​ന​ത്തു​ത​ന്നെ ചു​രു​ക്കം ചി​ല സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ണ​മാ​യും സോ​ളാ​ർ വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ടു​ത്തു​രു​ത്തി മു​രി​ക്ക​ൻ​സ് ഗ്രൂ​പ്പാ​ണ് സ്കൂ​ളി​ന് സൗ​ജ​ന്യ​മാ​യി സൗ​രോ​ർ​ജ പാ​ന​ൽ സ്ഥാ​പി​ച്ചു ന​ൽ​കി​യ​ത്. അ​ൽ​ഫോ​ൻ​സാ​മ്മ സ്കൂ​ളി​ൽ ചേ​ർ​ന്നി​ട്ട് 100 വ​ർ​ഷം തി​ക​യു​ന്ന​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് സോ​ളാ​ർ പാ​ന​ൽ സ്കൂ​ളി​ന് സം​ഭാ​വ​ന ചെ​യ്ത​തെ​ന്ന് മു​രി​ക്ക​ൻ​സ് ഗ്രൂ​പ്പ് ഉ​ട​മ ജോ​ർ​ജ് ജി.​മു​രി​ക്ക​ൻ പ​റ​ഞ്ഞു. സ്ഥി​ര​മാ​യ വൈ​ദ്യു​തി മു​ട​ക്കം സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഇ​ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ളി​ലെ…

Read More

വൈകിയോടുന്ന ട്രെയിൻ വൈകിയുള്ള നിർമാണവും; ഏറ്റുമാനൂരിലെ പുതിയ റെയിൽവേ സ്റ്റേഷന്‍റെ നിർമാണ ത്തിന് വേഗം പോരെന്ന് യാത്രക്കാർ

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ലെ പു​തി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല. ക​ഴി​ഞ്ഞ മേ​യ് അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​താ​ണ്. എ​ന്നാ​ൽ ഇ​തു​വ​രെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നാ​ല് ട്രാ​ക്കു​ക​ളു​മാ​യി​ട്ടാ​ണ് അ​തി​ര​ന്പു​ഴ – നീ​ണ്ടൂ​ർ റോ​ഡു​ക​ളു​ടെ ഇ​ട​യി​ൽ പു​തി​യ സ്റ്റേ​ഷ​ൻ മാ​റ്റി സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ റ​യി​ൽ​വേ സ്റ്റേ​ഷ​ന്‌റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യി​രു​ന്നു. ട്രെ​യി​നു​ക​ൾ നി​ർ​ത്താ​റു​ണ്ട​ങ്കി​ലും ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന്‍റെയും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ​യും നി​ർ​മാ​ണം ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.കു​റു​പ്പ​ന്ത​റ മു​ത​ൽ ഏ​റ്റൂ​മാ​നൂ​ർ വ​രെ​യു​ള്ള ഇ​ര​ട്ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ക്രോ​സിം​ഗ് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. ഇ​പ്പോ​ൾ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. 150 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും 40 കാ​റു​ക​ൾ​ക്കും ഒ​രേ സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. 540 മീ​റ്റ​ർ നീ​ള​ത്തി​ൽ 16,000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.​മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി…

