പീരുമേട്: സ്വക്യാര്യ ബസിലെ യാത്രകളിലുണ്ടായ ദുരനുഭവങ്ങൾ അടുത്തിടെ ഏറെ ചർച്ചയാകുന്പോൾ കുമളി – കൊന്നക്കാട് കെഎസ്ആർടിസി ബസ് സർവീസ് ജനപ്രിയമാകുന്നു. യാത്രക്കാർക്ക് കുടിവെള്ളം വിതരണംചെയ്താണ് ബസ് ഡ്രൈവർ അഭിലാഷ് മാത്യുവും നജിമുദീനും മാതൃകയാകുന്നത്. കുമളി ഡിപ്പോയിലെ ഏറെ തിരക്കുള്ള സർവീസാണ് കുമളി – കൊന്നക്കാട്. 950 കിലോമീറ്റർ താണ്ടിയുള്ള ഹൈറേഞ്ചിൽനിന്നുള്ള ഏറ്റവും ദൂരംകൂടിയ സർവീസാണിത്. മികച്ച സേവനവും നല്ലവരായ ജീവനക്കാരുമാണ് ഈ സർവീസിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. പ്രാരംഭഘട്ടമായി എല്ലാ ദീർഘദൂര യാത്രക്കാർക്കും ഒരുകുപ്പി വെള്ളമാണ് സൗജന്യമായി വിതരണംചെയ്തത്. ഇതിനാവശ്യമായ തുകയും ജീവനക്കാർതന്നെ കണ്ടെത്തുകയായിരുന്നു.കടുത്ത വേനലിൽ ദാഹജലം യാത്രക്കിടയിൽ അനിവാര്യമായ സാഹചര്യത്തിലാണ് ജീവനക്കാർ ദാഹജല വിതരണം എന്ന ആശയവുമായി മുന്നോട്ടുവന്നത്. ഇത് യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ബസ് യാത്രക്കാരുമായുള്ള സൗഹൃദത്തിന് കുമളി – കൊന്നക്കാട് സർവീസ് മുന്‍പും പേരുകേട്ടിട്ടുണ്ട്. ദീർഘദൂര യാത്രയിലെ ഉല്ലാസത്തിനായി യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാർ പാട്ടുകേട്ട്…
Read MoreCategory: Kottayam
കോട്ടയത്ത് നിന്ന് ഇന്നലെ കാണാതായത് 23 വയസിൽ താഴെ പ്രായമുള്ള മൂന്ന് യുവതികളെ; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇന്നലെ മൂന്നു യുവതികളെ കാണാതായി. പിഎസ്്സി കോച്ചിംഗിന് പോയ മുട്ടന്പലം സ്വദേശിയായ 22 കാരിയെ കാണാതായതിന് ബന്ധുക്കൾ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നല്കി. യുവതിയുടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഫോണ്‍ ഓണ്‍ ചെയ്താൽ ടവർ ലൊക്കേഷൻ നോക്കി കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാലം സ്വദേശിയായ 23കാരിയെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ജോലിക്കു പോയി തിരികെ എത്താതായതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. മാതാപിതാക്കൾ മണർകാട് പോലീസിൽ പരാതി നല്കി. ഒരു യുവാവിനൊപ്പം പോയതായി സംശയിക്കുന്നതായി മണർകാട് പോലീസ് പറയുന്നു. കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് പോയ മണിമല സ്വദേശിനിയെ ഇന്നലെ രാവിലെയാണ് കാണാതായത്. 21 വയസുള്ള യുവതിയെ കാണാതായതിന് മണിമല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി…
Read Moreഎഐവൈഎഫിന്റെ അറുപതാം സ്ഥാപക ദിനാഘോഷത്തിൽ കെഎസ്ആർടിസി ബസ് കഴുകി വൃത്തിയാക്കി പ്രവർത്തകർ മാതൃകയായി
കോട്ടയം: എഐവൈഎഫിന്റെ അറുപതാം സ്ഥാപക ദിനാഘോഷം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിലും വിവിധ യൂണിറ്റുകളിലും പതാക ഉയർത്തി. മെഡിക്കൽ കോളജിൽ രക്തദാനം നടത്തി. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയെന്ന സന്ദേശമുയർത്തി എഐവൈഎഫ് പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ബസുകളും ശുചീകരിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ. ചിത്രഭാനു, ടി.സി. ബിനോയി, പി. പ്രദീപ്, അജീഷ് മട്ടയ്ക്കൽ, റെനീഷ് കാരിമറ്റം എന്നിവർ നേതൃത്വം നൽകി.
