കോഴിക്കോട് : സംസ്ഥാനത്ത് രോഗവ്യാപനം അതിതീവ്രമായി വർധിച്ചു വരുന്ന കോഴിക്കോട് ജില്ലയിൽ ‘ലോക്ക് ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നും നാളെയും യാതൊരു ഇളവും അനുവദിക്കാതെയുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ഇന്ന് രാവിലെ എട്ടു മുതൽ പോലീസ് പട്രോളിംഗ് ആരംഭിച്ചു. ജില്ലയിൽ രണ്ട് പോലീസ് ജില്ലകളിലായി 140 ഓളം പോലീസ് വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്. കോഴിക്കോട് സിറ്റിയിൽ മൂന്നു സബ് ഡിവിഷനുകളിലായി 21 പോലീസ് സ്റ്റേഷനുകളിലുള്ള വാഹനങ്ങൾ പട്രോളിംഗ് നടത്തുന്നുണ്ട്. കൺട്രോൾ റൂമിൽ നിന്നുള്ള 20 വാഹനങ്ങളും ട്രാഫിക് പോലീസും പരിശോധന തുടരുകയാണ്. പിക്കപ്പ് പോസ്റ്റുകൾ റൂറൽ പരിധിയിൽ വടകര, നാദാപുരം, താമരശ്ശേരി തുടങ്ങി മൂന്നു സബ് ഡിവിഷനുകളിലായി 90 ഓളം വാഹനങ്ങളാണ് പരിശോധനക്കും നിരീക്ഷണത്തിനുമായി നിറത്തിലുള്ളത്. 22 സ്റ്റേഷനുകളിലുള്ള നുറിലേറെ പോലീസുകാരും പരിശോധനക്കായുണ്ട്. ഓരോ സ്റ്റേഷൻ പരിധിയിലും പിക്കപ്പ്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഡ്രോൺ ഉപയോഗിച്ചും…
Read MoreCategory: Kozhikode
മേയ് മുതൽ സ്വകാര്യ ബസുകൾസര്‍വീസ് നിർത്തും; സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതില്‍ നിന്ന് ഉടമകളെ വിലക്കില്ലെന്ന് അസോസിയേഷൻ
സ്വന്തം ലേഖകന്‍കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകൾ കടുത്ത പ്രതിസന്ധിയിൽ. ഇന്ധന ചെലവും തൊഴിലാളികളുടെ കൂലിയും കൈയിൽ നിന്നു ചെലവഴിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഈ സ്ഥിതി തുടരനാവില്ലന്നാണ് ബസ് ഉടമകൾ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതില്‍ നിന്ന് ഉടമകളെ വിലക്കില്ലെന്ന് ബസ് ഉടമകളുടെ അസോസിയേഷന് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം തത്കാലം ഉന്നയിക്കുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. പക്ഷേ സര്‍വീസ് നടത്താനാകില്ല. ഇക്കാര്യത്തില്‍ അതാത് ബസ് ഉടമകള്‍ക്ക് തീരുമാനിക്കാം. സീറ്റില്‍ മാത്രം യാത്രക്കാരെന്ന നിയന്ത്രണം മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കിയതോടെ ഫോറം ജി സമര്‍പ്പിച്ച് നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. ഫോറം ജി നിബന്ധനയില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന ബസുകള്‍ക്ക് നികുതി, ഇൻഷ്വറന്‍സ് തുടങ്ങിയവ അടയ്ക്കേണ്ടതില്ലെന്ന സൗകര്യമാണ് ഉടമകള്‍ ഇത്തരം നിലപാടിലെത്താന്‍ കാരണം. 27,28,29 ദിവസങ്ങളിൽ കൂടുതൽ…
Read Moreഎടിഎം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ കാലി! രോഗവ്യാപനത്തിന് സാധ്യതയേറെ; പരിശോധിക്കാന്‍ അധികൃതരും തയാറാവുന്നില്ല
