കോട്ടയം: വീര്യം കൂടിയ ലഹരിമരുന്നു വിൽക്കാൻ ഷാപ്പിനെ മറയാക്കിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് മുഹമ്മദ് അസ്കറി (21)നെയാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ വൻതോതിൽ ലഹരിഗുളികകളുടെ വില്പന നടക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ലഹരിഗുളികകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്ന കളത്തിപ്പടി, കാരാണി, ഗാന്ധിനഗർ, അതിരന്പുഴ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ആന്റി ഗുണ്ടാ സ്ക്വാഡ് പരിശോധന ശക്തമാക്കി വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് മാങ്ങാനം ഷാപ്പിൽ നൈട്രസെൻ ഗുളികകളുമായി യുവാവ് എത്തിയതായി പോലീസ് സംഘത്തിനു വിവരം ലഭിച്ചത്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജി. ബിനു, എസ്ഐ മഹേഷ്കുമാർ, ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്ഐ ടി.എസ്. റെനീഷ്, എഎസ്ഐമാരായ വി.എസ്. ഷിബുക്കുട്ടൻ, എസ്. അജിത്, ഐ. സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എൻ. മനോജ്,…
Read MoreCategory: Kottayam
കൊടുംചൂടിൽ നാട് ചുട്ടുപൊള്ളുന്നു; ജനജീവിതം ദുഃസഹമായി; സൂര്യാഘാതത്തിനെതിരേ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
തൊടുപുഴ: നാട് വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്നു. പകൽ സമയങ്ങളിലെ കനത്ത ചൂടുമൂലം ജനജീവിതം ദുഃസഹമായി. ചൂടു കൂടിയതോടെ പല മേഖലകളിലും ജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ചൂടിന്റെ കാഠിന്യം മൂലം പകൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പകൽ 37 ഡിഗ്രി സെൽഷ്യസാണ് തൊടുപുഴ മേഖലയിലെ താപനില. വർഷങ്ങൾക്കു ശേഷമാണ് ജില്ലയിൽ താപനില ഇത്രയും ഉയരുന്നത്. ഇതോടൊപ്പം വൈദ്യുതി മുടക്കം കൂടി ഉണ്ടായാൽ ജനം വിയർത്തൊലിക്കും. ഇടയ്ക്ക് ആശ്വാസമായി വേനൽമഴ എത്തിയിരുന്നെങ്കിലും കാര്യമായി പ്രയോജനം ചെയ്തില്ല. ഇതിനിടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും ആശങ്കയ്ക്കിടയാക്കുന്നു. പകൽച്ചൂട് ഉയർന്നു നിൽക്കുന്നത് നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. ഉച്ചസമയത്തെ ജോലിക്കു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചൂട് തൊഴിലാളികൾക്ക് താങ്ങാനാവാത്ത അവസ്ഥയാണ്. ചൂടിന്റെ കാഠിന്യം മൂലം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒട്ടേറെ തൊഴിലാളികൾ ഇപ്പോൾ ജോലിക്കു വരുന്നില്ലെന്ന് കരാറുകാർ പറയുന്നു. ഇതിനിടെ പകർച്ചവ്യാധി പിടിപ്പെട്ട് ആശുപത്രികളിൽ…
