ഗാന്ധിനഗർ തോട്ടിലെ മാലിന്യം പ്രശ്നത്തിന് പരിഹാരമില്ല;  നാട്ടുകാർ സംഘടിച്ചു സമരത്തിനൊരുങ്ങുന്നു

ഗാ​ന്ധി​ന​ഗ​ർ: തോ​ട്ടി​ലെ മാ​ലി​ന്യം ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു. ഇ​നി സ​ഹി​ക്കാ​നാ​വി​ല്ല. പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​ര മാ​ർ​ഗം സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ 52-ാം വാ​ർ​ഡി​ലെ നൂ​റി​ല​ധി​കം വീ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചു. സ​മ​ര​ത്തി​ന്‍റെ ആ​ദ്യഘ​ട്ട​മാ​യി ഏ​പ്രി​ൽ നാ​ലി​ന് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച ഗാ​ന്ധി​ന​ഗ​ർ പൗ​ര​സേ​വാ സ​മി​തി തീ​രു​മാ​നി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ചി​ല ഹോ​ട്ട​ലു​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ, വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സ​മീ​പ​ത്തെ മു​ണ്ടാ​ർ തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന മാ​ലി​ന്യ​മാ​ണ് പ​രി​സ​ര വാ​സി​ക​ളെ വ​ല​യ്ക്കു​ന്ന​ത്. ക​ക്കൂസ് മാ​ലി​ന്യ​ങ്ങ​ൾ, ഹോ​ട്ട​ൽ മാ​ലി​ന്യം, ത​ട്ടു​ക​ട​ക​ളി​ൽ നി​ന്നും ഓ​ട​ക​ളി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന പാ​ൽ ക​വ​റു​ക​ൾ എ​ന്നി​വ ഒ​ഴു​കി​പ്പോ​കാ​തെ കു​ഴ​ന്പ് രൂ​പ​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. തോ​ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ​മീ​പ​ത്തു​മാ​യി താ​മ​സി​ക്കു​ന്ന 100ൽ ​അ​ധി​കം വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ മ​ലി​ന​പ്പെ​ടു​ക​യും ദു​ർ​ഗ​ന്ധ​ത്തി​നു പു​റ​മേ കൊ​തു​കി​ന്‍റെ​യും ഈ​ച്ച​യു​ടേ​യും ശ​ല്യം കാ​ര​ണം ഉ​റ​ങ്ങു​വാ​നോ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നോ…

Read More

ജോ​യ്സിന് 59.87 ല​ക്ഷ​ത്തി​ന്‍റെ ആ​സ്തി! കൈ​വ​ശം 7,000 രൂ​പ​യും ഭാ​ര്യ​യു​ടെ കൈ​വ​ശം 5000 രൂ​പ​യു​മു​ണ്ട്

തൊ​ടു​പു​ഴ:​ഇ​ടു​ക്കി ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​നു​ള്ള​ത് 59.87 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി.​ ക​ഴി​ഞ്ഞദി​വ​സം സ​മ​ർ​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന് ജം​ഗ​മ ആ​സ്തി​യു​ടെ ആ​കെ മൂ​ല്യം 26,87,403.31 രൂ​പ​യും സ്ഥാ​വ​ര ആ​സ്തി​യു​ടെ ആ​കെ മൂ​ല്യം 33 ല​ക്ഷം രൂ​പ​യു​മാ​ണ്.​ഭാ​ര്യ അ​നു​പ മാ​ത്യു​വി​ന്‍റെ ജം​ഗ​മ ആ​സ്തി​യു​ടെ മൂ​ല്യം 35,20,615.43 രൂ​പ​യും സ്ഥാ​വ​ര ആ​സ്തി 68 ല​ക്ഷ​വു​മാ​ണ്.​ ജോ​യ്സ് ജോ​ർ​ജി​ന്‍റെ കൈ​വ​ശം ഏ​ഴു​പ​വ​ൻ സ്വ​ർ​ണ​വും ഭാ​ര്യ​യു​ടെ കൈ​വ​ശം 107 പ​വ​ൻ സ്വ​ർ​ണ​വു​മു​ണ്ട്.​ഇ​തി​നു പു​റ​മെ ജോ​യ്സ് ജോ​ർ​ജി​ന്‍റെ പേ​രി​ൽ കൊ​ട്ട​ക്ക​ന്പൂ​രി​ൽ 3.97 ഏ​ക്ക​ർ ഭൂ​മി​യും ഭാ​ര്യ​യു​ടെ പേ​രി​ൽ ക​ട്ട​പ്പ​ന പു​ളി​യ​ൻ​മ​ല​യി​ൽ നാ​ലേ​ക്ക​റും കൊ​ട്ട​ക്ക​ന്പൂ​രി​ൽ 3.90 ഏ​ക്ക​ർ ഭൂ​മി​യു​മു​ണ്ട്.​ഇ​ന്നോ​വ കാ​ർ മാ​ത്ര​മാ​ണ് ജോ​യ്സി​ന് സ്വ​ന്ത​മാ​യു​ള്ള വാ​ഹ​നം.​ എ​റ​ണാ​കു​ളം മാ​മം​ഗ​ല​ത്ത് 2755 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ട് ഇ​രു​വ​രു​ടെ​യും പേ​രി​ലു​ണ്ട്.​ ര​വി​പു​രം എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ ഇ​രു​വ​രു​ടെ​യും പേ​രി​ൽ 15,37,175…

