കോഴിക്കോട് : മാവോയിസ്റ്റ് ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത് മേലുദ്യോഗസ്ഥരുടെ അറിവോടെ. യുഎപിഎ ചുമത്തുന്നതിന് മുമ്പ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലോക്കല്‍ പോലീസ് തേടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതും യുഎപിഎ ചുമത്തിയതും വ്യക്തമായ നിര്‍ദേശത്തെ തുടര്‍ന്ന് മാത്രമാണ് . യുഎപിഎ ചുമത്തുന്നതിന് മുന്നോടിയായി ഡിജിപി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഇത് പ്രകാരം സിറ്റി പോലീസ് ക്മ്മീഷണര്‍ എ.വി.ജോര്‍ജ്ജിന്റെ അനുമതി പന്തീരങ്കാവ് പോലീസ് വാങ്ങിയിരുന്നു. എഫ്ഐആര്‍ തയാറാക്കിയതും കമ്മീഷണറുടെയും മറ്റും അനുമതിയോടെ തന്നെയാണ്. സിപിഎം പ്രവര്‍ത്തകരായതിനാല്‍ കമ്മീഷണര്‍ ഐജിയേയും ഐജി എഡിജിപിയേയും ഡിജിപിയേയും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് നീങ്ങിയത്. മുഖ്യമന്ത്രി കോഴിക്കോട് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് അറസ്റ്റ്. അതിനാല്‍ യുഎപിഎ ചുമത്തുന്നതും മറ്റും വിവാദത്തിനിടയാക്കുമെന്ന് പോലീസിന്…
Read MoreCategory: Kozhikode
ചോക്ളേറ്റിൽ പുഴു: ആരോഗ്യ വകുപ്പ് പരിശോധന നടത്തി; ഇതേ കമ്പനിയുടെ നിരവധി ചോക്ളേറ്റുകൾ പിടിച്ചെത്തു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽപെട്ട ചെമ്പ്രയിലെ ബേക്കറിയിൽ വിൽപ്പനക്കുവച്ച കാഡ്ബറി കമ്പനിയുടെ ഡയറി മിൽക് ചോക്ളേറ്റിൽ നിന്നു പുഴുവിനെ കണ്ടെത്തി. പ്രദേശവാസി വാങ്ങിയ ചോക്ളേറ്റ് പൊളിച്ചു നോക്കിയപ്പോഴാണു പുഴുവിനെ കണ്ടത്. പെരുവണ്ണാമൂഴിപിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ പി.മുരളീധരൻ, ജെഎച്ച്ഐ ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഈ ബേക്കറിയിൽ നിന്നു 3000 രൂപയുടെ ചോക്ളേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. പെരുവണ്ണാമൂഴി പിഎച്ച്സി പരിധിയിലെ എല്ലാ കടകളിൽ നിന്നും ഇതേ കമ്പനിയുടെ ചോക്ളേറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഭക്ഷ്യ സുരക്ഷ വകുപ്പിനു പെരുവണ്ണാമൂഴി പിഎച്ച്സി മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി.
Read Moreപള്ളിമുറ്റത്ത് മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; 21 കാരിയായ മാതാവിനെ കണ്ടെത്തി; സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതല്ല കുട്ടിയുടെ അമ്മയെന്ന് പോലീസ്
കോഴിക്കോട്: പള്ളിമുറ്റത്ത് മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതവിനെ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ 21 വയസുകാരിയെയാണ് ഇന്നലെ പന്നിയങ്കര പോലീസ് കണ്ടെത്തിയത്. വിമാനതാവളത്തില്‍ ജോലിചെയ്യുന്ന യുവതി ബംഗളുരുവില്‍ നിന്നാണ് പ്രസവിച്ചതെന്നാണ് സൂചന. അതേസമയം യുവതിയുടെ പേരോ മറ്റു വിവരങ്ങളോ പരസ്യമാക്കാന്‍ പോലീസ് തയാറായില്ല. യുവതി തന്നെയാണോ കുഞ്ഞിന്റെ അമ്മയെന്ന് സ്ഥിരീകരിച്ച ശേഷമേ തുടര്‍നടപടികളുണ്ടാവൂ എന്ന് പന്നിയങ്കര ഇന്‍സ്പക്ടര്‍ ഇ.രമേഷ് പറഞ്ഞു. മൂന്നു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പന്നിയങ്കര പള്ളിയില്‍ ഉപേക്ഷിച്ച മാന്യ മഹിള’ എന്ന പേരില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി യുവതിയുടെ ഫോട്ടോ പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന ഫോട്ടോയിലുള്ള യുവതിയല്ല കുഞ്ഞിന്റെ മാതാവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതിനു പിന്നാലെയാണിപ്പോള്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് പന്നിയങ്കരയ്ക്കടുത്ത മാനാരി തിരുവച്ചിറയ്ക്ക് സമീപത്തെ ഇസ്ലാഹിയ പള്ളിയ്ക്കു മുന്നില്‍…