Read Moreഅഗ്നിപരീക്ഷണങ്ങള്‍! വിധിയെ പൊരുതിത്തോല്‍പ്പിച്ച് മേരി സേവനസന്നദ്ധയായി കളക്ടറേറ്റില്‍; ഒരായുസില്‍ അനുഭവിക്കേണ്ട ദുരിതങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ അനുഭവിച്ചു
ചെറുതോണി: ഇടുക്കി കളക്ടറെ കാണാനെത്തുന്നവർക്ക് കാര്യങ്ങൾ തിരക്കി സന്ദർശന പാസ് എഴുതി നൽകുന്ന ഒരു മുഖം ആരും മറക്കില്ല. എന്നാൽ ചിരി തൂകുന്ന മുഖത്തിന്റെ ഉടമയായ ചെറുതോണി സ്വദേശി മേരി അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചാണ് ഈ സ്ഥാനത്തെത്തിയതെന്ന് പലർക്കും അറിയില്ല. ഒരായുസിൽ അനുഭവിക്കേണ്ട ദുരിതങ്ങൾ ചെറുപ്രായത്തിൽ തന്നെ അനുഭവിച്ചതാണ് മേരി. കേരളത്തിൽ പോളിയോ വ്യാപിച്ചപ്പോൾ മേരിയും അതിന് ഇരയായി. എന്നാൽ തോൽക്കാൻ മനസില്ലാതെ മേരി പഠനത്തിൽ മികവോടെ ജീവിതത്തിലേക്കു ചുവടുവച്ചു. പക്ഷേ 1988-ൽ ഉണ്ടായ ഉപ്പുതോട് ബസപകടം വീണ്ടും മേരിയുടെ ജീവിതത്തെ മാറ്റി മറിച്ചു. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരിയായിരുന്നു മുരിക്കാശേരി പാവനാത്മാ കോളജിൽ ഡിഗ്രി വിദ്യാർഥിനിയായ മേരിയും. അപകടത്തിൽ ശരീരം ആകെ ഒടിഞ്ഞു നുറുങ്ങി. കൈകാലുകൾ ഒടിഞ്ഞു തൂങ്ങി. നട്ടെല്ലിന് ക്ഷതമേറ്റു. ബസപകടത്തിൽ സഹപാഠികളായ എട്ടു പേർ മരിച്ചപ്പോൾ മൃതപ്രായയായി ജീവിക്കാൻ വിധിക്കപ്പെടുകയായിരുന്നു മേരി. മൂന്നു വർഷം കോട്ടയം…
Read Moreതൃക്കൊടിത്താനം ഫൊറോന പള്ളിയിലെ കവർച്ച: രണ്ടു ബൈക്കുകളിലായി രണ്ടുപേർ എത്തുന്ന ദൃശ്യം സിസിടിവിയിൽ
തൃക്കൊടിത്താനം: സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിലെ മോഷണം സംബന്ധിച്ച അന്വേഷണം ഊർജിതമാകുന്നു. പള്ളിക്കു സമീപത്തുള്ള സഹകരണബാങ്ക്, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടുബൈക്കുകളിലായി എത്തിയ രണ്ടുപേർ പള്ളിക്കു സമീപത്തെ ഗേറ്റിനു സമീപം ബൈക്കുകൾ വയ്ക്കുന്നതായും ഒരു മണിക്കൂറിനുശേഷം ബൈക്കുകൾ തിരികെ എടുക്കുന്നതായുമുള്ള ദൃശ്യങ്ങൾ ലഭിച്ചതായാണ് സൂചന. ഇവർ വ്യാഴാഴ്ച രാത്രി 1.30ന് എത്തിയതായും ദൃശ്യങ്ങളിലുണ്ട്. കാമറ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് പള്ളി ഓഫീസ് കുത്തിത്തുറന്ന് മോഷണം നടന്നത്. കോട്ടയം ജില്ലാ പോലീസ്മേധാവി ഹരിശങ്കർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ വൈകുന്നേരം ഡിവൈഎസ്പി എൻ.രാജൻ അന്വേഷണ പുരോഗതി വിലയിരുത്തി. തൃക്കൊടിത്താനം എസ്എച്ച്ഒ വി.പി.ജോയി, എസ്ഐ ഷെമീർ, ആന്റി ഗുണ്ടാസ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് ഗ്രൂപ്പായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. വിരലടയാള…
Read Moreഇത് പതിനെട്ടാം അടവ്! ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ അടിപൊളി ഓഫറുകളുമായി ബിഎസ്എൻഎൽ
