മനക്കൊടി: മനക്കൊടി – പുള്ള് റോഡിൽ ശാസ്താംകടവ് ഭാഗത്തേക്ക് തിരിയുന്നിടത്ത് വീണ്ട ും അപകടം, ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പുത്തൻപീടിക സ്വദേശികളായ ഏഴു യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ പാടത്തെ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. സമീപത്തെ താറാവ് മുട്ടകച്ചവടക്കാരനായ സണ്ണി എലുവിത്തിങ്കലാണ് രക്ഷകനായാത്. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 12.15നായിരുന്നു അപകടം. സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്നിരുന്ന സണ്ണി ശബ്ദം കേട്ടാണ് ഉണർന്നത്. തോട്ടിൽ മുങ്ങിക്കിടക്കുന്ന കാർ സണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടു. കാറിൽ നിന്ന് പുറത്ത് കടന്ന ഒരാളാണ് അപകടത്തെക്കുറിച്ച് സണ്ണിയെ ധരിപ്പിച്ചത്. ഈ സമയത്ത് തോട്ടിലെ ചേറിലും ചളിയിലും കാർ താഴ്ന്നു കൊണ്ടിരിക്കുകയായിരുന്നു. കാറിന്റെ ഡോറുകൾക്ക് സെന്റർ ലോക്കായതിനാൽ കാറിനുള്ളിലെ മറ്റുള്ളവർക്ക് പുറത്ത് കടക്കാനുമായില്ല. കാറിന്റെ ചില്ലുകൾ തകർത്ത് വെട്ടുകത്തിയും മറ്റും ഉപയോഗിച്ച് ഡോറുകൾ പൊളിച്ചാണ് കാറിൽ കുടുങ്ങിയവരെ പുറത്തേക്കിറക്കിയത്. വൈകീട്ട് തോട്ടിൽ നിന്ന് കാർ,…
Read MoreCategory: Kottayam
നടുറോഡില്‍ യുവതിക്കു നേരേ ആക്രമണം: രണ്ടു യുവാക്കള്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
മുണ്ടക്കയം: നടുറോഡില്‍ യുവതിക്കു നേരേ ആക്രമണം. രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വെംബ്ലി സ്വദേശികളായ കടുപ്പറമ്പില് മനു മോഹന്‍ദാസ് (26), കണ്ടിശേരിയില് ബിനു(34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മര്‍ദ്ദനമേറ്റ യുവതിയോട് മനുവിന് താത്പര്യമുണ്ടായിരുന്നു. ഇതിനായി യുവതിയുടെ മാതാവിന്റെ ഫോണിലേക്ക് മനു സന്ദേശം അയ്ക്കുകയും ചെയ്തിരുന്നു. ഇനി സന്ദേശം അയ്ച്ചാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് ഇവര്‍ മനുവിന് മറുപടി സന്ദേശവും അയച്ചു. ഇതിനെ തൂടര്‍ന്ന് ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം അഞ്ചിന് മുണ്ടക്കയം ടൗണിൽ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ വാക്കുതര്‍ക്കത്തിലാണ് യുവതിയെ ഇവര്‍ ആക്രമിച്ചത്. ഇതുകണ്ട ഒട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മനു മുന്‍പ് കെഎസ്ഇബി ജീവനക്കാരെ മർദിച്ച കേസിലെ പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകോട്ടയത്ത് 140 കണ്ടക്ടർമാർ എത്തിയിട്ടും രക്ഷയില്ല; ജനം നെട്ടോട്ടത്തിൽ; ട്രെയിനുകളും വൈകി ഓടുന്നു
