പത്തനംതിട്ട: നദികളിലടക്കം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. തീരങ്ങളും പാടശേഖരങ്ങളും വരണ്ടതോടെ ജില്ല രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലമരുമോയന്ന് ആശങ്ക. പ്രളയത്തേ തുടർന്ന് പന്പാനദിക്കുണ്ടായ മാറ്റവും അടിത്തട്ടിൽ വന്നടിഞ്ഞ ചെളിയും വെള്ളം വേഗത്തിൽ കുറയാൻ കാരണമായതായി പറയുന്നു. മഹാപ്രളയത്തേ തുടർന്ന് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പന്പാനദി ശോഷിച്ചിരുന്നു. വെള്ളം വളരെ പെട്ടെന്ന് കുറഞ്ഞതോടെ ഒഴുക്ക് തീരെയില്ലാതായി. ചെളിയും മണ്ണും രൂപപ്പെട്ട ഭാഗങ്ങൾ കരയായി മാറി. നദിയുടെ മധ്യഭാഗം പോലും പലയിടങ്ങളിലും മണ്കൂനകളായി മാറി. അടിത്തട്ടിലെ മണൽശേഖരം പ്രളയത്തോടെ പൂർണമായി ഇല്ലാതായി. മണൽ ഇല്ലാതായത് നദി വേഗത്തിൽ വരളാൻ കാരണമായി.കഴിഞ്ഞ ഒരു മാസത്തിനിടെ നദി വല്ലാതെ ശോഷിച്ചു. ഇതോടെ സമീപത്തെ ജലസ്രോതസുകളും കിണറുകളും വരണ്ടു. കിണറുകളിൽ മലിനജലം കയറിത്തുടങ്ങി. പന്പാ തീരത്തെ ജലവിതരണ പദ്ധതികളുടെ കിണറുകളും വറ്റിത്തുടങ്ങി. ഇതോടെ പന്പിംഗ് പ്രതിസന്ധിയിലാണ്. വേനൽ രൂക്ഷമാകുന്ന ഘട്ടമെത്തിയതോടെ കാർഷികമേഖലയും പ്രതിസന്ധിയിലായി. പ്രളയത്തിനുശേഷം കൃഷി…
Read MoreCategory: Kottayam
ദാഹം ശമിപ്പിക്കാൻ തണ്ണിമത്തൻപോലെ ഇനി പൊട്ടുവെള്ളരിയും വിപണിയിൽ
വൈക്കം: വേനലിൽ ദാഹിച്ചു വലയുന്നവർക്ക് കുളിർ പകരാൻ തണ്ണിമത്തൻപോലെ ഇനി പൊട്ടുവെള്ളരിയും വിപണിയിൽ വ്യാപകമാകും. കേരള വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗണ്സിലിന്റെ സഹകരണത്തോടെ മറവൻതുരുത്തിലെ കൊടുപ്പാടത്ത് രണ്ടര ഏക്കറിൽ ഹരിതസമൃദ്ധി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പൊട്ടുവെള്ളരി കൃഷി ചെയ്തിരിക്കുകയാണ്. തൃശൂർ ജില്ലയിൽ വ്യാപകമായി പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ കർഷകരിൽ നിന്നാണ് ഹരിതസമൃദ്ധി കർഷക കൂട്ടായ്മ വിത്ത് വാങ്ങിയത്. പാടത്ത് വിത്ത് പാകി ഒരു മാസമായപ്പോൾ പൊട്ടു വെള്ളരിച്ചെടികൾ പൂത്തു കായ്ച്ചു. കൊടുപ്പാടത്ത് വിളഞ്ഞ ഒരു പൊട്ടുവെള്ളരിക്ക് രണ്ടു കിലോഗ്രാം തൂക്കമുണ്ട്. കിലോഗ്രാമിനു 30 രൂപ നിരക്കിലാണിപ്പോൾ സംഘം കടകളിൽ പെട്ടുവെള്ളരി നൽകുന്നത്. പാകമാകുന്പോൾ വെള്ളരിയിൽ ഒരു പൊട്ടു പാടു വീഴും. പൊട്ടുപാടു വീഴുന്നതിനു മുന്പ് ശ്രദ്ധാപൂർവം വെള്ളരി അടർത്തി കവുങ്ങിൻ പാളയിൽ വയ്ക്കും. വിളവെടുത്തു അധികനേരം കഴിയുന്നതിനു മുന്പ് ജ്യൂസായി ഉപയോഗിച്ചില്ലെങ്കിൽ വെള്ളരി…
Read Moreമുട്ടാൻ നിൽക്കേണ്ട…! തടവുകാർ കൂടുതലും മയക്കുമരുന്ന് പ്രതികൾ; തടി കേടാകുമെന്ന ഭയത്തിൽ മുട്ടം ജയിൽ ജീവനക്കാർ
