കോഴിക്കോട്: കോവിഡ് മഹാമാരി ഭീതി പരത്തുന്നതിനിടെ ജില്ലയില്‍ ഡങ്കിപ്പനിയും പടരുന്നു. ഈ മാസം ജില്ലയില്‍ ഡെങ്കിയെന്നു സംശയിക്കുന്ന 37 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 13 എണ്ണം മണിയൂര്‍ മേഖലയിലാണ്. രണ്ട് പേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. ഷിഗല്ല സംശയിക്കുന്ന രണ്ട് കേസുകളുണ്ട്. ഒരാള്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയില്‍ ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചിരുന്നു. കോര്‍പ്പറേഷനില്‍ ഫെബ്രുവരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് ഹെപ്പറ്റൈറ്റിസ് ബി മരണവും ജനുവരിയില്‍ കൊടുവള്ളിയില്‍ ഒരു മരണവും ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ കുരുവട്ടൂരിലും കീഴരിയൂറും ഓരോ എലിപ്പനി മരണവും സ്ഥിരീകരിച്ചു. മാര്‍ച്ച് മാസത്തില്‍ മേലടിയില്‍ ഒരു ഷിഗല്ല മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
Read MoreCategory: Kozhikode
ജോലിഭാരത്തിന് ഒരു കുറവുമില്ല; ലോക്ഡൗണിനു പുറമേ റെഡ് അലർട്ട്; സജ്ജരായി ഫയർ – പോലീസ് വകുപ്പുകൾ
കോഴിക്കോട്: കോവിഡ് വ്യാപനംമൂലം ഫെസിലിറ്റേറ്റർ കേന്ദ്രം, രോഗ നിർണയ ക്യാന്പ്, വാക്സിനേഷൻ ക്യാന്പ് തുടങ്ങി നിരവധി സംവിധാനങ്ങളൊരുക്കുന്ന തിരക്കിനിടയിൽ റെഡ് അലർട്ടുകൂടി പ്രഖ്യാപിച്ചതോടെ ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജോലിഭാരം ഇരട്ടിച്ചു. കണ്ടെയിൻമെന്റ് സോൺ, ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോൺ തുടങ്ങിയവ പരിപാലിക്കേണ്ടത് തദ്ദേശ ഭരണസ്ഥാപനങ്ങൾകൂടി ചേർന്നാണ്. പോലീസിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. കൂടാതെ സംസ്ഥാന പാതയിലെ അനാവശ്യ ഗതാഗതം നിയന്ത്രിക്കേണ്ടതും അവശ്യ സർവീസ് ഗണത്തിൽപ്പെട്ട കടകളിലെ തിരക്ക് നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളും നിർവഹിച്ച് വരുന്നത് പോലീസാണ്. കോവിഡ് രോഗികളെ ആശുപത്രികളിലും എഫ്എൽടി സെന്ററുകളിൽ എത്തിക്കുകയും ചെയ്യുന്നത് ഫയർഫോഴ്സുകൂടി ചേർന്നാണ്. കൂടാതെ ഫയർഫോഴ്സ് ഓക്സിജൻ സിലിണ്ടറുകളും സൂക്ഷിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്കായി ഉപയോഗിക്കാനാണിത്. തദ്ദേശസ്ഥാപനങ്ങളിലും പോലീസ്, ഫയർ സേനകളിലും അവശ്യത്തിനു ജീവനക്കാരില്ലാത്ത അനസ്ഥയും നിലവിലുണ്ട്. പലരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അതിനിടെയാണ് ന്യൂനമർദ്ദത്തെതുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതോടെ…
Read Moreകരിപ്പൂർ വിമാനാപകടം; ഒൻപതുമാസം പിന്നിട്ടെന്ന് ഓർമിപ്പിച്ച്, നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിനിരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അപകടത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ ഉള്‍പ്പെട്ട എട്ടുപേര്‍ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരുടെ പരാതികള്‍ പരിഗണിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഹര്‍ജികള്‍ അപക്വമാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വാദിച്ചു. നഷ്ടപരിഹാരം നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം വേണമെന്ന ഹര്‍ജി അപക്വമാണെന്ന വാദം അംഗീകരിച്ചെങ്കിലും 2020 ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തത്തുടര്ന്ന് ഒമ്പതു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Read Moreകോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് അറ്റൻഡർ അറസ്റ്റിൽ; സംഭവം മലപ്പുറത്ത്
മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുലാമന്തോൾ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. ആംബുലൻസ് അറ്റൻഡറാണ് ഇയാൾ. വണ്ടൂർ സ്വദേശിനിയാണ് പീഡനശ്രമത്തിന് ഇരയായത്. ഏപ്രിൽ 27 ന് പുലർച്ചെ സ്കാനിംഗിന് കൊണ്ടുപോകുന്പോഴായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്. അവശനിയിലായിരിക്കുന്പോഴാണ് ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പറയുന്നു. ഇവർ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read Moreകോവിഡ് വ്യാപനം അയവില്ലാതെ; പ്രതിരോധ കവചമൊരുക്കുന്നതിൽ ഓടിത്തളർന്ന് പ്രാദേശിക ഭരണകൂടങ്ങൾ
മുക്കം: കോവിഡ് വ്യാപനം അയവില്ലാതെ തുടരുന്നതിനിടയിൽ രോഗ പ്രതിരോധ കവചമൊരുക്കുന്ന ഭാരിച്ച ചുമതല നിർവഹിക്കാൻ പാടുപെടുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. രോഗബാധിതരെ പാർപ്പിക്കാനുള്ള ഡൊമിസിലറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്മറ്റ് സെന്റർ സജ്ജമാക്കേണ്ടതും അതിനകത്ത് കട്ടിലും കിടക്കയും അടക്കം ആവശ്യമായ ഉപകരണങ്ങളെത്തിക്കേണ്ടതും രോഗികളെ എത്തിക്കാനുള്ള വാഹനം കണ്ടെത്തേണ്ടതു മെല്ലാം പ്രാദേശിക ഭരണകൂടങ്ങൾ തന്നെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരമേറ്റ ഉടൻ തന്നെയാണ് ഈ ഭരിച്ച ചുമതലകൾ പ്രാദേശിക ഭരണകൂടങ്ങുടെ ചുമതലയിൽ വന്നുപെട്ടത്. അനുദിനം ഉയർന്നു കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് അവരെ ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ആംബുലൻസുകൾ, ഓക്സിജൻ മുതൽ പൾസ് ഓക്സി മീറ്റർ വരെയുള്ള ഉപകരങ്ങൾ എന്നിവയെല്ലാം ശേഖരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ വല്ലാതെ പാടുപെടുന്നത്. പിപിഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ മുക്കം നഗരസഭ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്ന് സഹായം തേടിയിട്ടുണ്ട്. നഗരസഭയുടെ…
Read Moreപാസ് ലഭിക്കാതെ കൂലിപ്പണിക്കാര്‍ ആശങ്കയില്‍; പോലീസ് പാസിനായി ഉത്തരമേഖലയിലെ മൂന്ന് ജില്ലകളില്‍ നിന്ന് അപേക്ഷകര്‍ 57,463 പേർ
സ്വന്തം ലേഖകന്‍ കോഴിക്കോട് : ലോക്ക്ഡൗണിലെ യാത്രയ്ക്കുള്ള പാസിന്റെ ദുരുപയോഗത്തിനെതിരേ കര്‍ശന നടപടിയുമായി പോലീസ്. യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് പാസ് ലഭിക്കാനുള്ള അവസരം തടസപ്പെടുത്തിയാണ് പലരും അനാവശ്യകാര്യത്തിന് പുറത്തിറങ്ങാൻ പാസിന് അപേക്ഷിക്കുന്നത്. ഇതോടെ പോലീസ് കര്‍ശന നിബന്ധനകളും സ്വീകരിച്ചുതുടങ്ങി. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പാസ് സംഘടിപ്പിച്ച് യാത്രചെയ്യുന്നവരുണ്ടോയെന്ന് പിക്കറ്റ് പോസ്റ്റുകളിലെ പോലീസുകാര്‍ നിരീക്ഷിക്കുന്നുണ്ട്. ഉത്തരമേഖലയില്‍ കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ , വയനാട്, മലപ്പുറം ജില്ലകളിലായി 57463 പേരാണ് ഇന്നലെ വൈകിട്ട് അഞ്ചുവരെ പാസിനായി അപേക്ഷിച്ചത്. ഇതില്‍ 6552 പേര്‍ക്ക് യാത്രാനുമതിക്കായി പാസ് നല്കി. 29103 പേരുടെ അപേക്ഷകള്‍ തള്ളി. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്. 25,014 പേരാണ് മലപ്പുറത്ത് നിന്ന് പാസിനായി അപേക്ഷിച്ചത്. ഇവിടെ 3266 പേര്‍ക്ക് മാത്രമാണ് പാസ് അനുവദിച്ചത്. 17611 പേരുടെ അപേക്ഷ പോലീസ് തള്ളി.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ പോലീസിന്റെ പാസിനായിഇന്നലെ…
Read Moreജനതാ പാര്‍ട്ടികളുടെ ലയനത്തില്‍ കല്ലുകടി; ഭൂരിഭാഗം അംഗങ്ങള്‍ക്കും വിയോജിപ്പ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ജനതാപാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് ആശങ്ക. നേരത്തെ ലയനത്തിന് അനുകൂല നിലപാട് സ്വീകരിച്ച ജനതാദള്‍ എസ് (ജെഡിഎസ്) ഇപ്പോള്‍ ലയനം വേണ്ടെന്ന നിലപാടിലാണ്. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ലയനത്തിനെതിരേ ഒരു വിഭാഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. ലോക് താന്ത്രിക് ജനതാദളു (എല്‍ജെഡി) മായി പലതവണ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ജെഡിഎസിനെ പരിഹസിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം. തെരഞ്ഞെടുപ്പിന് മുന്‍പ് ലയിക്കണമെന്ന് സിപിഎം നിര്‍ദേശം പോലും അവഗണിച്ചാണ് എല്‍ജെഡി മത്സരരംഗത്തിറങ്ങിയത്. ജെഡിഎസിന് മുന്‍ഗണന നിലവില്‍ മുന്നണിയുടെ ഭാഗമായ എല്ജെഡിയേക്കാള് സീറ്റുകള്‍ ജെഡിഎസിനാനുള്ളത്. എല്‍ജെഡിക്ക് ഒരു എംഎല്‍എ മാത്രമാണുള്ളത്. അതിനാല്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ ജെഡിഎസിന് മുന്‍ഗണന ലഭിക്കും. രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്ന് ഒരു മന്ത്രിസ്ഥാനമെന്നത് ഉറപ്പാണ്. ഇരുപാര്‍ട്ടികളും ലയിച്ചാലും ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കുകയുള്ളൂ.…
Read Moreകാർഗിലിൽ മഞ്ഞുമല അപകടത്തിൽ മരിച്ച സൈനികനു നാടിന്റെ യാത്രാമൊഴി; കാഷ്മീരിൽ എത്തിയത് സ്ഥാനക്കയറ്റത്തെത്തുടര്‍ന്ന്…
കൽപ്പറ്റ: ജമ്മു-കാഷ്മീരിലെ കാർഗിലിൽ മഞ്ഞിടിച്ചിലിൽ മരിച്ച വയനാട് പൊഴുതന സ്വദേശി നായിക് സുബൈദർ സി.പി. ഷിജിക്കു(45) നാടിന്റെ യാത്രാമൊഴി. കാർഗിലിൽനിന്നു വ്യാഴാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ ഇന്നലെ രാവിലെ പത്തിനു കറുവന്തോട് പണിക്കശേരി തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊഴുതന രാഷ ഓഡിറ്റോറിയത്തിൽ രാവിലെ ആറു മുതൽ ഒന്‍പതു വരെ പൊതുദർശനത്തിനു വച്ചശേഷമാണ് മൃതദേഹം സംസ്കാരത്തിനു എടുത്തത്. അര മണിക്കൂർ നീണ്ട സൈനിക ചടങ്ങുകൾക്കൊടുവിലാണ് സമുദായ ആചാരപ്രകാരം മൃതദേഹം ദഹിപ്പിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജില്ലാ ഭരണകൂടത്തെ പ്രതിനിധാനം ചെയ്തു വൈത്തിരി തഹസിൽദാർ എം.ഇ.എൻ. നീലകണ്ഠന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങി സ്വദേശത്തേക്കു കൊണ്ടുവന്നത്. നിയുക്ത കൽപ്പറ്റ എംഎൽ എ ടി. സിദ്ദിഖ് മൃതദേഹത്തെ അനുഗമിച്ചു. പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല റീത്ത് സമർപ്പിച്ചു. സൈനികന്റെ വീട്ടിലെത്തിയ…