കോട്ടയം: ട്രെയിനുകൾ വൈകി ഓടുന്നതിനൊപ്പം കെഎസ്ആർടിസിയുടെ മുടക്കം കൂടിയായപ്പോൾ ജനം വലയുകയാണ്. ക്രിസ്മസിനുശേഷമുള്ള യാത്രത്തിരക്കു പരിഹരിക്കാൻ ഒരു സംവിധാനവും സംസ്ഥാനത്തില്ല. വിവിധ ഡിപ്പോകളിലായി പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നും 140 പേർ കണ്ടക്ടർ ജോലിയിൽ പ്രവേശിച്ചു. മുൻപരിചയമില്ലാത്തതിനാൽ ഇവർക്ക് വീഴ്ചയില്ലാതെ ജോലി ചെയ്യാനാകുന്നില്ല. ദീർഘദൂര യാത്ര കടുത്ത ശാരീരിക ക്ഷീണത്തിനും കാരണമായിട്ടുണ്ട്. ജോലിയിലെത്തി രണ്ടാം ദിവസം മെഡിക്കൽ ലീവ് നൽകി മടങ്ങിയവരുമുണ്ട്. നിലവിൽ റാക്ക് ഉപയോഗിച്ച് ടിക്കറ്റ് നൽകാനാണ് നിർദേശം. നാലും ടിക്കറ്റ് ചേർത്തുള്ള കോന്പിനേഷൻ ടിക്കറ്റുകൾ നൽകി പോയിന്റ് അടിസ്ഥാനത്തിൽ റിപ്പോർട്ട് ബിൽ എഴുതാൻ ഇവർക്കാകുന്നില്ല. തുടക്കത്തിൽ ടിക്കറ്റ് മെഷീൻ നൽകിയാൽ പഴയ രീതിയിലുള്ള പ്രിന്റ് ടിക്കറ്റ് നൽകുന്ന രീതി പഠിക്കില്ലെന്നാണു വകുപ്പുതല സമീപനം. പുതുതായി നിയമനം നേടി ജോലിക്കെത്തിയവരിൽ 55പേർ വനിതകളാണ്. കണ്ടക്ടർമാരുടെ കുറവുമൂലം ഇന്നലെയും ജില്ലയിൽ വിവിധ ഡിപ്പോകളിലായി 90 സർവീസുകൾ മുടങ്ങി. സ്ഥിരം…
Read Moreഅയ്യപ്പഭക്തർക്ക് മധുരം നൽകിയും ആശംസകൾ പകർന്നും ക്രിസ്മസ് പപ്പാമാർ
എരുമേലി: ശരണമന്ത്രങ്ങൾക്കൊപ്പം എരുമേലിയുടെ തെരുവിൽ മതമൈത്രിയുടെ സങ്കീർത്തനമായി കരോൾ ഗാനവും നിറഞ്ഞു. തിരുപ്പിറവിയുടെ സങ്കീർത്തനങ്ങളുമായി എരുമേലി പേട്ടക്കവലയിലെത്തിയ സന്തോക്ലോസ് വേഷധാരികൾ അയ്യപ്പഭക്തരുടെ കരങ്ങൾ പിടിച്ച് അഭിവാദ്യമർപ്പിച്ചു. ഒപ്പം പരസ്പരം ആലിംഗനം ചെയ്തു. കരോൾ ഗാനത്തിനൊപ്പം പാപ്പാമാരുമായി ഭക്തരും നൃത്തച്ചുവടുകൾ വച്ചു. ക്രിസ്മസ് സന്തോഷമായി പാപ്പാമാർ അവർക്കെല്ലാം മധുരം നൽകി. ശരണം വിളികളുമായി ക്ഷേത്രവും മസ്ജിദും വലംവച്ചതിനൊപ്പം ഭക്തർ അവർക്ക് ക്രിസ്മസ് ആശംസകളും നേർന്നു. മതങ്ങളുടെ മഹത്വം മൈത്രിയും സമാധാനവുമാണെന്ന് മനസിലാക്കിയ എരുമേലിക്ക് അത് മനോഹാരിത പകർന്ന കാഴ്ചയായി. ശാന്തിദൂതുമായി ക്രിസ്മസ് രാത്രിയിൽ അസംപ്ഷൻ ഫൊറോനാ പള്ളിയിൽനിന്നു എരുമേലി ടൗണിലെത്തിയ സംഘത്തിൽ ക്രിസ്മസ് പാപ്പാ വേഷധാരികൾക്കൊപ്പം ശാന്തിയുടെ സന്ദേശമായി വാഹനത്തിൽ നിശ്ചലദൃശ്യങ്ങളുമുണ്ടായിരുന്നു. പ്രളയം സൃഷ്ടിച്ച ദുരന്തത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പാണ് സന്ദേശമായി ശാന്തി ദൂത് പര്യടനത്തിൽ നിറഞ്ഞത്. എരുമേലിയെ ശബരിമല തീർഥാടന കേന്ദ്രമായി ലോകമെങ്ങും അറിയുന്നത് മതമൈത്രിയുടെ പുണ്യഭൂമി കൂടിയായാണ്.…