തൊടുപുഴ: പുതുതായി തുറന്ന ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിചാരണ തടവുകാരെ ഭയന്ന് ജയിൽ ജീവനക്കാർ. മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളായ തടവുകാർ ജീവനക്കാരെ കൈകാര്യം ചെയ്യുന്നതു വരെ കാര്യങ്ങളെത്തിയതോടെയാണ് തടവുകാരെ പേടിച്ച് ജയിൽ ജീവനക്കാർ ജോലി ചെയ്യേണ്ട അവസ്ഥയെത്തിയത്. കഴിഞ്ഞ ദിവസം ജയിലിൽ എംഎൽഎ ഉൾപ്പെടെ പങ്കെടുത്ത പൊതു ചടങ്ങിനിടയിൽ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തെതുടർന്ന് നാലു തടവുകാരെ ജില്ലാ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മയക്കുമരുന്ന കേസുകളിൽ പ്രതികളായ പുള്ള് ബിജു, ലുദീഷ്, അക്തർ, ബാദുഷ എന്നിവരെയാണ് വിയ്യൂർ സെൻട്രൽ ജയിലിലേയക്കു മാറ്റിയത്. കഴിഞ്ഞ ദിവസം പതിവ് സെല്ലു പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് തടവുകാർ ഇവരെ ആക്രമിക്കാൻ മുതിർന്നത്. തടവുകാരുടെ കൈവശം കഞ്ചാവോ മറ്റ് മയക്കുമരുന്നുകളോ പുകയില ഉൽപ്പന്നങ്ങളോ കൈവശം വച്ചിട്ടുണ്ടോയെന്നറിയാനാണ് പതിവു പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച ഇത്തരത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാർ സംഘടിച്ച്…
Read Moreബേക്കർ മെമ്മോറിയൽ സ്കൂൾ ദ്വിശതാബ്ദിയിലേക്ക്; 200വർഷമായി യൂണിഫോമിന്റെ നിറം മാറിയിട്ടില്ല
കോട്ടയം: ഇരുന്നൂറു വർഷമായി യൂണിഫോമിന്റെ നിറം മാറാത്ത ബേക്കർ മെമ്മോറിയൽ സ്കൂൾ ദ്വിശതാബ്ദിയിലേക്ക്. വനിതാ വിദ്യാഭ്യാസം ലക്ഷ്യമാക്കി സിഎംഎസ് മിഷനറിമാർ സ്ഥാപിച്ചതാണ് സ്കൂൾ. സ്കൂളിന്റെ തുടക്കത്തിൽ കൊണ്ടുവന്ന ബേക്കർ പച്ച എന്നറിയപ്പെടുന്ന പച്ച നീളൻ പാവാടയും വെള്ള ഷർട്ടും മുടിയിൽ ഇരുവശവുമായി മഞ്ഞ റിബണുമാണ് ഇന്നുവരെ യൂണിഫോം. 1998ൽ ഹയർസെക്കൻഡറി സ്കൂളായി. 1819ൽ ആറു പെണ്കുട്ടികളുമായി ബേക്കർ സായിപ്പിന്റെ ബംഗ്ലാവിലായിരുന്നു പെണ്പള്ളിക്കൂടത്തിന്റെ തുടക്കം. വായനയും ചോദ്യോത്തരങ്ങളും തയ്യലും ഇംഗ്ലീഷുമായിരുന്നു പാഠ്യവിഷയങ്ങൾ. വിദ്യാർഥികളുടെ എണ്ണം കൂടിയപ്പോൾ 1894ൽ മദ്രാസ് വിദ്യാഭ്യാസ വകുപ്പ് ഒരു ലോവർ സെക്കൻഡറി സ്കൂളായി ഈ പെണ്പള്ളിക്കൂടത്തെ അംഗീകരിച്ചു. 1903ൽ പുതിയ കെട്ടിടത്തിലേക്കു പ്രവർത്തനം മാറി. അതുവരെ മിഷനറിമാരായിരുന്നു സ്കൂളിലെ പ്രധാന അധ്യാപകർ. 29ന് രാവിലെ 11ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം ജൂബിലി ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മോഡറേറ്റർ ബിഷപ് റവ. തോമസ് കെ.…
Read Moreസര്ട്ടിഫിക്കറ്റ് നല്കിയില്ല! വില്ലേജ് ഓഫീസ് പൂട്ടി വയോധികൻ ബെഞ്ചിൽ കിടന്നു: ഒടുവിൽ മാപ്പ് നൽകി വിട്ടയച്ചു
