ദുബായ് ബസ് അപകടം: മരിച്ചവരിൽ കോ​ട്ട​യം പാമ്പാടി സ്വ​ദേ​ശി വി​മ​ൽ കു​മാറും ഉൾപ്പെടെ ഏഴ് മലയാളികൾ മരിച്ചു

ഷാ​ർ​ജ: ദു​ബാ​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി വി​മ​ൽ കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​വ​സാ​നം തി​രി​ച്ച​റി​ഞ്ഞ​ത്. നേ​ര​ത്തേ, അ​പ​ക​ട​ത്തി​ൽ ആ​റ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. ബ​സി​ൽ 31 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഒ​മാ​നി​ലെ മ​സ്ക്ക​റ്റി​ൽ​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Related posts