Read More

ഫേസ്ബുക്ക് കാമുകൻ വഞ്ചിച്ചു; ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷിച്ചു; യുവതിയെ  വേണ്ടെന്ന്  ഭർത്താവും

ഗാ​ന്ധി​ന​ഗ​ർ: ആ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ഭ​ർ​ത്താ​വി​നും വേ​ണ്ട. യു​വ​തി​യെ ഇ​നി സ്ത്രീ ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​യ്മ​നം ക​ല്ലു​ങ്ക​ൽ സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി​യാ​ണ് ഇ​ന്ന​ലെ ചു​ങ്കം പാ​ല​ത്തി​ൽ നി​ന്ന് മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക് ചാ​ടി ജീവനൊടുക്കാൻ ശ്ര​മി​ച്ച​ത്. പ​ന്നി​മ​റ്റ​ത്താ​ണ് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​യ​ച്ച​ത്. ഇ​തി​നി​ടെ ഫെ​യ്സ്ബു​ക്ക് പ്ര​ണ​യ​ത്തി​ൽ കു​ടു​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു യു​വാ​വു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. ചൊ​വ്വാ​ഴ്ച യു​വ​തി പ​ന്നി​മ​റ്റ​ത്തുനി​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള യു​വാ​വി​നെ തേ​ടി പോ​യി. യു​വ​തി​യെ കാ​ണാ​താ​യെ​ന്ന് കാ​ണി​ച്ച് ഭ​ർ​ത്താ​വ് ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ ഫെ​യ്സ്ബു​ക്ക് പ്ര​ണ​യ​ത്തി​ൽ കു​ടു​ങ്ങി​യ യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്തെ യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും യു​വാ​വ് സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ബു​ധ​നാ​ഴ്ച യു​വ​തി തി​രി​കെ പ​ന്നി​മ​റ്റ​ത്തെ​ത്തി​യെ​ങ്കി​ലും ഭ​ർ​ത്തൃ വീ​ട്ടു​കാ​രും സ്വീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ യു​വ​തി അ​വി​ടെ നി​ന്നും ഇ​റ​ങ്ങി. ഇ​തി​നി​ടെ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചു ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ…

