പ​ള്ളി​വാ​സ​ലി​ൽ അ​മ്മ​യും കൗമാരക്കാരി യായ മ​ക​ളും വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു​മ​രി​ച്ച നി​ല​യി​ൽ; യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; ഇയാൾക്ക് മരണപ്പെട്ട പെൺകുട്ടിയുമായി അടപ്പമുളളതായി പോലീസ്

മൂ​ന്നാ​ർ: അ​മ്മ​യെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​വാ​സ​ൽ പൈപ്പ്‌ലൈനിനു സ​മീ​പ​ത്താ​ണ് സം​ഭ​വം. സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ രാ​ജ​മ്മ(60), മ​ക​ൾ ഗീ​ത (30) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വാ​തി​ൽ തു​റ​ന്നു​കി​ട​ന്ന ഒ​റ്റ​മു​റി വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ പ​ള്ളി​വാ​സ​ൽ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി പ്ര​ഭു വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഗീ​ത​യു​മാ​യി പ്ര​ഭു​വി​നു ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മിടുമിടുക്കി..! വീ​ട്ട​മ്മ​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്കു പോ​ലീ​സി​ന്‍റെ ആ​ദ​രം; ക​ള​ഞ്ഞു​കി​ട്ടി​യ പ​ത്തു​പ​വ​ന്‍റെ സ്വ​ർ​ണം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച വീ​ട്ട​മ്മ​യു​ടെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക്കാ​ണ് ആദരം

ഏ​റ്റു​മാ​നൂ​ർ: വീ​ട്ട​മ്മ​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് പോ​ലീ​സി​ന്‍റെ ആ​ദ​രം. ക​ള​ഞ്ഞു​കി​ട്ടി​യ പ​ത്തു​പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച വീ​ട്ട​മ്മ​യു​ടെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക്കാ​ണ് പോലീ​സ് ആ​ദ​ര​വ് ന​ല്കി​യ​ത്. ഏ​റ്റു​മാ​നൂ​ർ അ​ഖി​ൽ നി​വാ​സി​ൽ കൃ​ഷ്ണ​മ്മ ഹ​രി​ഹ​ര​നാ​ണ് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം പോ​ലീ​സി​നെ ഏ​ൽ​പി​ച്ച് മാ​തൃ​ക കാ​ട്ടി​യ​ത്. ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ണം​തു​രു​ത്തു സ്വ​ദേ​ശി സു​മാ​മോ​ൾ ഫി​ലി​പ്പി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. ഏ​റ്റു​മാ​നൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ശാ​ഖ​യു​ടെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം തി​രി​കെ​യെ​ടു​ത്ത​തി​നുശേ​ഷം കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ന്പോ​ഴാ​ണ് സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. കൃ​ഷ്ണ​മ്മ​യ്ക്ക് ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് അ​വ​ർ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ജെ​യിം​സ് പ്ലാ​ക്കി​ത്തൊ​ട്ടി​ലി​നെ ഏ​ൽ​പ്പി​ച്ചു. അ​ധ്യ​ക്ഷ​ൻ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​നു ബാ​ഗ് കൈ​മാ​റി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ഗി​ന്‍റെ ഉ​ട​മ സു​മാ​ മോ​ളാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും സ്വ​ർ​ണം കൈ​മാ​റു​ക​യും ചെ​യ്തു. ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​കെ ന​ൽ​കി മാ​തൃ​ക കാ​ട്ടി​യ കൃ​ഷ്ണ​മ്മ​യെ ജി​ല്ലാ പോ​ലീ​സ്…

Read More

സുരന്‍റെ സൂത്രം ഫലിച്ചില്ല..! പാ​സി​ല്ലാ​തെ വാർഡിൽ ക​യ​റാ​ൻ ശ്ര​മി​ച്ച യുവാവിനെ തടഞ്ഞ സെ​ക്യൂ​രി​റ്റിക്കാരനും പോ​ലീ​സി​നും മർദനം; രക്ഷപ്പെടാൻ വെന്‍റിലേഷനിലൂടെശ്രമിച്ച സുരന് പറ്റിയത്…

