കോഴിക്കോട്: നഗരത്തില്വീണ്ടും കുട്ടിക്കള്ളന്മാര് വിലസുന്നു. കഴിഞ്ഞദിവസം ആഴ്ചവട്ടംഭാഗത്തുനിന്നും രാത്രി പിടികൂടിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നത്. നഗരത്തിലെ സ്കൂളുകളില്‍ എസ്എസ്എല്‍സിക്കും പ്ലസ് വണ്ണിനും പഠിക്കുന്ന നാലുപേരെയാണ് കസബ പോലീസ് പിടികൂടിയത്. പോലീസ് പറയുന്നതിങ്ങനെ: പുലര്‍ച്ചെ ഒന്നുവരെ തുറന്നിരിക്കുന്ന ഫ്രൂട്ട്സ് കടയില്‍ നിന്നും മൊബൈല്‍ ഫോണും പഴങ്ങളും കളവുപോയതായി കടയുടമ പോലീസിന് പരാതി നല്‍കിയിരുന്നു. പുലര്‍ച്ചെ അഞ്ചോടെ കടതുറക്കുന്നതിനാല് ഷട്ടര്‍ പൂര്‍ണമായും അടച്ചിരുന്നില്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല. ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കേ രണ്ടുദിവസത്തിനുശേഷം സമീപത്തുനിന്നുതന്നെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും പെടോള് ഊറ്റുന്ന കുട്ടിക്കള്ളന്മാരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പെട്രോള്‍ ഊറ്റുകയായിരുന്ന രണ്ട് കുട്ടികളെ പട്രോളിംഗിനിടെ പോലീസ് പിടികൂടി. സ്കൂളുകളില്‍ പഠിക്കുന്ന ഇവര്‍ രാത്രികാലങ്ങളില്‍ രക്ഷിതാക്കളോട് കള്ളം പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. വീട്ടുകാര്‍ അറിയാതെ വാങ്ങിയ സെക്കന്‍ഡ്ഹാൻഡ് കാറില്‍…
Read MoreCategory: Kottayam
കാണക്കാരിയിൽ എടിഎം കൗണ്ടറുകളുടെ ചില്ല് എറിഞ്ഞുടച്ചു ; സമീപത്തെ കാമറയിൽ ചില്ല് എറിഞ്ഞുടയ്ക്കുന്നത് ഒരു സ്ത്രീ
കുറവിലങ്ങാട്: കാണക്കാരി ടൗണിൽ പ്രവർത്തിക്കുന്ന ഗ്രാമീണ്‍ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ എടിഎമ്മുകളുടെ ചില്ല് എറിഞ്ഞുടച്ചു. എടിഎം മെഷീനുകളുടെ ചില്ല് എറിഞ്ഞുടയ്ക്കുന്ന ദൃശ്യങ്ങൾ സമീപത്തെ കാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇന്നു പുലർച്ചെ രണ്ടോടെയാണ് ചില്ല് എറിഞ്ഞുടയ്ക്കുന്നത്. ഒരു സ്ത്രീയാണ് കല്ലെടുത്ത് എറിഞ്ഞിട്ടുള്ളതെന്ന് കാമറ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. എടിഎമ്മിന്റെ മുൻഭാഗത്തെ ചില്ലുകളാണ് എറിഞ്ഞുടച്ചത്. സമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറയുന്നു. കുറവിലങ്ങാട് എസ്ഐ ടി.ആർ ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Read Moreസിസ്റ്റർ അമല വധക്കേസ്: പ്രതി സതീഷ് നായർക്ക് ജീവപര്യന്തം തടവും പിഴയും; വിധി മൂന്നുവർഷങ്ങൾക്ക് ശേഷം
പാലാ: പാലാ ലിസ്യൂ കാർമലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്നായർ-41) വിനു ജീവപര്യന്തം തടവ്. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു കടന്നതിന് ഏഴ് വർഷം തടവും 30,000 പിഴയുമാണ് ശിക്ഷ. ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിനു ശേഷം 1,182 ദിവസം ജയിലിൽ കിടന്നതിനാൽ പ്രതി ഇതുകുറച്ചു ശിക്ഷ അനുഭവിച്ചാൽ മതി. കോടതി വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗത്തിന്റെയും വാദം കേട്ടിരുന്നു. കൊലപാതകം, മാനഭംഗം, ഭവനഭേദനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചെയ്ത പ്രതിക്ക് ആജീവനാന്ത തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായം, അമ്മയുടെ…