Read Moreആകെയുള്ളത് 120 ഡോസ് വാക്സിന്, എത്തിയത് ആയിരത്തോളം പേർ! ജനങ്ങൾ കൂട്ടത്തോടെ ഒഴുകി എത്താൻ കാരണം…
കാളികാവ്: കണ്ടെയ്ന്മെന്റ് സോണായ കാളികാവിൽ വാക്സിനെടുക്കാൻ ഇടിച്ചുകയറി ജനങ്ങൾ. ആകെയുള്ള 120 ഡോസ് വാക്സിൻ എടുക്കാനെത്തിയത് ആയിരത്തോളം പേർ. കോവിഡ് വാക്സിനേഷൻ ക്യാന്പുകളിൽ അധികൃതർ അങ്കലാപ്പിൽ. പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നീ സ്ഥാപനങ്ങൾ കൃത്യമായ ഏകീകരണവും ക്രമീകരണവും നടത്താത്തതാണ് വാക്സിനെടുക്കാൻ ജനങ്ങൾ കൂട്ടത്തോടെ ഒഴുകി എത്താൻ കാരണം. കണ്ടെയ്ന്മെന്റ് സോണായ കാളികാവിൽ വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതൽ കാളികാവ് ആശുപത്രിയിൽ സെക്കന്റ്് ഡോസ് വാക്സിനേഷനു വേണ്ടി എത്തിയത് നൂറുകണക്കിനാളുകളാണ്. എന്നാൽ സിഎച്ച്സിയിൽ ആകെ 120 ഡോസുകളാണ് എത്തിയത്. അറുപത് കഴിഞ്ഞവരാണ് ഇതിൽ അധികവും. സിഎച്ച്സിയിൽ വാക്സിൻ എത്തിയിട്ടുണ്ട് എന്ന് അതത് വാർഡിലെ ആശാവർക്കർമാർ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെത്തിയത്. ആരോഗ്യവകുപ്പും പഞ്ചായത്തും പരസ്പരം ഏകീകരണമില്ലാത്തതാണ് 120 ഡോസിനു വേണ്ടി ആയിരത്തോളം ആളുകൾ എത്തേണ്ടി വന്നത്. ഇതിനിടെ ബഹളം വെച്ച ജനങ്ങളെ നിയന്ത്രിക്കുന്നതിന് പോലീസ് ഇടപെടേണ്ടതായും വന്നു. തുടർന്നു…
Read Moreസന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കുന്നു; ജയിൽ പുള്ളികളെ കാണണമെങ്കിൽ ഇ- മുലാകാത്ത് ഉപയോഗിക്കണം
കോഴിക്കോട്: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്തു ഇനി ജയിൽപുള്ളികളെ കാണണമെങ്കിൽ ഇ-മുലാകാത്ത് ഉപയോ ഗിക്കണം. ജയിലുകളിൽ സന്ദര്‍ശകര്‍ക്ക് പൂര്‍ണവിലക്കേർപ്പെടുത്തി. സെന്‍ട്രല്‍, ഓപ്പണ്‍, ജില്ലാ ജയിലുകളിലും സബ് ജയിലുകളിലുമെല്ലാം സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇ-മുലാകാത്ത് സംവിധാനം ഉപയോഗപ്പെടുത്തി തടവുകരുമായി ബന്ധുക്കള്‍ക്ക് ഓൺലൈൻ കൂടിക്കാഴ്ചക്കുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ച നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) വികസിപ്പിച്ചെടുത്ത ഇ-പ്രിസണ്‍ സോഫ്റ്റ്വേറിലാണ് തടവുകാരുടെ കൂടിക്കാഴ്ച ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജയിലില്‍നിന്നു അനുവദിക്കുന്ന ലിങ്ക് വഴി മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്ടോപ്, കംപ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിച്ചു കൂടിക്കാഴ്ച നടത്താം. വാട്സ് ആപ്പ് മുഖേനയും വീഡിയോ കോള്‍ വഴിയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നുണ്ട്.
Read More