കോഴിക്കോട്: ഇടതുകോട്ടയ്ക്കു മങ്ങലേൽക്കാതെ വടക്കൻ കേരളം. കണ്ണൂരിലും മലപ്പുറത്തുമടക്കം ശക്തിയുറപ്പിച്ചാണ് ഇടതുമുന്നണിയുടെ തേരോട്ടം. കാസർഗോഡ്, കണ്ണൂർ, വയനാട് ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 സീറ്റുകളിൽ 2016-ൽ 28 സീറ്റുകളായിരുന്നു ഇടതുമുന്നണി നേടിയിരുന്നെങ്കിൽ കണ്ണൂരിൽ ഒരു സീറ്റ് കൂടുതൽ നേടി ഇക്കുറിയത് 29 ആയി ഉയർന്നു. അഞ്ചു സീറ്റുകളുള്ള കാസർഗോഡ് മുന്ന് സീറ്റുകളാണ് ഇടതുമുന്നണി നേടിയത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവയാണ് ഇടതുമുന്നണി നിലനിർത്തിയത്. കാസർഗോഡ്, കാഞ്ഞങ്ങാട് സീറ്റുകൾ യുഡിഎഫ് നേടി. 2016ലും കാസർഗോഡിന്റെ രാഷ്ട്രീയ ചിത്രം ഇങ്ങനെയായിരുന്നു. മിന്നും പ്രകടനംപതിനൊന്ന് സീറ്റുകളുള്ള കണ്ണൂരിൽ 2016ൽ മൂന്ന് സീറ്റുകളായിരുന്നു യുഡിഎഫ് നേടിയിരുന്നത്. ഇരിക്കൂർ, അഴീക്കോട്,പേരാവൂർ എന്നീ സീറ്റുകളായിരുന്നു യുഡിഎഫ് നേടിയത്. ഇക്കുറി അഴീക്കോട് ഇടതുമുന്നണി പിടിച്ചെടുത്തു. ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. സംസ്ഥാനത്തെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനു ഇടതുമുന്നണി വിജയിച്ച ധർമടം, മട്ടന്നൂർ…
Read MoreCategory: Kozhikode
കണക്കുകൂട്ടലുകൾ തെറ്റി, ലീഗ് കോട്ടയ്ക്ക് ഇളക്കം; നാല് സിറ്റിംഗ് സീറ്റുകൾ പോയി; ആശ്വാസമായി ഒരെണ്ണം പിടിച്ചെടുത്തത്
മലപ്പുറം: തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഇടതുതരംഗത്തിൽ മുസ്്ലീം ലീഗിന് നഷ്ടമായതു നാലു സിറ്റിംഗ് സീറ്റുകൾ. ഒരെണ്ണം പിടിച്ചെടുത്തതു മാത്രമാണ് ആശ്വാസം.നേരത്തെയുണ്ടായിരുന്ന 18 സീറ്റുകളിൽനിന്ന് ഇത്തവണ മുസ്്ലിം ലീഗ് 15 എണ്ണത്തിലേക്കു ചുരുങ്ങി. മലബാർ ജില്ലകൾക്കു പുറത്തു പാർട്ടിക്കു പ്രാതിനിധ്യം നഷ്ടമാകുകയും ചെയ്തു. 11 സീറ്റും മലപ്പുറത്ത്മലപ്പുറം ജില്ലയിലെ ആധിപത്യമാണ് ഇടതിന്റെ കനത്ത ആഘാതത്തിൽനിന്നു പാർട്ടിയെ രക്ഷിച്ചത്. ഇത്തവണ 27 സീറ്റുകളിൽ മൽസരിച്ച മുസ്്ലിം ലീഗിന് 15 എണ്ണത്തിലാണ് വിജയിക്കാനായത്. ഇതിൽ 11 എണ്ണം മലപ്പുറം ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ ഇത്തവണ ജയിക്കാനായില്ല. കാസറഗോഡ് രണ്ട് സീറ്റും പാലക്കാട് ജില്ലയിൽ ഒരു സീറ്റുമാണ് ഇത്തവണ ലഭിച്ചത്. സിറ്റിംഗ് സീറ്റുകളായിരുന്ന കളമശേരി, അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത് എന്നിവ ഇത്തവണ നഷ്ടമായി. അതേസമയം, കൊടുവള്ളി സീറ്റ് ഇടതു മുന്നണിയിൽനിന്നു പിടിച്ചെടുക്കാനായി. മലപ്പുറം ജില്ലയിൽ ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, കോട്ടക്കൽ,…
Read Moreചെങ്കോട്ട പൊളിച്ച് കെ.കെ.രമ; നിയമസഭയുടെ പടവുകള്‍ കയറുന്നത് 51 വെട്ടിന്റെ ഓര്മകളോടെ…