കോട്ടയം: വരിക്കാരുടെ എണ്ണം വർധിപ്പിക്കാൻ പുതിയ വിപണന സേവനങ്ങളും പ്ലാനുകളും ഓഫറുകളുമായി ബിഎസ്എൻഎൽ. സൗജന്യ ബ്രോഡ് ബാൻഡ് കണക്ഷൻ, ഫൈബർ കണക്റ്റിവിറ്റിയുടെ വ്യാപനം, സൗജന്യ ഇൻകമിംഗ് സൗകര്യങ്ങൾ, സൗജന്യകോളുകൾ, ബില്ലിംഗ് ഇ മെയിൽ സേവനം, റീ കണക്ഷൻ മേളകൾ എന്നീ സേവനങ്ങൾ ഇനി ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമാകും. നിലവിൽ ബ്രോഡ് ബാൻഡ് കണക്ഷൻ ഇല്ലാത്ത എല്ലാ ലാൻഡ് ലൈൻ വരിക്കാർക്കും ഒരു മാസത്തേക്ക് 10 എംപി വരെ സ്പീഡ് ലഭിക്കുന്ന 5 ജിബി വരെ പ്രതിദിനം ഉപയോഗിക്കാവുന്ന ബ്രോഡ് ബാൻഡ് കണക്ഷൻ സൗജന്യമായി നൽകും. ഒന്നുമുതൽ ആരംഭിച്ച ഈ സേവനം ലഭ്യമാകാൻ ഉപയോക്താക്കൾ എഡിഎസ്എൽ മോഡം മാത്രം വാങ്ങിയാൽ മതിയാകും. ഫൈബർ കണക്ടിവിറ്റി കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കാൻ എഫ്ടിടിഎച്ച് ഇന്റർനെറ്റ് സംവിധാനം ജില്ലയിലുടനീളം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കി. കേബിൾ ടിവി ഓപ്പറേറ്റർമാർ മുഖേന എഫ്ടിടിഎച്ച് കണക്ഷൻ ലഭ്യമാക്കിത്തുടങ്ങി.…
Read Moreഇനി കൊതുകുവളരില്ല, പൂക്കൾ വിരിയും..! ഓടിത്തേഞ്ഞ ടയറിൽ പൂച്ചട്ടി വിരിയിച്ച് നാട്ടിൽ താരമായി വിജയൻ
അലക്സ് ചാക്കോ കല്ലറ: ഓടിത്തേഞ്ഞ ടയറുകൊണ്ട് എന്താണ് ഉപയോഗമെന്നു ചോദിച്ചാൽ… പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല എന്നാകും പലരുടെയും മറുപടി. എന്നുമാത്രമല്ല ടയറിൽ വെള്ളം കെട്ടിക്കിടന്ന് മലിനീകരണ പ്രശ്നങ്ങളുണ്ടാകുന്നതും പലർക്കും ചൂണ്ടിക്കാട്ടാനുണ്ടാകും. എന്നാൽ ഇവിടെയൊരാൾക്ക് ഓടിത്തേഞ്ഞ ടയർ, തന്റെ കരവിരുതും കലാവിരുതും പ്രകടിപ്പിക്കാനുള്ള ഉപാധിയാണ്! കോട്ടയം കല്ലറയിലെ വിനുനിവാസിൽ വിജയനാണ് കരകൗശല വിദ്യയിൽ പുതിയ പരീക്ഷണമാരംഭിച്ച് വിസ്മയം തീർക്കുന്നത്. കാഴ്ചയ്ക്ക് ഏഴഴകുള്ള പൂച്ചട്ടികളാണ് ഈ 54 കാരൻ പഴകിത്തേഞ്ഞ ടയറുകളിൽനിന്ന് രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു വർഷം മുൻപാണ് ഇങ്ങനെയൊരു ആശയം തന്റെ മനസിൽ തോന്നിയതെന്ന് വിജയൻ പറയുന്നു. തുടർന്ന് മനസിലുള്ള പൂച്ചട്ടി ടയറിലൊരുക്കുന്നതിനുളള ശ്രമമാരംഭിക്കുകയായിരുന്നു. കാറിന്റെയും മറ്റുവാഹനങ്ങളുടെയുമൊക്കെ ടയറുകളിൽ തീർത്ത പൂച്ചട്ടികൾ വിജയന്റെ വീട്ടുമുറ്റത്തുണ്ട്. 150 രൂപയ്ക്കും 200 രൂപയ്ക്കുമാണ് ഇവ വിൽപ്പനയ്ക്കുവച്ചിരിക്കുന്നത്. ഏറെനാൾ കേടുകൂടാതിരിക്കും എന്നതിനൊപ്പം ചെടികളിൽ കാര്യമായി ചൂടേൽക്കാതിരിക്കുമെന്നതും ടയർ പൂച്ചട്ടികളുടെ മേന്മയാണെന്ന് വിജയൻ പറയുന്നു. ചെത്തുളികൊണ്ട്…
Read Moreദിലീപ് ജഡ്ജിയമ്മാവൻ കോവിലിലെത്തി; വ്യവഹാരങ്ങളിൽ പെട്ടുഴലുന്നവർ ഇവിടെയെത്തി പ്രാർഥിച്ചാൽ ഫലസിദ്ധിയെന്നാണ് വിശ്വാസം
