പ്രദീപ് ഗോപി പത്തനംതിട്ടയിലെ ഇടതു സ്ഥാനാർഥി വീണാ ജോർജിനു വോട്ടഭ്യർഥിച്ചു കൊണ്ടുള്ള പടുകൂറ്റൻ ചുവരെഴുത്ത് കൗതുകമാകുന്നു. കൊല്ലം-ഡിണ്ടിഗൽ ദേശീയപാതയോരത്ത് (കെകെ റോഡ്)പുളിക്കൽകവലയ്ക്കു സമീപം പതിനഞ്ചാം മൈലിലാണ് ഈ കൂറ്റൻ ചുവരെഴുത്ത്. കോട്ടയം ജില്ലയിലെന്നല്ല, സംസ്ഥാനത്തു മറ്റൊരിടത്തും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്രയും വലിയ ചുവരെഴുത്ത് ഉണ്ടാകാൻ സാധ്യതയില്ല. ദശീയപാതയ്ക്ക് അഭിമുഖമായുള്ള ചുവരിന് 60 അടിയിലധികം നീളവും 15 അടി ഉയരവുമാണുള്ളത്. കിഴക്കോട്ട് പോകുന്പോൾ കാണാൻ കഴിയുന്ന ഈ ചുവരിന്റെ ബാക്കി ഭാഗത്തിന് 25 അടി നീളവും 15 അടി പൊക്കവുമുണ്ട്. ആകെ ചുവരെഴുത്തിന്റെ വലുപ്പം 85 അടി നീളവും 15 അടി ഉയരവും. കെട്ടിടം പണിയാനായി കൽക്കെട്ടിനു പകരം കോൺക്രീറ്റ് ചെയ്ത് മണ്ണിട്ടു നികത്തിയതാണ്. ഈ കോൺക്രീറ്റിലാണ് ചുവരെഴുത്ത്. കോട്ടയം ജില്ലയിലെ കാനം സ്വദേശി പാണ്ടിക്കര വീട്ടിൽ ജിജി എന്ന ചിത്രകാരന്റെ കരവിരുതാണ് ഈ ചുവരെഴുത്തിലൂടെ തെളിയുന്നത്. പൊള്ളുന്ന വേനലായതിനാൽ…
Read MoreCategory: Kottayam
ഗൃഹനാഥൻ ചവിട്ടേറ്റ് മരിച്ചു, വളർത്തുമകൻ അറസ്റ്റിൽ; ഞായറാഴ്ച രാത്രിയിലാണ് സംഭവം
ഏറ്റുമാനൂർ: ചവിട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു. ഏറ്റുമാനൂർ നരിക്കുഴിയിൽ മണി രാഘവനാണ്(70) കൊല്ലപ്പെട്ടത്. ഇയാളുടെ വളർത്തുമകൻ മനു(34)വിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ദിവസവും മദ്യപിച്ച് എത്തുന്ന മണി രാഘവൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. രണ്ടു മാസം മുൻപായിരുന്നു മനുവിന്റെ വിവാഹം. ഞായറാഴ്ച രാത്രി വഴക്ക് മൂത്തതിനെ തുടർന്ന് സഹികെട്ട മനു മണിരാഘവനെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ് വീടിന്റെ തിണ്ണയിൽ വീണ മണി രാഘവൻ ബോധരഹിതനായതോടെ അകത്തു കട്ടിലിൽ കയറ്റി കിടത്തി. രാവിലെ പരിശോധിച്ചപ്പോൾ മരിച്ചതായി കണ്ടെത്തി. ഇതോടെ മനു സ്വഭാവിക മരണം എന്ന രീതിയിൽ പോലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി. എന്നാൽ പോലീസിന്റെ പരിശോധനയിൽ അസ്വഭാവികത തോന്നിയതോടെ ഇൻക്വസ്റ്റ് തയാറാക്കി മ്യതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിൽ മണി രാഘവന്റെ രണ്ട് വാരിയെല്ല്…
Read Moreകെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടാൽ പല സർവീസും നിർത്തേണ്ടിവരും; കോട്ടയത്തെ ഡിപ്പോയുടെ അവസ്ഥയിങ്ങനെ…
കോട്ടയം: കോട്ടയത്തെ 13 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടാൽ ലാഭകരമായ പല റൂട്ടുകളും നിർത്തലാക്കേണ്ടി വരുമെന്ന് ഡ്രൈവർമാർ. 140 ഷെഡ്യൂൾ ഉണ്ടായിരുന്ന കോട്ടയം ഡിപ്പോയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിടുന്നതിനു മുൻപ് 93 മുതൽ 103 സർവീസ് വരെ അയച്ചിരുന്നു. ഇപ്പോഴത് 70 സർവീസായി ചുരുങ്ങി. എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടുന്നതോടെ സർവീസിന്റെ എണ്ണം വീണ്ടും കുറയും. ചില യൂണിയനുകൾ എംപാനലുകാർക്ക് സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷ നല്കിയിരുന്നു. മാസവരി വരെ വാങ്ങിയവരുണ്ട്. 