അവർ എവിടെ? 19കാരനൊപ്പം 39കാരി മുങ്ങിയിട്ട്ഒ ​രു​മാ​സം; ഭർത്താവും രണ്ടുമക്കളും കാത്തിരിക്കുന്നു

കോ​ട്ട​യം: 19കാ​ര​നെ​യും ര​ണ്ടു​മ​ക്ക​ളു​ടെ അ​മ്മ​യാ​യ 39​കാ​രി​യേ​യും കാ​ണാ​താ​യി​ട്ട് ഒ​രു​മാ​സം. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നിയാ​യ വീ​ട്ട​മ്മ​യ്ക്കൊ​പ്പ​മാ​ണ് ച​ങ്ങ​നാ​ശേ​രി​ സ്വ​ദേ​ശി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​ര​നെ കാ​ണാ​താ​യ​ത്. ഇ​രു​വ​രും ച​ങ്ങ​നാ​ശേ​രി​യി​ലെ ഒ​രു ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. കാ​ണാ​താ​യ​തി​ന്‍റെ പി​റ്റേ​ന്ന് പാ​ല​ക്കാ​ട്ട് ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ റേ​ഞ്ച് കാ​ണി​ച്ച​തി​നു പി​ന്നാ​ലെ ഫോ​ണ്‍ ക​ട്ടാ​യി. പി​ന്നീ​ട് ഇ​ന്നു​വ​രെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. മും​ബൈ​യി​ൽ ഇ​വ​രെ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കി​ട്ടി​യ വി​വ​രം ശ​രി​യ​ല്ലെ​ന്നു ക​ണ്ട് മ​ട​ങ്ങി. ഭ​ർ​ത്താ​വു​മൊ​ത്ത് വീ​ട്ട​മ്മ മും​ബൈ​യി​ലാ​യി​രു​ന്നു. ആ​റു മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ഇ​പ്പോ​ഴും മും​ബൈ​യി​ലു​ണ്ട്. എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടി​യാ​ൽ മു​ബൈ​യി​ലേ​ക്ക് പോ​ലീ​സി​നെ അ​യ​യ്ക്കു​മെ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ട​മ്മ​യ്ക്ക് പ​ത്തും പ​തി​നൊ​ന്നും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

Read More

പ്ര​തി​ഷേ​ധം മ​ല​ക​യ​റി; യു​വ​തി​ക​ൾ മ​ല​യി​റ​ങ്ങി; മ​ല​യി​റ​ങ്ങു​ന്ന​തി​നി​ടെ​യും യു​വ​തി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു

പ​ന്പ: അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ര​ണ്ടു യു​വ​തി​ക​ൾ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു മ​ട​ങ്ങു​ന്നു. ബി​ന്ദു, ക​ന​ക ദു​ർ​ഗ എ​ന്നി​വ​രാ​ണ് മ​ട​ങ്ങു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. മ​ര​ക്കൂ​ട്ടം പി​ന്നി​ട്ട​ശേ​ഷ​മാ​ണ് യു​വ​തി​ക​ളു​ടെ മ​ട​ക്കം. യു​വ​തി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് ഇ​ട​പ്പെ​ട്ട് യു​വ​തി​ക​ളെ പ​റ​ഞ്ഞ് അ​നു​ന​യി​പ്പി​ച്ച​ശേ​ഷ​മാ​ണ് മ​ല​യി​റ​ങ്ങു​ന്ന​ത്. സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി​ക​ളെ പി​ന്തി​രി​പ്പി​ച്ച​ത്. പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് യു​വ​തി​ക​ൾ മ​ട​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം മ​ട​ങ്ങാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ബി​ന്ദു​വി​നെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്. മ​ല​യി​റ​ങ്ങു​ന്ന​തി​നി​ടെ​യും യു​വ​തി​ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇ​വ​ർ വ​ഴി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ വ​നി​താ പോ​ലീ​സ് ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് ഇ​റ​ക്കു​ന്ന​ത്. യു​വ​തി​ൽ വ​ഴി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പോ​ലീ​സ് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ബ​ലം പ്ര​യോ​ഗി​ച്ച് യു​വ​തി​ക​ളെ ഇ​വി​ടെ​നി​ന്നും നീ​ക്കി. യു​വ​തി​ക​ളു​മാ​യി മ​ല​യി​റ​ങ്ങു​ന്ന​തി​നി​ടെ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി.

