ട്രെ​യി​നു​ക​ളി​ല്‍ സു​ര​ക്ഷ! ക്രി​മി​ന​ലു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു; വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു മ​രി​ച്ച​വ​ര്‍​വ​രെ പ​ഴ​യ പ​ട്ടി​ക​യി​ല്‍ ‘സ​ജീ​വ​മാ​യി​രു​ന്നു’; കു​റ്റ​വാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ട്രെ​യി​നു​ക​ളി​ലെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ല്‍​വേ പോ​ലീ​സ് ക്രി​മി​ന​ല്‍ലി​സ്റ്റ് ത​യാ​റാ​ക്കു​ന്നു. ട്രെ​യി​നു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മം, മോ​ഷ​ണം, ക​വ​ര്‍​ച്ച, ല​ഹ​രി​ക്ക​ട​ത്ത് തു​ട​ങ്ങി​യ കേ​സു​ക​ളി​ലു​ള്‍​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കേ​സു​ക​ളി​ലു​ള്‍​പ്പെ​ട്ട​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യും ജീ​വി​ത​രീ​തി​യും എ​ല്ലാം അ​ന്വേ​ഷി​ക്കും. ശി​ക്ഷ പൂ​ര്‍​ത്തി​യാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​രു​മെ​ല്ലാം അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​ത്ത​ര​ക്കാ​രു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് ഓ​രോ സ്‌​റ്റേ​ഷ​നി​ലും ക്രി​മി​ന​ല്‍ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്. റെ​യി​ല്‍​വേ എ​സ്പി രാ​ജേ​ന്ദ്ര​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് ക്രി​മി​ന​ല്‍ ലി​സ്റ്റ് പു​തു​ക്കി ത​യാ​റാ​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ റെ​യി​ല്‍​വേ പോ​ലീ​സ് ട്രെ​യി​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു മ​രി​ച്ച​വ​ര്‍​വ​രെ പ​ഴ​യ പ​ട്ടി​ക​യി​ല്‍ ‘സ​ജീ​വ​മാ​യി​രു​ന്നു’. ഓ​രോ റെ​യി​ല്‍​വേ പോ​ലീ​സ് പ​രി​ധി​യി​ലു​മു​ള്ള പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു​ണ്ട് നാ​ര്‍​കോ​ട്ടി​ക് ,ഇ​ന്‍റ​ലി​ജ​ന്‍​സ് സ്ക്വാഡ് സജീവം കോ​ഴി​ക്കോ​ട്: ട്രെ​യി​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളും ല​ഹ​രി​ക്ക​ട​ത്തും…

Read More

കോവി​ഡ് കാ​ല​ത്ത് വി​ശ്ര​മ​മി​ല്ലാ​തെ കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ​മാ​ർ; വൈറസ് ബാധിച്ച് മരിച്ച പത്തോളം പേർ

മു​ക്കം: കോ​വി​ഡ് കാ​ല​ത്ത് വി​ശ്ര​മ​മി​ല്ലാ​തെ ദി​വ​സം മു​ഴു​വ​ൻ ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി ചെ​റു​കി​ട കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ​മാ​ർ. മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്നൊ​ക്കെ വി​ഭി​ന്ന​മാ​യി കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ജാ​ഗ്ര​ത​യോ​ടെ ജോ​ലി ചെ​യ്യേ​ണ്ടി വ​രി​ക​യും അ​തേ​സ​മ​യം ത​ന്നെ വ​രു​മാ​നം നി​ല​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ചെ​റു​കി​ട കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു​ള്ള​ത്. ആ​ളു​ക​ൾ ബ​ഹു​ഭൂ​രി​പ​ക്ഷ​വും വീ​ടു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന കോ​വി​ഡ് കാ​ല​ത്ത് അ​വ​ർ​ക്കു​ള്ള ഏ​ക വി​നോ​ദോ​പാ​ധി​യാ​യ ടെ​ലി​വി​ഷ​നും ഇ​ന്‍റ​ർ​നെ​റ്റും ത​ട​സം കൂ​ടാ​തെ എ​ത്തി​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു​ള്ള​ത്. വ​ർ​ക്ക് ഫ്രം ​ഹോ​മും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും കൂ​ടി​യാ​യ​തോ​ടെ അ​തീ​വ ജാ​ഗ്ര​ത​യി​ൽ സേ​വ​നം എ​ത്തി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും ഇ​വ​ർ​ക്കു​ണ്ട്. ക്വാ​റ​ൻ്റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വി​വി​ധ രോ​ഗാ​വ​സ്ഥ​യി​ൽ ഉ​ള്ള​വ​ർ​ക്കും സേ​വ​നം എ​ത്തി​ക്കേ​ണ്ടി വ​രു​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​വും ഇ​വ​ർ നേ​രി​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം ഏ​ക വ​രു​മാ​ന​മാ​യ കേ​ബി​ൾ ടിവി, ഇ​ന്‍റർ​നെ​റ്റ് വ​രി​സം​ഖ്യ…

