ചങ്ങനാശേരി: ഹെൽമെറ്റ് ഇല്ലാതെയും മദ്യപിച്ചും രണ്ടിലധികം ആളുകളെ കയറ്റിയുമുള്ള റ്റൂവീലർ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയയിലൂടെ പെണ്‍കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിന് മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും ഡിവൈഎസ്പി വി.അജിത്. ജനമൈത്രി പോലീസ് സുരക്ഷാസമിതിയുടെ യോഗം ഇത്തിത്താനത്ത് സ്കറിയാ ആന്റണി വലിയപറന്പിലിന്റെ വസതിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലെ റോഡുപണി 70 ദിവസം കൊണ്ടുതീരുമെന്ന പ്രതീക്ഷയിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിണ്ട്. ഇതിനായി പിഡബ്ല്യൂഡി, കഐസ്റ്റിപി, കഐസ്ആർടിസി, കഐസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു. പരാതികൾ പോലീസ് സ്റ്റേഷനിലെത്തി ബോധിപ്പിക്കുവാൻ ബുദ്ധിമുട്ടുള്ളവർ 9497932001 എന്ന വാട്ട്സാപ്പ് നന്പരിൽ പരാതി രേഖപ്പെടുത്താവുന്നതാണ്. സെൻട്രൽ ജംഗ്ഷനിൽ റോഡുപണി നടക്കുന്നതിനാൽ റാലികളും മറ്റും അനുവദിക്കാൻ പാടില്ലെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശം വന്നു. വിജനമായ സ്ഥലങ്ങളിൽ വിദ്യാർഥികൾ…
Read MoreCategory: Kottayam
കറപറ്റിയ രാഷ്ട്രീയം..! യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ
ചേർത്തല: യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ ചേർത്തല സ്വദേശികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളടക്കമുള്ള സംഘം പിടിയിൽ. പള്ളിപ്പുറം സ്വദേശിയെ തട്ടികൊണ്ടുപോയ കേസിലാണ് തണ്ണീർമുക്കത്തെ ഡിവൈഎഫ്ഐ പ്രദേശിക നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പ്രമോദ്, പ്രശാന്ത്, രാജേഷ്, നീരജ്, അഖിൽ, സുജിത് എന്നിവർ നെടുന്പാശേരിയിൽ പോലീസ് പിടിയിലായത്. കാർ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ പള്ളിപ്പുറം സ്വദേശിയായ ഷാനവാസിനെ തട്ടികൊണ്ടു പോകുന്നതിനിടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഷാനവാസിന് കാർ നൽകിയിട്ട് വാടക ലഭിച്ചില്ലെന്ന് കാട്ടി ഉടമ രാധാകൃഷണൻ പോലീസിന് പരാതി നൽകിയിരുന്നു. റെന്റ് കാർ അംഗീകൃതമല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കസ്റ്റഡിയിലായ പ്രതികളെ റിമാന്റ് ചെയ്തു.
Read Moreകേരള പോലീസിന് അനുകരിക്കാം ഈ മാതൃക ! ആംബുലന്‍സാണ് എരുമേലി പോലീസ് ജീപ്പ്
എരുമേലി: അപകടങ്ങളില്‍ പരിക്കുകളേറ്റ് അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങിയവരെ പോലീസ് ജീപ്പില്‍ എങ്ങനെ കൊണ്ടുപോകുമെന്നോര്‍ത്ത് ഇനി പോലീസിന് വേവലാതി വേണ്ട. ആംബുലന്സെത്തുന്നതു വരെ നിസഹായരായി കാത്തിരിക്കുകയും വേണ്ട. ഇക്കാര്യത്തില്‍ പോലീസ് സേനയ്ക്ക് തന്നെ മാതൃകയായിരിക്കുകയാണ് എരുമേലി പോലീസ്. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചശേഷം മടക്കിവെക്കാവുന്ന സ്ട്രക്ചറാണ് എരുമേലി പോലിസിന്റെ ബൊലേറോ ജീപ്പിലുളളത്. കഴിഞ്ഞ ശബരിമല സീസണില്‍ ഒരേ സമയം ആംബുലന്‍സ് കൂടിയായിരുന്നു ഈ ജീപ്പ്. എരുമേലി സ്റ്റേഷനിലെ െ്രെഡവര്‍ പ്രതാപചന്ദ്രന്റേതായിരുന്നു ഈ ആശയം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അര്‍ധരാത്രിയില്‍ റോഡില്‍ അപകടത്തില്‍ പരിക്കുകളേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിലാക്കാന്‍ പോലീസ് ജീപ്പുണ്ടായിട്ടും ആംബുലന്‍സിനെ ആശ്രയിക്കേണ്ടി വന്നു. കൈകള്‍ക്കും കാലുകളിലും എല്ലുകളില്‍ പൊട്ടലേറ്റതിനാല്‍ യുവാവിനെ ജീപ്പില്‍ കയറ്റുന്നത് പരിക്കുകള്‍ മാരകമാക്കുമെന്നുളളതായിരുന്നു കാരണം. ഇതേല്‍പ്പിച്ച മനോവിഷമത്തില്‍ നിന്നാണ് ജീപ്പിനുളളില്‍ മടക്കിവയ്ക്കാവുന്ന സ്ട്രക്ചര്‍ ഘടിപ്പിക്കുന്നതിലേക്ക് പ്രതാപചന്ദ്രനെത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോന് ശബരിമല തീര്‍ഥാടനകാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നത് ഉന്നയിച്ച്…