എരുമേലി: വായനശാല ഉൾപ്പെട്ട രണ്ട് സെന്റ് ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് സ്വന്തം പേരിൽ കിട്ടില്ലെന്നറിഞ്ഞ വയോധികൻ വില്ലേജ് ഓഫീസിന്റെ കതക് അടച്ചുപൂട്ടിയ ശേഷം ബെഞ്ചിൽ കിടന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11.30 ാടെ എരുമേലി തെക്ക് വില്ലേജ് ഓഫീസിലാണ് നാടകീയ രംഗങ്ങളുണ്ടായത്. പാണപിലാവ് സ്വദേശി മുള്ളൻകുഴിയിൽ തോമസ് ചാക്കോ (ജോസ്, 72) ആണ് അര മണിക്കൂറോളം ഓഫീസ് പ്രവർത്തനം തടസപ്പെടുത്തി ബെഞ്ചിൽ കിടന്നത്. ഓഫീസിൽ കയറി കതക് പൂട്ടിയ ശേഷം വാതിലിന് കുറുകെ ബെഞ്ച് ഇട്ട് അതിൽ കിടന്നായിരുന്നു പ്രതിഷേധം. പാണപിലാവിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സ്മാരക വായനശാലയ്ക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിൽ വായനശാലയ്ക്ക് വില്ലേജ് ഓഫീസർ പി.എസ്. പ്രസാദ് സർട്ടിഫിക്കറ്റ് നൽകി. എന്നാൽ ഭാരവാഹികളുടെ പേരിലല്ല തന്റെ പേരിലാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും ഇപ്പോൾ ഭാരവാഹി താനാണെന്നും ഇയാൾ പറഞ്ഞു.…
Read Moreതലമുറകളുടെ ദാഹമകറ്റിയ വട്ടു സോഡ നാടൊഴിഞ്ഞു; പുതുതലമുറയക്ക് കൗതുകക്കാഴ്ചയായ വട്ടുസോഡയുടെ പ്രതാപകാലത്തിലൂടെ…
കടുത്തുരുത്തി: ഒരുകാലമത്രയും ആളുകളുടെ ദാഹമകറ്റി ഒരു യുഗം തന്നെ സൃഷ്ടിച്ച വട്ടു സോഡ നാടൊഴിഞ്ഞു. വട്ടുസോഡയുടെ കച്ചവടം പുതുതലമുറയ്ക്കു തീർത്തും അപരിചിതമായി. എന്നാൽ ഈ തൊഴിലിനോടുള്ള ഇഷ്ടത്താൽ നഷ്ടം സഹിച്ചും ഉപജീവന മാർഗമായ വട്ടു സോഡ നിർമാണം നടത്തുന്നവരും ചിലയിടങ്ങളിലുണ്ട്. മോരുംവെള്ളം, നാരങ്ങാവെള്ളം എന്നിവയ്ക്കൊപ്പം കടകളിൽ രാജാവായി വിലസിയിരുന്ന വട്ടു സോഡാ കച്ചവടത്തിന്റെ പ്രതാപകാലം അസ്തമിച്ചു തുടങ്ങിയിട്ട് കാലം കുറേയായി. മുകൾഭാഗം ശംഖ് പോലെ പിരിഞ്ഞിരിക്കുന്ന കട്ടിയുള്ള പച്ച നിറമുള്ള കുപ്പിയിലായിരുന്നു സോഡ നിറച്ചിരുന്നത്. ഓരോ കുപ്പിയിലും പെയിന്റുകൾ ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് വിവിധ നിർമാണ യൂണിറ്റുകളുടെ കുപ്പികൾ തിരിച്ചറിഞ്ഞിരുന്നത്. മുന്പ് സജീവമായി ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന പലരും കുപ്പികളും ഉപകരണങ്ങളും വിറ്റ് കളമൊഴിഞ്ഞു. ദിവസം രണ്ടായിരത്തോളം വട്ടുസോഡകൾ വിൽപന നടത്തിയിരുന്നവരാണ് പലരും. ഒരാൾ തന്നെ പല മേഖലകളിലായി ഒന്നിലധികം യൂണിറ്റുകളും നടത്തിയിരുന്നു. ജർമനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ…
Read Moreഅത്രയ്ക്ക് വിശ്വാസമായിരുന്നു അവനെ; തോട്ടക്കാട്ടെ മോഷണം വീട്ടുകാവൽക്കാരൻ തന്നെ കവർച്ചക്കാരനായി; മോഷണം നടത്തിയതിനെക്കുറിച്ച് പ്രതി ദിനേശ് പോലിസീനോട് പറഞ്ഞത് കേട്ട് ഞെട്ടി വീട്ടുകാർ