Read More

പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ ദു​രൂ​ഹ​ത; ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധി​ക്കും; വെ​ടി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം

  സ്വ​ന്തം​ലേ​ഖ​ക​ന്‍ വ​ട​ക​ര: പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ലെ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​ന്‍​സി​ക് വി​ദ​ഗ​്ധ​ര്‍ പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ്‌​ഫോ​ട​ന കാ​ര​ണ​മെ​ന്ത​ന്ന് ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്‌​ഫോ​ട​ന​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ വെ​ടി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​താ​യും ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ലു​ണ്ടാ​വു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​ഘാ​തം സം​ഭ​വ​സ്ഥ​ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​യ​തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​നും സം​ശ​യ​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വ​ട​ക​ര ഫ​യ​ര്‍​ഫോ​ഴ്‌​സ് പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.വ​ട​ക​ര​യ്ക്ക​ടു​ത്ത ക​ള​രി​യു​ള്ള​തി​ല്‍ ക്ഷേ​ത്ര​ത്തി​ന​ട​ത്തു​ള്ള ദേ​വൂ​ന്‍റെ​വി​ട ചി​ത്ര​ദാ​സ​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്. വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ചി​ത്ര​ദാ​സ​ന്‍. വീ​ടി​ന് സ​മീ​പ​ത്താ​യി നി​ര്‍​മി​ച്ച ചെ​റി​യ മു​റി​യി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത് . താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച മു​റി സ്‌​ഫോ​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ​രി​സ​ര​ത്തെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ള​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. ചി​ത്ര​ദാ​സ​ന്‍റെ ഇ​രു​നി​ല…

Read More

മ​ല​പ്പു​റ​ത്തും കൊ​ല്ല​ത്തും ബ്ലാ​ക്ക് ഫം​ഗ​സ്; രോ​ഗി​യു​ടെ ക​ണ്ണ് നീ​ക്കം ചെ​യ്തു; കൊല്ലം സ്വദേശിനിയുടെ നിലയിൽ പുരോഗതി

തി​രൂ​ർ: ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല​പ്പു​റ​ത്ത് തി​രൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​റി​നാ​ണ് (62) രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ബ്ദു​ൽ ഖാ​ദ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്. ത​ല​ച്ചോ​റി​ലേ​ക്ക് ഫം​ഗ​സ് പ​ട​രാ​തി​രി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ക​ണ്ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഏ​പ്രി​ൽ 22നാ​ണ് അ​ബ്ദു​ൽ ഖാ​ദ​റി​ന് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. കൊ​ല്ല​ത്ത് പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗം ഭേ​ദ​മാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ സ​മ്പ​ന്ന​ര്‍;  താ​മ​സം മ​റ​ച്ചു​കെ​ട്ടി​യ ടാ​ർ പാ​യ ഷീ​റ്റി​ന് താ​ഴെ !

