ആ​ന, ക​ടു​വ, പോ​ത്ത്, പ​ന്നി, കു​ര​ങ്ങ് പി​ന്നാ​ലെ ക​ര​ടി​യും;ആ​ശ​ങ്ക​യി​ൽ മ​ല​യോ​രം സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്നു ക​ർ​ഷ​ക​സം​ഘ​ട​ന

പേ​രാ​മ്പ്ര : ആ​ന, ക​ടു​വ, പോ​ത്ത്, പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​ക്കു പി​ന്നാ​ലെ പെ​രു​വ​ണ്ണാ​മൂ​ഴി വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ക​ര​ടി​യു​മെ​ത്തി​യെ​ന്ന പ്ര​ച​ര​ണം വ​ന്ന​തോ​ടെ ആ​ശ​ങ്ക​യൊ​ഴി​യാ​തെ മ​ല​യോ​ര ക​ർ​ഷ​ക​ർ. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി മേ​ഖ​ല​യി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം ക​ര​ടി​യെ​ത്തി​യെ​ന്ന വി​വ​രം പ​ര​ന്ന​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​തി​നെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നു പ​റ​യു​ന്നു. അ​തേ സ​മ​യം മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്നെ പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​മേ​ഖ​ല​യി​ൽ ക​ര​ടി​യെ​ത്തി​യെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന. മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി​യെ​ന്ന​തി​നാ​ൽ ഇ​തി​ൽ അ​തി​ശ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു വ​ന​പാ​ല​ക​ർ. പ​ഴ​യ​തും പു​തി​യ​തു​മാ​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ട്ടി​ലെ​ത്തു​ന്ന​തി​ൽ നാ​ട്ടു​കാ​ർ​ക്ക് എ​തി​ർ​പ്പി​ല്ല. അ​തേ സ​മ​യം ഇ​വ​റ്റ​ക​ൾ നാ​ട്ടി​ലി​റ​ങ്ങി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും ഇ​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി വ​രു​ത്തു​ന്ന​താ​ണു പ്ര​ശ്ന​മാ​കു​ന്ന​ത്.

Read More

​കള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം  ഉ​ട​മ​സ്ഥ​നു ന​ൽ​കി വി​ദ്യാ​ർ​ത്ഥി​നി  മാതൃകയായി

കകൊ​യി​ലാ​ണ്ടി: ക​ള​ഞ്ഞ് കി​ട്ടി​യ ബ്രേ​സ് ലെ​റ്റ് ഉ​ട​മ​സ്ഥ​ന് ന​ല്കി വി​ദ്യാ​ർ​ത്ഥി​നി മാ​തൃ​ക​യാ​യി. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ ചി​ങ്ങ പു​രം – മു​ചു​കു​ന്നു റോ​ഡി​ൽ നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ ഒ​രു പ​വ​ൻ ബ്രേ​സ് ലെ​റ്റ് ഉ​ട​മ​സ്ഥ​ന് ന​ല്കി​യാ​ണ് ചി​ങ്ങ​പു​രം സി​കെ​ജി.​മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ മു​ചു​കു​ന്ന് കേ​ള​പ്പ​ജി ന​ഗ​റി​ലെ പൊ​റ്റ​ക്കാ​ട്ട് സ​ജീ​വ​ൻ -കൃ​പ ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ എ​സ് . ഹ​രി​പ്രി​യ മാ​തൃ​ക​യാ​യ​ത്. ബ്രേ​സ് ലെ​റ്റ് കി​ട്ടി​യ ഉ​ട​നെ മു​ന്നി​ൽ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കു​ട്ടു​കാ​രോ​ടും തൊ​ട്ട​ടു​ത്ത് വീ​ട്ടു​കാ​രോ​ടും ഇ​ത​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ ബ്രേ​സ് ലെ​റ്റി​ന്‍റെ ഉ​ട​മ കെ.​വി.​പ​വി​ത്ര​ൻ വീ​ട്ടി​ലെ​ത്തി സ​ന്തോ​ഷ​പൂ​ർ​വ്വം സ്വീ​ക​രി​ച്ചു.