പൊൻകുന്നം : സിനിമാതാരം ദിലീപ് സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളിയിലെ ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തി. രാത്രി ഒൻപതു മണിയോടെയാണ് ദിലീപ് എത്തിയത്. വ്യവഹാരങ്ങളിൽ പെട്ടുഴലുന്നവർ ഇവിടെയെത്തി പ്രാർഥിച്ചാൽ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. നടൻ എത്തിയ വാർത്തയറിഞ്ഞു വൻ ജനക്കൂട്ടം അന്പലത്തിലെത്തിയിരുന്നു. തന്നെ കാണുവാൻ എത്തിയവരോട് സൗഹൃദപൂർവം പെരുമാറിയ ദിലീപ് ആവശ്യപ്പെട്ടവർക്കൊപ്പം സെൽഫി എടുക്കുവാൻ നിന്നുകൊടുക്കുകയും ചെയ്തു. ദിലീപ് പ്രതിയായ കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് തീർക്കണമെന്ന കോടതിയുടെ നിർദേശം വന്നതോടെയാണ് ദിലീപ് നേരിട്ട് ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തിയത്. ദിലീപ് ജയിലിൽ കിടന്ന സമയത്തു ദിലീപിന്റെ സഹോദരൻ അനൂപ് ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തിയിരുന്നു. ജയിലിൽ നിന്നും ജാമ്യം ലഭിച്ചാൽ ഉടൻ ദിലീപും അന്പലത്തിൽ എത്തുമെന്ന് അനൂപ് അന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നുവെങ്കിലും, ദിലീപ് വഴിപാടുകൾ പൂർത്തീകരിക്കുവാൻ എത്തിയിരുന്നില്ല.എന്നാൽ കേസിന്റെ അന്ത്യഘട്ടത്തിലേക്കു കടക്കുന്ന സമയത്തു ജഡ്ജിയമ്മാവന്റെ അനുഗ്രഹങ്ങൾ നേടുവാൻ ദിലീപ്…
Read Moreഉൾനാടൻ ജലഗതാഗതത്തിനു പുത്തൻ ഉണർവേകി കോട്ടയത്തുനിന്ന് ആദ്യ കണ്ടെയ്നർ ഇന്നുച്ചയ്ക്ക് പുറപ്പെടും
കോട്ടയം: ഉൾനാടൻ ജലഗതാഗതത്തിനു പുത്തൻ ഉണർവ് നൽകി കോട്ടയത്തുനിന്ന് ആദ്യ കണ്ടെയ്നർ ഇന്നുച്ചയ്ക്ക് പുറപ്പെടും. ആദ്യസംരംഭമായി പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഡെവണ്‍ ഫുഡ് പ്രൊഡക്ടിന്റെ ആട്ട ഉൽപ്പന്നങ്ങളും ടിജെപി റബർ ഇൻഡസ്ട്രീസിന്റെ റബർ മാറ്റ് ഉൽപ്പന്നങ്ങളുമാണ് കണ്ടെയ്നറിൽ അയയ്ക്കുക. റബർ ഉൽപ്പന്നങ്ങൾ ഫ്രാൻസിലേക്കും ഭക്ഷണ സാധനങ്ങൾ സൗദി അറേബ്യയിലേക്കുമാണ് കയറ്റുമതി ചെയ്യുക. നാട്ടകം പോർട്ടിൽനിന്നും കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതിനൊപ്പം ബാർജിന്റെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു വിദേശത്തേക്കു കൊണ്ടുപോകുകയാണ്. നാട്ടകം ർട്ടിൽനിന്നു വേന്പനാട് കായലിലൂടെ ആറു മണിക്കൂർ യാത്രചെയ്താണു കൊച്ചി ഷിപ്പ്യാർഡിൽ ബാർജ് എത്തുക. റബർ മാറ്റ് അഞ്ചേരിൽ ഏജൻസിസിന്റെ സഹായത്തോടെയാണ് ടിജെപി വിദേശത്തെത്തിക്കുക. കൊച്ചി ചക്യാട്ട് ഏജൻസീസാണു ഡെവണിന്റെ ഭക്ഷണ സാധനങ്ങൾ സൗദിയിലെത്തിക്കുക. ഒരുമാസം മുന്‍പ് നാട്ടകം പോർട്ടിന്റെ സഹായത്തോടെ വിദേശത്തുനിന്ന് സിമന്റ് കോട്ടയത്തെത്തിച്ചിരുന്നു. നാട്ടകം പോർട്ടിന്റെ ബാർജിൽ മൂന്നു കണ്ടെയ്നർ സാധനങ്ങൾ കൊച്ചി ഷിപ്പിയാർഡിലെത്തിക്കാനാണു പോർട്ട് ട്രസ്റ്റ്…