മു​ക്കം : സ​ര്‍​ക്കാ​ര്‍ ക​ണ​ക്കി​ല്‍ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലു​ള്ള കു​ടും​ബം ദു​രി​ത​ത്തി​ല്‍.തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​റി​മ​റ്റം ഇ​രു​മ്പ​ൻ​ചീ​ടാം കു​ന്ന​ത്ത് ആ​ന​ന്ദ​ന്‍റെ കു​ടും​ബ​മാ​ണ് പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും ഫ്‌​ല​ക്‌​സ് ഷീ​റ്റു​ക​ളും വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡി​ല്‍ ജീ​വി​ക്കു​ന്ന​ത്. ആ​ന​ന്ദ​ന് വ​യ​സ് 65ആ​യി. ഭാ​ര്യ ല​ക്ഷ്മി​ക്ക് 64 ഉം. ​പോ​രാ​ത്ത​തി​ന് നി​ത്യ​രോ​ഗി​ക​ളും… ആ​ന​ന്ദി​ന്‍റെ ഇ​ട​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. വ​ല​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച​യും മ​ങ്ങി വ​രു​ന്നു. ല​ക്ഷ്മി​യാ​ണ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ചെ​യ്തു വ​രി​ക​യും ചെ​യ്യു​ന്നു. ആ​കെ​യു​ള്ള പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മ​ക​നാ​വ​ട്ടെ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് പ​റ്റി​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി വി​ശ്ര​മ​ത്തി​ലും … ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പാ​ഴൂ​രി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ന്നി​രു​ന്ന ഈ ​കു​ടും​ബം സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്താ​ൽ ല​ഭി​ച്ച അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്താ​ണി​പ്പോ​ൾ താ​മ​സം. വീ​ട് നി​ർ​മ്മാ​ണ​ത്തി​നാ​യും സ​ഹാ​യം ല​ഭി​ച്ച​ങ്കി​ലും ത​റ നി​ർ​മ്മി​ക്കാ​നും ചു​മ​ർ​നി​ർ​മ്മാ​ണ​ത്തി​നു​മാ​യി ല​ഭി​ച്ച തു​ക ത​റ​യു​ടെ പ്ര​വൃ​ത്തി​ക്ക് പോ​ലും…

Read More

പഴകിയതും മായം കലർന്നതുമായ മത്സ്യ വിൽപന ; ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം രം​ഗ​ത്ത്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ​ഴ​കി​യ​തും മാ​യം ക​ല​ര്‍​ന്ന​തു​മാ​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ല്‍​പ​ന ത​ട​യാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളും അ​ട​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്ത് നി​ന്നും വ​ന്‍​തോ​തി​ല്‍ മ​ത്സ്യം എ​ത്താ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് നാ​ലു സോ​ണു​ക​ളി​ലാ​യി എ​ട്ടം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.താ​മ​ര​ശേ​രി-​കൊ​ടു​വ​ള്ളി , ബാ​ലു​ശേ​രി-​കു​ന്ദ​മം​ഗ​ലം, നാ​ദാ​പു​രം-​വ​ട​ക​ര, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നീ മേ​ഖ​ക​ളാ​ക്കി തി​രി​ച്ചാ​ണ് സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ മാ​യം ക​ല​ര്‍​ന്ന മ​ത്സ്യ​ങ്ങ​ള്‍ ഇ​ത്ത​വ​ണ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ള്‍ പ​ല​യി​ട​ത്തും വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്.ലോ​ക്ഡൗ​ണി​ല്‍ തു​റ​മു​ഖ​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ത്സ്യ മേ​ഖ​ല കൂ​ടു​ത​ല്‍…

Read More

വ​ലി​യ മ​ത്തി കി​ട്ടാ​നില്ല, ​ചെ​റി​യ മ​ത്തിയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും! വ​ലി​യ മ​ത്സ്യ​ങ്ങ​ളെ​ല്ലാം എ​ത്തു​ന്ന​ത് ഗു​ജ​റാ​ത്തി​ല്‍ നിന്ന്; ത​ക​ര്‍​ന്ന​ടി​ഞ്ഞ് മ​ത്സ്യ​മേ​ഖ​ല

