കൽപ്പറ്റ: യുവതിയെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. വൈത്തിരി ചുണ്ടേൽ ഒലിവുമല കെടങ്ങൂക്കരാൻ ജോണ്‍ എന്ന ഷാജിയാണ് ഭാര്യ സക്കീന അബൂബക്കറിന്റെ മരണത്തിൽ വിശദാന്വേഷണത്തിനു പരാതി നൽകിയത്. സക്കീന ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൊല്ലപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ജോലി വാഗ്ദാനം ചെയ്തു സൗഹൃദം സ്ഥാപിച്ച വൈത്തിരി സ്വദേശിയായ രാഷ്ട്രീയ നേതാവ് സക്കീനയെ ഭീഷണിപ്പടുത്തിയിരുന്നതായും പരാതിയിലുണ്ട്. ഒക്ടോബർ 21നു രാത്രിയാണ് സക്കീനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബസ് ഡ്രൈവറായ ജോണ്‍ രണ്ടര വർഷം മുന്‍പ് സ്പഷൽ മാര്യേജ് ആക്ട് പ്രകാരമാണ് സക്കീനയെ വിവാഹം ചെയ്തത്. തുടർന്നു പൂക്കോട് നരിക്കോടുമുക്കിൽ വാടകയ്ക്കു താമസിച്ചുവരുന്നതിനിടെയായായിരുന്നു സക്കീനയുടെ മരണം. സക്കീനയുടെ മരണത്തിൽ സംശയമുണ്ടന്നു ഇൻക്വസ്റ്റ് സമയത്തു പോലീസിനെ അറിയിച്ചിരുന്നു. സാഹചര്യങ്ങളാണ് സംശയത്തിനു കാരണമായത്. വീട്ടിലെത്തിയപ്പോൾ സക്കീനയുടെ ഫോണ്‍…
Read MoreCategory: Kozhikode
കൂടത്തായി കൊലപാതക പരമ്പര; സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും; കുറ്റപത്രം വൈകില്ല
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇത് സംബന്ധിച്ച് വരും ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കും. കൂടത്തായി കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി വാഴവര സ്വദേശിയും പൊന്നാമറ്റത്ത് ഷാജുവിന്റെ ഭാര്യയുമായ ജോളി ജോസഫ് (47), ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയില്‍ എം.എസ്.മാത്യു എന്ന ഷാജു(44), സ്വര്ണപ്പണിക്കാരന് താമരശേരി തച്ചംപൊയില്‍ സ്വദേശി മുല്ലംവളത്തില് പ്രജുകുമാര്‍ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷാജുവിനും പിതാവ് സക്കറിയാസിനും ജോളിയുടെ സുഹൃത്തായ ജോണ്‍സണും കൊലപാതക പരമ്പരയുമായി നേരിട്ടും അല്ലാതേയും പലരീതിയിലുള്ള ബന്ധങ്ങളുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഒരാളുടേത് ഒഴികെ അറസ്റ്റ് ഇപ്പോഴുണ്ടാവില്ല. സ്പഷല് പബ്ലിക് പ്രോസിക്യൂട്ടറും റൂറല്‍ എസ്പിയും ഉള്‍പ്പെടെയുള്ളവര്‍ കേസിനെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ചു കൊലപാതക കേസുകളില്‍ ഏതെല്ലാം കേസില്‍ ഇവരുടെ പങ്ക്…
Read Moreനിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയിൽ ഐക്യമുണ്ടായില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
മലപ്പുറം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ എൻഡിഎയിൽ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യമില്ലെന്നും തുഷാർ വിമർശിച്ചു ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മിൽ താഴെ തട്ട് മുതൽ ഐക്യം ഉണ്ടാകണം. ഒറ്റയ്ക്ക് നിന്ന് സംസ്ഥാനത്ത് ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreകൂടത്തായി! ആറ് കൊലപാതകങ്ങളുടെ ചുരുളഴിച്ച പത്തംഗ ടീമിന് ഡിജിപിയുടെ റിവാർഡ്