Read Moreപി.ജെ. ജോസഫ് എംഎൽഎ വരാൻ വൈകി; മന്ത്രി കാത്തിരുന്നു; ഒടുവില്‍…
തൊടുപുഴ: ജില്ലാ ആയുർവേദാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനായി അധ്യക്ഷ സ്ഥാനം വഹിക്കേണ്ട എംഎൽഎയെ കാത്ത്് ഉദ്ഘാടകനായ മന്ത്രി ഇന്നലെ രാവിലെ ഒന്പതിനു മന്ത്രി സ്ഥലത്ത് എത്തിയെങ്കിലും പി.ജെ. ജോസഫ് എംഎൽഎ വരാൻ വൈകി. പുതിയ മന്ദിരത്തിന് മുന്നിൽ നാട മുറിക്കാനുള്ള സംവിധാനങ്ങളുമായി ഡിഎംഒയും സംഘവുമെല്ലാം തയാറായി. എംഎൽഎ എത്താൻ പിന്നെയും വൈകുമെന്ന് അറിഞ്ഞതോടെ ആശുപത്രിയിലെ പുതിയ ഫാർമസിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പഴയ ബ്ലോക്കിലേക്ക് മന്ത്രിയും ഉദ്യോഗസ്ഥരും നീങ്ങി. മടങ്ങിയെത്തി യോഗം ആരംഭിക്കുന്പോഴും അധ്യക്ഷസ്ഥാനം വഹിക്കേണ്ട എംഎൽഎ വന്നില്ല. സ്വാഗതപ്രസംഗത്തിനു ശേഷം മന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചപ്പോൾ എംഎൽഎയെ ഒഴിവാക്കി ഉദ്ഘാടനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുകേട്ടുകൊണ്ട് ചിരിയോടെ പി.ജെ.ജോസഫ് വേദിയിലേയ്ക്ക് കടന്നുവന്നപ്പോൾ ഇരുവരും ഹസ്തദാനവും നൽകി. തുടർന്ന് ഉദ്ഘാടനവും നടന്നു. തൊടുപുഴ മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ പ്രോട്ടോകോൾ ലംഘിക്കുന്നുവെന്നു പി.ജെ.ജോസഫ് അടുത്ത നാളിൽ വിമർശനം ഉന്നയിച്ചിരുന്നു. ജില്ലാ…
Read Moreചലച്ചിത്രതാരം ജയറാമും സംഘവും എത്തി; അഞ്ചപ്പത്തിൽ ആഹ്ലാദനിമിഷം
ചങ്ങനാശേരി: ചലച്ചിത്രതാരം ജയറാമും സംഘവും എത്തിയത് അഞ്ചപ്പം ഭക്ഷണശാലയിൽ ആഹ്ലാദനിമിഷമായി. ചങ്ങനാശേരി ചന്തക്കടവിൽ കഴിഞ്ഞ 25ദിവസമായി നടന്ന മാർക്കോണി മത്തായിയുടെ ഷൂട്ടിംഗ് സമാപനദിനമായ ഇന്നലെ ഉച്ചഭക്ഷണം കഴിക്കാനാണ് അഞ്ചപ്പം ഭക്ഷണശാലയിൽ ജയറാമും സംഘവുമെത്തിയത്. അഞ്ചപ്പത്തിലെ സംഘാടകരിലൊരാളായ ഷെവ. സിബി വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിച്ചു. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ഭക്ഷണം നിരസിക്കപ്പെടരുതെന്ന അഞ്ചപ്പം ഭക്ഷണശാലയുടെ ആശയം മഹത്തരമാണെന്നും ഇത് കേരളമാകെ വ്യാപിക്കണമെന്നും ജയറാം പറഞ്ഞു. തന്റെ കയ്യിലുള്ള കുറച്ചു പുസ്തകങ്ങൾ അഞ്ചപ്പം വായനശാലയ്ക്ക് സംഭാവന ചെയ്യുമെന്നും ജയറാം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താൻ ചങ്ങനാശേരിയിലുണ്ടായിരുന്നു. മനുഷ്യരെ സ്നേഹിക്കുന്ന ആളുകളെയാണ് ചങ്ങനാശേരി മാർക്കറ്റിൽ കണ്ടെത്താനായതെന്നും ജയറാം പറഞ്ഞപ്പോൾ സദസ് ഹർഷാരവം മുഴക്കി. ഉച്ചഭക്ഷണം കഴിക്കാനെത്തിയവർക്കും സംഘാടകർക്കും ജയറാമിന്റെ സന്ദർശനം ആനന്ദം പകർന്നു. സിനിമാ സംവിധായകൻ സനൽ കളത്തിൽ, കലാഭവൻ പ്രചോദ്, നടി ആത്മീയ, ടിനി ടോം…
Read More