Read Moreഎല്ലാം ശരിയാക്കാൻ, നിയമ സഹായം സിപിമ്മിന്റേത്..! മാവോയിസ്റ്റ് ബന്ധം കള്ളക്കഥ; പോലീസിനെതിരെ അലന്റെ കുടുംബം
കോഴിക്കോട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെ കുടുംബാംഗങ്ങൾ. മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥയാണെന്ന് അലന്റെ അമ്മ സബിത മഠത്തിൽ പറഞ്ഞു. 15 വയസ് മുതൽ മകനെ നിരീക്ഷിക്കുന്നതായി പോലീസ് പറയുന്നു. അന്ന് മുതൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പോലീസ് ഭാഷ്യം. എങ്കിൽ തിരുത്താനായി എന്തുകൊണ്ട് രക്ഷിതാക്കളെ അറിയിച്ചില്ലെന്നും സബിത ചോദിക്കുന്നു. ജില്ലാ കോടതിയിൽനിന്നും ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സബിത പറഞ്ഞു. നിയമസഹായം നൽകുന്നത് സിപിഎമ്മാണെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreമാത്യു മഞ്ചാടിയില്‍ വധക്കേസ്: ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ ഇരയായ പൊന്നാമറ്റം വീട്ടില്‍ അന്നമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യു എന്ന എ.എം. മാത്യു (67) വധക്കേസിലും മുഖ്യപ്രതി ജോളി എന്ന ജോളിയമ്മ ജോസഫി (47) നെ അറസ്റ്റ് ചെയ്യാന്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുമതി നല്കി. ശനിയാഴ്ച രാവിലെയാണ് എപിപി മുഖേന കേസിന്റെ അന്വേഷണ ചുമതലയുള്ള കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയില്‍ അനുമതി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിക്കുന്നത് വൈകുന്നേരത്തേക്ക് നീട്ടിയ കോടതി ഉച്ചയ്ക്ക് ശേഷം മൂന്നിന് ചേര്‍ന്നതോടെ അപേക്ഷ പരിഗണിച്ച് മജിസ്ട്രേറ്റ് അറസ്റ്റിന് അനുമതി നല്‍കുകയായിരുന്നു. 2014 ഏപ്രില്‍ 24 നാണ് ടോംതോമസിന്റെ ഭാര്യാസഹോദരനായ മാത്യു കൊല്ലപ്പെട്ടത്. റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യിക്കാന്‍ നിര്‍ബന്ധം പിടിച്ച മാത്യുവിനെ ജോളി മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.…
Read More40 ലക്ഷം വേണ്ട! രാഹുൽ ഗാന്ധി എംപിയുടെ ഫണ്ടിനോട് അയിത്തം കൽപ്പിച്ച് സിപിഎം ഭരിക്കുന്ന മുക്കം സിഎച്ച്സി മാനേജ്മെന്റ് കമ്മിറ്റി
മുക്കം: രാഹുൽ ഗാന്ധി എംപിയുടെ ഫണ്ടിനോട് അയിത്തം കൽപ്പിച്ച് സിപിഎം ഭരിക്കുന്ന മുക്കം നഗരസഭക്ക് കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്റർ മാനേജ്മെന്റ് കമ്മിറ്റി. മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ വയനാട് എംപി രാഹുൽഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്നാനാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. ഏറെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആശ്വാസമായായിരുന്നു ഒരു മാസം മുൻപ് രാഹുൽ ഗാന്ധിയുടെ 2019 -20 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കെട്ടിട നിർമാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് രാഹുൽഗാന്ധി അനുവദിച്ച തുക കെട്ടിട നിർമാണത്തിന് വേണ്ടെന്നും അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത്. എൽഡിഎഫ് ഭരിക്കുന്ന മുക്കം നഗരസഭ അധ്യക്ഷനാണ്…
Read Moreപ്രതിയായ കിടപ്പ് രോഗിക്ക് വാറന്റ്, കോടതിയിലെത്തിയത് ആംബുലന്‍സില്‍