Read Moreതൊട്ടു മുന്പില് സിഐ സല്യൂട്ട് ചെയ്യണോ അതോ ഗോളടിക്കണോ? പോലീസുകാരുടെ ഫുട്ബോള്‍ മത്സരം ആവേശകരമായി
കാഞ്ഞിരപ്പള്ളി: പന്തുമായി പാഞ്ഞു പോകുന്നതിനിടെ തൊട്ടു മുന്പില് സിഐ സല്യൂട്ട് ചെയ്യണോ അതോ ഗോളടിക്കണോ, ഒരു നിമിഷം ചിന്തിച്ചു. പിന്നെ പന്തുമായി വീണ്ടും ഗോള്‍ പോസ്റ്റിലേക്ക്. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പോലീസുകാരുടെ ഫുട്ബോള്‍ മത്സരം കാണികള്‍ക്ക് സമ്മാനിച്ചത് ആവേശത്തിനൊപ്പം രസകരമായ നിമിഷങ്ങളും. കാഞ്ഞിരപ്പള്ളി പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു കുന്നുംഭാഗം സ്കൂള്‍ ഗ്രൗണ്ടില്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ സിഐമാര്വരെയുള്ള പോലീസുകര്ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത്. പോലീസുകാര്‍ക്കിടയിലുള്ള മാനസിക പിരിമുറുക്കം ഒഴിവാക്കുക, ശാരീരിക ക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു മത്സരം സംഘടിപ്പിക്കുകവഴി ലക്ഷ്യമിട്ടത്. സബ് ഡിവിഷന് കീഴിലെ നാല് സി ഐമാരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിചയസമ്പന്നതയുള്ള കളിക്കാരെപ്പോലെ ചടുല നീക്കങ്ങളുമായി ചിലര്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ കുടവയറുമായി പന്തിനടുത്തേക്ക് ഓടിയെത്താന്‍ ബുദ്ധിമുട്ടിയവരും കൂട്ടത്തിലുണ്ടായിരുന്നു. തല കൊണ്ട് തടയാന്‍ കഴിയാത്തതിനാല്‍ കൈ കൊണ്ട് പന്ത് തടുത്തവരും കുറവായിരുന്നില്ല. പ്രതിക്ക്…
Read Moreതലമുറകള്‍ക്ക് അറിവിന്റെ പ്രകാശം പരത്തി… ശതാബ്ദി നിറവില്‍ വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
വൈക്കം: തലമുറകള്‍ക്ക് അറിവിന്റെ പ്രകാശം പരത്തി നൂറിന്റെ നിറവില്‍ നില്ക്കുന്ന വല്ലകം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, സ്കൂള്‍ വാര്‍ഷികവും സ്മരണിക പ്രകാശനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ടെലിവിഷന്‍ താരം ജെയിന് ചേര്‍ത്തല യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പീറ്റര്‍ കോയിക്കര അധ്യക്ഷത വഹിച്ചു. വൈക്കം ഫൊറോനാ വികാരി റവ. ഡോ. പോള്‍ ചിറ്റിലപ്പള്ളി ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു. തദവസരത്തില്‍, സ്കൂളില്‍ നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ശ്രീകുമാരിയെയും ചിത്രകലാ അധ്യാപകന് സാജു കുര്യനെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ശശിധരന്, ഡോ. ജോയി വേട്ടംവേലി, സ്മരണിക ചീഫ് എഡിറ്റര്‍ ജാന്‍സി മാത്യു, പിടിഎ പ്രസിഡന്റ് എ.ജെ. സന്തോഷ്, പഞ്ചായത്ത് അംഗം കെ.എസ്. സജീവ്, സ്കൂള്‍ ലീഡര്‍ ഗുരുപ്രിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍, ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.…
Read Moreകാലമിതു കലികാലം..! വീട്ടിലാരുമില്ലാത്ത സമയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പതിനാറുകാരന് ഒരു വര്‍ഷം തടവും പിഴയും വിധിച്ച് ജുവൈനൽ ജസ്റ്റീസ് ബോർഡ്
തൊടുപുഴ: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനാറുകാരനെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം അനുസരിച്ച് (പോക്സോ ആക്ട്) ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിധി പ്രസ്താവിച്ചത്. 2014 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടുവയസുകാരിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം. തൊടുപുഴ പോലീസാണ് കേസ് അന്വേഷണം നടത്തിയത്. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 75000 രൂപ നല്‍കാനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ജോമോന് ജോണ്‍, എച്ച്.കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിധി പ്രസ്താവിച്ചത്.
