കൊയിലാണ്ടി / കോഴിക്കോട്: സ്വര്ണക്കവര്ച്ചാശ്രമവും തട്ടികൊണ്ടുപോകലുമെല്ലാം കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെ കൊയിലാണ്ടിയില്‍ അജ്ഞാത സംഘം പ്രവാസിയെ തട്ടികൊണ്ടുപോയി. കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ സ്വദേശി അഷ്റഫിനെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വീട്ടിലെത്തിയ സംഘം ആദ്യം അഷ്റഫിന്റെസഹോദരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീടാണ് അഷറഫിനെ കണ്ടത് . തുടര്‍ന്ന് ഇന്നോവകാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു. അഷറഫ് ഒരു മാസം മുമ്പാണ് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയാറാണെന്ന സംശയത്തിലാണ് പോലീസ്. സൗദിയില്‍ നിന്ന് നാട്ടിലെത്തിച്ച സ്വര്‍ണം അഷ്റഫ് ഉടമസ്ഥര്‍ക്ക് നല്‍കിയില്ല. മറ്റൊരു ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു അഷ്റഫ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ഉടമസ്ഥര്‍ വിശ്വസിച്ചില്ല. സ്വര്‍ണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും അഷ്റഫുമായി നടത്തിയതായാണ് പറയുന്നത്. എന്നിട്ടും സ്വര്‍ണം തിരികെ നല്‍കിയില്ല.…
Read MoreCategory: Kozhikode
ബിജെപി കോഴക്കേസ് ; പ്രസീത അഴീക്കോടുമായി വയനാട്ടിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്
കൽപ്പറ്റ: ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായി അന്വേണ സംഘം വയനാട് മണിമല ഹോം സ്റ്റേയിൽ തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 11.30 ഓടെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രസീതയുമായി മണിമല ഹോംസ്റ്റേയിൽ എത്തിയത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ഹോംസ്റ്റേയിലെത്തി പണം കൈമാറിയെന്നായിരുന്ന പ്രസീതയുടെ വെളിപ്പെടുത്തൽ. ഇതിനെതുടർന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ നവാസ് നൽകിയ പരാതിയിലാണ് കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവിടുകയും കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ബിജെപി ബത്തേരി മേഖല സെക്രട്ടറി കെ.പി. സുരേഷ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, കൽപ്പറ്റ മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ തുടങ്ങിയവരെയും…
Read Moreസ്വര്‍ണക്കടത്ത്! അര്ജ്ജുന് ആയങ്കിയ്ക്ക് അകമ്പടിയായി എത്തിയ ഇന്നോവ കാര്‍ ആരുടേത് ?
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അര്ജ്ജുന് ആയങ്കിയ്ക്ക് അകമ്പടിയായി എത്തിയ ഇന്നോവകാറിനെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോവുന്നതിനായാണ് അര്ജ്ജുന് നാലു വാഹനങ്ങളുമായി എത്തിയത്. രണ്ട് സ്വിഫ്റ്റ് കാറുകളും ഒരു ഐ20 കാറും ഇന്നോവകാറുമായിരുന്നുള്ളത്. ഇതില്‍ ഇന്നോവ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് കസ്റ്റംസിന് ഇതുവരേയും കണ്ടെത്താന്‍ സാധിക്കാത്തത്. അതേസമയം അര്ജ്ജുന് ഉപയോഗിച്ച സ്വിഫ്റ്റും അതിന് പുറമേ സുഹൃത്ത് തിമിരി സ്വദേശി ഉപയോഗിച്ച സ്വിഫ്റ്റും കണ്ടെത്തിയിരുന്നു. ഐ20 കാറിനെ കുറിച്ചുള്ള വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കോള്‍ ഡീറ്റൈയില്‍ റെക്കോര്‍ഡില്‍ നിന്നുമാണ് നാല് വാഹനങ്ങളിലായി കണ്ണൂരില്‍ നിന്നുള്ള സംഘം കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചത്. അര്‍ജ്ജുനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടികിട്ടാന്‍ കസ്റ്റംസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട്…
Read Moreകൂട്ടബലാത്സംഗം! പോലീസ് നാടകെ അന്വേഷിക്കുമ്പോള്‍ പ്രതി ഒളിവില്‍ താമസിച്ചത് പന്തീരാങ്കാവിലെ ആശ്രമത്തില്‍?