Read More

ഭാരതത്തെ ഒന്നായി നിലനിർത്താൻ കോണ്‌ഗ്രസിനേ കഴിയുള്ളുവെന്ന്  ജോസ് കെ. മാണി

ക​ടു​ത്തു​രു​ത്തി: ഭാ​ര​ത​ത്തെ ഒ​ന്നാ​യി നി​ല​നി​ർ​ത്താ​നും മു​ന്നോ​ട്ട് ന​യി​ക്കാ​നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ സാ​ധി​ക്കു​വെ​ന്ന് ജോ​സ് കെ.​മാ​ണി എം​പി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ത്ഥം ക​ടു​ത്തു​രു​ത്തി​യി​ൽ ന​ട​ന്ന ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നാ​യി ക​ണ്ടു, തു​ല്ല്യ നീ​തി​യും വി​ക​സ​ന​വും എ​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ സാ​ധി​ക്കു​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബേ​ബി തൊ​ണ്ടാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​എം. മാ​ത്യു, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ റ്റി.​ജോ​സ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​എ​സ്. ജോ​സ്, സ​ണ്ണി തെ​ക്കേ​ടം, ഇ.​ജെ. ആ​ഗ​സ്തി, സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ജോ​സ് പു​ത്ത​ൻ​കാ​ലാ, സ്റ്റ​ഫീ​ഫ​ൻ ജോ​ർ​ജ്, ജാ​ൻ​സ് കു​ന്ന​പ്പി​ള്ളി, സ്റ്റീ​ഫ​ൻ പാ​റാ​വേ​ലി, സു​നു ജോ​ർ​ജ്, വി.​കെ. സു​രേ​ന്ദ്ര​ൻ, ബി​ജു മ​റ്റ​പ്പ​ള്ളി, എം.​എ​ൻ. ദി​വാ​ക​ര​ൻ നാ​യ​ർ, മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, കെ.​റ്റി. സി​റി​യ​ക്,…

Read More

പൊരിവെയിലിൽ വലയുന്നവർക്ക് ആശ്വാസമായി കുടിവെള്ള വിതരണംചെയ്ത് യുവാവും ഓട്ടോക്കാരും

ക​ടു​ത്തു​രു​ത്തി: കൊ​ടി​യ വേ​ന​ലി​ൽ ന​ട്ടം തി​രി​യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ദാ​ഹ​ജ​ലം വി​ത​ര​ണം ചെ​യ്തു യു​വാ​വും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും. കാ​രി​ക്കോ​ട് ക​യ്യൂ​രി​ക്ക​ൽ ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് മ​ണ്‍​ക​ല​ത്തി​ൽ കു​ടി​വെ​ള്ളം വ​ച്ചി​രി​ക്കു​ന്ന​ത്. കാ​രി​ക്കോ​ട് ചെ​ന്പി​ലാ​ക്കി​ൽ ഷെ​റി​ൻ തോ​മ​സാ​ണ് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​വി​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ല​തു​കാ​ലി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കു​പ​റ്റി​യ ഷെ​റി​ൻ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. കൈ​യ്യൂ​രി​ക്ക​ൽ​പ്പ​ടി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും യു​വാ​വി​നൊ​പ്പം വെ​ള്ളം വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. പാ​ത്ര​ത്തി​ലെ വെ​ള്ളം തീ​ർ​ന്നാ​ലു​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ ക​ല​ത്തി​ൽ വെ​ള്ളം നി​റ​യ്ക്കും. ദി​വ​സം മു​ഴു​വ​ൻ കൈ​യ്യൂ​രി​ക്ക​ൽ​പ​ടി ജം​ഗ്ഷ​നി​ൽ ന​ല്ല ത​ണു​ത്ത കു​ടി​വെ​ള്ളം കി​ട്ടും.

Read More

വൈക്കത്ത് മൂവാറ്റുപുഴയാറിൽ  മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങൾക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്ടുകാർ

ത​ല​യോ​ല​പ്പ​റ​ന്പ്:​ വൈ​ക്കം ത​ല​യോ​ല​പ്പ​റ​ന്പ് വെ​ട്ടി​ക്കാ​ട്ട്മു​ക്ക് പാ​ല​ത്തി​നു സ​മീ​പം മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ മു​ങ്ങി മ​രി​ച്ച ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് ഗ്രാ​മം ഇ​ന്നു ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി​യേ​കും. ത​ല​യോ​ല​പ്പ​റ​ന്പ് വെ​ട്ടി​ക്കാ​ട്ടു മു​ക്കി​ൽ ന​ന്ദ​ന​ത്തി​ൽ അ​നി​ൽ കു​മാ​ർ (സ​ത്യ​ൻ ) റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ സ​ന്ദീ​പ് (16) സൗ​ര​വ് ( 16) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ത്തി​നു സ​മീ​പം മു​വാ​റ്റു​പു​ഴ​യാ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്നു ഉ​ച്ച​യ്ക്ക് മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച് മ​ര​ണാ​ന്ത​ര​ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം സം​സ്കാ​രം മൂ​ന്നി​നു ത്രി​പ്പൂ​ണി​ത്തു​റ​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. സ​ന്ദീ​പും സൗ​ര​വും അ​യ​ൽ​ക്കാ​ര​നാ​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ല്ല​മീ​ൻ, അ​ല്ല​മീ​ന്‍റെ ബ​ന്ധു ഷൈ​ജു (25) എ​ന്നി​വ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. മ​ണ​ൽ വാ​രി ക​യ​മാ​യ പു​ഴ​യി​ൽ മു​ങ്ങി​ത്താ​ണ ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ളും മ​റ്റും ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ പു​ഴ​യി​ൽ​ച്ചാ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.…