Read Moreഅനധികൃത പാർക്കിംഗിനെതിരേ മുഖം നോക്കാതെ നടപടി; കാഞ്ഞിരപ്പള്ളിയിലെ അഴിയാ കുരുക്കഴിക്കാൻ പോലീസ് രംഗത്ത്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ അനധികൃത പാർക്കിംഗിനെതിരേ പോലീസ് രംഗത്ത്്. പേട്ടക്കവല മുതൽ കുരിശു കവല വരെയുള്ള പാതയോരത്തെ അനധികൃത പാർക്കിംഗിനെതിരേയാണ് നടപടി തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് വീണ്ടും പോലീസ് നടപടിക്രമങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഫുട്പാത്തുകളിലും നിരോധിത മേഖലയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെയാണ് പോലീസ് മുഖം നോക്കാതെ പിഴയീടാക്കുന്നത്. ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അനധികൃത പാർക്കിംഗിനെതിരെയുള്ള പോലീസിന്റെ നടപടി. പേട്ടക്കവല മുതൽ കുരിശുകവലവരെയുള്ള പാതയോരത്തെ അനധികൃത പാർക്കിംഗിനെതിരേയാണ് രണ്ടു ദിവസമായി പോലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ റോഡിന്റെ ഒരു വശത്ത് മാത്രമായി പാർക്കിംഗ് നിജപ്പെടുത്തിയിട്ടുണ്ട്. ഇടതുവശത്തെ പാർക്കിംഗ് പൂർണ്മായും നിരോധിച്ചു. കൂടാതെ വളവുകളിലും സിവിൽ സ്റ്റേഷന്റെ മുൻവശത്തുമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേയും നടപടി സ്വീകരിച്ചു തുടങ്ങി. പോലീസുകാർ നിരന്തരം ഇതുവഴി സഞ്ചരിച്ച് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നുണ്ട്. ഉടമകളെ കണ്ടെത്താനായില്ലെങ്കിൽ ഇത്തരം…
Read Moreപോലീസിന്റെ ബുദ്ധിയ്ക്ക് മുന്നിൽ കള്ളന്റെ തന്ത്രം പാളി; മാല മോഷണം പോയെന്ന പരാതി ലഭിച്ചു; മാലയുമായി കള്ളൻ കടയിലെത്തി വിൽക്കുന്നതിനിടെ കൈയോടെ പൊക്കി കുമരകം പോലീസ്
കുമരകം: പട്ടാപ്പകൽ വൃദ്ധന്റെ മൂന്നു പവൻ സ്വർണമാല തട്ടിയെടുത്തയാളെ അതിവേഗം പിടിക്കാനായത് പോലീസിന്റെ സമർഥമായ ഇടപെടൽ. മാല മോഷണം നടന്ന വിവരം അറിഞ്ഞയുടൻ കോട്ടയത്തെ ചില ചെറുകിട സ്വർണക്കടകളിൽ പോലീസ് വിവരം ധരിപ്പിച്ചു. മോഷണ മുതലുമായി ഒരാൾ വരാൻ സാധ്യതയുണ്ടെന്നും വന്നാലുടൻ അറിയിക്കാനുമായിരുന്നു നിർദേശം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. പോലീസ് പെട്ടെന്ന് ഇടപെട്ടതുകൊണ്ടു മാത്രമാണ് പ്രതിയെ പിടിക്കാൻ കഴിഞ്ഞത്. രണ്ടു പോലീസുകാരെ മഫ്തിയിൽ കോട്ടയത്തേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 11.30-ന് വീടിന്റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്ന കളരിക്കൽ തോമസ് ജോസഫി(60)ന്റെ മാലയാണ് തട്ടിയെടുത്തത്. മോഷ്ടാവ് കുമരകം ആശാരിശേരിൽ ലക്ഷംവീട് കോളനിയിൽ അനീഷ് ( കുടക്കന്പി -34), മോഷണമുതൽ വിൽക്കാൻ സഹായിച്ച അയ്മനം കൊച്ചുപുരയ്ക്കൽ അജിത്ത് എന്നിവരെയാണ് കോട്ടയത്തുനിന്നും പോലീസ് പിടികൂടിയത്. പക്ഷാഘാതത്തെ തുടർന്നുള്ള അവശത മൂലം സംസാരശേഷി കുറവുള്ള വ്യക്തിയാണ് തോമസ് ജോസഫ്. ഇയാളുടെ കഴുത്തിൽ…
Read Moreപരിശീലനം ഇനി അതാത് ജില്ലകളിൽ; പോലീസുകാർക്കായി സംസ്ഥാനത്ത് 50 പരിശീലന കേന്ദ്രങ്ങൾ തുറക്കുന്നു