കോഴിക്കോട്: രക്തസാക്ഷികളുടെ മണ്ണില്‍നിന്നു പുതുചരിത്രം രചിച്ച് 51 വെട്ടിന്റെ ഓര്മകളോടെ കെ.കെ. രമ നിയമസഭയിലേക്ക്. കൊലയും കണക്കുതീര്‍ക്കലും നടത്തുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയെന്ന ലക്ഷ്യവുമായാണ് അക്രമികളാല്‍ ക്രൂരമായി കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും മുന്‍ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ രമ നിയമസഭയുടെ പടവുകള്‍ കയറുന്നത്. കണ്ണീരണിഞ്ഞ മേയ്മാസത്തില്‍ തന്നെ വിജയകിരീടമണിഞ്ഞ് നിയമസഭയിലേക്കുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ അത് കെ.കെ. രമയുടെ മാത്രമല്ല സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന എല്‍ജെഡി ഇത്തവണ ഒപ്പം നിന്നിട്ടും വിപ്ലവ മണ്ണില്‍ വിജയിക്കാന്‍ എല്‍ഡിഎഫിനായില്ല. ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ വടകരയില്‍ രമ ഇടതുമുന്നണിയെ നേരിട്ടിരുന്നു. എന്നാല്‍ അന്നു പരാജയപ്പെട്ടു. ഇത്തവണ യുഡിഎഫ് പിന്തുണയോടെയായിരുന്നു മത്സരിച്ചത്. ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടതുകോട്ടകള്‍ തകര്‍ന്നു വീണത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍എംപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു.…
Read Moreതിരുവമ്പാടിയിൽ അതിർത്തി പരിശോധന കർശനമാക്കി പോലീസ്; പോലീസിനൊപ്പം ബോധവൽക്കരണവുമായി വ്യാപാരികളും
മുക്കം: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുമ്പോൾ മലയോര മേഖലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു.പോലീസിനൊപ്പം വ്യാപാരികളും കടകളിൽ ബോധവൽക്കരണം നടത്തുന്നുണ്ട്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കടകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വ്യാപാരി സംഘടന നേതാക്കൾ കൂടി ബോധവൽക്കരണത്തിനിറങ്ങിയത്. കടകളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതിനെ കുറിച്ചും മസ്ക് ഉപയോഗത്തെ കുറിച്ചും വ്യാപാരികൾക്ക് ബോധവൽക്കരണം നൽകി. ഒപ്പം സിനിറ്റൈസർ, സോപ്പ് വെള്ളം എന്നിവ ഓരോ കടകളിലും ഉണ്ടാവേണ്ടതിൻ്റെ ആവശ്യകതയും വ്യാപാരികളെ ബോധ്യപ്പെടുത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.സി. നൗഷാദ്, എം.കെ. സിദീഖ്, വ്യാപാരി വ്യവസായി സമിതി നേതാക്കളായ ശശീധരൻ, ടി.എ. അശോക് എന്നിവരാണ് പോലീസിനോടൊപ്പം ചേർന്ന് ഷോപ്പുകളിൽ കയറി ബോധവത്കരണം നടത്തിയത്. അതിനിടെ തിരുവമ്പാടിയിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തികൾ കേന്ദ്രീകരിച്ചാണ് വലിയ തോതിൽ പരിശോധനകൾ നടക്കുന്നത്. അത്യാവശ്യക്കാരെ…
Read Moreകോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തൽ; മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കുന്നു
കോഴിക്കോട്: നഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിൽ പരിശോധന ശക്തമാക്കുന്നു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മിക്കയിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു . ഇതോടെയാണ് വരുംദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ തീരുമാനിച്ചത് .കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സെൻട്രൽ മാർക്കറ്റിലെ വിവിധ യൂണിയൻ പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. തുടർന്ന് നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കും. കോവിഡ് ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത്തവണ രോഗബാധ രൂക്ഷമായിരുന്നെങ്കിലും സുരക്ഷാ നിര്‍ദേശങ്ങള്‍ കാര്യമായി നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ അതിരാവിലെ മുതല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥിതിയാണുണ്ടാകുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലോഡുകളുമായി എത്തുന്ന വാഹനങ്ങളുടേയും മത്സ്യവും മാംസവും വാങ്ങാനെത്തിയവരുടെയും വലിയ തിരക്ക് കഴിഞ്ഞ ദിവസവും അനുഭവപ്പെട്ടു. ഇതൊഴിവാക്കാനുള്ള നടപടി ആരോഗ്യ വിഭാഗം സ്വീകരിക്കും. ബേപ്പൂര്‍, പുതിയാപ്പ, വെള്ളയില്‍ തുടങ്ങിയ…
Read Moreലക്ഷത്തിൽ രണ്ടുപേർക്ക് മാത്രം വരാവുന്ന ജന്മനാ സംഭവിക്കുന്ന ഒരു രോഗാവസ്ഥ! 36 ദിവസം പ്രായമായ കുഞ്ഞിന് എംഇഎസിൽ അത്യപൂർവ ശസ്ത്രക്രിയ
പെരിന്തൽമണ്ണ: 36 ദിവസം പ്രായമായ കുഞ്ഞിന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ അത്യപൂർവ ശസ്ത്രക്രിയ. എറണാകുളം ചെണ്ടമംഗലം സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനാണ് പാരതൈറോയ്ഡിന്റെ അത്യപൂർവ ശസ്ത്രക്രിയ നടത്തിയത്. ലക്ഷത്തിൽ രണ്ടുപേർക്ക് മാത്രം വരാവുന്ന ജന്മനാ സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണിത്. കുഞ്ഞിന് ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന പാരതൈറോയ്ഡ് ഗ്രന്ഥികളെ ബാധിക്കുന്ന നിയോനീറ്റൽ സിവിയർ ഹൈപ്പർ പാരതൈറോയ്ഡിസം എന്ന രോഗവസ്ഥയാണിത്. ഇതിനായി പാരതൈറോയ്ഡ് ഗ്രന്ഥികൾ പൂർണമായും എത്രയും പെട്ടെന്ന് നീക്കം ചെയ്യുക എന്നാണ് ഡോക്ടർ നിർദേശിച്ചത്. എന്റോക്രൈൻ സർജറി വിഭാഗത്തിലെ വിദഗ്ധനും പരിചയസന്പന്നനുമായ ഡോ. രഞ്ജിത്ത് സുകുമാർ വിജയകരമായി തന്നെ നീണ്ട നാലു മണിക്കൂർ ശസ്ത്രക്രിയയിലൂടെ പാരതൈറോയ്ഡ് നീക്കം ചെയ്തു. പരിചയസന്പന്നയായ നവജാത ശിശുരോഗ വിദഗ്ധ ഡോ.ബിന്ദു പൂർണ പിന്തുണ നൽകി. അനസ്തേഷ്യവിഭാഗം മേധാവി ഡോ.മംഗേഷ് ഷിനോയ്, ഡോ.ബ്രിജേഷ്, സ്റ്റാഫ് നഴ്സുമാരായ ബിൻസി, ടിക്സി, അന്പിളി, ഹേമ, ആര്യ, സഫീല,…
Read Moreപതിനാല്, പതിനഞ്ച് വയസു പ്രായമുള്ള പെണ്‍കുട്ടികളെ മുഹമ്മദ് ഇഖ്ബാൽ ദുരുപയോഗം ചെയ്തത് ഹാഷിഷ് നിറച്ച സിഗരറ്റു നല്കി; മഞ്ചേരിയില്‍ നടന്ന സംഭവം ഇങ്ങനെ…
മഞ്ചേരി : പതിനാല്, പതിനഞ്ച് വയസു പ്രായമുള്ള പെണ്‍കുട്ടികളെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച സംഭവത്തിൽ കുട്ടികൾക്കു നൽകിയ സിഗരറ്റിൽ ഹാഷിഷ് എന്ന മാരക മയക്കുമരുന്നെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ പ്രതി കുറ്റിപ്പാല പൂന്തോട്ടപ്പടി ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാൽ (27) ജയിലിൽ റിമാൻഡിൽ തുടരുകയാണ്. ഇയാളുടെ ജാമ്യാപേക്ഷ ഇന്നലെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബാലികയെ പ്രതി 2020 ഏപ്രിൽ മാസത്തിൽ ഒരുദിവസം പുലർച്ചെ ഒന്നരമണിക്കും 2021 ഫെബ്രുവരി ആറിനു കുട്ടിയുടെ വീട്ടിൽവച്ചും മയക്കുമരുന്നു നിറച്ച് സിഗരറ്റ് വലിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഈ കേസിൽ 2021 മാർച്ച് 17ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പ്രതിയെ കൽപ്പകഞ്ചേരി പോലീസ് ഇൻസ്പെക്ടർ എം.ബി റിയാസ്രാജ അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി സമാനമായ രീതിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചതായും കണ്ടെത്തിയത്. ട്യൂഷൻ…