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി ; ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ പ്ര​തി​ഷേ​ധ ക​വി​ത​യെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ

മു​ക്കം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യേ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യേ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ പ്ര​തി​ഷേ​ധ ക​വി​ത​യെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ. ചേ​ന്ന​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ ഉ​ത്ത​ര​ത്തി​നു പ​ക​രം ക​വി​ത​യെ​ഴു​തി പ്ര​തി​ഷേ​ധി​ച്ച​ത്. രാ​ജ്യ​ത്തെ മ​ത​പ​ര​മാ​യി വി​ഭ​ജി​ച്ച പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പൊ​രു​തു​മെ​ന്നും മ​തി​ലു​ക​ൾ​ക്കും പൗ​ര​ത്വ​ത്തി​നും പ​ക​രം സാ​ഹോ​ദ​ര്യ​മാ​ണ് ത​ങ്ങ​ൾ​ക്ക് വേ​ണ്ട​തെ​ന്നും ഭ​ര​ണ​കൂ​ടം തു​റ​ക്കു​ന്ന ത​ട​വ​റ​ക​ളെ ഭ​യ​മി​ല്ലെ​ന്നും ക​വി​ത​യി​ൽ കു​റി​ക്കു​ന്നു. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ​യ്ക്കെ​തി​രെ സ​മ​രം ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന ക​വി​ത​ക​ളി​ൽ ‘ഇ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​ട​നീ​ളം പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചോ​ദ്യ ന​മ്പ​റി​ട്ട് പ്ര​തി​ഷേ​ധ ക​വി​ത മാ​ത്ര​മാ​ണ് ഉ​ത്ത​ര ക​ട​ലാ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ​ത്.

Read More

ചില സി​നി​മകളെ തെരഞ്ഞുപിടിച്ച് തകർക്കാൻ നീക്കം; ഫാ​​​ന്‍​സു​​​കാ​​​രു​​​ടെ​​​പേ​​​രി​​​ല്‍ സി​​​നി​​​മ​​​ക്കാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ത​​​ന്നെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ നടക്കുന്നതായി നിർമാതാക്കൾ

കോ​​​ഴി​​​ക്കോ​​​ട്:​ മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ല്‍ ബി​​​ഗ് ബ​​​ജ​​​റ്റ്‌ സി​​​നി​​​മ​​​ക​​​ളെ ത​​​ക​​​ര്‍​ക്കാ​​​ന്‍ ആ​​​സൂ​​​ത്രി​​​ത ​​​ശ്ര​​​മം​​​ന​​​ട​​​ക്കു​​​ന്ന​​​താ​​​യി നി​​​ര്‍​മാ​​​താ​​​ക്ക​​​ളു‌ ടെ ആ​​​ക്ഷേ​​​പം. സൂ​​​പ്പ​​​ര്‍​താ​​​ര ഫാ​​​ന്‍​സു​​​കാ​​​രാ​​​ണ് ഇ​​​തി​​​നു​​​ പി​​​ന്നി​​​ലെ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ്ര​​​ചാ​​​ര​​​ണം​​​ന​​​ട​​​ക്കു​​​ന്ന​​​ത്. മാ​​​മാ​​​ങ്കം സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര്‍​മാ​​​താ​​​വ്‌ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ‌ ഉ​​​ട​​​ൻ റി​​​ലീ​​​സാ​​​കു​​​ന്ന ബി​​​ഗ്ബ​​​ജ​​​റ്റ്ചി​​​ത്ര​​​ത്തി​​​നെ​​തി​​രേ​​യു​​​ള്‍​പ്പെ​​​ടെ​ മോ​​ശം പ്ര​​ചാ​​ര​​ണം ന​​​ട​​​ക്കാ​​​നു​​​ള്ള ​സാ​​​ധ്യ​​​ത പോ​​​ലീ​​​സി​​​ന് മ​​​ന​​​സി​​​ലാ​​​യ​​​ത്. പ്ര​​​ത്യേ​​​ക സി​​​നി​​​മ​​​ക​​​ളെ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ത​​​ക​​​ര്‍​ക്കു​​​ന്ന ശ്ര​​​മം എ​​​തു​​​വി​​​ധേ​​​ന​​​യും​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണ് സി​​​നി​​​മാ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​ത്. മാ​​​മാ​​​ങ്ക​​​ത്തെ ത​​ക​​ർ​​ക്ക​​​ണ​​​മെ​​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് വാ​​​ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പി​​​ലൂ​​​ടെ പ്ര​​ചാ​​ര​​ണം​​ന​​ട​​ത്തി​​യ യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ്തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​രു​​​ന്നു.​ ഇ​​​യാ​​​ളു​​​ടെ ഫോ​​​ണ്‍ന​​​മ്പ​​​റും ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഈ ​​​ന​​​മ്പ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്‌​​​ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഫാ​​​ന്‍​സു​​​കാ​​​രു​​​ടെ​​​പേ​​​രി​​​ല്‍ സി​​​നി​​​മ​​​ക്കാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ത​​​ന്നെ ന​​​ട​​​ക്കു​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ളു​​​ടെ തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ ഒ​​​രേ​​​സ​​​മ​​​യം നി​​​ര​​​വ​​​ധി തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ റി​​​ലീ​​​സ്‌​​​ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​ക​​​ളെ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് നി​​ല​​വി​​ലു​​​ള്ള​​​തെ​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ൾ പ​​​റ​​ഞ്ഞു.‌