ഗാ​ന്ധി​ന​ഗ​ർ: പാ​സി​ല്ലാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. കു​ട​യം​പ​ടി ചി​റ്റ​ക്കാ​ട്ട് ഭാ​ഗം കു​ള​ത്തും​ക​ര​യി​ൽ സു​ര​ൻ(24) ആ​ണ് പി​ട​യി​ലാ​യ​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡി​നു​ള്ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ എ​ത്തി​യ സു​ര​ൻ പാ​സി​ല്ലാ​തെ അ​ക​ത്തു ക​യ​റാ​ൻ ശ്ര​മി​ച്ച​ത് സെ​ക്യൂ​രി​റ്റി ത​ട​യു​ക​യാ​യി​രു​ന്നു. സെ​ക്യൂ​രി​റ്റി​യെ ത​ള്ളി​മാറ്റി അ​ക​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ പോ​ലീ​സ് സി​പി​ഒ മു​ഹ​മ്മ​ദ് ഷ​ഫീ​നെ​ത്തി പി​ടി​കൂ​ടി എ​യ്ഡ് പോ​സ്റ്റി​ൽ കൊ​ണ്ടു​വ​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ന്ന​തി​നി​ട​യി​ൽ സു​ര​ൻ മു​ഹ​മ്മ​ദി​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ൽ​പി​ടു​ത്തി​നി​ട​യി​ൽ ഇ​റ​ങ്ങി ഓ​ടി​യ സു​ര​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ നി​രീ​ക്ഷ​ണ മു​റി​ക്കു​ള്ളി​ലെ ബാ​ത്ത്റൂ​മി​ൽ ക​യ​റി വെ​ന്‍റി​ലേ​ഷ​ൻ വ​ഴി പു​റ​ത്തേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ച്ചു. ഈ ​സ​മ​യം പോ​ലീ​സും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് സു​ര​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ജി​പ്പി​ൽ നി​യ​ന്ത്ര​ണം വി​ട്ടു ബൈ​ക്ക് ഇ​ടി​ച്ചു​ണ്ടാ​യ…

Read More

ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ പ്ര​കൃ​തി വി​രു​ദ്ധ ബന്ധത്തിനുപയോഗിക്കും; പിന്നീട് വിളിച്ച് ഭീഷണിപ്പെ ടുത്തി പണം തട്ടിയെടുക്കും; തൊടുപുഴക്കാരൻ അലാവുദ്ദീന്‍റെ ലീലകൾ ഇങ്ങനെയൊക്കെ…

തൊ​ടു​പു​ഴ: മൊ​ബൈ​ൽ ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ പ്ര​കൃ​തി വി​രു​ദ്ധ ബ​ന്ധ​ത്തി​നു​പ​യോ​ഗി​ച്ച് പ​ണ​വും മ​റ്റും ത​ട്ടി​യെ​ടു​ക്കു​ന്ന യു​വാ​വി​നെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​ർ​കാ​ട് കൈ​ത​ച്ചി​റ മാ​ളി​യേ​ക്ക​ൽ സു​ൽ​ത്താ​ൻ അ​ലാ​വു​ദ്ദീ​നെ(29) യാ​ണ് എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റും ജൂ​നി​യ​ർ എ​സ്ഐ വി.​സു​നി​ലും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. മൊ​ബൈ​ൽ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ ത​ന്ത്ര​പൂ​ർ​വം കു​ടു​ക്കി​യ​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​വ​രു​ടെ എ​ടി​എ​മ്മും പി​ൻ ന​ന്പ​രും ത​ന്ത്ര​പൂ​ർ​വം ത​ട്ടി​യെ​ടു​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടെ ലാ​പ്ടോ​പ്പും ര​ണ്ട് മൊ​ബൈ​ൽ​ഫോ​ണു​ക​ളും എ​ടി​എം വ​ഴി 5000 രൂ​പ​യും ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളെ കാ​ത്തു നി​ന്ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സർക്കാരിന്‍റെ കാരുണ്യം തേടി ഒരു കുടുംബം; നിലംപൊത്താറായ വീട്ടിൽ പോളിയോ ബാധിച്ച മകനുമായി രോഗികളായ മാതാപിതാക്കൾ; ആനുകൂല്യങ്ങൾ നിഷേധിച്ച് ജീവനക്കാർ

