പെരുന്ന: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ്. ഞങ്ങൾ മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നവരല്ല. അതിന് ശ്രമിച്ചവർ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓർക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു. എൻഎസ്എസ് വിശ്വാസികൾക്കൊപ്പവും, നിരീശ്വരവാദത്തിന് എതിരുമാണ്. എൻഎസ്എസ് ആർഎസ്എസ് പാളയത്തിൽ എത്തുമെന്ന് കോടിയേരി പറയുന്നത് അജ്ഞത മൂലമെന്നും പ്രസ്താവനയിൽ പറയുന്നു. എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാനാണു ചിലർ ശ്രമിക്കുന്നതെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. വനിതാ മതിലിൽ പങ്കെടുക്കില്ലെന്നു പറഞ്ഞ എൻഎസ്എസ്, ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചെന്നും എൻഎസ്എസിന്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും കോടിയേരി കുറ്റപ്പെടുത്തി. മന്നത്ത് പത്മനാഭൻ മുന്നോട്ടുവെച്ച ആശയമാണു വനിതാ മതിലിൽ കൂടി കേരളത്തിലെ സ്ത്രീകൾ ഉദ്ഘോഷിക്കാൻ പോകുന്നതെന്നും കോടിയേരി പറഞ്ഞു.
Read MoreCategory: Kottayam
തലയോലപ്പറന്പിൽ കുട്ടികളെ ബെല്ലടിച്ച് “വെള്ളം കുടിപ്പിക്കുന്നു”; സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മാനേജർ ഫാ. ജോണ് പുതുവ വെള്ളംകുടി ബെല്ലിനെക്കുറിച്ച് പറയുന്ന കാരണം ഇങ്ങനെ…
തലയോലപ്പറന്പ് : കുട്ടികൾ വെള്ളം കുടിക്കുന്നില്ലെങ്കിൽ നേരേ തലയോലപ്പറന്പിലേക്ക് പോരൂ. സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ കണ്ടു പഠിക്കുക. ഇവിടെ വെള്ളം കുടിപ്പിക്കാനും ബെല്ലടിക്കും. അതാണ് വാട്ടർ ബെൽ. വാട്ടർ ബെൽ അടിച്ചാൽ കുട്ടികൾ വെള്ളം കുടിക്കണം. വെള്ളം കുടിക്കാൻ മടി കാട്ടുന്ന കുട്ടികളെ മുൻനിർത്തിയാണ് സ്കൂളിൽ വാട്ടർ ബെൽ സന്പ്രദായം ഏർപ്പെടുത്തിയത്. ഇതോടെ വിദ്യാർഥികളുടെ വെള്ളം കുടിക്കാനുള്ള മടി മാറി. രാവിലെയും വൈകിട്ടും നിശ്ചിത സമയങ്ങളിൽ വാട്ടർ ബെല്ലടിക്കുന്പോൾ കുട്ടികൾ നിർബന്ധമായും വെള്ളം കുടിക്കണം. വീട്ടിൽ നിന്നും കൊണ്ടുവരുന്ന വാട്ടർ ബോട്ടിലുകൾ തുറന്നു നോക്കാത്ത കുരുന്നുകൾ വരെ പദ്ധതി ആരംഭിച്ചതോടെ വെള്ളം കുടി ശീലമാക്കി. ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആവശ്യത്തിന് വെള്ളം കുടിക്കാതെ നിരവധി ആളുകളാണ് രോഗികളാകുന്നത്. കൗമാര കാലഘട്ടത്തിൽ തന്നെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാനും വിപണിയിൽ…
Read Moreസ്ഥിരമായി ബസിൽ കയറുന്ന വിദ്യാർഥിനിയെ കണ്ടക്ടർ പ്രണയക്കുരുക്കിൽ വീഴ്ത്തി; സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കോട്ടയത്തെ ഞെട്ടിക്കുന്ന പീഡനകഥയിങ്ങനെ…
കോട്ടയം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മാന്നാനം സ്വദേശി നിഥിൻ (25) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബസിൽ വച്ചുള്ള പരിചയം മുതലെടുത്ത് പെണ്കുട്ടിയെ മാന്നാനത്തുള്ള വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്കുട്ടി സംഭവം കൂട്ടുകാരിയോടു പറഞ്ഞു. കൂട്ടുകാരി ക്ലാസിലെ ടീച്ചറെ വിവരം ധരിപ്പിച്ചു. ടീച്ചർ ഗുരുകുലം ടീമിനെ അറിയിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ കീഴിലുള്ള ഗുരുകുലം