Read Moreകുമരകത്തെ ദുരിതാശ്വാസ കിറ്റിൽലെ രാഷ്ട്രീയം; ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിലുള്ള തമ്മിലടി വൈറലാകുന്നു; നിരീക്ഷണം ശക്തമാക്കി പോലീസ്
‘കുമരകം: ദുരിതാശ്വാസ കിറ്റ് വിതരണത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിച്ചതായുള്ള ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ കുമരകത്ത് രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കുമരകത്ത് ഒരു സംഘടന നൽകിയ പ്രളയദുരിതാശ്വാസ കിറ്റ് വിതരണത്തെച്ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഗർഭിണിയായ യുവതിക്ക് ഉൾപ്പെടെ മർദ്ദനമേറ്റിരുന്നു. കുമരകം ചൂളഭാഗത്തിന് സമീപമാണ് ഇന്നലെ സംഘർഷമുണ്ടായത്. രണ്ട് ദിവസങ്ങളിലായാണു മൂന്നു വ്യത്യസ്ത ആക്രമണങ്ങൾ ഉണ്ടായത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ചൂളഭാഗം കുരിശുംമൂട്ടിൽ മനോജിനെ പൂങ്കശേരിൽ സുധീർ, സുഹൃത്തുക്കളായ ഗിരീഷ്, ജിബി എന്നിവർ വീട്ടിൽ കയറി ആക്രമിച്ചു. മനോജിന്റെ ഗർഭിണിയായ ഭാര്യ ചൈതന്യക്ക് ചെവിക്കു പിന്നിൽ മർദ്ദനമേറ്റു. നിലത്തു വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച മനോജിനെ സുധീറും സംഘവും ക്രൂരമായി മർദ്ദിച്ചെന്നും തന്റെ വസ്ത്രം കീറിയെന്നും ചൈതന്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 5000 രൂപ വരുന്ന ദുരിതാശ്വാസ കിറ്റുകൾ…
Read Moreതാൻ വിവാഹം ചെയ്തത് തട്ടിപ്പുകാരിയെയാണെന്ന് അറിഞ്ഞില്ല; വിവാഹ മോചനത്തിന് കേസ് നൽകി യുവാവ്; ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ജുവും മാതാവും തട്ടിയെടുത്തത് ലക്ഷങ്ങൾ
കോട്ടയം: ദുബായിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ യുവതി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മ കാസർഗോഡ് ചിറ്റാരിക്കാൽ പുതിയപറന്പിൽ റോസ്ലി ബേബിയെ (54) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചങ്ങനാശേരി മാമ്മൂട് സ്വദേശി ഡൊമിനിക്കിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ദുബായിയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശിനി അഞ്ജു 18 പേരിൽനിന്ന് 40 ലക്ഷം രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു പോലീസ് നടത്തിയ അന്വേഷണത്തിൽ സൂചന ലഭിച്ചത്. ചങ്ങനാശേരി സ്വദേശികളായ നാലു പേരിൽനിന്നു എട്ട് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണു വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ദുബായിയിൽ നിരവധി പേരിൽനിന്നു പണം തട്ടിയതിനു അവിടെ കേസ് നിലനിൽക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിനെ ഇതുവരെ അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ല. ഇവർ ഭോപ്പാലിലോ മംഗലാപുരത്തോ ഒളിവിൽ കഴിയുന്നുവെന്നാണു ബന്ധുക്കൾക്ക് ലഭിച്ചവിവരം.…
