ആർപ്പൂക്കര: മുറിവിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി. അസ്വസ്ഥതയുണ്ടായപ്പോൾ പഞ്ഞി നീക്കം ചെയ്തു തടി തപ്പി. കോട്ടയം മെഡിക്കൽ കോളജിലാണ് സംഭവം. കരിപ്പൂത്തട്ട് പുത്തൂച്ചിറ ടി എൻ സദാശിവനാണ് (69) ദുരനുഭവം ഉണ്ടാ യത്. കഴിഞ്ഞ 12ന് സദാശിവന്റെ വീട്ടിൽ യന്ത്രം ഉപയോഗിച്ച് മരംമുറിച്ചിരുന്നു. താഴെ വീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ യന്ത്രം ഉപയോഗിച്ചിരുന്ന ആളിന്റെ കൈ നിയന്ത്രണം വിട്ട് യന്ത്രവാൾ സമീപത്തു നിന്ന ശിവന്റെ അടിവയർ ഭാഗത്ത് കൊണ്ട് മുറിവുണ്ടാവുകയായിരുന്നു. 10 സെന്റിമീറ്ററോളം നീളത്തിലുണ്ടായ മുറിവിന്റെ തുടക്കത്തിൽ കൂടുതൽ ആഴവും ഉണ്ടായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഇവിടെത്തന്നെയുള്ള ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ച് മുറിവിന് തുന്നൽ ഇടുകയും ചെയ്തു. വൈകുന്നേരം നാലരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രാത്രി 10 മണിയോടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. 11 ദിവസത്തിനു ശേഷം തുന്നൽ എടുക്കുവാൻ…
Read MoreCategory: Kottayam
ആദ്യ കാഴ്ച ബസ് സ്റ്റോപ്പിൽ വെച്ച്; പിന്നെ ഫേസ്ബുക്ക് വഴി സൗഹൃദം പുതുക്കി; ഒടുവിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; എല്ലാ പിന്തുണയും നൽകിയ സഹോദരനും കാമുകനും പോലീസ് പിടിയിൽ
കോട്ടയം: ബസ്സ്റ്റോപ്പിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ 19കാരനെ റിമാൻഡ് ചെയ്തു. ചെത്തിപ്പുഴ സ്വദേശി അഖിൽ ജയകുമാറിനെ(19)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനും ഈ കേസിൽ റിമാൻഡിലാണ്. പ്രണയത്തിനും തട്ടിക്കൊണ്ടുപോകലിനും സഹോദരൻ ഒത്താശ ചെയ്തുവത്രേ. സ്കൂളിൽ പോകാൻ ബസ്സ്റ്റോപ്പിൽ നിന്ന പെണ്‍കുട്ടിയുമായി അഖിൽ പരിചയപ്പെട്ടു. പിന്നീട് ഫേസ്ബുക്കിലൂടെ പരസ്പരം ആശയ വിനിമയം നടത്തി. ഇതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കോട്ടയത്തുള്ള ഒരു കേന്ദ്രത്തിൽ വച്ച് പീഡിപ്പിച്ചുവെന്നുാണ് കേസ്.
Read Moreകോട്ടയം-കാഞ്ഞിരം-ആലപ്പുഴ ബോട്ട് സർവീസില്‍ നിലച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു; ഒടുവിൽ നാട്ടുകാർ നഗരസഭയോട് ചോദിച്ചതിങ്ങനെ…
കോട്ടയം: കോട്ടയത്തുനിന്ന് കാഞ്ഞിരം വഴി ആലപ്പുഴയ്ക്ക് ബോട്ട് ഓടിയിട്ട് ഒന്നര വർഷം കഴിഞ്ഞു. ബോട്ട് വരുന്പോൾ ഉയർത്തുന്ന ചുങ്കത്ത് മുപ്പത് പാലം തകരാറിലായതാണ് ആദ്യം ബോട്ട് സർവീസ് മുടങ്ങാൻ കാരണം. ചുങ്കത്ത് മുപ്പത് പാലം നന്നാക്കിയപ്പോൾ മറ്റൊരു പാലം കേടായി. അതും നന്നാക്കിയപ്പോൾ അതാ വേറൊരു പാലം തകരാറിൽ. ഇങ്ങനെ പാലങ്ങൾ ഓരോ ദിവസവും തകരാറിലായതോടെ ബോട്ട് സർവീസ് സ്ഥിരമായി മുടങ്ങി. ഇതോടെ കോട്ടയത്തിന്റെ ടൂറിസത്തിന് മങ്ങലേറ്റു. കേരളത്തിലെ മണ്‍സൂണ്‍ ആസ്വദിക്കാൻ നൂറുകണക്കിന് ടൂറിസ്റ്റുകൾ എത്തിയിരുന്നു മുൻവർഷങ്ങളിൽ. ബോട്ട് സർവീസ് മുടങ്ങിയതോടെ കോട്ടയത്തേക്ക് ടൂറിസ്റ്റുകളും വരുന്നില്ല. കോടിമത മുതൽ കാഞ്ഞിരം വരെ കൊടൂരാറിന് കുറുകെയുള്ള പാലം നന്നാക്കുന്ന ചുമതല കോട്ടയം നഗരസഭയ്ക്കാണ്. നഗരസഭാ അധികൃതരോട് ചോദിച്ചാൽ രണ്ടു ദിവസത്തിനകം പണി പൂർത്തിയാക്കുമെന്നാകും മറുപടി. ഇത് പറയാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി. തേക്കടിയും മൂന്നാറും കണ്ടുമടങ്ങുന്ന ടൂറിസ്റ്റുകൾ കോട്ടയം…
Read Moreപപ്പാതിയിൽ സമവായം ..! സെബാസ്റ്റ്യൻ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു
കോട്ടയം: സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജോസ് കെ. മാണി വിഭാഗം നേതാവാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിലാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡന്റായി തീരുമാനിച്ചത്. സമവായത്തിന്റെ ഭാഗമായി ആദ്യ ടേം ജോസ് കെ. മാണി വിഭാഗവും രണ്ടാമത്തെ ടേമിൽ ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനം വഹിക്കും. യുഡിഎഫ് ധാരണ അനുസരിച്ച് നിലവിലെ പ്രസിഡന്റ് സണ്ണി പാമ്പാടി രാജി വച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജൂലൈ ഒന്ന് മുതല്‍ കേരള കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു മുന്നണിയിലെ മുന്‍ ധാരണ. എന്നാല്‍, കേരള കോണ്‍ഗ്രസ്-എം പിളര്‍ന്നതോടെ ആശയക്കുഴപ്പമായി. ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങൾ പ്രസിഡന്റ് പദവിയിൽ അവകാശവാദം ഉന്നയിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രസിഡന്റ് പദം കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി നേതൃത്വം കേരള കോൺഗ്രസ് നേ താക്കളെ അറിയിച്ചു. ഇതിനു ശേഷമാണ് ഇരുവിഭാഗവും…
Read Moreഅടിക്കാൻ കാൽ കെട്ടി പിടിച്ചു കൊടുത്തു, വ്യാജ രേഖയുണ്ടാക്കി; നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലെ ക്രൂരകൃത്യത്തിൽ പങ്കാളികളായ മൂന്ന് പോലീസുകാർ കൂടി അറസ്റ്റിൽ
നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡി മരണകേസിൽ എഎസ്ഐ ഉൾപ്പെടെ മൂന്നുപേർകൂടി അറസ്റ്റിൽ. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എഎസ്ഐയും റൈറ്ററുമായ റോയി പി. വർഗീസ്, സിപിഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ, പോലീസ് ഡ്രൈവർമാരായ പി.എസ് നിയാസ്, സജീവ് ആന്റണി എന്നിവരെ മുന്‍പ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞമാസം 12 മുതൽ 16 വരെ രാജ്കുമാർ കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിൽ സ്റ്റേഷൻ റൈറ്ററായിരുന്ന റോയി പി. വർഗീസ് വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽനിന്നു മറച്ചുവച്ചു, പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് തയാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് നേരിടുത്. പിഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവർ ഈദിവസങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നു. ഇവർ രാജ്കുമാറിനെ…
Read Moreവള്ളിപിടിച്ച് മുന്നറിയിപ്പ് ബോർഡുകൾ..! മുന്നിൽ സ്കൂൾ ഉണ്ടെന്ന അതിരമ്പുഴ ജംഗ്ഷനിലെ മുന്നറിയിപ്പ് ബോർഡ് കാട് കയറിയ നിലയിൽ; ഹോംഗാർഡിന്റെ സേവനം വേണമെന്ന ആവശ്യവുമായി നാട്ടുകാർ