ടീമാണ് കേസ് അന്വേഷിച്ചത്. മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിൽ എത്തിയ കുട്ടിയെ ഓട്ടോയിൽ വിളിച്ചുകയറ്റി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പെണ്കുട്ടി വനിതാ സിഐക്ക് മൊഴി നല്കി. തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreകുളിമുറിയിൽ ഒളിഞ്ഞുനോക്കിയത് ചോദ്യംചെയ്ത വീട്ടമ്മയ്ക്കു മർദനം; അമ്പത്തൊമ്പതുകാരനായ ഇയാൾ സ്ഥിരം ശല്യക്കാരനാണെന്ന് വീട്ടമ്മ; ഈരാറ്റുപേട്ടയിൽ നടന്ന സംഭവമിങ്ങനെ…
കോട്ടയം: കുളിമുറിയിൽ എത്തിനോക്കിയത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് അയൽവാസിയുടെ വക മർദനം. വീട്ടമ്മയുടെ പരാതിയിൽ അയൽവാസിയായ 59കാരൻ അകത്തായി. ഈരാറ്റുപേട്ടയ്ക്കടുത്ത് വല്യച്ചൻമല ഭാഗത്ത് കഴിഞ്ഞ 16നാണ് സംഭവം. 38കാരിയായ വീട്ടമ്മയെ സ്ഥിരമായി ശല്യം ചെയ്യുന്ന അയൽവാസിയാണ് അകത്തായത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടമ്മ കുളിമുറിയിൽ കയറിയപ്പോൾ ഒളിഞ്ഞു നോക്കിയെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത വീട്ടമ്മ ഭർത്താവിനോട് വിവരം പറയുമെന്നറിയിച്ചപ്പോഴായിരുന്നു മർദനം. വീട്ടമ്മയെ തല്ലുകയും ദേഹത്തു പിടിക്കുകയും ചെയ്തുവെന്നാണ് അവർ പോലീസിൽ നല്കിയ പരാതി. സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്നും പരാതി നല്കിയതോടെ ഈരാറ്റുപേട്ട പോലീസ് എത്തി അയൽവാസിയെ പൊക്കി. അറസ്റ്റിലായ അയൽവാസിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Read Moreഅയ്യനെ കണ്ടു, തൊഴുതിറങ്ങി..! കൊച്ചിയിൽ നിന്നെത്തിയ നാലംഗ ഭിന്നലിംഗക്കാർ ശബരിമലയിൽ ദർശനം നടത്തി
പത്തനംതിട്ട: കൊച്ചിയിൽ നിന്നെത്തിയ നാലു ഭിന്നലിംഗക്കാർ ശബരിമലയിൽ ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ കനത്ത സുരക്ഷയിലാണ് ഇവരെ പോലീസ് സന്നിധാനത്തെത്തിച്ചത്. സ്ത്രീ വേഷം ധരിച്ചാണ് ഇവർ മലകയറിയത്. പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല് മുതല് സന്നിധാനം വരെ ഇവര്ക്ക് സംരക്ഷണം നല്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ശബരിമലയിൽ ദർശനം നടത്താൻ ഭിന്നലിംഗക്കാർക്കു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽനിന്നും എരുമേലി വരെയെത്തിയ ഭിന്നലിംഗക്കാരെ പോലീസ് മടക്കി അയച്ചിരുന്നു. ഇവർ കോട്ടയം എസ്പിക്കും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
Read Moreമഞ്ജുവിനെ കണ്ടിട്ടല്ല വനിതാ മതിൽ തീരുമാനിച്ചത്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും എത്തിയാൽ മതിൽ എങ്ങനെ നിർമിക്കണമെന്ന് കാണിച്ച് തരാമെന്ന് എം.എം മണി
കോട്ടയം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിൽനിന്നു നടി മഞ്ജു വാര്യ പിൻമാറിയതിൽ പ്രതികരണവുമായി മന്ത്രി എം.എം. മണി. മഞ്ജുവിനെ കണ്ടിട്ടല്ല സർക്കാർ വനിതാ മതിൽ പ്രഖ്യാപിച്ചത്. മഞ്ജു പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്നും മണി പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതിൽ നിർമിക്കാൻ തീരുമാനിച്ചത്. മതിൽ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ മതിൽ എങ്ങനെ നിർമിക്കണമെന്ന് കാണിച്ച് തരാമെന്നും മണി കൂട്ടിച്ചേർത്തു.