സി.സി.സോമൻ കോട്ടയം: പോലീസുകാർക്ക് പരിശീലനം ഇനി അതാത് ജില്ലകളിൽ. സംസ്ഥാനത്തൊട്ടാകെ 50 പുതിയ പരിശീലന കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. ബേസിക് ട്രെയിനിംഗ് യൂണിറ്റ് എന്നാണ് പുതിയ പരിശീലന കേന്ദ്രങ്ങളുടെ പേര്. ഒരു ജില്ലയിൽ രണ്ടോ മൂന്നോ യുണിറ്റുകൾ ആരംഭിക്കും. തെരഞ്ഞെടുക്കുന്ന പോലീസ് സ്റ്റേഷനുകളോട് അനുബന്ധിച്ചാവും പരിശീലന കേന്ദ്രവും തുടങ്ങുക. പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പിനായി സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചു. ഓരോ യൂണിറ്റിനു മുക്കാൽ ലക്ഷം രൂപ വീതം ലഭിക്കും. സർവീസിലുള്ള പോലീസുകാർക്ക് അതാത് കാലങ്ങളിൽ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. കേസ് അന്വേഷണത്തിലെ ശാസ്ത്രീയ മാർഗങ്ങൾ സംബന്ധിച്ചും നിയമപരമായ കാര്യങ്ങളിലുമൊക്കെ പോലീസുകാർക്ക് പരിശീലനം നല്‍കാറുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും മറ്റുമുള്ള പരിശീലനും ആവശ്യമായി വരും. ഇത്തരം സാഹചര്യങ്ങളിൽ ഇപ്പോൾ തൃശൂർ പോലീസ് അക്കാദമിയിലും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലുമാണ് പരിശീലനം നടത്തുന്നത്. ഇനി മുതൽ പരിശീലനത്തിനായി തൃശൂരും…
Read Moreവളവും വെള്ളവും നനച്ച് മകൻ വളർത്തിയത് കഞ്ചാവ് ചെടിയെന്ന് വീട്ടുകാർ അറിഞ്ഞില്ല; എക്സൈസ് സംഘം അറസ്റ്റുചെയ്യുമ്പോൾ വീട്ടുകാർ പറഞ്ഞതിങ്ങനെ
കടുത്തുരുത്തി: വീടിന് പുറകിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരുവ സ്വദേശി മാത്യൂസ് റോയ് (21) ആണ് അറസ്റ്റിലായതെന്ന് എക്സൈസ് അറിയിച്ചു. 33 ചെടികളാണ് ഇത്തരത്തിൽ തടമെടുത്ത് പ്രതി നട്ട് വളർത്തിയിരുന്നത്. മുന്‍പും ഇയാളെ കഞ്ചാവ് കേസിൽ പിടികൂടിയിട്ടുണ്ടെന്നും തുടർന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും എക്സൈസ് അറിയിച്ചു. രണ്ട് മാസം വളർച്ചയെത്തിയ 20 സെന്റിമീറ്ററോളം ഉയരമുള്ള ചെടികളാണ് പിടികൂടിയത്. കഞ്ചാവ് ചെടികൾ നനയ്ക്കുന്പോളാണ് എക്സൈസ് എത്തി പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ കെ.സി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ഇന്ന്; പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത് സബിതാ മാഞ്ചിയോട് തോന്നിയ അടങ്ങാത്ത അഭിനിവേശമെന്ന്
തൊടുപുഴ: ഒഡീഷ സ്വദേശിനിയായ എസ്റ്റേറ്റ് തൊഴിലാളി യുവതിയെ ക്രൂരമായി പീഡിപ്പിച്ച് വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന്. പീരുമേട് കുട്ടിക്കാനം കള്ളിവേലിൽ എസ്റ്റേറ്റിൽ ജീവനക്കാരിയും ഒഡീഷ സ്വദേശി കുന്ദൻമാജിയുടെ ഭാര്യയുമായ സബിത മാജിയെ (32) പീഡിപ്പിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പീരുമേട് കച്ചേരിക്കുന്ന് ഭാഗത്ത് രജ്ഞിനി നിവാസിൽ വിശ്വനാഥന്റെ (56) ശിക്ഷ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഇന്ന് വിധിക്കും. ഇതേ എസ്റ്റേറ്റിലെ തൊഴിലാളിയും അടുത്ത ലയത്തിലെ താമസക്കാരനുമായിരുന്ന പ്രതി വിശ്വനാഥന് സബിതാ മാഞ്ചിയോട് തോന്നിയ അടങ്ങാത്ത അഭിനിവേശമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 2017ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒഡീഷയിൽ നിന്നും ജോലി തേടി എത്തിയതായിരുന്നു കുന്ദൻമാജിയും കുടുംബവും. കുട്ടിക്കാനം കള്ളിവേലി എസ്റ്റേറ്റിലെ താമസക്കാരായിരുന്ന കുന്ദൻമാജിയും ഭാര്യ സബിത മാജിയും. സംഭവത്തിനു മുൻപും പ്രതി വിശ്വനാഥൻ സബിത മാജിയെ ലൈംഗിക താൽപര്യത്തോടെ…
Read Moreറോഡിൽ മറിഞ്ഞുകിടന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ളക്സ് ബോർഡിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തെന്നാരോപിച്ച് കൂര മർദനം
പെരുനാട്: ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പേരില്‍ യുവാവിനെ മര്‍ദിച്ചതായി പരാതി. പെരുനാട് മേലേതില്‍ സുഗതന്റെ മകന് അരവിന്ദിനാണ് (27) മര്‍ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി 9.30 ഓടെ പെരുനാട് പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിനു സമീപമാണ് സംഭവം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പെരുനാട് ആര്‍ച്ച് പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡ് മറിഞ്ഞു കിടക്കുന്ന ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് വാഹനത്തിലെത്തിയ ആറംഗ സംഘം അരവിന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ് അരവിന്ദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അരവിന്ദിന് പങ്കില്ലെന്നും മറ്റാരോ ആണ് ഇതിനു പിന്നിലെന്നും പെരുനാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Read Moreട്രെയിനിൽ മൊബൈൽ ഫോണ്‍ മോഷണം പതിവായി; യാത്രക്കാരുടെ പരാതികളിൽ റെയിൽവേ പോലീസിന്റെ അന്വേഷണം; ഒടുവിൽ ഫോൺകള്ളൻ വിജയൻപിള്ളയെ കുടുക്കി പോലീസ്
കോട്ടയം: ട്രെയിനിലെ മൊബൈൽ ഫോണ്‍ മോഷണത്തിനു പിടിയിലായയാളെ റിമാൻഡ് ചെയ്തു. അടൂർ മുണ്ടപ്പള്ളി പുത്തൻവീട് വിജയൻപിള്ള(44)യെയാണു കോടതി റിമാൻഡ് ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ മോഷണം പോകുന്നതു പതിവായിരുന്നു. ഇത്തരത്തിൽ ഫോണുകൾ നഷ്്ടപ്പെടുന്നതായി നിരവധി പരാതികളാണ് കോട്ടയം റെയിൽവേ പോലീസിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സംശാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായിട്ടാണു സംസാരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ നാലു മൊബൈൽ ഫോണുകൾ ഇയാളുടെ പക്കൽനിന്നും കണ്ടെത്തുകയും ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്്ടിക്കുന്നത് പതിവാണെന്ന് ഇയാൾ കുറ്റം സമ്മതിച്ചു. പീന്നിടാണ് ഫോണുകളെല്ലാം മോഷ്ടിച്ചതാണെന്നു കണ്ടെത്തിയത്. നാലു ഫോണുകൾക്കുമായി 33,000രൂപ വിലവരുമെന്ന് റെയിൽവേ പോലീസ് പറഞ്ഞു. റെയിൽവേ പോലീസ് ഡിവൈഎസ്പി കെ.എം. ജിജിമോൻ, സിഐ അജി ജി. നാഥ് എന്നിവരുടെ നിർദേശാനുസരണം എസ്ഐ നാസർകുട്ടി,…
Read More