കോഴിക്കോട്: പ്രതിദിന രോഗബാധിതരുടെ എണ്ണം 3000 കടന്നിട്ടും രോഗപ്രതിരോധ പ്രവര്‍ത്തനം ജില്ലയില്‍ താളംതെറ്റുന്നു. ബ്രേക്ക് ദി ചെയിന്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് രോഗപ്രതിരോധവും പാളുന്നത്. ദിവസേന നൂറുകണക്കിനാളുകള്‍ പണിമടപാടിനായി ആശ്രയിക്കുന്ന എടിഎം കൗണ്ടറുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലെന്നത് ഏറെ ആശങ്കാജനകമാണ്. പല പ്രമുഖ ബാങ്കുകളുടേയും എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പിമാത്രമാണുള്ളത്. നഗരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘകരെ പിടികൂടാന്‍ അതിശക്തമായി രംഗത്തുള്ള സിറ്റി പോലീസിന്റെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള പോലീസ് ക്ലബിലെ രണ്ട് എടിഎം കൗണ്ടറുകളിലും സാനിറ്റൈസര്‍ പോലുമില്ല. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എടിഎം കൗണ്ടറുകളാണിവിടെയുള്ളത്. എസ്ബിഐയുടെ കൗണ്ടറില്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡും കാലിക്കുപ്പിയുമാണുള്ളത്. മാത്രമല്ല പോലീസ് മേധാവി ഓഫിസിനോട് ചേര്‍ന്നുള്ള മാനാഞ്ചിറ ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിലെ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലും സാനിറ്റൈസറില്ല. മുഴുവന്‍ സമയവും…
Read Moreവസ്ത്ര വ്യാപാര സ്ഥാപനം കത്തിച്ച സംഭവം; പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്തി; മുഖ്യ പ്രതി വിദേശത്തേക്ക് കടന്നത് പോലീസ് വീഴ്ചയെന്ന് ആക്ഷേപം; കത്തിയമർന്നത് കോടികളുടെ വസ്ത്രശേഖരം
കോഴിക്കോട്: പറമ്പില്‍ ബസാറിലെ മമ്മാസ് ആന്‍ഡ് പപ്പാസ് വസ്ത്ര വ്യാപാര കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി ഉപയോഗിച്ച പിക്കപ്പ് വാനിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.കൃത്യം നിര്‍ഹിച്ച ശേഷം പ്രതികള്‍ വാഹനം സുരക്ഷിതമായി ഒളിപ്പിക്കുകയായിരുന്നു. ഇന്ന് വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് ക്രൈംസ്ക്വാഡ് അറിയിച്ചു. അതേസമയം മുഖ്യപ്രതിയായ താമരശേരി മഞ്ചു ചിക്കന്‍ സ്റ്റാള്‍ ഉടമ റഫീക്ക് വിദേശത്തേക്ക് കടന്നു. കൃത്യം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനാവാത്തത് പോലീസിന്റെ വീഴ്ചയായാണ് കാണുന്നത്. സംഭവം നടന്നതിന് പിന്നാലെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം പരാതിക്കാരന് പോലീസില്‍ അറിയിച്ചിരുന്നു. മുഖ്യപ്രതിയുടെ വീടും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസിന് നേരിട്ട് കാണിച്ചുകൊടുത്തിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇടപെട്ടാണ് ക്രൈംസ്ക്വാഡിനെ ചുമതലപ്പെടുത്തിയത്. ക്രൈംസ്ക്വാഡ് അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം പ്രതിയെ പിടികൂടുകയും ചെയ്തു.…
Read Moreനൂറുപേരുടെ സ്ഥാനത്ത് 160 പേര്! വാക്സിനേഷനെത്തിയ സ്ത്രീ ടോക്കണെടുക്കാനുള്ള ലിസ്റ്റ് തയാറാക്കി; ആശുപത്രി പരിസരം ബഹളമയമായി; ഒടുവില്‍…
എടക്കര: കോവിഡ് വാക്സിനേഷനെത്തിയ സ്ത്രീ ടോക്കണെടുക്കാനെത്തിയ ആളുകളുടെ പേരെഴുതി ലിസ്റ്റ് തയാറാക്കിയത് പോത്തുകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബഹളത്തിനിടയാക്കി. ഇന്നലെ രാവിലെ ആറരയോടെ ആശുപത്രിയിലെത്തിയ ഭൂദാനം സ്വദേശിനിയാണ് വാക്സിനേഷൻ ചെയ്യാനെത്തിയവരുടെ പേരുകൾ തയാറാക്കിയത് ബഹളത്തിൽ കലാശിച്ചത്. എട്ടു മണിക്ക് ആശുപത്രിയിലെത്തി ടോക്കണ്‍ നൽകാൻ ആശുപത്രി അധികൃതർ ആശാ വർക്കറെ ചുമതലപ്പെടുത്തിയിരുന്നു. ആശാ വർക്കർ എത്തിയപ്പോഴേക്കും ഇവർ നൂറ്റിയറുപത് ആളുകളുടെ ലിസ്റ്റ് തയാറാക്കി വച്ചിരുന്നു. കൂടുതൽ ആളുകൾ എത്തിയതോടെ ആശുപത്രി പരിസരം ബഹളമയമായി. നൂറു പേർക്കുള്ള വാക്സിൻ മാത്രമാണ് ആശുപത്രിയിൽ ഇന്നലെ ലഭിച്ചിരുന്നത്. ഒടുവിൽ പോത്തുകൽ പോലീസ് സ്ഥലത്തെത്തിയാണ് ആളുകളെ ശാന്തരാക്കിയത്. തുടർന്നു ഇവർ തയാറാക്കിയ ലിസ്റ്റ് പ്രകാരം ആശുപത്രിയിൽ ഉണ്ടായിരുന്നവർക്ക് ടോക്കണ്‍ നൽകുകയും വാക്സിനേഷൻ നടത്തുകയുമായിരുന്നു. കുറുന്പലങ്ങോട്, ചുങ്കത്തറ എന്നിവിടങ്ങളിൽ നിന്നു കൂടുതൽ വാക്സിൻ ശേഖരിച്ച നൂറ്റിയൻപത് പേരെ ഇന്നലെ പോത്തുകല്ലിൽ വാക്സിനേഷനു വിധേയരാക്കി. ആരും അധികാരപ്പെടുത്താതെ സ്ത്രീ…
Read Moreഅധ്യാപക ഒഴിവുകൾ നികത്തിയില്ല; സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
മുക്കം: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിരമിച്ച അധ്യാപകരുടെ ഒഴിവുകൾ നികത്താത്തത് മൂലം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കഴിഞ്ഞ മാർച്ച് 31ന് നിലവിലെ അധ്യയന വർഷത്തെ വിരമിക്കൽ കൂടി കഴിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. 2020ൽ വിരമിച്ച അധ്യാപകരുടെ ഒഴിവുകളും ഇതുവരെ നിർത്തിയിട്ടില്ല. മിക്ക ജില്ലകളിലേയും സർക്കാർ പ്രൈമറി സ്കൂളുകളിലെയും പ്രധാനാധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ബാക്കിയുള്ള കാര്യങ്ങൾ നോക്കേണ്ടത് അധ്യാപകരാണ്. എന്നാൽ സംസ്ഥാനത്തെ പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ലാത്തത് മൂലം തുടർപ്രവർത്തനങ്ങൾ അവതാളത്തിലായ നിലയിലാണ്. ഇതുമൂലം പല അധ്യാപകർക്കും ഇരട്ടിഭാരവും ചുമലിലേറ്റേണ്ട അവസ്ഥയാണ്.കോവിഡ് മൂലം സ്കൂളുകൾ അവധിയാണെങ്കിലും അധ്യാപകർക്ക് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ നോക്കേണ്ട ചുമതലയുണ്ട്. ഇത്തവണത്തെ വെക്കേഷൻ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. നിയമപരമായി ജനുവരി മുതൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് നൽകുന്ന ഓൺലൈൻ ക്ലാസുകളുടെ…
Read Moreമാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 101 പേർ കുടുങ്ങി! മഞ്ചേരി പോലീസ് ഒറ്റദിവസം കൊണ്ട് പിഴയിട്ടത് അരലക്ഷം രൂപ
മഞ്ചേരി: കോവിഡ് 19 മഹാമാരി വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് നിർദേശ പ്രകാരം ഇന്നലെ മഞ്ചേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 101 പേർ കുടുങ്ങി. മാസ്ക് ധരിക്കാത്തതിനു 500 രൂപയാണ് പിഴയീടാക്കുന്നത്. ഇതനുസരിച്ച് ഇന്നലെ മാത്രം പിടികൂടിയ 101 പേരിൽ നിന്നായി 50500 രൂപ മഞ്ചേരി പോലീസ് പിഴയിനത്തിൽ വസൂലാക്കി. കഴിഞ്ഞ ദിവസങ്ങൾ പ്രതിദിനം 50 പേരെ എന്ന കണക്കിൽ രണ്ടു ദിവസങ്ങളിലായി 100 പേരെ പിടികൂടിയിരുന്നു. മാസ്ക് ധരിക്കാതെയും കൂട്ടം കൂടി നിന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെയാണ് പോലീസ് പിടികൂടുന്നത്.നേരത്തെ 200 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. പിന്നീട് അത് 500 രൂപയാക്കി വർധിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ശിക്ഷ കൂടുതൽ കടുപ്പിക്കുമെന്ന് പോലീസ് ഇൻസ്പെക്ടർ കെ.പി.അഭിലാഷ് പറഞ്ഞു.