Read Moreഒരു മിസ്ഡ് കോൾ വിട്ടാൽ മദ്യം വീട്ടിലെത്തും! വണ്ണപ്പുറത്തു ലഹരിവസ്തുക്കളുടെ വില്പന വ്യാപകം
വണ്ണപ്പുറം: പുതുവർഷം പ്രമാണിച്ച് വണ്ണപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലും മദ്യവിൽപ്പന വ്യാപകമായതായി ആക്ഷേപം. കഴിഞ്ഞ ദിവസം മുണ്ടൻ മുടിയിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസ് റെയ്ഡിൽ രണ്ട് പേർ പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ചാരായം വിത്പനയ്ക്കായി സൂക്ഷിച്ചിരുന്ന വാഹനങ്ങളും വാറ്റ് ഉപകരണങ്ങളും ചാരായവും കോടയും എക്സൈസ് അധികൃതർ പിടികൂടിയിരുന്നു. കോരുത്തോടു കൊല്ലംപ്പറന്പിൽ തോമസ്, വണ്ണപ്പുറം മുണ്ടൻ മുടി ചെറിയാംകുന്നേൽ സുനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. വണ്ണപ്പുറം പഞ്ചായത്ത് മാർക്കറ്റിന് സമീപമുള്ള റബർ തോട്ടങ്ങളിലും അന്പലപ്പടി മേഖലയിലും മദ്യവിൽപ്പന തകൃതിയാണ്. ഒരു മിസ്ഡ് കോൾ വിട്ടാൽ മദ്യകുപ്പികളുമായി വിൽപ്പനക്കാർ ഓടിയെത്തും. ഈ മേഖലകളിലെ പല വെയിറ്റിംഗ് ഷെഡുകളിലും വെളിച്ചമില്ലാത്തതിന്റെ മറവിൽ രാത്രി കാലത്ത് മദ്യപാനികൾ അഴിഞ്ഞാടുന്നതായി പരാതിയുണ്ട്. പോലീസോ, എക്സൈസോ മദ്യവിൽപ്പനക്കാരെ പിടിച്ചാൽ ഇവരെ ഇറക്കാൻ ചിലർ സ്റ്റേഷനുകളിൽ എത്താറുണ്ടെന്ന് ആരോപണമുണ്ട്. വെയിറ്റിംഗ്…
Read Moreപ്രകൃതി ഭംഗിയുടെ ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ മാടിവിളിച്ച് നാടുകാണി; അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യം
കുളമാവ്: ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി നാടുകാണിയും സമീപ പ്രദേശങ്ങളും. നാടുകാണി പവലിയനും കാനനം റിസോർട്ടിനും ഇടയിലുള്ള പ്രദേശമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെയെത്തിയാൽ പ്രകൃതിയുടെ വശ്യത നുകരാം. നാടുകാണി പവലിയനു സമീപത്തു നിന്നും 100 മീറ്റർ മാറിയാണ് പ്രകൃതി രമണീയമായ പ്രദേശം സ്ഥിതിചെയ്യുന്നത്. കുളമാവിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ഇവിടം. ടൂറിസംമാപ്പിൽ ഈ പ്രദേശം ഇടം പിടിച്ച് വരുന്നതേയുള്ളു. തണുത്ത കാറ്റും കോടമഞ്ഞുമാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്. തൊടുപുഴ – പുളിയൻ മല സംസ്ഥാന പാതയിൽ നിന്നും 200 മീറ്റർ അകലെയാണ് ഈ പ്രദേശം സ്തിതി ചെയ്യുന്നത്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഇവിടെ കൂടുതൽ പേർ എത്തുന്നത്. അടുത്ത കാലത്താണ് പഞ്ചായത്ത് ഇവിടേക്ക് കോണ്‍ക്രീറ്റ് റോഡ് നിർമിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തും. കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം,…