Read More

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഭീ​ക​ര​ബ​ന്ധം; മനിതി സംഘത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മുമെന്ന് പിഎസ് ശ്രീധരൻപിള്ള

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന നാ​ട​കം സി​പി​എം സ്പോ​ണ്‍​സേ​ർ​ഡ് പ​രി​പാ​ടി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ന്‍റെ അ​ടി​വേ​രു​ക​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​വ​രെ​യു​ണ്ട്. ഭീ​ക​ര​രു​മാ​യും ഇ​തി​ന് ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഐ​എ പോ​ലു​ള്ള കേ​ന്ദ്ര എ​ജ​ൻ​സി​ക​ൾ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി സി​പി​എം ന​ട​ത്തി​യ ആ​സൂ​ത്രീ​ത നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​നി​തി സം​ഘം ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. സി​പി​എ​മ്മാ​ണ് അ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് പ്ര​വ​ർ​ത്തി​ച്ച​ത്. ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മ​നി​തി സം​ഘ​ത്തെ വെ​റു​തെ വി​ട്ട​ത് ശ​രി​യാ​യി​ല്ല. സ​ർ​ക്കാ​ർ സ്പോ​ണ്‍​സ​റി​ലാ​ണ് ര​ഹ്ന ഫാ​ത്തി​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ഇ​പ്പോ​ൾ പ​ല കേ​സു​ക​ളും ഉ​ണ്ട്. ര​ഹ്ന ഫാ​ത്തി​മ​മാ​രു​ടെ സം​ഘ​മാ​ണ് ഇ​ന്ന് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ഇ​വ​രെ സം​ബ​ന്ധി​ച്ച കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ്…

Read More

മലകയറാൻ ശബരിമലയിലേക്ക് അ​മ്മി​ണി വരുന്നു; സുരക്ഷ വർധിപ്പിച്ച് പോലീസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ ആദിവാസി നേതാവ് അ​മ്മി​ണി പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ നി​ല​യ്ക്ക​ലി​ലേ​ക്ക്. പൊ​ൻ​കു​ന്നം പോലീസ് സ്റ്റേഷനിലെത്തിയ ഇവർക്ക് നിലയ്ക്കൽ വരെ സുരക്ഷ നൽകാമെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പ്ര​തി​ഷേ​ധ​മൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്നും തനിക്ക് അ​യ്യ​പ്പ ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്നും അ​മ്മി​ണി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ദർശനത്തിനെത്തിയ മനിതി സംഘാംഗങ്ങളുമായി പന്പയിൽ എസ്പി ചർച്ച നടത്തുകയാണ്.

Read More

എല്ലാം ദൈ​​വ​​നി​​യോ​​ഗം; രണ്ടു മക്കൾ ഒരേ ദിനം വൈദികരാകുന്നു, പേ​ണ്ടാ​ന​ത്ത് കു​ടുംബത്തിന് ആഹ്ലാദവേള