11 മുതൽ 22 വർഷം സീനിയോരിറ്റിയുള്ളവരാണ് കോട്ടയത്തെ ഡ്രൈവർമാർ. പിരിച്ചുവിട്ടാൽ ഇനി മറ്റൊരു ജോലി കിട്ടാനുള്ള സാധ്യത പലർക്കുമില്ല. പെൻഷൻ പ്രായമാകാറായവരാണ് ഭൂരിപക്ഷവും. കോട്ടയത്തെ 13 എംപാനൽ ഡ്രൈവർമാരിൽ ഒരാൾക്ക് കോടതി മുഖേന സ്ഥിര നിയമനം ലഭിച്ചിട്ട് ഒരു വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. യുഡിഎഫ് മന്ത്രിസഭാ കാലത്ത് സ്ഥിരപ്പെടുത്തിയ എംപാനൽകാർക്കൊപ്പം ഉണ്ടായിരുന്നയാളായിരുന്നു. എന്തോ കാരണത്തിൽ സ്ഥിര നിയമനം ലഭിച്ചില്ല.…
Read Moreവേനൽ കടുത്തതോടെ കുടിവെള്ളമില്ലാതെ ജനം നട്ടംതിരിയുന്നു; കുഴൽക്കിണറുകൾ കാഴ്ചവസ്തുക്കൾ!
കടുത്തുരുത്തി: വേനൽ കടുത്തതോടെ ജനം കുടിവെള്ളമില്ലാതെ നട്ടം തിരിയുന്പോഴും ഭൂജലവകുപ്പ് നിർമിച്ചിട്ടുള്ള കുഴൽക്കിണറുകൾ പലതും കാഴ്ച്ചവസ്തുക്കൾ. തകരാറിലായി കിടക്കുന്ന ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങൾക്ക് ഉപകാര പ്രദമാക്കുന്നതിനു നടപടിയില്ലാത്തതാണ് കുഴൽ കിണറുകൾ ഉപയോഗശൂന്യമാക്കിയത്. നിരവധി കുഴൽക്കിണറുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന പ്രദേശങ്ങളിലാണ് പതിറ്റാണ്ടുകൾ മുന്പ് തന്നെ വ്യാപകമായി കുഴൽക്കിണറുകൾ നിർമിച്ചത്. വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതികൾ ഇല്ലാതിരുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്കു തുടക്കത്തിൽ ഇത് ഏറെ പ്രയോജനകരമായിരുന്നു. ഇതോടൊപ്പം പ്രധാനപ്പെട്ട ടൗണുകളിൽ ഹോട്ടലുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ശുദ്ധജലസ്രോതസും കുഴൽ കിണറുകളായിരുന്നു. എന്നാൽ ഇവയുടെ അറ്റകുറ്റപ്പണികൾ സമയത്തു നടക്കാതെ വന്നതോടെ കുഴൽ കിണറുകൾ പലതും ഇപ്പോൾ നാശാവസ്ഥയിലാണ്. ജലക്ഷാമത്തിന് പരിഹാരം കാണാനാണ് നാടെങ്ങും കുഴൽക്കിണറുകൾ നിർമിച്ചത്. ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ഭൂഗർഭ ജലവകുപ്പിന്റെയും ഫണ്ട് ചെലവഴിച്ചായിരുന്നു ഇവയുടെ നിർമാണം. ഇവയിൽ പ്രവർത്തിക്കുന്നവ എത്രയുണ്ടെന്ന് ചോദിച്ചാൽ വ്യക്തമായ കണക്ക് ആരുടെയും…
Read Moreകിണറ്റിൽ വീണമൂർഖനെ കുരുക്കിട്ട് പിടിച്ചു; കാഴ്ച കാണാൻ ആളുകൂടിയതോടെ പാമ്പിനെ കിണറ്റിൽ കെട്ടി നിർത്തിയിരിക്കുന്നു
കറുകച്ചാൽ: കണറ്റിൽ ചാടിയ മൂർഖൻ പാന്പിനെ നാട്ടുകാർ കുരുക്കിട്ട് പിടിച്ചു. കറുകച്ചാൽ ടൗണിനു സമീപം പുത്തൻകുളം അലക്സാണ്ടറിന്റെ വീട്ടിലെ കിണറ്റിൽ ചാടിയ പാന്പിനെയാണ് പിടികൂടിയത്. വൈകുന്നേരം ആറരയോടെയാണ് കിണറ്റിൽ പാന്പിനെ കണ്ടെത്തിയത്. എട്ടരയോടെ നാട്ടുകാരിൽ ഒരാൾ കയറുകൊണ്ട് കുരുക്ക് ഉണ്ടാക്കി പാന്പിനെ കുടുക്കുകയായിരുന്നു. കാഴ്ച്ചക്കാരുടെ എണ്ണം വർധിച്ചതോടെ പുറത്തെടുത്താൽ അപകടം ഉണ്ടാകുമെന്ന് കരുതി കണറ്റിനുള്ളിൽ തന്നെ മൂർഖനെ കെട്ടി നിർത്തിയിരിക്കുകയാണ്. നാട്ടുകാർ വനംവകുപ്പിലും പോലീസിലും വിരമറിയിച്ചിട്ടുണ്ട്.