കോഴിക്കോട്: കൂടത്തായ് പൊന്നാമറ്റം റോയ് തോമസിന്റെ ദുരൂഹമരണത്തിൽ രഹസ്യാന്വേഷണം നടത്തി ആറ് കൊലപാതകങ്ങളുടെ ചുരുളഴിച്ച പത്തംഗ പോലീസ് സംഘത്തിന് ഡിജിപിയുടെ പ്രത്യേക റിവാർഡ്. പൊതുജനമോ മാധ്യമങ്ങളോ അറിയാതെ രണ്ടു മാസക്കാലം രഹസ്യാന്വേഷണം നടത്തിയ കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ, എഎസ്പി ടി.കെ. സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ്, ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജീവൻ ജോർജ്, എഎസ്ഐമാരായ പത്മകമാർ, രവി, യൂസഫ്, സൈബർസെൽ എഎസ്ഐ പി.കെ. സത്യൻ, കൺട്രോൾ റൂം എഎസ്ഐ മോഹനകൃഷ്ണൻ, പയ്യോളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. ശ്യാം എന്നിവർക്കാണ് റിവാർഡ് പ്രഖ്യാപിച്ചത്. തേഞ്ഞുമാഞ്ഞു പോകുമായിരുന്ന റോയ് വധക്കേസിന്റെ തുമ്പുപിടിച്ച് രഹസ്യാന്വേഷണം നടത്തി മറ്റ് അഞ്ച് കൊലകേസുകൾ തെളിയിക്കുകയും മുഴുവൻ കേസുകളിലേയും മുഖ്യപ്രതിയായ ജോളിയെ അറസ്റ്റ് ചെയ്തതും ഈ ടീമിന്റെ മികവാണെന്ന് നവംബർ അഞ്ചിന് ഇറക്കിയ ഉത്തരവിൽ ഡിജിപി എടുത്തു പറഞ്ഞിട്ടുണ്ട്.…
Read Moreപേരാമ്പ്രയിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവം; നാലാമത്തെ പ്രതിയെയും പൊക്കി പോലീസ്
പേരാമ്പ്ര : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാമത്തെ പ്രതിയും അറസ്റ്റില്‍ . എരവട്ടൂര്‍ പാറപ്പുറത്ത് താമസിക്കുന്ന ചാലിക്കര പയ്യാനക്കോട്ടുമ്മല്‍ ദില്‍ഷാദ് (25) ആണ് അറസ്റ്റിലായത്. പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ഇഖ്റ ആശുപത്രി പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഉപയോഗിച്ചതായി പറയുന്ന ഐ20 കാറും ഇയാളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പിടികിട്ടാനുണ്ടായിരുന്ന ദില്‍ഷാദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെവരെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. എന്നിട്ടും പോലീസില്‍ കീഴടങ്ങാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായുള്ള തെരച്ചിലിനിടയില്‍ പേരാമ്പ്ര സിഐയും ഇ. രാജേഷ്, പി.കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘംകോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ നാലാം പ്രതിയാണ് ദില്‍ഷാദ്. ഇയാളാണ് കേസിലെ മറ്റ് പ്രതികള്‍ക്ക് സഹായം നല്‍കിയതെന്നും പെണ്‍കുട്ടിയുടെ ചിത്രങ്ങളുണ്ടെന്ന് ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. 2019 ജൂണ്‍ എട്ടിന് കാറില്‍ കയറ്റികൊണ്ടു പോയ…
Read Moreകൂടത്തായ് കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ മഞ്ചാടിയിൽ എം.എസ്. മാത്യു അറസ്റ്റിൽ
