നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കി ടി​എ​ഫ്ഇ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ; ആറ് വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ച്ചു


നി​ല​ന്പൂ​ർ: നി​ർ​ധ​ന​രാ​യ ആ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കി ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ടി​എ​ഫ്ഇ എ​ന്ന വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ങ്ങ​മൂ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച 36 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​റു വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​നാ​യ ഫ​സ​ൽ ബ​ഫ​ഖി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, സ​മീ​ർ, മു​ത്തു, ടി.​കെ.​മൂ​സ്ത​ഫ, മ​ജീ​ദ്, അ​ഷ​റ​ഫ് കോ​ട്ട​ക്ക​ൽ, കെ.​അ​ബ്ദു​ൾ ല​ത്തീ​ഫ്, സി​ദ്ദി​ഖ്, കൂ​ടാ​തെ കാ​രാ​ട​ൻ സു​ലൈ​മാ​ൻ, അ​ല​വി കോ​ട്ട​ക്കാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ കോ​ട്ട​ക്ക​ൽ, തി​രൂ​ർ, പൊ​ന്നാ​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ 180 അം​ഗ​ങ്ങ​ളാ​ണ് ഈ ​കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ആ​റു ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടി​ന് നി​ർ​മാ​ണ ചി​ല​വ്.

2020 മേ​യ് മാ​സ​ത്തി​ന് മു​ൻ​പാ​യി വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കും. വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​ർ വാ​ങ്ങാ​ൻ ഒ​രോ കു​ടും​ബ​ത്തി​നും 5000 രൂ​പാ വീ​തം ന​ൽ​കും. പ്ര​ള​യ സ​മ​യ​ത്തും സ​ഹാ​യ​വു​മാ​യി ടി​ഡി​എ​ഫ് സ​ജീ​വ​മാ​യി നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ൻ ജ​നാ​വ​ലി എ​ത്തി​യി​രു​ന്നു.

Related posts