Read Moreമുക്കത്തുകാർ പറയുന്നു, വേണമെങ്കിൽ പേരക്ക പ്ലാവിലും കായ്ക്കും ! പ്ലാവിൽ പേരക്ക കായ്ച്ച സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
മുക്കം(കോഴിക്കോട്): വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണ് പഴഞ്ചൊല്ല്. എന്നാൽ, പ്ലാവിൽ പേരക്ക കായ്ച്ച അദ്ഭുതമാണ് മുക്കത്ത്.ഒരു മരത്തിൽ തന്നെ വിവിധ തരം പൂവുകളും ഫലങ്ങളും ബഡിംഗിലൂടെ ഉണ്ടാക്കാറുണ്ടങ്കിലും ഇതു പ്രകൃതിയുടെ ഒരു ബഡിംഗാണന്നു മാത്രം. മുക്കത്തിനടുത്ത് കാരശേരി ഗ്രാമപഞ്ചായത്തിലെ പാലിയിൽ കുന്നുമ്മലാണ് ഈ അദ്ഭുത കാഴ്ചയുള്ളത്. പ്ലാവിൽ പേരക്ക കായ്ച്ചിട്ടു ദിവസങ്ങളായങ്കിലും കണ്ടതു ചൊവ്വാഴ്ചയാണെന്ന് മാത്രം. ചെറുപ്ര കുന്നുമ്മൽ സത്യവതിയും മകൾ ഷൈജയും മുക്കത്തുനിന്ന് വീട്ടിലേക്ക് കുറുക്കുവഴിയിലൂടെ നടന്ന് പോവുമ്പോഴാണ് ഇതു കണ്ടത്. ആദ്യമൊന്ന് അമ്പരന്ന ഇവർ ഇത് ആരോ കബളിപ്പിക്കാനായി കൃത്രിമമായി വച്ചതാവുമെന്നാണ് കരുതിയത്. പക്ഷേ, കൂടുതൽ പരിശോധിച്ചപ്പോൾ സംഗതി ഒറിജിലൽ തന്നെയാണെന്നു ബോധ്യപ്പെട്ടത്.സംഭവമറിഞ്ഞതോടെ നിരവധി പേരാണ് ഈ കാഴ്ച കാണാനായി പാലിയിൽ കുന്നുമ്മലിലെത്തുന്നത്. കാണുക മാത്രമല്ല അടുത്തുനിന്നു സെൽഫിയെടുക്കലും ഗ്രൂപ്പ് ഫോട്ടോ എടുക്കലുമെല്ലാം ജോറാണ്. കണ്ടവർ കണ്ടവർ ആശ്ചര്യത്തോടെ പറയുന്നു. വേണമെങ്കിൽ മുക്കത്ത്…
Read Moreകെ.എം.ഷാജിയുടെ സ്വത്ത് സമ്പാദനം ; ഭാര്യയെ ചോദ്യം ചെയ്യാന്‍ സാധ്യത;വീടുകള്‍ അളക്കാനൊരുങ്ങി പിഡബ്ല്യുഡി;റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് വിജിലന്‍സ്
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജി എംഎല്‍എയുടെ ഭാര്യയെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ സാധ്യത. വീടും ഭൂമിയും ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ച അരക്കോടിയോളം രൂപയുടെ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകള്‍ ലഭിച്ച ശേഷം ഭാര്യയെ ചോദ്യം ചെയ്യാനാണ് സാധ്യത. അതേസമയം ഷാജി താമസിക്കുന്ന കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ വിജിലന്‍സ് പൊതുമരാമത്ത് വിഭാഗത്തിനോട് ആവശ്യപ്പെട്ടു. വീടുകളുടെ മൂല്യം കണ്ണക്കാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരാഴ്ചക്കകം കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അലവില്‍ മണലിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്താനാണ് അന്വേഷണസംഘം കത്തുനില്കിയത്. നേരത്തെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ വിവരങ്ങള്‍ കോഴിക്കോട് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു.…
Read Moreറെയില്‍വേ പാളത്തില്‍ വിള്ളല്‍; നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി; വിള്ളലിന്റെ കാരണത്തെക്കുറിച്ച് അധികൃതർ പറഞ്ഞത്ത്
കോഴിക്കോട്: കോഴിക്കോട് -ഷൊര്‍ണൂര്‍ പാതയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ . ഇന്ന് രാവിലെ ഏഴോടെയാണ് നാട്ടുകാര്‍ കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സമയം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശവും നല്കി. താത്കാലികമായ വിള്ളലുണ്ടായ ഭാഗത്തെ പാളം കൂട്ടിയിണക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഈ മേഖലയിലൂടെ ട്രെയിനിന്റെ വേഗത പരമാവധി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ത്തുടര്‍ന്ന് ഇത്തരത്തില്‍ പാളത്തില്‍ വിള്ളല്‍ സംഭവിക്കാറുണ്ട്. വിള്ളല്‍ സംഭവിച്ച പാളം പൂര്‍ണമായും നീക്കി പുതിയത് സ്ഥാപിക്കും. ഇന്ന് വൈകിട്ടോടെ മാത്രമേ ഗതഗതം പൂര്‍ണമായും പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് റെയില്‍വേ വിദഗ്ധര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്…
Read More