യാ​ത്ര​ക്കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ  ഒ​ളി​പ്പി​ച്ചുക​ട​ത്തി​യ സ്വ​ർ​ണം പി​ടി​കൂ​ടി;ഗുളിക രൂപത്തിൽ കടത്തിയ സ്വർണ്ണത്തിന് 20 ലക്ഷം രൂപ വിലവരുമെന്ന്  കസ്റ്റംസ്

കൊ​ണ്ടോ​ട്ടി: യാ​ത്ര​ക്കാ​രി ശ​രീ​ര​ത്തി​ൽ ഗു​ളി​ക രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 620 ഗ്രാം ​സ്വ​ർ​ണം ക​രി​പ്പൂ​രി​ൽ ക​സ്റ്റം​സ് പി​ടി​കൂ​ടി. ഗ​ൾ​ഫി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി നൂ​ർ​ജ​ഹാ​ൻ ഖ​യാം എ​ന്ന യാ​ത്ര​ക്കാ​രി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം ര​ണ്ടു ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണ​ത്തി​നു 20 ല​ക്ഷ​ത്തോളം വി​ല വരുമെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​നു പു​തി​യ മാ​ർ​ഗ​ങ്ങ​ളാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘം ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​ര​ൻ കാ​ലി​ൽ ഭ​ദ്ര​മാ​യി കെ​ട്ടി​വ​ച്ചു കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു. അ​തി​നി​ടെ സ്ത്രീ​ക​ൾ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും അ​ടു​ത്തി​ടെ പ​തി​വാ​യി​ട്ടു​ണ്ട്.

Read More

കാ​സ​റഗോഡ് മു​ത​ല്‍ പാ​റ​ശ്ശാ​ല വ​രെ… പോ​ലീ​സു​കാ​ര്‍​ക്ക് നി​യ​മപു​സ്ത​ക​ങ്ങ​ളു​മാ​യി രാ​ജം

നാ​ദാ​പു​രം: ​പോ​ലീ​സു​കാ​ര്‍​ക്ക് നി​യ​മപു​സ്ത​ക​ങ്ങ​ളു​മാ​യി ജീ​വി​തോ​പാ​ധി ക​ണ്ടെ​ത്തു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി രാ​ജം. തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ല്‍ മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ രാ​ജം 37 വ​ര്‍​ഷ​മാ​യി കാ​സ​റഗോഡ് മു​ത​ല്‍ പാ​റ​ശ്ശാ​ല വ​രെ​യു​ള്ള സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും നി​യ​മ പു​സ്ത​ക​ങ്ങ​ള്‍ വി​ല്‍​പ്പന ന​ട​ത്തു​ന്നു.​ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, തൃ​ശ്ശൂ​രി​ലെ പോ​ലീ​സ് അ​ക്കാ​ദ​മി,ആം​ഡ് റി​സ​ര്‍​വ്വ് ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​യ സ​ഹാ​യി​ക​ളാ​യ പു​സ്ത​ക​ങ്ങ​ളു​മാ​യി എ​ത്തു​ക​യാ​ണ്.​ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും റി​ട്ട. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ക്കീ​ല​ന്‍​മാ​രും എ​ഴു​തി​യ നി​യ​മപാ​ഠാ​വ​ലി​ക​ളു​മാ​യാ​ണ് ഇ​വ​രെ​ത്തു​ന്ന​ത്. പോ​ലീ​സ് വി​ജ്ഞാ​ന കോ​ശം,കേ​സ​ന്വേ​ഷ​ണ സ​ഹാ​യി​ക​ള്‍, ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം, ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍, പു​തി​യ നി​യ​മ​ങ്ങ​ള്‍ അ​ട​ങ്ങി​യ പു​സ​ത​ക​ങ്ങ​ളാ​ണ് വി​ല്‍​പ്പ​നയ്​ക്കെ​ത്തി​ക്കു​ന്ന​ത്.​ഓ​രോ ബു​ക്കി​നെകു​റി​ച്ചും കൃ​ത്യ​മാ​യ ഗ്രാ​ഹ്യം ഇ​വ​ര്‍​ക്കു​ണ്ട്.​ പോ​ലീ​സു​കാ​രു​ടെ സം​ശ​യ​ങ്ങ​ള്‍​ക്കും ഇ​വ​ര്‍ മ​റു​പ​ടി ന​ല്‍​കും. മി​ക്ക സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും പു​സ​ത്ക​ങ്ങ​ള്‍ ആ​വ​ശ്യ​മു​ണ്ട് എ​ന്ന് പ​റ​ഞ്ഞ് ഫോ​ണ്‍ ചെ​യ്യാ​റു​ണ്ടെ​ന്നും ഇ​വ​ര്‍​ക്ക് കൃ​ത്യ​മാ​യി ഇ​വ​യെ​ല്ലാം എ​ത്തി​ച്ച് ന​ല്‍​കാ​റു​ണ്ടെ​ന്നും ഈ…