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യ്ക്കും ലോ​ക്ഡൗ​ണി​നും​പു​റ​മേ മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന് ഇ​രു​ട്ട​ടി​യാ​യി കാ​ല​വ​ര്‍​ഷ​വും. മ​ത്സ്യ​ക്ഷാ​മ​വും ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ലി​ല്‍​പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും മേ​ഖ​ല​യെ പൂ​ര്‍​ണ​മാ​യും പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്. പ്ര​ധാ​ന മ​ത്സ്യ വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ​യാ​ണ് മ​ത്സ്യ​ക്ഷാ​മ​വും രൂ​ക്ഷ​മാ​യ​ത്. ചെ​റു​വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ല്‍ ഇ​റ​ങ്ങാ​താ​യ​തോ​ടെ മീ​ന്‍ വ​ര​വും നി​ല​ച്ചു. നെ​ത്ത​ല, മാ​ന്ത, മ​ത്തി തു​ട​ങ്ങി​യ മീ​നു​ക​ളൊ​ന്നും കി​ട്ടാ​നി​ല്ല. ക​ട​ല്‍​മ​ത്സ്യം കു​റ​ഞ്ഞ​തും അ​മി​ത ചൂ​ടും കാ​ര​ണം ഒ​ന്നു​ര​ണ്ടു മാ​സ​മാ​യി മ​ത്സ്യ​ബ​ന്ധ​നം കാ​ര്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല. ഇ​പ്പോ​ള്‍ ക​ലി​തു​ള്ളി​യ കാ​ല​വ​ര്‍​ഷ​വും വി​ല​ങ്ങു​ത​ടി​യാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​ള​യ​വും ലോ​ക്ഡൗ​ണും ന​ല്കി​യ ദു​രി​ത​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് വീ​ണ്ടും ലോ​ക്ഡൗ​ണ്‍ എ​ത്തി​യ​ത്. അ​തോ​ടെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പെ​രു​ന്നാ​ള്‍ കാ​ല​ത്തെ ക​ച്ച​വ​ട​വും ഇ​ല്ലാ​താ​യി.​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ര്‍​ഡ​റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ്. എ​ന്നാ​ല്‍ ഹോ​ട്ട​ലു​ക​ള്‍ പാ​ഴ്‌​സ​ല്‍ സം​വി​ധാ​ന​മാ​ക്കി​യ​തോ​ടെ ആ​വ​ശ്യം കു​റ​ഞ്ഞു. സ്‌​പെ​ഷ​ല്‍ മീ​ന്‍ ക​റി​യും പൊ​രി​ച്ച​തു​മെ​ല്ലാം ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ളും പ​റ​യു​ന്ന​ത്. മ​ത്സ്യ​ല​ഭ്യ​ത…

Read More

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച സം​ഭ​വം! ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വിശദീകരണം ഞെട്ടിക്കുന്നത്…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം മാ​റി സം​സ്‌​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി.​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മ​നഃ​പൂ​ര്‍​വ​മാ​യ അ​നാ​സ്ഥ ഉ​ണ്ടാ​യി​ല്ലെ​ന്നും ആം​ബു​ല​ന്‍​സ് മാ​റി​യ​താ​ണ് കാ​ര​ണ​മെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു. കു​ന്ന​മം​ഗ​ലം പാ​ണ​രു​ക​ണ്ടി​യി​ല്‍ സു​ന്ദ​ര​ന്‍റെ (62) മൃ​ത​ദേ​ഹ​ത്തി​നു​പക​ര​മാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ക​ക്കോ​ടി മോ​രി​ക്ക​ര സ്വ​ദേ​ശി കൗ​സ​ല്യ​യു​ടെ(76) മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റ്റു​മ്പോ​ള്‍ ബ​ന്ധു​ക്ക​ള്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​യ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഉ​ച്ച​യ്ക്ക് 12-നും ​ഒ​ന്നി​നും ഇ​ട​യി​ല്‍ വി​ട്ടു​ന​ല്‍​കി​യ​ത്. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​യി​രു​ന്നു ഇ​ത്. ബ​ന്ധു​ക്ക​ളും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് പോ​സീ​റ്റീ​വാ​യി മ​രി​ച്ച ക​ക്കോ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​ത്തി​നാ​യി വെ​സ്റ്റ്ഹി​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ ബ ദ്ധം പറ്റിയ വി​വ​ര​മ​റി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും കൗ​സു​വി​ന്‍റെ മൃ​ത​ദേ​ഹം കു​ന്ന​മം​ഗ​ലം ക​ള​രി​ക്ക​ണ്ടി ശ്മ​ശാ​ന​ത്തി​ല്‍…