Read More

 മീനച്ചൂടിൽ  ചുട്ടുപൊള്ളി കോട്ടയം; ഡ്യൂട്ടിയിൽ തളരാതിരിക്കാൻ ട്രാഫിക് പോലീസുകാർക്ക് രണ്ടുലിറ്റർ വെള്ളം അനുവദിച്ച് ജില്ലാ പോലീസ് മേധാവി

കോ​ട്ട​യം: കൊ​ടു​ചൂ​ടി​ൽ വ​ല​യു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്ക് കു​ടി​വെ​ള്ള​വി​ത​ര​ണം ആ​രം​ഭി​ച്ചു. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ട്രാ​ഫി​ക് പോ​ലീ​സി​നു ര​ണ്ടു ലി​റ്റ​ർ കു​ടി​വെ​ള്ളം ന​ൽ​കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ ട്രാ​ഫി​ക് പോ​യി​ന്‍റി​ൽ നേ​രി​ട്ടെ​ത്തി പോ​ലീ​സു​കാ​ർ​ക്ക് ബോ​ട്ടി​ൽ​വെ​ള്ളം ന​ൽ​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ൽ ഒ​രു കു​പ്പി വെ​ള്ള​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ചൂ​ടു കൂ​ടി​യ​തോ​ടെ ഒ​രു കു​പ്പി വെ​ള്ളം പോ​ലീ​സു​കാ​ർ​ക്ക് തി​ക​യാ​തെ വ​ന്നു. പ​ല പോ​ലീ​സു​കാ​ർ​ക്കും വെ​ള്ളം കു​ടി​ക്കാ​ത്ത​തി​നാ​ൽ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് ര​ണ്ടു ലി​റ്റ​ർ കു​ടി​വെ​ള്ളം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

Read More

ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ; പോളിംഗ് ബൂത്തുകളിൽ  പ്ലസ്റ്റിക് കുപ്പിവെള്ളവും  പ്ലാസ്റ്റികിൽ ഭക്ഷണവും പാടില്ല

കോ​ട്ട​യം: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ കു​ടി​വെ​ള്ള​വും പ്ലാ​സ്റ്റി​ക് പൊ​തി​ക​ളി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ, ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, ചീ​ഫ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്ക് പ്ലാ​സ്റ്റി​ക് കൊ​ണ്ട് ലാ​മി​നേ​റ്റ് ചെ​യ്ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു പ​ക​രം മൊ​ട്ടു​സൂ​ചി കു​ത്തി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ട​ലാ​സ് കാ​ർ​ഡു​ക​ൾ ന​ൽ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒൗ​ദ്യോ​ഗി​ക​മാ​യി ന​ൽ​കു​ന്ന ഫോ​ട്ടോ വോ​ട്ട​ർ സ്ലി​പ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന സ്ലി​പ്പു​ക​ൾ എ​ന്നി​വ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ ശേ​ഖ​രി​ച്ച് ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ച്ച് സ്ക്രാ​പ്പ് ഡീ​ലേ​ഴ്സി​ന് കൈ​മാ​റ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ട​നീ​ളം ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ത​നി​യ​മ പാ​ല​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ജി​ല്ല, താ​ലൂ​ക്ക്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ സ​ജ്ജ​മാ​ക്കും. യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഹ​രി​ത കേ​ര​ളം മി​ഷ​നും ശു​ചി​ത്വ മി​ഷ​നും…

Read More

എന്നെ വിളിക്കൂ, നടപടി ഉറപ്പ്;  ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യം എ​ന്നി​വ സം​ബ​ന്ധി​ച്ച്  ര​ഹ​സ്യ വി​വ​രം അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ്; എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റുടെ അറിയിപ്പിങ്ങനെ…