Read More

മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ല;  വിലങ്ങുമായി രക്ഷപ്പെട്ട ദിലീപിനായി പോലീസ് നെട്ടോട്ടമോടുന്നു; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കോ​ട്ട​യം: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണക്കേ​സി​ലെ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. പു​തു​പ്പ​ള്ളി ത​ല​പ്പാ​ടി ത​ച്ച​കു​ന്ന് മാ​ളി​യേ​ക്ക​ൽ ദി​ലീ​പ് (19) ആ​ണ് മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ൽനി​ന്ന് ചാ​ടി​പ്പോ​യ​ത്. ത​ല​പ്പാ​ടി ചാ​മ​ക്കാ​ല ഷാ​ജി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ഇ​ന്ന​ലെ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്തു മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി. തി​രി​കെ മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ജീ​പ്പി​ൽ നി​ന്നി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ട്ടെ​ന്ന് വി​ല​ങ്ങു വ​ച്ച് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച്് കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൂ​ന്നു പോ​ലീ​സു​കാ​രാ​ണ് ഈ ​സ​മ​യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, 600 ദി​ർ​ഹം, 40,000രൂ​പ വി​ല വ​രു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ര​ണ്ടു കാ​മ​റ, നാ​ലു വാ​ച്ച് എ​ന്നി​വ​യാ​ണു ഷാ​ജി​യു​ടെ വീ​ട്ടി​ൽനി​ന്ന് മോ​ഷ​ണം പോ​യ​ത്. ഇ​തി​ൽ ആ​ഭ​ര​ണ​വും വാ​ച്ചും കാ​മ​റ​യും ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽനി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി…

Read More

ആർപ്പോ, ഇർറോ…!  ജലമാമാങ്കത്തിൽ വെന്നിക്കൊടിപാറിക്കാൻ ആർപ്പുവിളികളുമായി ചുണ്ടൻവള്ളങ്ങളുടെ പരിശീലനം തുടങ്ങി

കു​മ​ര​കം: വ​ള്ളം​ക​ളി​യു​ടെ പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ആ​രം​ഭി​ച്ച​തോ​ടെ കു​മ​ര​ക​ത്ത് ആ​ർ​പ്പു വി​ളി​ക​ൾ ഉ​യ​ർ​ന്നു. പു​ന്ന​മ​ട​യി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ പാ​യി​പ്പാ​ട​ൻ ചു​ണ്ട​നി​ൽ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് പ​രി​ശീ​ല​നം തു​ട​ങ്ങി. പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യേ​ഷ് മോ​ഹ​ൻ പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. സു​ഗേ​ഷ് ചു​ണ്ട​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. മു​കേ​ഷ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ട്ടി​ക്കാ​ട്ടി​ൽ ര​ജി രാ​ജു​വി​ൽ നി​ന്നും ആ​ദ്യ സം​ഭാ​വ​ന സ​ന്പ​ത്ത് ക​ണി​യാം​പ​റ​ന്പി​ൽ ഏ​റ്റു​വാ​ങ്ങി. കു​മ​ര​കം എ​സ്ഐ കെ.​ടി.​സ​ന്ദീ​പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. ബി​ന്ദു, കെ.​എം. ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ഷ​ സ​ലി, എ.​വി. തോ​മ​സ്, പാ​യി​പ്പാ​ട​ൻ ചു​ണ്ട​ൻ വ​ള്ള​സ​മി​തി സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

‘ജീ​വി​തം അ​മൂ​ല്യ​മാ​ണ്, അ​ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ന​ഷ്‌‌ടപ്പെടുത്തരുത് ’..! റെയിൽവേ ട്രാക്കിലും സ്റ്റേഷനിലും  സുരക്ഷാബോധമില്ലാതെ  ജനങ്ങൾ;  ബോധവത്ക്കരണവുമായി ആർപിഎഫ്

കോ​ട്ട​യം: ജീ​വി​തം അ​മൂ​ല്യ​മാ​ണ് അ​ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഉ​ള്ള​ത​ല്ല എ​ന്ന സ​ന്ദേ​ശ​വു​മാ​യി റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ (ആ​ർ. പി. ​എ​ഫ്) സു​ര​ക്ഷാ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​വ​ർ, ഓ​ഫ് സൈ​ഡി​ൽ കൂ​ടി ട്രെ​യി​നി​ൽ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​ർ, ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​ർ, അ​ല​ക്ഷ്യ​മാ​യി ട്രാ​ക്കി​ൽ കൂ​ടി ന​ട​ക്കു​ന്ന​വ​ർ ഇ​ങ്ങ​നെ​യു​ള്ള​വ​രെ അ​പ​ക​ട​ത്തെ കു​റി​ച്ച് പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ആ​ദ്യ ഘ​ട്ടം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More