കോഴിക്കോട് : യുവതിയെ സ്വകാര്യ ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് ആശ്രമത്തില്‍ അഭയം നല്‍കിയതായി ആരോപണം. പന്തീരാങ്കാവിലെ ആശ്രമത്തിലാണ് ഒരു ദിവസം മുഴുവന്‍ പ്രതിയായ പന്തീര്‍പ്പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38) നെ ഒളിവില്‍ താമസിച്ചതത്രേ. പ്രതിക്കായി പോലീസ് നാടകെ അന്വേഷിക്കുമ്പോഴാണ് ആശ്രമത്തില്‍ മണിക്കൂറുകളോളം ഒളിവില്‍ താമസിച്ചത്. പീഡന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ വീടുകളില്‍ പരിശോധനയും നടത്തി. പരിശോധനയില്‍ രണ്ടുപേരെ പിടികൂടുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യേഷ് ആശ്രമത്തിലേക്ക് മാറിയത്. അതേസമയം ആശ്രമത്തില്‍ നിന്ന് പ്രതി എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. ആശ്രമത്തിലെ അന്തേവാസികളെയും സന്ദര്‍ശകരേയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പ്രതിയ്ക്ക് ഒളിവില്‍ പോവാന്‍ സഹായം ചെയ്തുകൊടുത്തവരെ കണ്ടെത്തുമെന്നും മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ സുദര്ശന് അറിയിച്ചു. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ഏതെങ്കിലും ആശ്രമത്തില്‍ ഒളിവില്‍ താമസിക്കുന്നതിനുള്ള സൗകര്യവും പന്തീരാങ്കാവിലെ…
Read Moreപ്രവാസികൾ നിരാശയിൽ; നാട്ടിൽ രണ്ട് കുത്തിവയ്പ്പ് നടത്തിയവർക്കും സൗദിയിൽ ക്വാറന്റൈൻ
മുക്കം: സൗദി ഗവൺമെന്റ് അംഗീകരിച്ച കോവിഡ് വാക്സിൻ രണ്ടെണ്ണവും പൂർത്തിയാക്കി, സർട്ടിഫിക്കറ്റ് സമ്പാദിച്ചതോടെ സൗദിയിലെ ക്വാറന്റൈനിൽനിന്നു ഒഴിവായെന്നു കരുതിയ പ്രവാസികൾ നിരാശയിൽ. വ ൻതുക ചെലവിൽ രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ തുടരുകയാണിപ്പോഴും. സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ ‘തവക്കൽന’യിൽ ഇമ്മ്യൂൺ ആയാൽ മാത്രമേ പുറത്തിറങ്ങാനാവൂ. എന്നാൽ നിലവിൽ തവക്കൽന ആപ്പിൽ നാട്ടിലെ സർട്ടിഫിക്കറ്റ് അപ് ലോഡാകുന്നില്ല.മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ ക്വാറന്റൈൻ ഒഴിവാകുമെന്ന് തെറ്റിധരിച്ച് ലക്ഷങ്ങൾ മുടക്കി സൗദിയിലെത്തി വീണ്ടും വൻതുക മുടക്കി ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടി വരികയാണെന്ന് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മുക്കം സ്വദേശിയും “മാക് ജിദ്ദ’ ഭാരവാഹിയുമായ മുജീബ് ഉമ്മിണിയിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി അർമേനിയ വഴി റിയാദിലായിരുന്നു വിമാനമിറങ്ങിയത്. നാട്ടിൽ വെച്ച് തവക്കൽന തുറക്കാൻ കഴിയാത്തതിനാൽ അപ് ലോഡാക്കാത്തത് അറിയാൻ കഴിഞ്ഞില്ല.സൗദി ഗവൺമെന്റ് നിർദ്ദേശിച്ച പ്രകാരം ശ്രമിച്ചിട്ടും…
Read Moreവിശക്കുന്നവന്റെ മോഷണമല്ല; ആറാം തവണയും കടയിൽ മോഷണം; പ്രതികളെ പിടികൂടാത്തതിൽ ദുരൂഹത
കോടഞ്ചേരി: മഞ്ഞുമല പള്ളിയോടു ചേർന്ന് കച്ചവടം നടത്തുന്ന ഇടമുറി സജിയുടെ കടയിൽ ആറാം തവണയും മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ തുഷാരഗിരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കടയിൽ മോഷ്ടാക്കൾ നിരന്തരം മോഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാതെ പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് നടത്തണമെന്നും തുഷാരഗിരിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പലവ്യഞ്ജന സാധനങ്ങൾ, സിഗരറ്റ്, വാഴക്കുല, ഉണക്കമത്സ്യം എന്നിവ മോഷണം പോയി. കടയുടെ ടിൻ ഷീറ്റും ഗ്രിൽസും തകർത്താണ് മോഷ്ടാക്കൾ കടയിൽ കയറിയത്. 30,000 രൂപയുടെ നഷ്ടം ഉണ്ടായതായും കടയുടമ പറഞ്ഞു. യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജോർജ് പുത്തൻപുര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി,…
Read More“ഞങ്ങൾക്കും ജീവിക്കണം’: കോഴിക്കോട്സമരവുമായി വ്യാപാരികള്‍; സംഘര്‍ഷം
കോഴിക്കോട്: ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ. കോഴിക്കോട് മിഠായി തെരുവിൽ കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചു. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എല്ലാദിവസവും കടകൾ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വ്യാപാരികൾക്ക് പിന്തുണയുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.