നീ​​ലൂ​​ർ (പാ​​ലാ): നീ​​ലൂ​​ർ പേ​​ണ്ടാ​​ന​​ത്ത് കു​​ടും​​ബ​ത്തി​ൽ സ​ന്തോ​ഷം അ​ല​ത​ല്ലു​ക​യാ​ണ്. ഒ​ന്ന​ല്ല ര​ണ്ടു പേ​രാ​ണ് പേ​ണ്ടാ​ന​ത്തു വീ​ട്ടി​ൽ​നി​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കു​ന്ന​ത്. അ​തും ഒ​രേ ദി​നം ഒ​രു വേ​ദി​യി​ൽ. മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടു പേ​ർ വൈ​ദി​ക ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മാ​​താ​​പി​​താ​​ക്ക​​ളാ​​യ പേ​​ണ്ടാ​​ന​​ത്ത് സെ​​ബാ​​സ്റ്റ്യ​​നും (ബാ​​ബു) ഭാ​​ര്യ റെ​​ജി​​യും. ജോ​​സ​​ഫും (എ​​ബി) സെ​​ബാ​​സ്റ്റ്യ​​നും (ചാ​​ൾ​​സ്) മാ​​തൃ​​ഇ​​ട​​വ​​ക​​യാ​​യ നീ​​ലൂ​​ർ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ 29നു ​​രാ​​വി​​ലെ 9.15 നു ​​പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​നി​​ൽ​നി​​ന്നു കൈ​​വ​​യ്പു​​വ​​ഴി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ച് പ്ര​​ഥ​​മ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കും. മൂ​​ത്ത മ​​ക​​ൻ എ​​ബി വി​​ൻ​​സെ​​ൻ​​ഷ്യ​​ൻ സ​​ഭ​​യ്ക്കു വേ​ണ്ടി​യും സ​​ഹോ​​ദ​​ര​​ൻ ചാ​​ൾ​​സ് പാ​​ലാ രൂ​​പ​​ത​​യ്ക്കു വേ​ണ്ടി​യു​മാ​ണ് വൈ​ദി​ക​രാ​കു​ന്ന​ത്. എ​​ബി മി​ക​ച്ച പ്ര​സം​ഗ​ക​നു​മാ​ണ്. ഇ​​രു​​വ​​രും പ​​ത്താം ക്ലാ​​സ് വ​​രെ നീ​​ലൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ലാ​​യി​രു​ന്നു പ​ഠ​നം. എ​​ബി​​യാ​​ണ് ആ​​ദ്യം സെ​​മി​​നാ​​രി​​യി​​ൽ ചേ​​ർ​​ന്ന​​ത്. പാ​​ലാ…

Read More

കാ​ട്ടു​മൃ​ഗ​ങ്ങ​ളെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്ക​ണം, തൽക്കാലം ആ​ന​യെ വെ​റു​തെ വി​ടാം; വനം മന്ത്രിയെ സ്റ്റേജിലിരുത്തി പി.​സി.​ജോ​ർ​ജിന്‍റെ വി​ചി​ത്ര നി​ർ​ദ്ദേ​ശങ്ങൾ ഇങ്ങനെ…

ഇ​ടു​ക്കി: വ​ന​ത്തി​ൽ അ​ധി​ക​മു​ള്ള മൃ​ഗ​ങ്ങ​ളെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി വി​ൽ​ക്കാ​ൻ വ​നം​വ​കു​പ്പ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പൂ​ഞ്ഞാ​റി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യു​ടെ വി​ചി​ത്ര നി​ർ​ദ്ദേ​ശം. വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​ക്ഷ​ണ​ത്തി​നാ​യി കൊ​ന്നു​തി​ന്നു​ന്ന​തു തെ​റ്റാ​യി കാ​ണു​ന്നി​ല്ല. കാ​ട്ടു​പ​ന്നി​ക​ൾ​ക്ക് ഫാ​മി​ൽ വ​ള​ർ​ത്തു​ന്ന പ​ന്നി​ക​ളെ അ​പേ​ക്ഷി​ച്ച് കൊ​ഴു​പ്പ് കു​റ​വാ​ണ്. അ​തി​നാ​ൽ ഇ​തി​നെ കൊ​ന്ന് ഇ​റ​ച്ചി വി​റ്റാ​ൽ സ​ർ​ക്കാ​രി​ന് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും. വ​ന​ത്തി​ൽ ആ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് സ​മ്മ​തി​ക്കു​ന്നു​വെ​ങ്കി​ലും ഇ​വ​യെ ത​ത്കാ​ലം വെ​റു​തെ വി​ടാ​മെ​ന്നും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു. വ​നം​മ​ന്ത്രി കെ.​രാ​ജു​വി​നെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശം. ഉ​ട​ൻ​ത​ന്നെ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ മ​ന്ത്രി, വ​ന​ത്തി​നു​ള്ളി​ലു​ള്ള മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

Read More

ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം പാതയിൽ  സി​ഗ്ന​ൽ ജോ​ലി​ക​ൾ  നാളെ പൂർത്തിയാവും; ഇ​ന്നും നാ​ളെ​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