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരകേസിലെ പിഞ്ചുകുഞ്ഞ് പൊന്നാമറ്റം ആൽഫൈനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി മഞ്ചാടിയിൽ സാമൂവൽ മാത്യു എന്ന ഷാജിയെ അറസ്റ്റുചെയ്തു. ആൽഫൈൻ വധകേസ് അന്വേഷിക്കുന്ന തിരുവന്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി വിവധ കേസുകളിൽ ഒരു മാസത്തിലധികമായി റിമാൻഡിലാണ്. തനിക്ക് സയനെഡ് നൽകിയത് ഭർത്താവ് റോയിയുടെ അമ്മാവനായ സാമൂവലിന്റെ മകൻ മാത്യുവാണെന്ന് മുഖ്യപ്രതി ജോളി നേരത്തെ മൊഴിനൽകിയിരുന്നു. കോഴിക്കോട്ടെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്ന മാത്യുവുമായി റോയിയുടെ മരണത്തിനുമുൻപുതന്നെ ഉറ്റബന്ധമുള്ളതായും ജോളി മൊഴി നൽകിയിരുന്നു. ആൽഫൈൻ കേസിലെ അറസ്റ്റിനുശേഷം മാത്യുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും . മൂന്നാം പ്രതിയായ പ്രജികുമാർ മാത്യുവിന് സയനൈഡ് കൈമാറിയത് താമരശേരിയിലെ പ്രജികുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിൽവച്ചാണ്. പ്രജികുമാറിന്റെ ഭാര്യ ഇവിടെ ജോലിചെയ്യുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങിയശേഷം മഹസർ…
Read Moreകൂടത്തായ് കൊലപാതകം; സിലിയുടെ ചികിത്സാ രേഖകളിൽ കൊലപാതക സൂചനകൾ
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യന്റെ പഴയ ചികിത്സാ രേഖകൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സിലി വധകേസ് അന്വേഷിക്കുന്ന സംഘതലവൻ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് രേഖകൾ കസ്റ്റഡിയിലെടുത്തത്. വിഷവസ്തു ഉള്ളിൽ ചെന്നതാണെന്ന നിഗമനമടക്കം ചില സുപ്രധാന തെളിവുകൾ ചികിത്സാരേഖയിലുള്ളതായി സൂചനയുണ്ട്. 2016 ജനുവരി 11ന് ജോളി നടത്തിയ രണ്ടാമത്തെ ശ്രമത്തിലാണ് സിലി കൊല്ലപ്പെടുന്നത്. അതിനു മാസങ്ങൾക്കു മുമ്പ് കഷായത്തിൽ സയനൈഡ് കലർത്തി ജോളി മറ്റൊരു ശ്രമം നടത്തിയിരുന്നു. മൂക്കിൽ നിന്നും വായിൽനിന്നും നുരയും പതയും വന്ന് കുഴഞ്ഞു വീണ സിലിയെ ഭർത്താവ് ഷാജുവും മറ്റും ചേർന്ന് ആദ്യം ഓമശേരിയിലെ ശാന്തി ആശുപത്രിയിലാണെത്തിച്ചത്. സിലിക്ക് അപസ്മാരം ഉണ്ടായതാണെന്നു പറഞ്ഞ് ഷാജുവും ജോളിയും ശാന്തി ആശുപത്രിയിൽ തന്നെ ചികിത്സ തുടരാൻ നിർബന്ധിച്ചെങ്കിലും വിവരമറിഞ്ഞെത്തിയ സിലിയുടെ ബന്ധുക്കൾ ഇടപെട്ടാണ്…
Read Moreകൂടത്തായ് കൊലപാതക പരമ്പര; പൊന്നാമറ്റം ഷാജുവിന്റെ രഹസ്യമൊഴിയെടുത്തു
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരകേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് കോടഞ്ചേരി പാലക്കയം പൊന്നാമറ്റം ഷാജു സഖറിയാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലിനോടെയാണ് ഷാജു കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ മൊഴി നൽകാനെത്തിയത്. ജോളിയുടെ ആദ്യഭർത്താവ് കൂടത്തായ് പൊന്നാമറ്റം റോയ് തോമസിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ രഹസ്യ മൊഴി എടുത്തത്. ഒരു മണിക്കൂറിലധികം മൊഴിയെടുക്കൽ നീണ്ടു. റോയിയുടെതടക്കം കൊലപാതകങ്ങളിൽ ഷാജു ജോളിക്കെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കേസിന്റെ വിചാരണ വേളയിൽ മാറ്റി പറയാതിരിക്കുന്നതിനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രഹസ്യമൊഴിയെടുത്തത്. ഇതേ കേസിൽ റോയിയുടെ മക്കളായ റെമോ, റൊണാൾഡ്, റോയിയുടെ ബന്ധു പൊന്നാമറ്റം ജോസഫ് എന്നിവരിൽ നിന്ന് കുന്നമംഗലം കോടതി കഴിഞ്ഞദിവസം രഹസ്യമൊഴിയെടുത്തിരുന്നു. റോയി വധകേസിൽ ഷാജുവിനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