Read Moreജാമ്യവ്യവസ്ഥ പാലിച്ചില്ല; പമ്പയിലൽ പോലീസിനെ തടഞ്ഞെന്ന കേസിലെ ജാമ്യം റദ്ദാക്കി; രാഹുൽ ഈശ്വർ വീണ്ടും പോലീസ് പിടിയിൽ
പത്തനംതിട്ട: അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. പന്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിനെ തടഞ്ഞെന്ന കേസിൽ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റു ചെയ്തത്. പാലക്കാട് റസ്റ്റ് ഹൗസിൽനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നു റാന്നി ഗ്രാമ ന്യായാലയ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പന്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഡിസംബർ എട്ടിനു രാഹുൽ ഈശ്വർ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്.
Read Moreശബരിമല സുരക്ഷാപരിശോധനകൾ ശക്തമാക്കും ; തമിഴ്നാട്ടിൽ നിന്നും യുവതീ സംഘം എത്തുമെന്ന് സൂചന
ശബരിമല: ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ ശക്തമായി തുടരാൻ പോലീസ് തീരുമാനം. ഇന്നലെ ട്രാൻസ്ജെൻഡേഴ്സ് ദർശനത്തിനായി എരുമേലി വരെ എത്തിയതും ഈയാഴ്ച തമിഴ്നാട്ടിൽ നിന്നും യുവതീ സംഘം എത്തുമെന്ന സൂചനകളുടെയും അടിസ്ഥാനത്തിലാണ് സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നത്. നിലയ്ക്കലിൽ എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് കടത്തിവിടുന്നത്. കെഎസ്ആർടിസി ബസുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ട്രാൻസ്ജെൻഡേഴ്സിനെ എരുമേലിയിൽ തടഞ്ഞതു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നുവെന്ന് പറയുന്നു. പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കി നിലവിലെ സമാധാനാന്തരീക്ഷം തീർഥാടനകാലം കഴിയുന്നതുവരെ തുടരുകയെന്നതാണ് പോലീസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നയം. ശബരിമല ദർശനത്തിന് സംരക്ഷണം തേടി യുവതികളെത്തിയാലും നിയമം പാലിച്ചു മുന്നോട്ടുനീങ്ങാനാണ് പോലീസ് തീരുമാനം. ബലപ്രയോഗത്തിലൂടെ ആരെയും സന്നിധാനത്തെത്തിക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സ് മുൻകാലങ്ങളിൽ ശബരിമല ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ അവർ സ്ത്രീവേഷത്തിൽ എത്തുന്നത് സുരക്ഷാ ഭീഷണിയാകുമെന്ന് പോലീസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാരണത്താലാണ് അവരെ എരുമേലി വഴി എത്തിച്ചത്…
Read Moreകോട്ടയത്ത് പിരിച്ചുവിടൽ ആരംഭിച്ചു; ജില്ലയിലെ ഡിപ്പോയിൽ നിന്ന് പുറത്താകുന്നത് 367 എം പാനൽ കണ്ടക്ടർമാർ