Read Moreമനിതി സംഘം മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ്, നിർബന്ധിച്ച് തിരിച്ചയച്ചെന്ന് സംഘം
പന്പ: ശബരിമല ദർശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ 11 അംഗ സംഘം മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ്. പ്രതിഷേധം കാരണം മല കയറാനാകാതെ സംഘം പോലീസിൽ അഭയം തേടുകയായിരുന്നുവെന്നും തുടർന്ന് മടങ്ങുകയാണെന്ന് അറിയിച്ചതായും പന്പ സ്പെഷൽ ഓഫീസർ എസ്പി കാർത്തികേയൻ പറഞ്ഞു. വയോധികരും കുട്ടികളുമടക്കം ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഉള്ളത്. അവരുടെ സുരക്ഷ കൂടി പോലീസിനു കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധക്കാർക്കുനേരെ ബലം പ്രയോഗിച്ച് നീക്കാനാകില്ല. ശബരിമലയിൽ വരുന്നവർ അയ്യപ്പഭക്തരാണ്. ഇവരിൽ നിന്നു പ്രതിഷേധക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എസ്പി പറഞ്ഞു. എന്നാൽ സ്വന്ത ഇഷ്ടപ്രകാരമല്ല പോലീസ് നിർബന്ധിച്ചതിനാലാണ് തങ്ങൾ ഇപ്പോൾ മടങ്ങുന്നതെന്നും മനിതി നേതാവ് സെൽവി പറഞ്ഞു. ശബരിമല ദർശനത്തിനു വീണ്ടുംവരുമെന്നും സുരക്ഷ തേടി നിയമനടപടികളിലേക്കു കടക്കുമെന്നും അവർ വ്യക്തമാക്കി. പോലീസ് തയാറാക്കി നൽകിയ റൂട്ടിലൂടെയാണ് തങ്ങൾ യാത്ര ചെയ്തു പന്പവരെ എത്തിയത്. അതിർത്തിവരെ തമിഴ്നാട് പോലീസാണ്…
Read Moreകോട്ടയത്ത് 16കാരി വീടു വിട്ടിറങ്ങി, സുഹൃത്ത് എത്തിയില്ലായിരുന്നെങ്കിൽ അത് സംഭവിച്ചേനെ…
കോട്ടയം: രാത്രിയിൽ വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ രണ്ടു മണിക്കൂറിനുള്ളിൽ പോലീസ് കണ്ടെത്തി. മൂലേടം സ്വദേശിനിയായ പതിനാറുകാരി രാത്രി പത്തരയോടൊണ് വീടു വിട്ടിറങ്ങിയത്. അമ്മയുമായുണ്ടായ വഴക്കാണ് വീടു വിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്. റോഡിലൂടെ നടന്നു നീങ്ങിയ പെണ്‍കുട്ടി ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി. സുഹൃത്ത് ബൈക്കിൽ മൂലേടത്തിനു സമീപം എത്തി. യുവാവ് എത്ര പറഞ്ഞിട്ടും പെണ്‍കുട്ടി പിൻതിരിയാൻ തയാറായില്ല. ഒരു ദിവസത്തേക്ക് തനിക്കൊന്നു മാറി നിൽക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. ഒടുവിൽ ഗത്യന്തരമില്ലാതെ യുവാവ് പെണ്‍കുട്ടിയുമായി അയ്മനം ഭാഗത്തേക്ക് പോയി. രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ കാണാനില്ല എന്ന വിവരം വീട്ടുകാർ മനസിലാക്കിയത്. ഉടൻ പോലീസിൽ അറിയിച്ചു. ഈസ്റ്റ് പോലീസ് അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ ലൊക്കേഷൻ നോക്കിയായിരുന്നു തെരച്ചിൽ. ഇതിനിടെ റെയിൽവേ സ്റ്റേഷൻ , കെഎസ്ആർടിസിയിലെല്ലാം പോലീസ് അരിച്ചു പെറുക്കി. മൊബൈൽ ഫോണ്‍…