Read Moreകടം തന്നിട്ട് ഓടണ്ട..! ലോ ഫ്ളോർ ബസുകൾ കട്ടപ്പുറത്തേക്ക്; മൊട്ടടയറുകൾ മാറ്റി പകരം ഇടാൻ ടയറുകളില്ല; കടം തരില്ലെന്ന് ടയർ കമ്പനികളും
കോട്ടയം: കെഎസ്ആർടിസിയുടെ ലോ ഫ്ളോറുകൾ വരും വാരങ്ങളിൽ കട്ടപ്പുറത്തു കയറും. ലോ ഫ്ളോറിനു പാകമായ ടയറുകളൊന്നും ഡിപ്പോകളിൽ സ്റ്റോക്കില്ല. മറ്റ് ബസുകളുടെ ടയറുകളെക്കാൾ വലുപ്പമുള്ള ടയറുകളാണ് ലോ ഫ്ളോർ ബസുകളുടേത്. നിലവിൽ വരുമാനം കുറവുള്ള ബസുകളുടെ ടയറുകൾ ഊരി മെച്ചപ്പെട്ട കളക്ഷനുള്ള ബസുകളിൽ ഇട്ടാണ് സർവീസ് തുടരുന്നത്. വിവിധ ഡിപ്പോകളിലായി ജില്ലയിൽ 35 ലോ ഫ്ളോറുകളാണുള്ളത്.ലോ ഫ്ളോറിനുള്ള ടയർ കടം നൽകാൻ ടയർ കന്പനികൾ തയാറല്ലാത്ത സാഹചര്യത്തിൽ അടുത്തയാഴ്ച ആറു ബസുകളുടെ ഓട്ടം നിലയ്ക്കും.
Read Moreവിധിയെ തടയാനാവില്ല..! സഹോദരനെ കാണാൻ ജോലിസ്ഥലത്തെത്തിയ അനുജൻ ഷോക്കേറ്റ് മരിച്ചു; സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
കോട്ടയം: ഇതരസംസ്ഥാനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അശോക് കുമാർ(17)ആണ് മരിച്ചത്. സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചേർപ്പുങ്കലിനു സമീപം അറ്റകുറ്റപണികൾ നടക്കുന്ന ഓഡിറ്റോറിയത്തിൽ സഹോദരനെ കാണാനെത്തിയതായിരുന്നു അശോക് കുമാർ. രാത്രി 10.15ഓടെ സഹോദരനെ കണ്ടുമടങ്ങുന്നതിനിടെ ഇലട്രിക് വയറിൽ കൈ കുടുങ്ങി ഇയാൾക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് ഇയാളെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreകുടിച്ചികളും കുടിയൻമാരും..! കേരളത്തിൽ 70 ശതമാനം മദ്യപാനികളുണ്ടെങ്കിൽ അതിൽ 15 ശതമാനം സ്ത്രീകളെന്ന് മന്ത്രി ജി സുധാകരൻ
ചാരുംമൂട്: കേരളത്തിൽ 70 ശതമാനം മദ്യപാനികളുണ്ടെന്നും ഇതിൽ 15 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മാവേലിക്കര നിയോജകമണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 75 ലക്ഷം വരുന്ന കുടുംബങ്ങളെ ലഹരി വിമുക്തമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിഭിന്നമായി കേരളത്തിൽ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. നൂറനാട് പടനിലത്തു നടന്ന ചടങ്ങിൽ ആർ. രാജേഷ്.എംഎൽഎ അധ്യക്ഷത വഹിച്ചു.
Read Moreഇതൊരു വല്ലാത്ത പഴക്കമായിപ്പോയി..! വൈക്കത്തെ പ്രമുഖ ഹോട്ടലുകളില്‍ റെയ്ഡ്; പുഴുനിറഞ്ഞ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
വൈക്കം: ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈക്കത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് മോശം ഭക്ഷണം പിടിച്ചത്. പ്രദേശത്തെ മൂന്ന് ഷാപ്പുകളില്‍ നിന്നും കെറ്റിഡിസി റസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ഹോട്ടല്‍ വേന്പനാട്, കൊച്ചിന് കോഫി ഹൗസ്, ഹോട്ടല്‍ കൃഷ്ണ, മലബാര്‍ ഹോട്ടല്‍ എന്നിവടങ്ങളില്‍ എല്ലാം പഴകിയ ഭക്ഷണമാണ് വിളന്പിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെയെല്ലാം ഭക്ഷണം തയാറാക്കിയിരുന്നത്. ആഴ്ചകള്‍ പഴക്കുള്ള മാസവും മത്സ്യവും വരെ കണ്ടെടുത്തു. പഴകിയ മീന്‍ കറിയും ചിക്കന്‍ കറിയും ബിരിയാണിയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.
Read More