കോട്ടയം: കോട്ടയത്ത് എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടൽ ആരംഭിച്ചു. ഉച്ചയ്ക്കു തുടങ്ങുന്ന ട്രിപ്പിൽ എംപാനൽ കണ്ടക്ടർമാർ പോകേണ്ടതില്ലെന്ന അറിയിപ്പ് നല്കിയിട്ടുണ്ട്. അതേ സമയം രാവിലെ സർവീസിനു പോയ ബസുകളിലെ എംപാനൽ കണ്ടക്ടർമാരോട് നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചു. പിരിച്ചുവിടൽ സംബന്ധിച്ച് ചീഫ് ഓഫീസിൽ നിന്ന് ഒരുത്തരവും ലഭിച്ചിട്ടില്ലെന്നും ഫോണിൽ ലഭിച്ച നിർദേശം മാത്രമാണുള്ളതെന്നും ഡിടിഒ പറഞ്ഞു. കോട്ടയം ജില്ലയിൽ ആകെ 367 എംപാനൽ കണ്ടക്ടർമാരാണുള്ളത്. ഇവരിൽ പത്ത് വർഷം പൂർത്തിയാക്കിയവരുമുണ്ട്. ആരെയാണ് ഒഴിവാക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ നിർദേശം നല്കാത്തതിനാൽ എല്ലാവരും നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ട എന്ന നിർദേശമാണ് നല്കിയിരിക്കുന്നത്. പാലാ-81, കോട്ടയം-92, പൊൻകുന്നം -32, എരുമേലി -30, ഈരാറ്റുപേട്ട-47, വൈക്കം-42, ചങ്ങനാശേരി-43 എന്നിങ്ങനെയാണ് കോട്ടയം ജില്ലയിലെ ഡിപ്പോകളിലെ എംപാനൽ കണ്ടക്ടർമാരുടെ കണക്ക്. കോട്ടയത്തു നിന്നുള്ള പന്പ സ്പെഷൽ സർവീസ് പ്രതിസന്ധിയിലാകും. പന്പ സർവീസിനായി കോട്ടയത്തെത്തിയ 25…
Read Moreശബരിമല; താത്കാലിക പോലീസായി 50 വനിതകൾ ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചു; ശബരിമല ഇടത്താവളങ്ങളിലാണ് ഇവരുടെ ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്
കോട്ടയം: സ്പെഷൽ പോലീസ് വിഭാഗത്തിലേക്ക് കോട്ടയം ജില്ലയിൽ 50 വനിതകൾക്ക് നിയമനം നല്കി. ശബരിമല സീസണ് പ്രമാണിച്ചാണ് താൽക്കാലികമായി വനിതകളെ സ്പെഷൽ പോലീസ് വിഭാഗത്തിലേക്ക് നിയമിച്ചത്. നിയമനം ലഭിച്ച 50 പേരും ഡ്യൂട്ടിയിൽ പ്രവേശിച്ചു. ഡിവൈഎസ് പിമാരുടെ കീഴിലാണ് വനിതാ സ് പെഷൽ പോലീസുകാരെ നിയമിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിനു കീഴിൽ 20 പേരെ നിയമിച്ചു. കോട്ടയത്ത് 16 പേരെയും പാലായിൽ 12 പേർക്കും നിയമനം നല്കി. വൈക്കത്ത് രണ്ടു പേരെയാണ് നിയമിച്ചത്. ശബരിമല ഇടത്താവളങ്ങളിലാണ് ഇവർക്ക് ഡ്യൂട്ടി നല്കിയിട്ടുള്ളത്. കോട്ടയത്തെ വനിതാ സ്പെഷൽ പോലീസുകാർക്ക് തിരുനക്കരയും ഏറ്റുമാനൂരുമാണ് ഡ്യൂട്ടി. കാഞ്ഞിരപ്പള്ളിയിൽ നിയമനം ലഭിച്ചവർക്ക് എരുമേലിയിലാണ് ഡ്യൂട്ടി. ആദ്യമായാണ് സ്പെഷൽ പോലീസ് വിഭാഗത്തിൽ വനിതകളെ നിയമിച്ചത്. മുൻ എൻസിസി, സ്റ്റുഡന്റ്സ് പോലീസ്, എൻഎസ്എസ് പ്രവർത്തകർക്കാണ് നിയമനം നല്കിയിട്ടുള്ളത്. ഇപ്പോൾ ജില്ലയിൽ 96 പുരുഷ സ് പെഷൽ പോലീസുകാരുണ്ട്.…
Read More