Read Moreതൊട്ടാൽ ‘പൊള്ളും’; വിഷു വിപണിയിൽ പച്ചക്കറിക്ക് വില കൂടി; വിലക്കൂടിയതിന്റെ കാരണം അറിയാതെ ജനങ്ങൾ
സി.സി.സോമൻ കോട്ടയം: വിഷു വിപണിയിൽ പച്ചക്കറിക്ക് തീ വില. എല്ലാത്തരം പച്ചക്കറികൾക്കും കിലോഗ്രാമിന് വില അൻപതിന് മുകളിൽ. രണ്ടും മൂന്നും ഇരട്ടിയാണ് വില വർധനവ്. ബീൻസ് വില നൂറു കടന്നു. തിങ്കളാഴ്ച വിഷു ആയതിനാൽ ഇന്നും നാളെയും വില വീണ്ടും വർധിപ്പിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഒരു കിലോഗ്രാം ബീൻസിന് ഇന്നലെ 120 രൂപയാണ് കോട്ടയം ടൗണിലെ കടയിൽ വാങ്ങിയത്. പച്ചമുളകിന് കിലോഗ്രാമിന് 80 രൂപ. അച്ചിങ്ങ പയർ, പാവയ്ക്ക എന്നിവയ്ക്കും കിലോഗ്രാമിന് 80 രൂപ. കാരറ്റ് -70 രൂപ. തക്കാളി -48 രൂപ, വെള്ളരി -36, ഏത്തയ്ക്ക -40, വെണ്ടയ്ക്ക- 56, മാങ്ങ -50, ബീറ്റ്റൂട്ട് -56, തക്കാളി -48 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ഉരുളക്കിഴങ്ങിനും സവാളയ്ക്കും നേരിയ വില വർധനവേ ഉണ്ടായിട്ടുള്ളു. കിഴങ്ങിന് കിലോഗ്രാമിന് 30 രൂപയും സവാളയ്ക്ക് 20 രൂപയുമാണ് വില. സവാളയ്ക്ക്…
Read Moreപ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയി; പീഡന കേസിലെ പ്രതി 21 വർഷത്തിനു ശേഷം പിടിയിൽ
പൊൻകുന്നം: പീഡനക്കേസിലെ പ്രതി 21 വർഷത്തിനു ശേഷം പിടിയിൽ. പൂവരണി, മണക്കുന്ന് തെക്കേമഠത്തിൽ വീട്ടിൽ ബെന്നി ചാക്കോ (51) ആണ് പിടിയിലായത്. പത്തു വർഷം മുന്പ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയതാണ് ഇയാൾ. 21 വർഷം മുന്പ് പാലായിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടി മാസങ്ങളായി വിഷാദത്തിൽ ഇരിക്കുന്നത് കണ്ട് ഹോസ്റ്റൽ അധികൃതർ ചോദിച്ചറിഞ്ഞപ്പോളാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയും മാതാവും എറണാകുളത്ത് പോലീസലിറയിക്കുകയായിരുന്നു. മുന്പ് ഇവർ പൊൻകുന്നത്ത് താമസിച്ചു വരുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എസ്. മധുസൂദനൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ അജി ചന്ദ്രൻ നായർ, എസ്ഐ കെ.ഒ. സന്തോഷ് കുമാർ, ഏഎസ്ഐ സുരേഷ് ബാബു, സിപിഒമാരായ അഭിലാഷ്, നവാസ്, ജോബി എന്നിവരാണ് അറസ്റ്റിന്…
Read Moreനെടുങ്ങോട്ടുമലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തി മുപ്ലി വണ്ടുകൾ; സാധാരണയേക്കാൾ ഇക്കുറി ഇവയുടെ ശല്യം രൂക്ഷമെന്ന് നാട്ടുകാർ
കോട്ടയം: സൗത്ത് പാന്പാടി കുറ്റിക്കലിന് സമീപം ഒരു പ്രദേശത്തെ ജനങ്ങൾ മുപ്ലി വണ്ടിന്റെ ഭീഷണിയിൽ. നെടുങ്ങോട്ടുമലയിലും പരിസരത്തുമാണ് മുപ്ലിവണ്ടിന്റെ ശല്യം രൂക്ഷമായത്. സന്ധ്യയായാൽ വീട് മുഴുവൻ മുപ്ലി വണ്ട് നിറയും. ലൈറ്റിട്ടാൽ ഭിത്തിയിലും തറയിലുമെല്ലാം വണ്ട് വന്നിരിക്കുകയാണ്. കൂട്ടത്തോടെയാണ് വരുന്നത്. രാത്രിയിൽ വീട്ടുകാർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. ഭക്ഷണം കഴിക്കാനിരുന്നാൽ പാത്രത്തിൽ വണ്ടു വീഴും. അതിനാൽ ലൈറ്റ് അണച്ച് ഇരുട്ടിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. കൊച്ചുകുട്ടികളുടെ ചെവിയിൽ വണ്ട് കയറി ബുദ്ധിമുട്ടുണ്ടാക്കുന്നു. വണ്ട് ശരീരത്തിൽ വന്നിരിക്കുന്പോൾ പുറപ്പെടുവിക്കുന്ന ആസിഡ് പൊള്ളലേൽക്കാനിടയാക്കുന്നു. വണ്ടിന്റെ ശല്യം മൂലം നെടുങ്ങോട്ടുമല നിവാസികൾ ഉറങ്ങിയിട്ട് ദിവസങ്ങളായി. നേരം വെളുക്കുന്പോൾ മുറ്റത്തും പരിസരങ്ങളിലും ചത്ത വണ്ടുകൾ കുന്നുകൂടി കിടക്കുകയാണ്. വേനൽക്കാലത്തുണ്ടാകുന്ന മഴയെ തുടർന്ന് റബർ തോട്ടത്തിൽ നിന്നാണ് വണ്ട് എത്തുന്നത്. മിക്ക വേനൽക്കാലത്തും വണ്ട് ശല്യമുണ്ടാകാറുണ്ടെങ്കിലും ഇക്കുറി രൂക്ഷമാണ്. വണ്ടിനെ നശിപ്പിക്കാനുള്ള കീടനാശിനിയോ ചെറുക്കാനുള്ള…
Read Moreതെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ദിവസങ്ങൾമാത്രം; കൈനിറയെ വാഗ്ദാനങ്ങളുമായി കോട്ടയത്തെ സ്ഥാനാർഥികൾ
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്ഥാനാർഥികൾ വോട്ടർമാർക്ക് നല്കുന്നത് കൈനിറയെ വാഗ്ദാനങ്ങൾ. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വന്പൻ വാഗ്ദാനങ്ങളാണ് എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ നല്കിയിരിക്കുന്നത്. ജോസ് കെ മാണി എംപിയുടെ വികസന തുടർച്ചയാണ് ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. തോമസ് ചാഴികാടൻ ജോസ് കെ മാണി എംപി നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന വാഗ്ദാനവുമായാണ് യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വോട്ടർമരെ സമീപിക്കുന്നത്. ഒട്ടേറെ വികസനങ്ങൾ ജോസ് കെ മാണി എംപിയുടേതായിട്ടുണ്ട്. ഐഐഐടി, സയൻസ് സിറ്റി, ഐഐഎംസി, കേന്ദ്രീയ വിദ്യാലയം തുടങ്ങി നൂറുകണക്കിന് വികസന പ്രവർത്തനമാണ് ജോസ് കെ മാണി എംപി നടത്തിയിട്ടുള്ളത്.ഐഐഐടിക്ക് വലവൂരിലാണ് സ്ഥിരം കാന്പസ് പൂർത്തിയായത്. മൂന്നു ഘട്ടങ്ങളിലായി 128 കോടി രൂപയാണ് ചെലവ്. ആദ്യ ഘട്ടത്തിൽ 63…
Read Moreതൊടുപുഴയിൽ ഏഴുവയസുകാരന്റെ മരണം; അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ല; വിദഗ്ദ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞതിങ്ങനെ…
ഗാന്ധിനഗർ: തൊടുപുഴയിൽ ക്രൂര മർദനം മൂലം മരണപ്പെട്ട ഏഴു വയസുകാരന്റെ അമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ പരിശോധനകൾ നടത്തി വിട്ടയച്ചു. തൊടുപുഴയിൽനിന്ന് വിദഗ്ദ ചികിത്സയ്ക്കായാണ് മെഡിക്കൽ കോളജിലെത്തിയത്. അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലെ പരിശോധനയ്ക്കു ശേഷം ഇവരെ നിരീക്ഷണ വിഭാഗത്തിലേക്ക്മാറ്റിയിരുന്നു. നിലവിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും മാനസിക പ്രയാസങ്ങൾ മാത്രമേ ഇവർക്ക് ഉള്ളൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇന്നലെ വൈകുന്നേരം അവരെ വിട്ടയച്ചു.
Read More