നാദാപുരം: മുച്ചക്രവണ്ടിയും, സ്ക്കൂട്ടറും കൂട്ടിയിടിച്ച കേസില്‍ പ്രതിയായ കിടപ്പ് രോഗി കോടതിയില്‍ കേസിനെത്തിയത് ആംബുലന്‍സിലും സ്ട്രച്ചറിലും.വളയം കാലികുളമ്പില്‍ ബാബു (45) ആണ് വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാദാപുരം കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സിലും, സ്ട്രച്ചറിലുമായി കോടതിയില്‍ എത്തിയത്. വളയം പൂങ്കുളത്തെ വള്ളില്‍ നിധിന മരിച്ച കേസിലെ പ്രതിയാണ് ബാബു. ബാബു ഓടിച്ച ബൈക്കും നിധിനയുടെ സ്ക്കൂട്ടറും അപകടത്തില്‍ പെട്ടിരുന്നു. ഇതിന് ശേഷം തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ ബാബുവിന് കോടതിയില്‍ എത്താന്‍ കഴിഞ്ഞിരുന്നല്ല. തുടര്‍ന്ന് കോടകി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. വക്കീല്‍ മുഖേന കേസ് നടത്താമെന്നും കോടതിയില്‍ ഹാജരാവന്‍ കഴിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി അനുവധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആംബുലന്‍സിലും സ്ട്രച്ചറിലും കോടതിയിലെത്തിയത്. തുടര്‍ കേസുകള്‍ക്ക് ഇനി കോടതിയില്‍ എത്തേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു.
Read Moreജോളിയുടെ ഒപ്പ്, കൈയക്ഷര മാതൃകാ പരിശോധന! അപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി
താമരശേരി: കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ മുഖ്യപ്രതി ജോളിയുടെ ഒപ്പ്, കൈയക്ഷരം എന്നിവയുടെ മാതൃക ശേഖരിക്കാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കോടതി. അപേക്ഷ ശനിയാഴ്ച പരിശോധിച്ചെങ്കിലും ജോളിയെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ തുടര്‍ നടപടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ടോം തോമസിന്റെ പേരിലുള്ള സ്ഥലവും വീടും വ്യാജമായി തയ്യാറാക്കിയ ഒസ്യത്ത് കാണിച്ച് തന്റെ പേരിലേക്ക് മാറ്റിക്കിട്ടുന്നതിന് സമര്‍പ്പിച്ച അപേക്ഷ ജോളി തന്നെ എഴുതിയതാണെന്നും, അതില്‍ അവര്‍ തന്നെയാണ് കയ്യൊപ്പിട്ടതെന്നും തെളിയിക്കേണ്ടതുണ്ട്. ഇതിനാണ് മാതൃകാപരിശോധനയ്ക്ക് അന്വേഷണസംഘം അപേക്ഷ നല്‍കിയത്. ജുഡീഷല്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഇന്ന് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കുമ്പോള്‍ അനുമതി നല്കിയാല് കയ്യൊപ്പും കൈയക്ഷരവും മാതൃകാ പരിശോധനയ്ക്കായി രേഖപ്പെടുത്തും.
Read Moreസുഹൃത്തുക്കളുടെ റാഗിംഗ് ! കാന്താരി മുളക് അരച്ചു കലക്കിയ വെളളം കുടിപ്പിച്ചു; വരനും വധുവും ആശുപത്രിയിൽ
കൊയിലാണ്ടി: വിവാഹ വീട്ടില്‍ സുഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടതോടെ വധുവും വരനും ആശുപത്രിയിലായി. കാവുംവട്ടത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരി മുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചതാണ് വിനയായത്. ഇതേ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികില്‍സ നല്കി. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതി ഇല്ലെന്ന് എഴുതി കൊടുത്തതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടില്ല.
Read Moreമാവോയിറ്റുകളുടെ മരണത്തിൽ ലഘുലേഖാ വിതരണം; രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ലഘുലേഖകൾ വിതരണം ചെയ്ത് പ്രതിഷേധിച്ച രണ്ടു സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുഎപിഎ കുറ്റം ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ്. പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാർഥി അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാർഥിയായ അലന് എസ്എഫ്ഐ അംഗമാണ്. താഹ സിപിഎം പാറമ്മൽ ബ്രാഞ്ച് അംഗവുമാണ്.
Read More