Read Moreമാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് പീഡിപ്പിച്ചവൻ ; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് : മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ് ലുക്കൗട്ട്നോട്ടീസ് പുറത്തിറക്കി. കുന്നമംഗലം പന്തീര്‍പാടം, പാണരുകണ്ടത്തില്‍ വീട്ടില്‍ ഇന്ത്യേഷ് (38) നെതിരേയാണ് കോഴിക്കോട് സിറ്റി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാപോലീസ് സ്റ്റേഷനുകളിലേക്കും വിമാനതാവളം, റെയില്വേസ്റ്റേഷന് എന്നിവിടങ്ങളിലേക്കും പ്രതിയുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇന്ത്യേഷിനെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല് ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ പിടികൂടിയിരുന്നു. ഇതിന് മുമ്പും യുവതി പീഡനത്തിനിരയായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് മാനസിക വൈകല്യമുള്ളതിനാല്‍ പലരും നിരന്തരം പീഡനത്തിനിരയാക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. മുണ്ടിക്കല്‍താഴം-സിഡബ്ലിയുആര്‍ഡിഎം റോഡിന് സമീപം നിര്‍ത്തിയിട്ട ബസില്‍ വെച്ചാണ് യുവതിയെ…
Read Moreബിജെപി കോഴക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശിന് നോട്ടീസ്
കൽപ്പറ്റ: ജെആർപി സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിനെ എൻഡിഎയിലേക്ക് കൊണ്ടുവരാൻ കോഴ നൽകിയെന്ന കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശിന് ക്രൈംബ്രാഞ്ച് നോട്ടീസ്. സി.കെ. ജാനുവിനെ എൻഡിഎയിലേക്ക് കൊണ്ടു വരാൻ രണ്ടുതവണയായി 35 ലക്ഷം രൂപ കെ. സുരേന്ദ്രൻ നൽകിയെന്നാണ് ജെആർപി ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള നിരവധി ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. ഇതിൽ ബിജെപി വടക്കൻ മേഖലാ സെക്രട്ടറി കെ.പി. സുരേഷിന്റെയും മറ്റു ബിജെപി നേതാക്കളുടെയും പേരുകൾ പ്രസീത പരാമർശിച്ചിരുന്നു. പ്രസീത അഴിക്കോടിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മൊഴിയിൽ പരാമർശിക്കുന്നവരെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇന്നലെ ബിജെപി വടക്കൻ മേഖലാ സെക്രട്ടറി കെ.പി. സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബത്തേരിയിൽവച്ച് സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറിയെന്ന്…
Read Moreമലയോരമേഖലയില്‍ വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നു! സഹായിക്കുന്നതിന് പലസ്ഥലങ്ങളിലും ഫോണുമായി ദൂതന്മാര്…
സ്വന്തം ലേഖകൻ താമരശേരി: മലയോരമേഖലയില്‍ മല പ്രദേശങ്ങളിലുംവാടക വീടുകളിലുമായി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നു. പനങ്ങാട്, പുതുപ്പാടി, കട്ടിപ്പാറ, തിരുവമ്പാടി, മുക്കം, കൂടരഞ്ഞി തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് വാറ്റ് കേന്ദ്രങ്ങള്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്. താമരശേരി എക്സൈസും കോഴിക്കോട്ടു നിന്ന് സ്പെഷല്‍ സ്ക്വാഡുമെത്തി പരിശോധനടത്തി വാറ്റ് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാനാകുന്നില്ല. കുത്തനെയുള്ള മലമുകളില്‍ വലിയ പാറക്കെട്ടകള്ക്കിടയില് നടത്തുന്ന വാറ്റു കേന്ദ്രങ്ങളിലേയ്ക്ക് എത്തുമ്പോഴേക്കും വാറ്റുകാര്‍ ഓടി രക്ഷപ്പെടുകയാണെന്ന് എക്സൈസുകാര് പറയുന്നു. ആളെ മനസിലാക്കി പിന്നീട് വിളിച്ചു വരുത്തിയോ കണ്ടെത്തിയോ കേസെടുക്കുന്നുമില്ല. തൊണ്ടിമുതലോടെ പിടികൂടിയാലെ കേസെടുക്കാനാകു എന്നാണ് പറയുന്നത്. പ്രദേശത്ത് വ്യാജ വാറ്റു നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം കിട്ടുന്നുണ്ടെങ്കിലും വാറ്റുകേന്ദ്രത്തില്‍ നിന്ന് കൈയ്യോടെ പിടികൂടിയാലെ കേസെടുക്കുന്നുള്ളു. വനത്തിലും പുഴയോരങ്ങളിലെ പാറക്കെട്ടുകളിലുമാണ് അധികവും വാറ്റ് കേന്ദ്രങ്ങള്‍ നടത്തുന്നത്. നൂറു മുതല്‍ ആയിരം വരെ ലിറ്റര്‍ വാഷുണ്ടാക്കി വാറ്റുന്ന കേന്ദ്രങ്ങളാണ് താമരശേരി എക്സൈസ്…
Read More