Read More

പാമ്പുകടിയേറ്റ് ഷ​​​ഹ്‌​​ല ഷെ​​​റി​​​ൻ മരിച്ച കേസിൽ അ​ധ്യാ​പ​ക​ർ​ക്കും ഡോ​ക്ട​ർ​ക്കും ജാ​മ്യം; സിം​​​ഗി​​​ൾ ബെ​​​ഞ്ച് മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇങ്ങനെ…

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ബ​​​ത്തേ​​​രി​​​യി​​​ലെ ഗ​​​വ. സ​​​ർ​​​വ​​​ജ​​​ന ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി ഷ​​​ഹ്‌​​ല ഷെ​​​റി​​​ൻ പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച കേ​​​സി​​​ൽ വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ കെ.​​​കെ. മോ​​​ഹ​​​ന​​​ൻ, അ​​​ധ്യാ​​​പ​​​ക​​​നാ​​​യ സി.​​​വി. ഷ​​​ജി​​​ൽ, താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​ജി​​​സ മെ​​​റി​​​ൻ ജോ​​​യ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​നി പാ​​​ന്പു​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്ത് കു​​​റ്റ​​​ക​​​ര​​​മാ​​​യ അ​​​നാ​​​സ്ഥ​​​യോ പി​​​ഴ​​​വോ സം​​​ഭ​​​വി​​​ച്ചെ​​​ന്ന് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു സിം​​​ഗി​​​ൾ ബെ​​​ഞ്ച് മു​​​ൻ​​​കൂ​​​ർ​​ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​ട്ടി​​​യു​​​ടെ ക്ലാ​​​സ് അ​​​ധ്യാ​​​പ​​​ക​​​ന​​​ല്ല, സം​​​ഭ​​​വം അ​​​റി​​​ഞ്ഞ് ഓ​​​ടി​​​യെ​​​ത്തി​​​യ​​​താ​​​ണ് ഷ​​​ജി​​​ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഷ​​​ജി​​​ലി​​​നെ​​​യും കെ.​​​കെ. മോ​​​ഹ​​​ന​​​നെ​​​യും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നാ​​​ൽ ഇ​​​വ​​​ർ തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്കു​​​ക​​​യോ സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്ന ആ​​​ശ​​​ങ്ക വേ​​​ണ്ട. സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞു തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഇ​​​വ​​​രെ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്കൂ​​​ളി​​​ലേ​​​ക്ക് നി​​​യോ​​​ഗി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ൽ ബോ​​​ണ്ടി​​​ന്‍റെ​​​യും ആ​​​ൾ​​​ജാ​​​മ്യ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജാ​​​മ്യം…

Read More

പോലീസ് സ്റ്റേഷന് മുന്നിൽ ഒന്നിനു മുകളിൽ ഒന്നൊന്നായി തുരുമ്പെടുത്ത് നശിക്കുന്നത് കോടികൾ