Read Moreകുമരകത്ത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കൂട്ടയടി; ഗർഭിണിക്കുനേരേയും ആക്രമണം; മൂന്നു കേസുകളിലായി 10 പ്രതികൾ
കുമരകം: സന്നദ്ധ സംഘടനയുടെ ദുരിതാശ്വസ കൂപ്പണ്‍ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയം കൂട്ടയടിയിലും വീടിനു നേരേയുള്ള കല്ലേറിലും കലാശിച്ചു. മൂന്നു സംഭവങ്ങളിലായി പത്തു പേർക്കെതിരേ കുമരകം പോലീസ് കേസടുത്തു. കുമരകം ചൂളഭാഗത്താണ് സംഭവത്തിന് തുടക്കം. സന്നദ്ധ സംഘടനയുടെ ദുരിതാശ്വാസ കിറ്റ് വിതരണത്തിന് കുമരകത്തെ രണ്ടും മൂന്നും വാർഡുകളിൽ കൂപ്പണ്‍ വിതരണം ചെയ്തിരുന്നു. ഇതിലെ അപാകത ചൂണ്ടിക്കാട്ടി ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതു ചോദ്യം ചെയ്ത് തർക്കമാവുകയും സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതായിരുന്നു തുടക്കം. പിറ്റേന്നു രാത്രി ചൂളഭാഗത്ത് സുധീർ എന്നയാളുടെ വീടിനു നേരേ കല്ലേറുണ്ടായി. ഈ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നാലു പേർക്കെതിരേ കേസെടുത്തു. അന്നു തന്നെ മനോജ് എന്നയാളുടെ വീടിനു നേരേയും കല്ലേറുണ്ടായി. ഈ സംഭവത്തിലും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരേ കേസെടുത്തു. മനോജിന്റെ ഗർഭിണിയായ ഭാര്യയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നുമുള്ള…
Read Moreകോട്ടയത്തും വ്യാപാരികൾ ഹർത്താലിൽ സഹകരിക്കില്ല; വ്യാപാര സംരക്ഷണ സേന രൂപീകരിക്കും;കട അടപ്പിച്ചാൽ നാശനഷ്ടത്തിന് നിയമ നടപടി സ്വീകരിക്കും
കോട്ടയം: കോട്ടയത്തും ഹർത്താലിനെതിരേ വ്യാപാരികൾ രംഗത്തു വന്നു. വഴിമുട്ടി ഇനി ഹർത്താലിൽ സഹകരിക്കില്ല. കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ പോലീസിന്റെ സഹായം തേടും. ഒപ്പം വ്യാപാര സംരക്ഷണ സേനയും രൂപീകരിക്കാൻ തീരുമാനിച്ചു. 251 പേർ അടങ്ങുന്ന വ്യാപാര സംരക്ഷണ സേനയാണ് കോട്ടയത്ത് രൂപീകരിക്കുന്നത്. സമ്മർദം മൂലം വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയോ അതുമൂലം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.ഡി.ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ.ഖാദർ, ട്രഷറർ സി.എ.ജോണ്‍, വൈസ് പ്രസിഡന്റുമാരായ കുരുവിള തോമസ്, ജോസഫ് തോമസ്, എകഐൻ പണിക്കർ, കെ.പി.ഇബ്രാഹിം, സുരേഷ് ബൃന്ദാവൻ, പി.കെ.അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.