Read More

നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ  ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്ത്;  തുരുമ്പെടുത്ത് നശിപ്പിക്കാതെ അടിയന്തിര നടപടി എടുക്കണമെന്ന് നാട്ടുകാർ

നാ​ദാ​പു​രം: നാ​ദാ​പു​രം സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഏ​ക ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല ഇ​തി​നി​ട​യി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ആം​ബു​ല​ൻ​സ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ബി​നോ​യ് വി​ശ്വം എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന്ന് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്‌. വാ​ഹ​ന​ത്തി​ന് സ്ഥി​രം ഡൈ​വ​റെ നി​യ​മി​ച്ചി​രു​ന്നി​ല്ല. 2018ൽ ​എച്ച്എം​സി യോ​ഗ​ത്തി​ലാ​ണ് ഡ്രൈ​വ​റെ ദി​വ​സവേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ക്കാ​ല​യ​ള​വി​ൽ നി​ര​വ​ധി ത​വ​ണ വാ​ഹ​നം അ​പ​ക​ട​ത്തി​ൽപ്പെ​ട്ടി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലെ​യും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ കി​ട​ന്ന ആം​ബു​ല​ൻ​സ് ഓ​രോ പ്രാ​വ​ശ്യ​വും ജ​ന​ങ്ങ​ളു​ടെ മു​റ​വി​ളി​യെ തു​ട​ർ​ന്ന് വ​ൻ​തു​ക ചി​ല​വ​ഴി​ച്ചാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ക​ഷ്ട​പ്പെ​ടു​ന്ന​ത് ആ​ദി​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ്. നേ​ര​ത്തെ റോ​ഡ​പ​ക​ട​ത്തി​ൽപ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നാ​യി ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ര​ക്തം വാ​ർ​ന്ന് മ​രി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ അ​റു​പ​തി​നാ​യി​രം രൂ​പ​യോ​ളം വേ​ണ്ടി…

Read More

ക​ല്ല​ട ബ​സ് കാ​റി​ലി​ടി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ; ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം പേർക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ്

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ല്ല​ട ബ​സ്് കാ​റി​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ര​വി​മം​ഗ​ല​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു. എ​ര​വി​മം​ഗ​ലം ഒ​ലി​ങ്ക​ര തോ​ട്ടും​പു​റ​ത്ത് ര​തീ​ഷ് ബാ​ബു(32)​വി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, സം​ഘം ചേ​ർ​ന്നു ബ​സ് ത​ട​യ​ൽ, വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ൾ വ​രു​ത്ത​ൽ തു​ട​ങ്ങി​യ​വ​ക്കു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ. വി. ​ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം ആ​ളു​ക​ളു​ടെ പേ​രി​ലും ഇ​തേ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ആ​ളെ സം​ഘ​ർ​ഷ സ്ഥ​ല​ത്തു നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ൾ ത​ന്നെ​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ല്ലേ​റി​ൽ ബ​സി​ന്‍റെ വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ന്നി​ട്ടു​ണ്ട്. ബ​സ്് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു​ള്ള​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ബാ​ല​വാ​ടി​പ്പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ടി​ച്ച കാ​ർ വൈ​ദ്യു​ത​ക്കാ​ലി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.…