കോ​ട്ട​യം: ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യം എ​ന്നി​വ സം​ബ​ന്ധി​ച്ച് ര​ഹ​സ്യ വി​വ​രം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്വ​ന്തം വാ​ട്സ് ആ​പ്പ് ന​ന്പ​രി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ ന​ല്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​വ​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യ​സ​ന്ധ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ അ​റി​യി​ക്കു​ന്ന​യാ​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ല്കു​മെ​ന്നാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്കൂ​ൾ, കോ​ള​ജ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ക​ലാ​കാ​യി​ക സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ, തു​ട​ങ്ങി​യ​വ​രു​ടെ ഗ്രൂ​പ്പു​ക​ളി​ൽ ഇ​ക്കാ​ര്യം പ​ര​മാ​വ​ധി പ്ര​ച​രി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യം, വി​ദേ​ശ​മ​ദ്യം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം, വി​ൽ​പ​ന, വി​ത​ര​ണം, ഉ​ത്പാ​ദ​നം ,അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ട​ത്ത് തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ വാ​ട്സ് ആ​പ്പി​ലേ​ക്ക് ര​ഹ​സ്യ​മാ​യി അ​റി​യി​ക്കാ​നാ​ണ് നി​ർ​ദേ​ശം. വി​വ​രം ന​ല്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച കാ​ര്യം ര​ഹ​സ്യ​മാ​യി​രി​ക്കും. സ​ത്യ​സ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക് ഋ​ഷി​രാ​ജ്സിം​ഗ് നേ​രി​ട്ട് കാ​ഷ് അ​വാ​ർ​ഡ് ന​ല്കും. വാ​ട്സ് ആ​പ്പ് ന​ന്പ​ർ: 9048044411.

Read More

നാട്ടകത്തെ  തരിശു പാടങ്ങളിൽ ഇനി തീ പിടിക്കില്ല;   50 ഏക്കർ  പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യി​റ​ക്കാ​ൻ തീ​രു​മാ​നം

കോ​ട്ട​യം: അ​ടു​ത്ത വേ​ന​ലി​ൽ നാ​ട്ട​ക​ത്തെ പാ​ട​ങ്ങ​ളി​ൽ ഇ​നി തീ​പി​ടി​ക്കി​ല്ല. തീ ​പേ​ടി​യി​ല്ലാ​തെ സ​മീ​പ​വാ​സി​ക​ൾ​ക്കും ഉ​റ​ങ്ങാം. മീ​ന​ച്ചി​ലാ​ർ മീ​ന​ന്ത​റ​യാ​ർ കൊ​ടു​രാ​ർ പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 31,32,33 വാ​ർ​ഡു​ക​ളി​ലാ​യി 150 ഏ​ക്ക​റോ​ളം വ​രു​ന്ന ചെ​ന്പ​ൻ​വേ​ലി – കാ​ക്കൂ​ർ പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യി​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ത​രി​ശു​നി​ല കൃ​ഷി​ക്കാ​യി നാ​ട്ട​ക​ത്ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ യോ​ഗം ചേ​ർ​ന്നു. കെ.​അ​നി​ൽ കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു, എ​ബി കു​ന്നേ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, എ.​സി സു​കു​മാ​ര​ൻ, കെ.​ജി വി​നോ​ദ്, ഷീ​നാ ബി​നു, സൂ​സ​ൻ കു​ഞ്ഞു​മോ​ൻ, സു​രേ​ഷ് ബാ​ബു, സ​ന​ൽ ത​ന്പി, സി.​വി​ചാ​ക്കോ, ബി​നു​രാ​ജ്, ശു​ഭാ​രാ​ജ​ൻ, രാ​ധാ​മ​ണി, വി​ജ​യ​മ്മ, രാ​ജു​പി.​ആ​ർ, സു​കു​മാ​ര​ൻ, സേ​വ്യ​ർ ജോ​സ​ഫ്, അ​ജി​ത് കു​മാ​ർ, എം.​വി നാ​ണ​പ്പ​ൻ, ബാ​ബു, ര​വീ​ന്ദ്ര​ൻ, പി.​എം ത​ങ്ക​പ്പ​ൻ, വ​ർ​ഗ്ഗീ​സ് മാ​ത്യു, പി.​ജെ ബാ​ബു, അ​നി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നാ​ട്ട​കം ഭാ​ഗ​ത്തെ ത​രി​ശു​നി​ല​ത്ത് തീ…

Read More