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: നി​ലം​പൊ​ത്താറാ​യ വീ​ട്ടി​ൽ ചെ​റു​പ്പ​ത്തി​ലേ പോ​ളി​യോ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട്ടി​ലി​ൽ ത​ന്നെ ക​ഴി​യു​ന്ന 43കാ​ര​നാ​യ മ​ക​നു​മാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​രൂ​ണ്യം കാ​ത്തു രോ​ഗി​കളായ മാ​താ​പി​താ​ക്ക​ൾ. ഇ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ നി​ഷേധി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലെ മ​ങ്ങാ​ട് ബ്രാ​ഹ്മ​ണ​വേ​ലി​ൽ ദാ​മോ​ദ​ര​നും (68), ഭാ​ര്യ കൗ​സ​ല്യ​യും (63) പോ​ളി​യോ ബ​ധി​ച്ച് മ​ക​ൻ സ​നു (43) വി​നു​മാ​ണ് പെ​ൻ​ഷ​ന​ട​ക്ക​മു​ള​ള സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ നി​ഷേധി​ച്ചി​രി​ക്കു​ന്ന​ത്. ആ​നു​കൂ​ല്ല്യ​ങ്ങ​ൾ ല​ഭി​ക്ക​ത്ത​തി​നാ​ൽ ഇ​വ​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​റു​പ​ത്തി​യ​ഞ്ച് വ​യ​സ് ക​ഴി​ഞ്ഞ ദാ​മോ​ദ​ര​നും കൗ​സ​ല്യ​യും പ​ല​ത​വ​ണ വാ​ർ​ദ്ധ​ക്യ കാ​ല പെ​ൻ​ഷ​ന് പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പിച്ചി​ട്ടും അ​ധി​കൃ​ത​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ മ​ക​ൻ സ​നു​വി​ന് അ​ഞ്ചാം വ​യ​സി​ൽ പോ​ളി​യോ ബാ​ധി​ച്ചു ശ​രീ​രം ത​ള​ർ​ന്ന​താ​ണ്. ക​ട്ടി​ലി​ൽ ത​ന്നെ ക​ഴി​യു​ന്ന സ​നു​വി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ അ​ന​ങ്ങു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളാ​ണ്…

Read More

അടച്ചിട്ട മുറിയിലെ ചർച്ച ഫലം കണ്ടില്ല..! കു​മ​ര​ക​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ; സി​പി​എം-​ബി​ജെ​പി അ​ക്ര​മം തടയാൻ നടത്തിയ ചർച്ച വെറുതേയായി

കോ​ട്ട​യം: കു​മ​ര​ക​ത്ത് വ​ള്ളം​ക​ളി പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ കാ​ണാ​നെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്തു. കു​മ​ര​കം തൈ​പ​റ​ന്പി​ൽ അ​ന്പി​ളി എ​ന്നു വി​ളി​ക്കു​ന്ന മി​ഥു​ൻ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ര​ക​ത്തെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു കേ​സു​ക​ളി​ലാ​യി ആ​റ് പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​നി അ​ഞ്ചു പേ​ർ പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത്തേ​രി​മ​ട ആ​റി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ആ​ന്‍റ​ണി ആ​ന്‍റ​ണി അ​റ​യി​ൽ, മ​ഹേ​ഷ് ക​ണ്ടാ​ന്ത​റ എ​ന്നീ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ന്‍റ​ണി ആ​ന്‍റ​ണി ബി​ജെ​പി ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. മ​ഹേ​ഷ് കു​മ​ര​ക​ത്ത് ബി​എം​എ​സ് പ്ര​സി​ഡ​ന്‍റാ​ണ്. സി​പി​എം-​ബി​ജെ​പി അ​ക്ര​മം തു​ട​ർ​ന്നു​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ചേ​ർ​ന്ന് സ​മാ​ധാ​ന ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