ചങ്ങനാശേരി: തോട്ടയ്ക്കാട് ആശുപത്രിക്കവല കിഴക്കേൽ വിനോദിന്റെ വീട്ടിൽ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി മൂന്നര പവൻ സ്വർണ്ണവും 50,000രൂപയും മോഷ്ടിച്ച കേസിൽ അറസ്റ്റിലായത് വീടിന്റെ കാവൽ ഏല്പിക്കപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി. വിനോദിന്റെ കോഴിക്കടയിലെ കോഴിവെട്ടുകാരൻ ആസാമിലെ ദമാജി ജില്ല സ്വദേശി ദിനേശ് പെഗു(20) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, വാകത്താനം സിഐ മനോജ് കുമാർ, വാകത്താനം എസ്ഐ അഭിലാഷ് കുമാർ, ആന്റി ഗുണ്ടാ സ്ക്വാഡിലെ കെ.കെ.റെജി, അൻസാരി, അരുണ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണം നടന്ന വീടിന്റെ ഗൃഹനാഥൻ വിനോദ് നടത്തി വരുന്ന കോഴിക്കടയിലെ കോഴിവെട്ടുകാരനായി രണ്ടുമാസം മുന്പാണ് ദിനേശ് പെഗു എത്തിയത്. ദിനേശിന്റെ പ്രവർത്തനങ്ങളിൽ വിനോദിന് സംശങ്ങളുണ്ടായിരുന്നില്ല. അതിനാൽ കാര്യങ്ങൾ വിശ്വസ്തതോടെ ഏൽപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വിനോദും കുടുംബവും ദിനേശ് പെഗുവിനെ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗിക്കാത്ത ഗ്ലൂക്കോസ് മാലിന്യക്കൂമ്പാരത്തിൽ; രാഷ്ട്രദീപിക റിപ്പോർട്ടിനെ തുടർന്ന് അന്വേഷണത്തിന് നടപടി സ്വീകരിച്ചതായി കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപറേഷൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കായുള്ള ഗ്ളൂക്കോസ് ഉപയോഗിക്കാതെ മാലിന്യക്കൂന്പാരത്തിൽ നിക്ഷേപിച്ച സംഭവത്തിൽ അന്വേഷണം നടത്തുവാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായി കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജർ അജി അറിയിച്ചു. സർക്കാർ നൽകുന്ന ഒരു ഗുളിക പോലും പാഴാക്കുകയോ അലക്ഷ്യമായി സൂക്ഷിക്കുവാനോ പാടില്ലാ യെന്നുള്ളപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജ് മെഡിക്കൽ സ്റ്റോർ അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരം ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. കോർപറേഷൻ അതാത് മെഡിക്കൽ സ്റ്റോർ റൂമുകളിൽ എത്തിക്കുന്ന മരുന്നുകളും രോഗികൾക്കാവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും സ്റ്റോർ റൂമിൽ നിന്നും ബന്ധപ്പെട്ട വാർഡുകളുടെ ചുമതലയുള്ള ഹെഡ് നഴ്സുമാരുടെ നേതൃത്വത്തിലാണ് വാർഡുകളിൽ എത്തിക്കുന്നത്. പക്ഷേ ഇത്രയധികം ഗ്ളൂക്കോസ് കെട്ടിടം പണി നടക്കുന്ന പഴയ അത്യാഹിത വിഭാഗത്തിൽ അലക്ഷ്യമായി മറ്റ് ഖരമാലിന്യത്തോടൊപ്പം വരാനുണ്ടായ സാഹചര്യം അറിയില്ലെന്ന് സ്റ്റോറിന്റെ ചുമതലയുള്ളവർ അറിയിച്ചതായും മാനേജർ പറഞ്ഞു.…