കാ​ഞ്ഞ​ങ്ങാ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു തു​രു​മ്പെ​ടു​ത്തു​ന​ശി​ക്കു​ന്നു. കേ​സു​ക​ളി​ൽ പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലാ​തെ ഒ​ന്നി​നു മു​ക​ളി​ൽ മ​റ്റൊ​ന്ന് എ​ന്ന നി​ല​യി​ൽ അ​ട്ടി​വ​ച്ചു പ​രി​ഹാ​രം തേ​ടു​ക​യാ​ണ് പോ​ലീ​സ്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം മു​ത​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ വ​രെ​യാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ. പ​ല​തി​ലും കേ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. കേ​സ് ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ തി​രി​ച്ചെ​ടു​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളും ഏ​റെ. വ​ർ​ഷ​ങ്ങ​ളാ​യി വെ​യി​ലും മ​ഴ​യും കൊ​ണ്ടു ദ്ര​വി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്ക​യാ​ണ് പ​ല വാ​ഹ​ന​ങ്ങ​ളും. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​മു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​മ്പോ​ൾ പി​ടി​യി​ലാ​യ ടി​പ്പ​ർ ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ളും മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ വ​ള​പ്പി​ലും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ സ്ഥ​ലം​പി​ടി​ച്ച​ത്. ഹൊ​സ്ദു​ർ​ഗ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.</span>

Read More

നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കി ടി​എ​ഫ്ഇ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ; ആറ് വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ച്ചു

നി​ല​ന്പൂ​ർ: നി​ർ​ധ​ന​രാ​യ ആ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കി ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ടി​എ​ഫ്ഇ എ​ന്ന വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ങ്ങ​മൂ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച 36 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​റു വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​നാ​യ ഫ​സ​ൽ ബ​ഫ​ഖി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, സ​മീ​ർ, മു​ത്തു, ടി.​കെ.​മൂ​സ്ത​ഫ, മ​ജീ​ദ്, അ​ഷ​റ​ഫ് കോ​ട്ട​ക്ക​ൽ, കെ.​അ​ബ്ദു​ൾ ല​ത്തീ​ഫ്, സി​ദ്ദി​ഖ്, കൂ​ടാ​തെ കാ​രാ​ട​ൻ സു​ലൈ​മാ​ൻ, അ​ല​വി കോ​ട്ട​ക്കാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ കോ​ട്ട​ക്ക​ൽ, തി​രൂ​ർ, പൊ​ന്നാ​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ 180 അം​ഗ​ങ്ങ​ളാ​ണ് ഈ ​കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ആ​റു ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടി​ന് നി​ർ​മാ​ണ ചി​ല​വ്. 2020 മേ​യ് മാ​സ​ത്തി​ന് മു​ൻ​പാ​യി വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കും. വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​ർ വാ​ങ്ങാ​ൻ ഒ​രോ…

Read More

പോ​ക്സോ കേ​സ്: ആ​ന്ധ്രാ മോഡൽ  കേ​ര​ള​ത്തി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്  ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് 

നി​ല​ന്പൂ​ർ: ആ​ന്ധ്രാ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പോ​ക്സോ കേ​സ് നി​യ​മ മാ​തൃ​ക കേ​ര​ള​ത്തി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള സ​ർ​ക്കാ​ർ വേ​ണ​മെ​ങ്കി​ൽ അ​തി​നെ കു​റി​ച്ചാ​ലോ​ചി​ക്കാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​ലോ​ചി​ച്ചാ​ൽ മാ​ത്രം പോ​രെ​ന്നും ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ആ​ര്യാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്ത്രീ​കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി​യി​ലെ നി​ർ​ഭ​യ കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​രം​പോ​ലും ന​ഷ്ട​മാ​വു​ന്ന​ത്. ലോ​ക​ത്തി​ൽ ത​ന്നെ അ​ക്ര​മം കു​റ​ഞ്ഞ രാ​ജ്യ​മാ​യി​രു​ന്ന ഇ​ന്ത്യ​യി​ൽ ഇ​ന്ന് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ കൂ​ടി​വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ൽ അ​ക്ര​മി സി​പി​എം​കാ​ര​നാ​ണെ​ന്ന് ക​ണ്ടാ​ൽ അ​വ​രെ വി​ട്ട​യ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്േ‍​റ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സാ​ന്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും ധാ​ർ​മി​ക​മാ​യും ഭാ​ര​തം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ൽ നി​ന്ന് ക​ര​ക​യ​റ്റാ​ൻ കോ​ണ​ഗ്ര​സി​ന് മാ​ത്ര​മേ ക​ഴി​യു എ​ന്നും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഷേ​ർ​ളി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​യാ​യി. കെ​പി​സി​സി…