ച​ങ്ങ​നാ​ശേ​രി: തി​രു​വ​ല്ല-​കോ​ട്ട​യം റൂ​ട്ടി​ൽ ഇ​ന്നും നാ​ളെ​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം റെ​യി​ൽ​പാ​ത ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഗ്ന​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ട്ട​ത്തു​നി​ന്നും എ​ത്തു​ന്ന ശ​ബ​രി എ​ക്സ്പ്ര​സ് ചി​ങ്ങ​വ​നം ച​ങ്ങ​നാ​ശേ​രി പാ​ത​യി​ൽ ക​ന്നി​യോ​ട്ടം ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ട്രെ​യി​നു​ക​ളെ​ല്ലാം ഈ ​റൂ​ട്ടി​ൽ ഇ​ന്ന് സ​ഞ്ച​രി​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ തി​രു​വ​ല്ല- കോ​ട്ട​യം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ല്ല. സി​ഗ്ന​ലിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൂ​ന്നി​ന് ശേ​ഷം ഓ​ടി​ത്തു​ട​ങ്ങും. ഒ​രു​വ​ർ​ഷം മു​ൻ​പ് തി​രു​വ​ല്ല-​ച​ങ്ങ​നാ​ശേ​രി പു​തി​യ പാ​ത​യി​ലും ക​ന്നി ഓ​ട്ടം ന​ട​ത്തു​ന്ന​തി​നു​ള്ള ഭാ​ഗ്യം സൃ​ഷ്ടി​ച്ച​ത് ശ​ബ​രി എ​ക്സ്പ്ര​സി​നു ത​ന്നെ​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്പ് ഈ ​പാ​ത​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ കെ.​മ​നോ​ഹ​ര​ൻ പ​രി​ശോ​ധ​ന ന​ട​ത്തി ട്രെ​യി​നു​ക​ൾ​ക്ക് 85കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിലോ​ടാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ ​പാ​ത തു​റ​ക്കു​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​ർ-​തി​രു​വ​ല്ല-​ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം റെ​യി​ൽ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കും. 26.05 കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന…

Read More

തേപ്പുകാരനിട്ട് പണികൊടുത്ത് വാകത്താനത്തെ യുവതി; വിവാഹ വാഗ്ദാനം നൽകി പീഡച്ചു; പിന്നീട്  പ്രണയം ഉപേക്ഷിച്ച് മുങ്ങിയ കാമുകനെതിരേ പരാതിയുമായി  പെൺകുട്ടി

കോ​ട്ട​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു.വാ​ക​ത്താ​നം ഉ​ദി​ക്ക​ൽ സ്വ​ദേ​ശി ജി​ജോ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന് യു​വാ​വ് പി​ൻ​മാ​റു​ക​യും പീ​ഡ​ന വി​വ​രം ഫേസ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രോ​ടും മ​റ്റും വി​വ​രം പ​റ​ഞ്ഞ് മോ​ശ​ക്കാ​രി​യാ​ക്കു​മെ​ന്നും യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കാ​ൻ ത​യാ​റാ​യ​ത്.

Read More

പൊന്നമ്പല മലചവിട്ടാൻ മനിതി എത്തുന്നു; അ​മ്പ​തോ​ളം യു​വ​തി​ക​ള​ട​ങ്ങു​ന്ന തമിഴ് സം​ഘം ശബരിമലയിലേക്ക്; കർശന സുരക്ഷയൊരുക്കി പോലീസും