Read Moreഞാൻ പോകുന്നു കാമുകനൊപ്പം! കോട്ടയത്ത് തിങ്കളാഴ്ച കാണാതായത് ഇരുപത്തിമൂന്ന് വയസിൽ താഴെയുള്ള നാല് യുവതികളെ; ഒരാൾ വിവാഹിത
കോട്ടയം: ഇന്നലെ ജനുവരി 23. കോട്ടയം ജില്ലയിൽ ഇന്നലെ 23 വയസുള്ള മൂന്നു യുവതികളും ഇരുപതുകാരിയും യുവാവും അടക്കം അഞ്ചു പേരെ കാണാതായതിന് പോലീസ് കേസെടുത്തു. തലപ്പാടി ഭാഗത്തുള്ള ഇരുപത്തിമൂന്നുകാരിയെ കാണാതായതിന് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാൻ പോയ പെണ്കുട്ടി മടങ്ങിവരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നല്കിയത്. രാത്രിയോടെ പെണ്കുട്ടി വീട്ടിലേക്ക് വിളിച്ച് താൻ സ്നേഹിക്കുന്ന യുവാവിനൊപ്പമുണ്ടെന്ന് അറിയിച്ചു. നവവരനെയും വധുവിനെയും കാത്തിരിക്കുകയാണ് പോലീസ്. കാഞ്ഞിരപ്പള്ളിയിൽ 23 വയസുള്ള ഭാര്യയെ കാണാനില്ലെന്നു കാട്ടി ഭർത്താവാണ് പോലീസിൽ പരാതി നല്കിയത്. ഭാര്യയെ സംശയമൊന്നുമില്ലെന്നാണ് ഭർത്താവ് പോലീസിന് മൊഴി നല്കിയത്. കോളജിൽ പഠിക്കുന്ന ഭാര്യ തിരികെ വിട്ടിലെത്തിയില്ലെന്നാണ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. തൃക്കൊടിത്താനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും 23കാരിയെയാണ് കാണാതായത്. രാത്രിയിൽ വീട്ടിൽ നിന്ന് കാണാതായി എന്നാണ് പരാതി. പെണ്കുട്ടിയുടെ മൊബൈൽ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിൽ മോഷണം: അഞ്ച് ലാപ്ടോപ് നഷ്ടപ്പെട്ടു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിൽ മോഷണം. അഞ്ച് ലാപ് ടോപ്പ് നഷ്ടപ്പെട്ടു.അത്യാഹിത വിഭാഗത്തിന് സമീപം പ്രവർത്തിക്കുന്ന പി.ജി.ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ അഞ്ചു മുറികളിൽ നിന്നാണ് ലാപ്ടോപ്പ് മോഷണം പോയത്. മുറികളിൽ താമസിക്കുന്ന വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ രാത്രി ഡ്യൂട്ടിക്ക് പോയ സമയത്തായിരുന്നു മോഷണം. ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് ആയതിനാൽ ചില സമയങ്ങളിൽ മാത്രമേ ഇവർ മുറി പൂട്ടാറുള്ളു. അതിനാലാണ് മോഷ്ടാവിന് നിസാരമായി മോഷണം നടത്തുവാൻ കഴിഞ്ഞതെന്നു കരുതുന്നു. മോഷണം നടന്ന വിവരം രാവിലെ എട്ടിന് ശേഷം ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയപ്പോഴാണ് അറിഞ്ഞത്. ഡോക്ടർമാർ കോളജ് പ്രിൻസിപ്പലിന് നല്കിയ പരാതി ഗാന്ധിനഗർ പോലീസിന് കൈമാറി.മൂന്നു മാസം മുൻപ് നൂറ് കണക്കിന് ഫാനുകളും വില കൂടിയ ചെന്പ് കന്പികളും മോഷണം പോയിരുന്നു. ജനറേറ്റർ മോഷ്ടിക്കാൻ ശ്രമം നടന്നു. ജീവനക്കാരുടെ എട്ട് ക്വാർട്ടേഴ്സിലും മോഷണം നടന്നിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും…
Read More