Read Moreനഗരങ്ങളിലെ കാമറ സ്ഥാപിക്കാൽ; കെൽട്രോണ്‍ റിപ്പോർട്ട് നല്കി, എന്നിട്ടും കാമറ സ്ഥാപിക്കൽ വൈകുന്നു
സി.സി.സോമൻ കോട്ടയം: സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലീസും കെൽട്രോണും ചേർന്ന് നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള പദ്ധതി വൈകുന്നു. ഇതു സംബന്ധിച്ച് കെൽട്രോൺ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചതാണ്. കമ്മീഷണർ പരിശോധിച്ച ശേഷം സർക്കാരിന് സമർപ്പിച്ച് നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് കേരളം പ്രളയത്തിൽ മുങ്ങിയതോടെ പദ്ധതി തകിടം മറിഞ്ഞു. ലക്ഷങ്ങൾ വിലയുള്ള ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കാമറകൾ സ്ഥാപിക്കാനായിരുന്നു തീരുമാനം. വാഹനം 200 കിലോമീറ്റർ സ്പീഡിൽ പോയാലും വ്യക്തമായ ദൃശ്യങ്ങൾ കിട്ടുന്ന അതിശക്തിയേറിയ കാമറകളാണ് സ്ഥാപിക്കുക. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ കാമറ സ്ഥാപിക്കാനുള്ള പ്രോജക്ട് റിപ്പോർട്ടാണ് കെൽട്രോൺ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നല്‍കിയത്. പദ്ധതിക്കാവശ്യമായ ഫണ്ട് നല്‍കാമെന്ന് റോഡ് സേഫ്റ്റി അഥോറിറ്റി ഏറ്റിരുന്നതാണ്. കൊച്ചി…
Read Moreസിസ്റ്റർ അമലയുടെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി; മറ്റൊരു കേസിൽ അകപ്പെട്ട് പ്രതി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്
പാലാ: പാലാ ലിസ്യു കാർമലിറ്റ് കോൺവന്റിലെ സിസ്റ്റർ അമല(69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി.പ്രതി കാസർഗോഡ് സ്വദേശി മെഴുവാ തട്ടുങ്കൽ സതീഷ് ബാബു (സതീഷ് നായർ-38) വിനെയാണു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ശിക്ഷാവിധി ഇന്നുച്ചകഴിഞ്ഞ് ഉണ്ടാവും. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പാലാ അഡീഷണൽ ജില്ലാ സെഷൻ ജഡ്ജി കെ. കമലേഷ് ആണ് പ്രതികുറ്റക്കാരനെന്നു കണ്ടെത്തിയത്. 2015 സെപ്റ്റംബർ 16-ന് അർധരാത്രിയാണു പ്രതി മഠത്തിൽ അതിക്രമിച്ചു കയറി കൈത്തൂന്പകൊണ്ടു സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അന്നത്തെ പാലാ ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതിയെ ഹരിദ്വാറിൽനിന്നും പിടികൂടുകയായിരുന്നു. നിലവിൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. 2015-ൽ…
Read Moreശ്രീകുമാർ മേനോന്റെ വിമർശനം മഞ്ജുവിന്റെ കണ്ണു തുറപ്പിച്ചോ ? ഒടുവിൽ മഞ്ജു എഴുതി, ഒടിയനെക്കുറിച്ച്
നിയാസ് മുസ്തഫ കോട്ടയം: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ഒടുവിൽ ഒടിയനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതി. ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന്റെ വിമർശനത്തിനു പിന്നാലെയാണ് താരം പോസ്റ്റിട്ടത്. പ്രതിസന്ധികളുടെ നടുവിൽ തന്റെ കന്നി ചിത്രം ഒടിയൻ ഉഴലുന്പോഴും, ചിത്രത്തിൽ നായികയായി അഭിനയിച്ച മഞ്ജു വാര്യരുടെ മൗനം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു മാധ്യമ ത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒടിയനെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടാൻ മഞ്ജു തയാറായില്ല. നിലപാടുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ മഞ്ജുവിന് കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.ചെറിയ സിനിമകളെപ്പോലും പ്രകീർത്തിച്ച് മഞ്ജു പോസ്റ്റ് ഇടുന്നു. അടുത്തിടെ ഷൂട്ടിംഗ് നടന്ന ചിത്രത്തിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകൾ, പല പ്രാവശ്യമായി പോസ്റ്റ് ചെയ്യുന്നു. ഒടിയൻ പോലുള്ളൊരു സിനിമ, മഞ്ജുവാര്യരുടെ മുൻ ജന്മ ഭാഗ്യമാണ്. എന്നാൽ ഇപ്പോഴത്തെ മഞ്ജുവിന്റെ നിലപാടുകൾ അവരുടെ പ്രതിച്ഛായയെ…
Read More