Read More

മ​ഞ്ചി​ക്ക​ണ്ടി​യി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ ല​ഘു​ലേ​ഖ​ക​ൾ ഒ​ന്നെ​ന്ന് പോ​ലീ​സ്

പാ​ല​ക്കാ​ട്: മാ​വോ​യി​സ്‌​റ്റ്‌ ബ​ന്ധം ആ​രോ​പി​ച്ചു പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്‌​ത വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​വോ​യി​സ്റ്റു​ക​ളു​ടെ താ​വ​ള​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി ല​ഘു​ലേ​ഖ​ക​ൾ ഒ​ന്നെ​ന്ന് പോ​ലീ​സ്. മ​ഞ്ചി​ക്ക​ണ്ടി​യി​ൽ​നി​ന്ന് കി​ട്ടി​യ പെ​ൻ​ഡ്രൈ​വി​ലാ​യി​രു​ന്നു ല​ഘു​ലേ​ഖ. തെ​ലു​ങ്ക്, ഹി​ന്ദി പ​രി​ഭാ​ഷ​ക​ളി​ലു​ള്ള ല​ഘു​ലേ​ഖ​യും പെ​ൻ​ഡ്രൈ​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യു​ടെ മ​ല​യാ​ള​ത്തി​ലു​ള്ള ലേ​ഘു​ലേ​ഖ​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.വി​ദ്യാ​ർ​ഥി​ക​ൾ വ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​വോ​യി​സ്റ്റു​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ പാ​ല​യാ​ട്ടെ സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സ്‌ നി​യ​മ​വി​ദ്യാ​ർ​ഥി കോ​ഴി​ക്കോ​ട്‌ തി​രു​വ​ണ്ണൂ​ർ പാ​ലാ​ട്ട്‌​ന​ഗ​ർ മ​ണി​പ്പൂ​രി വീ​ട്ടി​ൽ അ​ല​ൻ ഷു​ഹൈ​ബ്‌ (20) , ക​ണ്ണൂ​ർ സ്‌​കൂ​ൾ ഓ​ഫ്‌ ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി ഒ​ള​വ​ണ്ണ മൂ​ർ​ക്ക​നാ​ട്‌ പാ​ന​ങ്ങാ​ട്ടു​പ​റ​മ്പ്‌ കോ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ താ​ഹ ഫൈ​സ​ൽ (24) എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. രേ​ഖാ​ചി​ത്ര​ങ്ങ​ൾ, മാ​പ്പു​ക​ൾ, ഡ​യ​റി​ക്കു​റി​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് മ​ഞ്ചി​ക്ക​ണ്ടി​യി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ അ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഏ​തൊ​ക്കെ പ്ര​ദേ​ശ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളെ വി​ന്യ​സി​ക്ക​ണം, എ​ങ്ങി​നെ ഒ​ളി​ഞ്ഞി​രി​ക്ക​ണം, ആ​വ​ശ്യ​മെ​ങ്കി​ൽ തു​ര​ങ്ക​ങ്ങ​ൾ…

Read More

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജാതി വി​വേ​ച​നം; അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളോ​ട് ജാ​തി വി​വേ​വ​ച​നം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ശി​പാ​ർ​ശ. ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം. അ​ധ്യാ​പ​ക​രാ​യ എ​ൽ. തോ​മ​സ് കു​ട്ടി, എം. ​ഷാ​മി​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ നാ​ല് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജാ​തി വി​വേ​ച​നം ആ​രോ​പി​ച്ച് വൈ​സ് ചാ​ൻ​സ​ല​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ​വേ​ഷ​ണ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള അ​ധ്യാ​പി​ക​യാ​യ ഷാ​മീ​ന​യ്ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ന്‍ തോ​മ​സു​ക്കു​ട്ടി​ക്കെ​തി​രെ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Read More

