ചില സി​നി​മകളെ തെരഞ്ഞുപിടിച്ച് തകർക്കാൻ നീക്കം; ഫാ​​​ന്‍​സു​​​കാ​​​രു​​​ടെ​​​പേ​​​രി​​​ല്‍ സി​​​നി​​​മ​​​ക്കാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ത​​​ന്നെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ നടക്കുന്നതായി നിർമാതാക്കൾ

കോ​​​ഴി​​​ക്കോ​​​ട്:​ മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ല്‍ ബി​​​ഗ് ബ​​​ജ​​​റ്റ്‌ സി​​​നി​​​മ​​​ക​​​ളെ ത​​​ക​​​ര്‍​ക്കാ​​​ന്‍ ആ​​​സൂ​​​ത്രി​​​ത ​​​ശ്ര​​​മം​​​ന​​​ട​​​ക്കു​​​ന്ന​​​താ​​​യി നി​​​ര്‍​മാ​​​താ​​​ക്ക​​​ളു‌ ടെ ആ​​​ക്ഷേ​​​പം. സൂ​​​പ്പ​​​ര്‍​താ​​​ര ഫാ​​​ന്‍​സു​​​കാ​​​രാ​​​ണ് ഇ​​​തി​​​നു​​​ പി​​​ന്നി​​​ലെ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ്ര​​​ചാ​​​ര​​​ണം​​​ന​​​ട​​​ക്കു​​​ന്ന​​​ത്.

മാ​​​മാ​​​ങ്കം സി​​​നി​​​മ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര്‍​മാ​​​താ​​​വ്‌ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ‌ ഉ​​​ട​​​ൻ റി​​​ലീ​​​സാ​​​കു​​​ന്ന ബി​​​ഗ്ബ​​​ജ​​​റ്റ്ചി​​​ത്ര​​​ത്തി​​​നെ​​തി​​രേ​​യു​​​ള്‍​പ്പെ​​​ടെ​ മോ​​ശം പ്ര​​ചാ​​ര​​ണം ന​​​ട​​​ക്കാ​​​നു​​​ള്ള ​സാ​​​ധ്യ​​​ത പോ​​​ലീ​​​സി​​​ന് മ​​​ന​​​സി​​​ലാ​​​യ​​​ത്. പ്ര​​​ത്യേ​​​ക സി​​​നി​​​മ​​​ക​​​ളെ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ത​​​ക​​​ര്‍​ക്കു​​​ന്ന ശ്ര​​​മം എ​​​തു​​​വി​​​ധേ​​​ന​​​യും​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​ണ് സി​​​നി​​​മാ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​ത്.

മാ​​​മാ​​​ങ്ക​​​ത്തെ ത​​ക​​ർ​​ക്ക​​​ണ​​​മെ​​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് വാ​​​ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പി​​​ലൂ​​​ടെ പ്ര​​ചാ​​ര​​ണം​​ന​​ട​​ത്തി​​യ യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ്തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​രു​​​ന്നു.​ ഇ​​​യാ​​​ളു​​​ടെ ഫോ​​​ണ്‍ന​​​മ്പ​​​റും ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഈ ​​​ന​​​മ്പ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്‌​​​ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഫാ​​​ന്‍​സു​​​കാ​​​രു​​​ടെ​​​പേ​​​രി​​​ല്‍ സി​​​നി​​​മ​​​ക്കാ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ത​​​ന്നെ ന​​​ട​​​ക്കു​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ളു​​​ടെ തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്.

വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ ഒ​​​രേ​​​സ​​​മ​​​യം നി​​​ര​​​വ​​​ധി തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ റി​​​ലീ​​​സ്‌​​​ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​ക​​​ളെ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് നി​​ല​​വി​​ലു​​​ള്ള​​​തെ​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ൾ പ​​​റ​​ഞ്ഞു.‌

Related posts