Read More

ദൃക്സാക്ഷിയും തൊണ്ടിമുതലും..! റോഡരികിൽ കഞ്ചാവു ചെടി വളർത്തിയ വിരുതനെതേടി എക്സൈസ്; പിഴുതെടുത്ത കഞ്ചാവ് ചെടി ഇന്നു കോടതിയിൽ ഹാജരാക്കും

കോ​ട്ട​യം: റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ വി​രു​ത​നെ ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ക്കാ​ലി കൊ​ന്പാ​റ ഭാ​ഗ​ത്ത് നെ​ടു​മാ​വ്-​അ​രു​വി​ക്കു​ഴി റോ​ഡി​ൽ വ​രി​ക്ക​മാ​ക്ക​ൽ പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ കെ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ചെ​ടി​ക്ക് 78 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ന്പാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി.​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് സം​ഘം ഇ​തു​വ​ഴി വ​ന്ന​പ്പോ​ൾ ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണ് ക​ഞ്ചാ​വ് ചെ​ടി സം​ബ​ന്ധി​ച്ച വി​വ​രം ന​ല്കി​യ​ത്. ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ക​ഞ്ചാ​വ് ചെ​ടി പി​ഴു​ത് തൊ​ണ്ടി​മു​ത​ലാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ഞ്ചാ​വ് ചെ​ടി ഇ​ന്ന് കോ​ട്ട​യം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​ന്നാ​ൽ വ​ഴി​യ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി താ​നേ മു​ള​യ്ക്കാ​നു​ള്ള സാ​ധ്യ​ത തീ​രെ​യി​ല്ലെ​ന്ന് എ​ക്സൈ​സ് വി​ല​യി​രു​ത്തു​ന്നു. ആ​രെ​ങ്കി​ലും വ​ള​ർ​ത്തി​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ക്സൈ​സ്. ഇ​തേ​ക്കു​റി​ച്ച് നാ​ട്ടി​ൽ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം…

Read More

ക​ള​ഞ്ഞു​കി​ട്ടി​യ ആ​റു​പ​വ​ൻ തി​രി​കെ ന​ൽ​കി അ​ധ്യാ​പി​ക മാ​തൃ​ക​യാ​യി; തൊടുപുഴ ഗവ. ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയാണ് പന്നൂര്‍ സ്വദേശി അമ്പിളി ഗോപാലന്‍

തൊ​ടു​പു​ഴ: ക​ള​ഞ്ഞു​കി​ട്ടി​യ ആ​റു​പ​വ​ൻ സ്വ​ർ​ണ​മാ​ല ഉ​ട​മ​ക്കു തി​രി​കെ ന​ൽ​കി അ​ധ്യാ​പി​ക മാ​തൃ​ക​യാ​യി. തൊ​ടു​പു​ഴ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക പ​ന്നൂ​ർ സ്വ​ദേ​ശി അ​ന്പി​ളി ഗോ​പാ​ല​നാ​ണ് മാ​തൃ​ക​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ക​രി​മ​ണ്ണൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ​നി​ന്നാ​ണ് മാ​ല ല​ഭി​ച്ച​ത്. തു​ട​ർ​ന്നു മാ​ല ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചു. ക​രി​മ​ണ്ണൂ​ർ എ​സ്ഐ. ക്ലീ​റ്റ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും പ്രാ​ദേ​ശി​ക കേ​ബി​ൾ ചാ​ന​ൽ വ​ഴി​യും മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ വി​വ​രം അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​ൻ റി​ട്ട. ഡി​ഡി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​രി​മ​ണ്ണൂ​ർ സൗ​പ​ർ​ണി​ക​യി​ൽ യു.​ആ​ർ. വി​ജ​യ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മാ​ല തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ അ​ന്പി​ളി ഗോ​പാ​ല​ൻ മാ​ല​യു​ടെ ഉ​ട​മ​സ്ഥ​നാ​യ യു.​ആ​ർ. വി​ജ​യ​ന് മാ​ല കൈ​മാ​റി. എ​എ​സ്ഐ​മാ​രാ​യ ത​ങ്ക​പ്പ​ൻ, പ്ര​ദീ​പ് കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read More