Read More

പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം;മൊ​ബൈ​ൽ​ഫോ​ൺ കോ​ളു​ക​ൾ  പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ

മു​ക്കം: പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​നി അ​നു​പ്രി​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ബൈ​ൽ കോ​ളു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. റി​നാ​സി​ന്‍റേ​യും പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രു​ടേ​യും ഫോ​ണ്‍​കോ​ളു​ക​ളാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്. റി​മാ​ൻ​ഡി​ലാ​യ റി​നാ​സ് തി​രി​ച്ച് വാ​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണി​ലെ കോ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ടി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് ആ​ൺ സു​ഹൃ​ത്താ​യ മു​രി​ങ്ങം പു​റാ​യി സ്വ​ദേ​ശി മൈ​സൂ​ർ​മ​ല പൊ​ടു​വ​ണ്ണി​ക്ക​ൽ റി​നാ​സ് ഗ​ൾ​ഫി​ൽ നി​ന്ന് വ​ന്ന​ത്.​ മ​രി​ക്കു​ന്ന​തി​ന്‍റെ ര​ണ്ട് ദി​വ​സം മു​മ്പ് റി​നാ​സ് അ​നു​പ്രി​യ​യോ​ട​ത്ത് ക​ക്കാ​ടം​പൊ​യി​ലി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പോ​യ​താ​യ വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​വ​രു​ത്തു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ചി​ത്ര​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.​ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പിച്ച​വ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ വീണ്ടും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

കൂ​ട​ത്താ​യി കൊലപാതക പരന്പര;പൊ​ന്നാ​മ​റ്റം വീ​ടും പ​രി​സ​ര​വും കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി പോ​ലീ​സ്

കൊ​യി​ലാ​ണ്ടി: കൂ​ട​ത്താ​യി കൊല പാതക പരന്പര കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യും പൊ​ന്നാ​മ​റ്റം വീ​ടും പ​രി​സ​ര​വും കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. ഡ്രോ​ണ്‍ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് പ​ക​ര്‍​ത്തി​യ​ത്. ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍ വീ​ടു​ക​ളി​ലെ​യു​ള്‍​പ്പെ​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​കും വി​ധ​മാ​ണ് കാ​മ​റ​യി​ല്‍ ചി​ത്രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഈ ​രീ​തി​യി​ല്‍ കോ​ട​തി​ക്ക് വി​ശ്വാ​സ​മാ​യ രീ​തി​യി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​ത്. റൂ​റ​ല്‍ എ​സ്പി​ കെ​.ജി. സൈ​മ​ണി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ​പൊ​ന്നാ മ​റ്റം വീ​ട്, കൂ​ട​ത്താ​യ് ടൗ​ണ്‍ , പൊ​ന്നാമ​റ്റ​ത്തുനി​ന്ന് മാ​ത്യു മ​ഞ്ചാ​ടി​യു​ടെ വീ​ട് തു​ട​ങ്ങി കേ​സി​ലു​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളും വി​ശ​ദ​മാ​യി ആ​കാ​ശ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.​ കൃ​ത്യ​മാ​യ ലോ​ക്കേ​ഷ​ന്‍ മാ​പ്പ് കി​ട്ടാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ദ​ഗ്ധമാ​യ നീ​ക്കം പോ​ലീ​സ് ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ആ​ര്‍​ഹ​രി​ദാ​സ്, എ​സ്‌​ഐ.​പി.​പി.​മോ​ഹ​ന​കൃ​ഷ്ണ​ന്‍ സി​പി​ഒ സി​ഞ്ചു​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി​യി​ലെ സീ​നി​യ​ര്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ബൈ​ജു എം​പീ​സാ​ണ് പ​ക​ര്‍​ത്തി​യ​ത്.…

Read More