മാ​വോ​യി​സ്റ്റ് ബ​ന്ധം: യുവാക്കൾക്കെതിരായ  യു​എ​പി​എ നീ​ക്കി​ല്ല; ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ബു​ധ​നാ​ഴ്ച

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ബു​ധ​നാ​ഴ്ച. യു​എ​പി​എ പ്ര​ത്യേ​ക കോ​ട​തി കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണു വി​ധി പ​റ​യു​ന്ന​തു മാ​റ്റി​യ​ത്. ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു മേ​ൽ ചു​മ​ത്തി​യ യു​എ​പി​എ നീ​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ഗ​വ. പ്ലീ​ഡ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. യു​എ​പി​എ ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​രി​ൽ​നി​ന്നു നി​ർ​ദേ​ശ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​തോ​ടെ, യു​എ​പി​എ നി​ല​നി​ൽ​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് പോ​ലീ​സെ​ന്നു വ്യ​ക്ത​മാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തി​ല്ല. ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​ന്നി​ല്ലെ​ന്നും നി​ല​വി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ നി​ല​നി​ൽ​ക്കു​ന്ന​താ​യും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​രു​വ​രും നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​യി​ലി​ല്ലെ​ന്നു പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. യു​എ​പി​എ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു വാ​ദി​ച്ച പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ എം.​കെ. ദി​നേ​ശ​ൻ, പി​ടി​യി​ലാ​യ​വ​ർ ഏ​തു ദി​വ​സും കോ​ട​തി​യി​ൽ…

Read More

എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ഭൂ​രി​ഭാ​ഗ​വും തീ​വ്ര​വാ​ദി​ക​ളെ​ന്നു സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ൾ​ക്കെ​തി​രാ​യ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ക​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ലൊ​രു വി​ഭാ​ഗം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണ്. കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗ​വും ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. നി​രോ​ധി​ത സി​പി​ഐ മാ​വോ​യി​സ്റ്റ് ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യു​ടെ കേ​ഡ​റു​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. ഇ​വ​ർ​ക്ക് അ​ന്ത​ർ​സം​സ്ഥാ​ന മാ​വോ​വാ​ദി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ട്. എ​ഫ്ഐ​ആ​ർ വാ​യി​ക്കാ​തെ​യാ​ണു പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ചെ​ന്നി​ത്ത​ല മു​റ​വി​ളി കൂ​ട്ടു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. രാ​ജ്യ​ദ്രോ​ഹ കേ​സി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സി​പി​എം, കോ​ണ്‍​ഗ്ര​സ്, സി​പി​ഐ കൂ​ട്ടു​കെ​ട്ട് ശ്ര​മി​ക്കു​ക​യാ​ണ്. യു​എ​പി​എ കേ​സു​ക​ളി​ൽ നി​ര​പ​രാ​ധി​ത്വം പ്ര​ഖ്യാ​പി​ക്കാ​ൻ മ​ന്ത്രി​മാ​ർ​ക്ക് ആ​രാ​ണ് അ​വ​കാ​ശം ന​ൽ​കി​യ​ത്. നാ​ളെ ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ ഇ​വ​ർ എ​ന്തു മ​റു​പ​ടി പ​റ​യു​മെ​ന്നും സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ.​ഐ​യി​ലും ന​ല്ലൊ​രു വി​ഭാ​ഗ​വും തീ​വ്ര​വാ​ദി​ക​ളാ​ണ്. അ​തി​നാ​ലാ​ണു പാ​ർ​ട്ടി ഇ​വ​ർ​ക്കു…

Read More

വീ​ട്ടി​ലെ പൂ​ച്ചയും അയൽ പകത്തെ പൂച്ചയും അ​ട്ട​പ്പാ​ടി​യി​ൽ മ​ണം പി​ടി​ച്ചു​വ​ന്നു; സി​പി​ഐ​യേയും യുഡിഎഫി നേയും ആക്രമിച്ച് പി ജയരാജൻ