Read Moreസഹോദരനെ നഷ്ടപ്പെട്ട വേദനയെന്ന് ചെന്നിത്തല; പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് പി.വി. അൻവർ
തിരുവനന്തപുരം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിനു വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഃഖകരമാണ്. സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. അവിശ്വസനീയം.. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് പി.വി. അൻവർ നിലമ്പൂർ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശിന് ആദരാഞ്ജലികൾ അർപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. പ്രകാശിന്റെ വിയോഗം അവിശ്വസനീയമെന്ന് പ്രതികരിച്ച അൻവർ, പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് ഫേസ്ബുക്കിൽ കുറിച്ചു.
Read More42 ലക്ഷം രൂപയുടെ സോളാർ തട്ടിപ്പ് കേസ്: രണ്ടാം പ്രതി സരിത കുറ്റക്കാരി; കോടതിയിൽ ഹാജരാകാതെ മുൻ ഭർത്താവ് ബിജുരാധാകൃഷ്ണൻ
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായർ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയും സരിതയുടെ മുൻ ഭർത്താവുമായ ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല. സരിതയ്ക്കുള്ള ശിക്ഷ ഉച്ചകഴിഞ്ഞ് മൂന്നിന് വിധിക്കും. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് സരിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. സോളാർ പാനൽ വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് സരിത കുടുങ്ങിയത്. കേസിൽ കഴിഞ്ഞ മാസം വിധിപറയാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് സരിതയ്ക്ക് വാറണ്ടും അയച്ചു. എന്നാൽ തുടർച്ചയായി സരിത ഹാജരാകാതിരുന്നു. ഇതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കസബ പോലീസ് തിരുവനന്തപുരത്ത് എത്തി സരിതയെ…
Read Moreമിന്നല്‍ ‘പറത്തല്‍’! കോവിഡ് ലംഘനം ‘പറന്നു’ പിടിക്കാന്‍ പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട് : രോഗവ്യാപന തോത് അപകടകരമാം വിധത്തില്‍ വര്‍ധിക്കുന്ന കോഴിക്കോട്ട് ആളുകള്‍ കൂട്ടം കൂടുന്നതുള്പ്പെടെയുള്ളവ കണ്ടെത്താന്‍ ഡ്രോണ്‍( ഹെലിക്യാം) ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. ഇന്നലെ രാവിലെ നല്ലളം, നടക്കാവ് സ്റ്റേഷനുകള്‍ക്ക് കീഴിൽ ഡ്രോണ്‍ പറത്തിയിരുന്നു. വൈകിട്ട് ബീച്ചില്‍ ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്, കണ്ട്രോള് റൂം അസി.കമ്മീഷണര്‍ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലും ഡ്രോണ്‍ പറത്തി നിരീക്ഷിച്ചു. ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസ് തീരുമാനിച്ചത്. കണ്ട്രോള് റൂം അസി.കമ്മീഷണറുടെ നിര്‍ദേശാനുസരണം സ്റ്റേഷന് പരിധികളില്‍ മിന്നല്‍ “പറത്തല്‍’ നടത്തും. രണ്ട് ഡ്രോണ്‍ കാമറകളാണ് കോഴിക്കോട് സിറ്റി പോലീസ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ടു മുതല്‍ മൂന്നു കിലോമീറ്റര്‍ വരെയുള്ള ആകാശക്കാഴ്്ച പകര്‍ത്താം. അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നതു തടയുന്നതിനും ആരോഗ്യ…
Read More