വഴിയാത്രക്കാരന്‍ തിരിഞ്ഞുനോക്കി! റോഡരുകില്‍ ആരോ വളര്‍ത്തിയ കഞ്ചാവ് ചെടി; മൂന്നുമാസം പ്രായമുള്ള ചെടിക്ക് 78 സെന്‍റീമീറ്റര്‍ നീളമുണ്ട്; സംഭവം കോട്ടയത്ത്

കോ​​ട്ട​​യം: മു​​ക്കാ​​ലി കൊ​​ന്പാ​​റ ഭാ​​ഗ​​ത്ത് വ​​ഴി​​യ​​രി​​കി​​ൽ ആ​​രോ വ​​ള​​ർ​​ത്തി​​യ ക​​ഞ്ചാ​​വ് ചെ​​ടി എ​​ക്സൈ​​സ് ക​​ണ്ടെ​​ത്തി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. നെ​​ടു​​മാ​​വ്-​​അ​​രു​​വി​​ക്കു​​ഴി റോ​​ഡി​​ൽ വ​​രി​​ക്ക​​മാ​​ക്ക​​ൽ പാ​​ല​​ത്തി​​ന്‍റെ ക​​രി​​ങ്ക​​ൽ കെ​​ട്ടി​​ലാ​​ണ് ക​​ഞ്ചാ​​വ് ചെ​​ടി വ​​ള​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്. മൂ​​ന്നു​​മാ​​സം പ്രാ​​യ​​മു​​ള്ള ചെ​​ടി​​ക്ക് 78 സെ​​ന്‍റീ​​മീ​​റ്റ​​ർ നീ​​ള​​മു​​ണ്ട്. ഇ​​ന്ന​​ലെ പാ​​ന്പാ​​ടി എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​പി. അ​​നൂ​​പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ക്സൈ​​സ് സം​​ഘം ഇ​​തു​​വ​​ഴി വ​​ന്ന​​പ്പോ​​ൾ ഒ​​രു വ​​ഴി​​യാ​​ത്ര​​ക്കാ​​ര​​നാ​​ണ് ക​​ഞ്ചാ​​വ് ചെ​​ടി സം​​ബ​​ന്ധി​​ച്ച വി​​വ​​രം ന​​ൽ​​കി​​യ​​ത്. ഉ​​ട​​നെ സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ ശ​​രി​​യാ​​ണെു ക​​ണ്ടെ​​ത്തി. ക​​ഞ്ചാ​​വ് ചെ​​ടി പി​​ഴു​​ത് തൊ​​ണ്ടി​​മു​​ത​​ലാ​​യി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​തു സം​​ബ​​ന്ധി​​ച്ചു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. നാ​​ളെ കോ​​ട്ട​​യം ജു​​ഡീ​​ഷ​​ൽ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​ട്ട് കോ​​ട​​തി​​യി​​ൽ ക​​ഞ്ചാ​​വ് ചെ​​ടി ഹാ​​ജ​​രാ​​ക്കു​​മെ​​ന്ന് എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റി​​യി​​ച്ചു.

Read More

അ​ച്ഛ​ൻ മ​ര​ണ​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യെ​ത്തി​; പിന്നീട് രണ്ടുവർഷത്തോളം പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​; കുട്ടിയുടെ പരാതിയിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു

കോ​ട്ട​യം: പ​തി​നാ​ലു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ ര​ണ്ടാ​ന​ച്ഛ​നെ കോ​ട​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​യാ​യ 48കാ​ര​നെ​യാ​ണു കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്ന​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ച്ഛ​ൻ മ​ര​ണ​പ്പെ​ട്ട​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യെ​ത്തി​യ ഇ​യാ​ൾ ര​ണ്ട് വ​ർ​ഷ​മാ​യി ഇ​വ​രോ​ടൊ​പ്പ​മാ​ണ് താ​മ​സം. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​ത്.

Read More