അതിരന്പുഴ: സ്കൂൾ പരിസരത്തെ സിഗ്നൽ ബോർഡുകൾ കാട് മൂടി. സ്കൂൾ ഉണ്ടെന്നുള്ള മുന്നറിയിപ്പ് ബോർഡ് കാണാൻ സാധിക്കാത്ത അവസ്ഥയിലായതോടെ വാഹനങ്ങളും വേഗ നിയന്ത്രണം പാലിക്കാതെ കടന്നു പോവുകയാണ്. അതിരന്പുഴ പള്ളി ജംഗ്ഷനിലാണ് സ്കൂൾ മുന്നറിയിപ്പ് ബോർഡു കാട് മൂടിയത്. പ്രദേശത്തെ നാല് സ്കുളുകളിൽ നിന്നുമായി സ്കൂൾ സമയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് ജംഗ്ഷനിലൂടെ കടന്ന് പോകുന്നത്. എന്നാൽ സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡുകൾ വാഹനങ്ങൾക്കു കാണത്തക്ക വിധം ക്രമീകരിച്ചിട്ടില്ല. മുൻപ് ഇവിടെ റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി ഹന്പ് സ്ഥാപിച്ചിരുന്നെങ്കിലും റോഡ് പുതുക്കി പണിതപ്പോൾ അത് ഇല്ലാതായി. ഏറ്റുമാനൂർ – മെഡിക്കൽ കോളജ് പ്രധാന റോഡ് ആയതിനാൽ ഇതര സംസ്ഥാനത്തു നിന്നും ലോഡുമായി വരുന്ന വലിയ ലോറികളും, ആംബുലൻസുകളും ,നൂറ് കണക്കിന് ബസുകളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. എന്നാൽ ഇവയുടെ ഒന്നും വേഗം…
Read Moreവനത്തില്‍ നിന്ന് ശേഖരിച്ച കൂണ് കഴിച്ച 12 പേര്‍ക്ക് കാഴ്ച മങ്ങലും വിറയലും; 12 പേര് ആശുപത്രിയില്‍; സംഭവത്തെക്കുറിച്ച് കൂണ് ശേഖരിച്ചവര്‍ പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: എരുമേലിക്കടുത്ത് കനകപ്പലത്ത് വനത്തിൽ നിന്ന് ശേഖരിച്ച കൂണ് കറി വച്ച് കഴിച്ച് അവശനിലയിലായ 12 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ചക്കുറവും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. എരുമേലി കനകപ്പലം മാളിക വീട്ടിൽ, ഷിജുവിന്റെ ഭാര്യ ഗീതു (28), കനകപ്പലത്ത് ഹോട്ടൽ നടത്തുന്ന കോട്ടോ കാവനാൽ ബേബിച്ചൻ (48), ഭാര്യ ഷൈനി (45), മകൾ റിൻസി മോൾ (12), ഹോട്ടലിലെ തൊഴിലാളി ഓമല്ലൂർ സ്വദേശി പുരുഷോത്തമൻ (45), കനകപ്പലം വാഴക്കാലായിൽ റിനോഷ് (44), ഭാര്യ ബീന (40), മകൻ അനന്തു, പതിനാലിൽ ഷാജിയുടെ മകൻ ഷിബിൻ(25), മുള്ളൻ കുഴിയിൽ ജയകുമാർ (38) , ബന്ധു അജിത് (28), എരപ്പുങ്കൽ ഗിരീഷ് (31) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആശുപത്രിയിൽ കഴിയുന്ന ഷിബിനും സുഹൃത്ത്…
Read Moreകാർമേഘം ഒഴിഞ്ഞു മാനം തെളിഞ്ഞു; മഴയ്ക്കു ശമനമുണ്ടെങ്കിലും ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് താഴ്ന്നില്ല; 16 ക്യാമ്പുകൾ തുറന്നു
കോട്ടയം: കാലവർഷം ശക്തിപ്പെട്ട ശേഷം ജില്ലയിൽ മഴക്കെടുതി വർധിച്ചു. കിടങ്ങൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പ് അതേ പടി നിലനിൽക്കുകയാണ്. ഇന്നലെ മൂന്നു ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നു. ജില്ലയിലെ ക്യാന്പുകളുടെ എണ്ണം 16 ആയി. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്നപ്രദേശങ്ങൾ ഇപ്പോഴും പൂർണമായും വെള്ളത്തിലാണ്. തിരുവാർപ്പ് കമ്യൂണിറ്റി ഹാൾ, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, വേളൂർ സെന്റ് ജോണ്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ക്യാന്പുകൾ ആരംഭിച്ചത്. വിവിധക്യാന്പുകളിലായി 175 കുടുംബങ്ങളിലായി 692 പേരാണുള്ളത്. ഏറ്റവും കൂടുതൽ ദുരിതംനേരിട്ടതു കോട്ടയം താലൂക്കിലാണ്. കോട്ടയത്ത് മാത്രം 15 ക്യാന്പുകളാണു പ്രവർത്തിക്കുന്നത്. തിരുവാർപ്പ് കമ്യൂണിറ്റി ഹാളിൽ 66 കുടുംബങ്ങളിൽനിന്ന് 285പേരും തിരുവാർപ്പ് സെന്റ് ജോർജ് എൽപി സ്കൂളിൽ മൂന്നു കുടുംബങ്ങളിലായി ആറുപേരും വേളൂർ സെന്റ് ജോണ്‍സ് എച്ച്എസ്എസിൽ ആറുകുടുംബത്തിൽനിന്ന് 22പേരും താമസിക്കുന്നുണ്ട്. മീനച്ചിലാറ്റിലും മണിമലയാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ്…
Read Moreകെവിൻ കേസ്; വാട്സ് ആപ്പ് സന്ദേശവും മൊബൈൽ ഫോണ്‍ സംഭാഷണവും ഒരു തെളിവല്ല; പ്രതിഭാഗത്തിന്റെ വാദങ്ങൾ ഇങ്ങനെയൊക്കെ…
കോട്ടയം: കെവിൻ കേസിൽ വാട്സ്ആപ്പ് സന്ദേശവും മൊബൈൽഫോണ്‍ സംഭാഷണങ്ങളും തെളിവായി സ്വീകരിക്കരുതെന്ന് പ്രതിഭാഗം. ഇതിനൊന്നും നിയമ സാധുതയില്ല എന്നാണ് പ്രതി ഭാഗം കോടതിയിൽ വാദിച്ചത്. ഇതടക്കം പ്രോസിക്യൂഷൻ മുന്നോട്ടുവച്ച തെളിവുകൾ പ്രതിഭാഗം നിരാകരിച്ചു. കെവിനെ കൊലപ്പെടുത്തുമെന്ന രീതിയിൽ ഒന്നാംപ്രതി ഷാനു ചാക്കോ അയച്ചുവെന്നു പറയുന്ന വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ സന്ദേശങ്ങൾ ആധികാരികമല്ല. ഷാനു സന്ദേശം അയച്ചെങ്കിൽ തന്നെ അത് സ്വീകരിച്ച അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. അത് പരിശോധിച്ചില്ല. പപ്പ കുവൈറ്റ് എന്ന അക്കൗണ്ടിലേക്കാണ് സന്ദേശം പോയതെങ്കിൽ ആ അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. കേസിലെ സാക്ഷിയായ ലിജോയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യത്തിലും വീഴ്ച പറ്റി. ഫോണ്‍ പാറ്റേണ്‍ ലോക്കാണെന്ന് അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. ഫോണ്‍ കണ്ടെടുത്ത് തൊണ്ടി മഹസർ എഴുതിയപ്പോൾ ഫോണ്‍ ഫ്ലൈറ്റ് മോഡിലാക്കിയെന്ന് രേഖപ്പെടുത്തിയിരുന്നു. ലോക്ക് തുറക്കാൻ കഴിയാത്ത ഫോണ്‍…
Read Moreകോട്ടയത്തെ പോലീസുകാരോട് കാരുണ്യയുടെ കൊടു ക്രൂരത; ജില്ലാ പോലീസ് ഓഫീസിലെ എസ്ഐയ്ക്കും സിവിൽ പോലിനും കാരുണ്യ കൊടുത്ത എട്ടിന്റെ പണിയിങ്ങനെ…
കോട്ടയം: ഭാഗ്യദേവത തൊട്ടടുത്തുകൂടി കടന്നുപോയതിന്റെ ഞെട്ടലിലാണ് കോട്ടയത്തെ രണ്ടു പോലീസുകാർ. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പോലീസുകാർക്ക് അരികിലൂടെ കടന്നുപോയത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ സീരിയൽ മാറിപ്പോയതിന്റെ ഞെട്ടലിലാണ് ജില്ലാ പോലീസ് ഓഫീസിലെ ഒരു സിവിൽ പോലീസ് ഓഫീസർ. ഒന്നാം സമ്മാനത്തിന്റെ നന്പർ എല്ലാം ശരി, പക്ഷേ സീരിയൽ മാത്രം മാറി. അതുകൊണ്ട് 80 ലക്ഷത്തിനു പകരം പ്രോത്സാഹന സമ്മാനമായ വെറും എണ്ണായിരം രൂപ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നന്പർ നോക്കിയപ്പോൾ എല്ലാം ശരി. സിനിമയിൽ ഇന്നസെന്റ് ലോട്ടറി നോക്കി പറയുന്നതുപോലെ അടിച്ചുമോനേ.. എന്നു പറഞ്ഞുവെങ്കിലും സീരിയൽ നോക്കിയപ്പോഴാണ് ശരിക്കും നടുങ്ങിയത്. മറ്റൊരു എസ്ഐക്കാണെങ്കിൽ ഒറ്റ നന്പരിലാണ് ഒന്നാം സമ്മാനം വഴുതി മാറിയത്. അതും കാരുണ്യ ലോട്ടറിയുടേത് തന്നെ. സീരിയൽ ശരിയായിരുന്നുവെങ്കിലും സമ്മാനം ലഭിച്ച നന്പരിന്റെ അവസാനത്തെ ഏഴ് എന്ന അക്കത്തിനു പകരം ആറ്…
Read More