കോ​ഴി​ക്കോ​ട്: അ​ട്ട​പ്പാ​ടി ഏ​റ്റു​മു​ട്ട​ൽ കൊ​ല, യു​എ​പി​എ വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​നെ ആ​ക്ര​മി​ച്ചും സി​പി​ഐ​ക്കെ​തി​രേ ഒ​ളി​യ​ന്പെ​യ്തും സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. മാ​വോ​യി​സ്റ്റു​ക​ളാ​ണ് യ​ഥാ​ർ​ഥ വി​പ്ല​വ​കാ​രി​ക​ളെ​ന്നു പ്ര​ച​രി​പ്പി​ക്കു​വാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച ജ​യ​രാ​ജ​ൻ, അ​ട്ട​പ്പാ​ടി​യി​ലെ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന വ​നാ​ന്ത​ർ​ഭാ​ഗ​ത്ത് വീ​ട്ടി​ലെ പൂ​ച്ച​യും മ​ണം പി​ടി​ച്ചു​വ​ന്നെ​ന്നും പ​രി​ഹ​സി​ച്ചു. വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ ഇ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണു സ്വീ​ക​രി​ക്കു​ന്ന​ത് 1970-ൽ ​ന​ക്സ​ൽ നേ​താ​വ് വ​ർ​ഗീ​സി​നെ കൊ​ന്ന​ത് യ​ഥാ​ർ​ഥ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് എ​ന്നു പ​റ​ഞ്ഞ​വ​രാ​ണ് ഇ​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​തു വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്നു പ​റ​യു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ളാ​ണ് യ​ഥാ​ർ​ഥ വി​പ്ല​വ​കാ​രി​ക​ളെ​ന്നു പ്ര​ച​രി​പ്പി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു. ഇ​തി​ല​റി​യാ​തെ പെ​ട്ടു​പോ​കു​ന്ന​വ​രു​മു​ണ്ട്. എ​ന്നി​രു​ന്നാ​ലും അ​വ​ർ​ക്കെ​തി​രെ യു​എ​പി​എ പോ​ലു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ പ്ര​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​മെ​ന്നും ജ​യ​രാ​ജ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. യു​എ​പി​എ വി​രു​ദ്ധ പ്ര​ച​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സു​കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ ഏ​തു പൗ​ര​നെ​യും ഭീ​ക​ര​നാ​യി മു​ദ്ര​യ​ടി​ച്ചു ത​ട​ങ്ക​ലി​ലി​ടാ​ൻ നി​യ​മം കൊ​ണ്ടു​വ​ന്ന​പ്പോ​ൾ എ​തി​ർ​ക്കാ​ത്ത…

Read More

കൂടത്തായി കൂട്ടക്കൊല;  മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ വ​ധ​ക്കേ​സിൽ ജോ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു എ​ന്ന എ.​എം.​മാ​ത്യു(67) വ​ധ​ക്കേ​സി​ല്‍ ജോ​ളി എ​ന്ന ജോ​ളി​യ​മ്മ ജോ​സ​ഫി(47)​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് കൊ​യി​ലാ​ണ്ടി സി​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ജി​ല്ലാ ജ​യി​ലി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ശ​നി​യാ​ഴ്ച താ​മ​ര​ശ്ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ജോ​ളി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു ന​ല്‍​കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​യും ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. അ​തേ​സ​മ​യം സി​ലി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ജു​കു​മാ​റി​ന്റെ അ​റ​സ്റ്റും ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. വ​ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ ബി.​കെ.​ഷി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ റോ​യ് തോ​മ​സ്, സി​ലി സെ​ബാ​സ്റ്റി​യ​ന്‍, ആ​ല്‍​ഫൈ​ന്‍ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യു​ടെ അ​റ​സ്റ്റ് നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​നി അ​ന്ന​മ്മ, ടോം ​തോ​മ​സ് വ​ധ​ക്കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശേ​ഷി​ക്കു​ന്ന​ത്.…

Read More