ചെ​ന്നൈ: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് വ​നി​താ സം​ഘ​മെ​ത്തു​ന്നു. ‌മ​നി​തി എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ക​രാ​യ അ​മ്പ​തോ​ളം യു​വ​തി​ക​ള​ട​ങ്ങു​ന്ന സം​ഘം ഞാ​യ​റാ​ഴ്ച കോ​ട്ട​യ​ത്തെ​ത്തും. ശ​ന​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഘം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും യാ​ത്ര​തി​രി​ക്കു​ക​യെ​ന്ന് മ​നി​തി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സെ​ല്‍​വി അ​റി​യി​ച്ചു. സം​ഘ​ത്തി​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ച് അ​റി​വ് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​ഹ​രി​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. സം​ഘ​ത്തി​ന്‍റെ വ​ര​വ് ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഇ​വ​രെ​ത്തു​മ്പോ​ള്‍ സം​ഘ​ര്‍​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വ​കു​പ്പി​ന്‍റെ സൂ​ച​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. എ​വി​ടെ​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങു​ക, ഏ​തു​മാ​ര്‍​ഗ​മാ​ണ് എ​ത്തു​ക തു​ട​ങ്ങി​യ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ്പോ​ഴ​ത്തെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘം പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് മ​നി​തി. ചെ​ന്നൈ​യി​ല്‍​നി​ന്ന് 12 വ​നി​ത​ക​ളും മ​ധു​ര​യി​ല്‍​നി​ന്ന് ര​ണ്ടു​പേ​രും മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നും ഒ​ഡി​ഷ​യി​ല്‍​നി​ന്നും അ​ഞ്ചു​പേ​ര്‍ വീ​ത​വും കേ​ര​ള​ത്തി​ല്‍​നി​ന്ന് 25 പേ​രും സം​ഘ​ത്തി​ലു​ണ്ടാ​കു​മെ​ന്ന് സെ​ല്‍​വി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ഒ​രു​സ്ഥ​ല​ത്ത് ത​ങ്ങ​ള്‍ ഒ​ത്തു​ചേ​രു​മെ​ന്നും അ​വി​ടെ​നി​ന്ന് പ​മ്പ​യി​ലേ​ക്ക് പോ​കും.…

Read More

തുടങ്ങിവെച്ച ഒന്നും നടപ്പായില്ല;  ശാസ്ത്രിറോഡിലെ ബസ് ബേ വെറും കാത്തിരിപ്പു കേന്ദ്രമായി;  വൈഫൈയും എഫ് എം റോഡിയോയുമൊന്നുമില്ലാതെ ബോറടിച്ച് യാത്രക്കാർ

കോ​ട്ട​യം: ഹൈ​ടെ​ക് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലെ വൈ​ഫൈ​യും എ​ഫ്എം റോ​ഡി​യോ​യും അ​പ്ര​ത്യ​ക്ഷ​മാ​യി. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ശാ​സ്ത്രി റോ​ഡ് ബ​സ് ബേ​യി​ലെ ആ​ധു​നി​ക ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം തു​റ​ന്ന​പ്പോ​ൾ എ​ന്തെ​ല്ലാം വാ​ഗ്ദാ​ന​ങ്ങ​ളാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് ബോ​റ​ടി​ക്കാ​തി​രി​ക്കാ​ൻ എ​പ്പോ​ഴും പാ​ട്ട് കേ​ൾ​ക്കാ​ൻ എ​ഫ്എം റേ​ഡി​യോ, സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം , കു​ടി​വെ​ള്ളം അ​ങ്ങ​നെ പോ​കു​ന്നു ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ. തു​ട​ക്ക​ത്തി​ൽ പാ​ട്ട് കേ​ൾ​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട​ത് നി​ല​ച്ചു. സൗ​ജ​ന്യ വൈ​ഫൈ​യൊ​ന്നും ഇ​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ആ​കെ ര​ണ്ട് ബ​സ് ബേ​യാ​ണു​ള്ള​ത്. ഒ​ന്ന് ശാ​സ്ത്രി റോ​ഡി​ലും മ​റ്റൊ​ന്ന് തി​രു​വാ​തു​ക്ക​ലും. തി​രു​വാ​തു​ക്ക​ലെ ബ​സ് ബേ​യി​ൽ തി​ര​ക്കൊ​ന്നു​മി​ല്ല. യാ​ത്ര​ക്കാ​രും കു​റ​വാ​ണ്. പ​ക്ഷേ ശാ​സ്ത്രി റോ​ഡി​ൽ അ​ത​ല്ല സ്ഥി​തി. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണ് ശാ​സ്ത്രി റോ​ഡി​ലേ​ത്. ശാ​സ്ത്രി റോ​ഡ് മോ​ഡ​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും ബ​സ് ബേ​യും ന​ഗ​ര​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ലും സ്ഥാ​പി​ച്ചാ​ൽ…

Read More