Read More

ഫേസ് ഷീ​ല്‍​ഡ് ഇല്ലെങ്കിൽ പോലീസിനും പണികിട്ടും! വാഹന പരിശോധനയ്ക്ക്  ഗ്ലൗ​സും മാ​സ്‌​കും ധ​രി​ച്ചാൽ പോരെന്ന് കമ്മീഷണർ

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ഭീ​തി വി​ട്ടൊ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍ ഫേസ് ഷീ​ല്‍​ഡ് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജാ​ണ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ലാ​യി ഫേസ് ഷീ​ല്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍ മാ​സ്‌​ക് ധ​രി​ച്ച​തു​കൊ​ണ്ടു​മാ​ത്രം കോ​വി​ഡി​നെ മു​ഴു​വാ​നാ​യും പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ലെ​ന്നും അ​തി​നാ​ല്‍ ഗ്ലൗ​സ്, ഫേസ് ഷീ​ല്‍​ഡ്, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി. സ്‌​റ്റേ​ഷ​നി​ലു​ള്ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​ത്ത​രം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം. രേ​ഖ​ക​ള്‍ വാ​ങ്ങി പ​രി​ശോ​ധി​ക്കു​ക വ​ഴി​ രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത് ത​ട​യാ​ന്‍ ഗ്ലൗ​സു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും ഇ​ട​ക്കി​ടെ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​രും സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രും അ​ത​ത് പ​രി​ധി​യി​ലെ സ്‌​റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍ ഇ​ക്കാ​ര്യം ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും…

Read More

കടലാക്രമണ ഭീതിയില്‍ കോഴിക്കോട് തീരം; ത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കെതിരേ നടപടി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് അ​തി​തീ​വ്ര​വ്യാ​പ​ന​ത്തി​നൊ​പ്പം ദു​രി​തം വി​ത​ച്ച് ജി​ല്ല​യി​ല്‍ മ​ഴ ക​ന​ത്തു. ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി​മു​ത​ല്‍ ആ​രം​ഭി​ച്ച മ​ഴ പ​ല​യി​ട​ത്തും രാ​വി​ലേ​യും തു​ട​ര്‍​ന്നു. തീ​ര​ദേ​ശം ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. വ​ട​ക​ര അ​ഴി​യൂ​ര്‍ മു​ത​ല്‍ ക​ട​ലു​ണ്ടി, ചാ​ലി​യം ക​ട​പ്പു​റം വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലെ​ല്ലാം ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. ഇ​ന്ന് ക​ന​ത്ത മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. വ​ട​ക​ര വി​ല്ലേ​ജി​ല്‍ 100 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് 310 പേ​രെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര പ​രി​ധി​യി​ലെ ക​സ​ബ വി​ല്ലേ​ജി​ലെ തോ​പ്പ​യി​ല്‍ ഏ​ഴ് പേ​രെ ഇ​ന്ന് പു​ല​ര്‍​ച്ചെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ക​ട​ലു​ണ്ടി വി​ല്ലേ​ജി​ല്‍ ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ക​പ്പ​ല​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്നും 17 കു​ടും​ബ​ങ്ങ​ളേ​യും വാ​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ളേ​യും മാ​റ്റി താ​മ​സി​പ്പി​ച്ചു. ക​ട​ലു​ണ്ടി ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും ആ​റ് കു​ടും​ബ​ങ്ങ​ളേ​യും ബ​ന്ധു​വീ​ട്ടി​ലേ​ക്ക്…

Read More