Read Moreസിപിഎം പ്രവര്‍ത്തകന്റെ ജാമ്യം തടയാന്‍ പോലീസ് വ്യാജരേഖ സൃഷ്ടിച്ചു ; പോലീസിനെതിരേ സിപിഎം സമരത്തിന്
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയ ആഭ്യന്തരവകുപ്പിനെതിരേ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകനെതിരേ പോലീസിന്റെ വ്യാജരേഖ. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തടയാന്‍ പോലീസ് കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ചത്. ഓട്ടോ ഡ്രൈവര്‍ രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിലാണ് എലത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ഒ.കെ.ശ്രീലേഷിനെതിരേ വധക്കേസില്‍ പ്രതിയാണെന്നും ജാമ്യം നല്‍കരുതെന്നും വ്യാജ രേഖയുണ്ടാക്കി ഹൈക്കോ ടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സമരത്തില്‍ പങ്കെടുത്തതിനും മറ്റും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വിശദമാക്കിയാണ് പോലീസ് അപേക്ഷ തയാറാക്കിയത്. ഈ കേസുകള്‍ക്കിടയിലാണ് ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരമുള്ള കേസ് ശ്രീലേഷിനെതിരേയുണ്ടെന്ന് ബോധിപ്പിച്ചത്. എന്നാല്‍ ഇത് ഏത് കേസാണെന്നോ മറ്റുള്ള വിവരങ്ങളോ ഒന്നും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇതോടെ സിപിഎം ഏരിയാകമ്മറ്റി പോലീസിനെതിരേ രംഗത്തെത്തി. പോലീസിലെ ചില…
Read Moreകൂടത്തായി കൊലപാതക പരമ്പര;ജോളിയുടെ കൈയക്ഷരവും ഒപ്പും ഫോറൻസിക് പരിശോധനയ്ക്ക്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കൈയക്ഷരത്തിന്റേയും ഒപ്പിന്റേയും സാമ്പിളുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്നലെ കോടതി മുഖേന ശേഖരിച്ച പേജുകണക്കിന് കൈയക്ഷരവും ഒപ്പും ഫോറൻസിക് വകുപ്പിലെ ഡോക്യുമെന്റ് വിദഗ്ധർ പരിശോധിക്കും. ഭർത്താവ് പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയശേഷം, റോയിയുടെ പിതാവ് ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും അവകാശിയായ തന്റെ പേരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ജോളി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. പോലീസ് പിടിച്ചെടുത്ത ഈ അപേക്ഷയിലെ കൈയക്ഷരവും ഒപ്പും ജോളിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഫോറൻസിക് പരിശോധന നടത്തന്നത്. അപേക്ഷയിലെ വാചകങ്ങളത്രയും ഇന്നലെ 26 തവണ എഴുതിക്കുകയും 30 തവണ ഒപ്പിടുവിക്കുകയും ചെയ്തിരുന്നു. ഈ സാമ്പിളുകൾ വിശദമായി പരിശോധിച്ചാൽ പഴയ അപേക്ഷയിലെ കൈയക്ഷരവും ഒപ്പും ജോളിയുടെതാണെന്ന് തെളിയിക്കാനാകും. കൈപ്പടയും ഒപ്പും മാറ്റിയെഴുതിയാൽപോലും ഘടന പരിശോധിച്ച് ഇവ ആരുടേതെന്ന് തെളിയിക്കാൻ…
Read More