Read Moreരണ്ടു ചാക്ക് പ്രാവിൻ കാഷ്ഠം നിറച്ചുവച്ചതാ സാറൻമാരേ, ഇപ്പോ കാണാനില്ല! സംഭവം കോട്ടയം മെഡിക്കല്‍ കോളജില്‍
ഗാന്ധിനഗർ: ചാക്കിൽ നിറച്ചുവച്ച പ്രാവിൻ കാഷ്ഠം കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കെഎസ്ഇ ബി സബ് സ്റ്റേഷനിലാണ് സംഭവം. സബ് സ്റ്റേഷന്റെ മേൽക്കൂരയിലെ സീലിംഗ് അടർന്നു താഴെ വീഴുക പതിവായിരുന്നു. ഒരു വർഷത്തോളമായി സീലിംഗ് വീഴുവാൻ തുടങ്ങിയിട്ട്. സീലിംഗ് ഇല്ലാത്തതിനാൽ നൂറു കണക്കിന് പ്രാവുകൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് കാഷ്ഠിക്കുകയും കൂടു കുട്ടുകയും ചെയ്തിരുന്നു. ഇതു മൂലം ആശുപത്രിയിലേക്ക് വൈദ്യുതി നൽകുന്ന പാനൽ ബോർഡ് ചില സമയങ്ങളിൽ പ്രവർത്തന രഹിതമാകുന്നു. കെട്ടിടത്തിനുള്ളിൽ പ്രാവുകൾ പ്രവേശിച്ച് പാനൽ ബോർഡിലേക്ക് കാഷ്ഠിക്കുന്നതാണ് വൈദ്യുതി ബന്ധം നിലയ്ക്കാൻ കാരണമെന്നും അതിനാൽ പ്രാവുകൾ പ്രവേശിക്കാതിരിക്കുവാൻ കെട്ടിടത്തിന് സീലിംഗ് നിർമിക്കണമെന്നും കെഎസ്ഇബി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരിന്നു. ഒരു വർഷമായി ആവശ്യപ്പെട്ട കാര്യം കഴിഞ്ഞ ആഴ്ചയിൽ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തതിനെ…
Read More‘തല വെട്ടി മാറ്റി’ നൈസായിട്ട് പണി കൊടുത്തു; യുവതിയുടെ പരാതിയില്‍ പോലീസ് പൊക്കിയെടുത്ത് അകത്തിട്ടു; സംഭവം കോട്ടയത്ത്
കോട്ടയം: അച്ഛന്റെയും മകളുടെയും ഫോട്ടോയിൽ നിന്ന് അച്ഛന്റെ തല വെട്ടിമാറ്റി സുഹൃത്തിന്റെ തല വച്ച് ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. ടിക് ടോക് ആപ്പ് വഴി ചിത്രം പോസ്റ്റ് ചെയ്തതിനാണ് യുവാവ് അറസ്റ്റിലായത്. ആറൻമുള സ്വദേശി പ്രവീണ്‍ ജി നായരെ (25) രാമപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇരുപത് വയസുള്ള യുവതി നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി പ്രവീണിന് അടുപ്പമുണ്ടായിരുന്നു. ഇടയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടിൽ വന്നിട്ടുമുണ്ട്. ഫേസ്ബുക്കിൽ ഹരം കൊളളിക്കുന്ന ബാക്ക് സൗണ്ടോടുകൂടിയ ചിത്രം കണ്ടതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ് യുവാവ്. പെണ്‍കുട്ടിക്ക് മാനഹാനിയുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. ടിക് ടോക് ആപ്പ് വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് യുവാക്കൾക്കിടയിൽ ഹരമായി മാറിയിട്ടുണ്ട്. അത്തരം ഹരമാണ് ആറൻമുള സ്വദേശിയെ കെണിയിൽ വീഴ്ത്തിയത്.
Read More