ചെമ്മീന്‍ സ്‌പെഷല്‍! മു​റി​ച്ച് ഉ​പ്പും മു​ള​കും മ​ഞ്ഞ​ളു​മി​ട്ട് പാ​ത്ര​ത്തി​ലാ​ക്കി അ​ടു​പ്പ​ത്ത് വച്ചു; ചൂ​ട് പി​ടി​ച്ച​തോ​ടെ ചെ​മ്മീ​നി​ല്‍ നി​ന്നു പു​ഴു​ക്ക​ള്‍ പുറത്തേക്ക്…

വ​ട​ക​ര: വീ​ട്ടി​ല്‍ ക​റി വെ​ക്കാ​ന്‍ വാ​ങ്ങി​യ ചെ​മ്മീ​നി​ല്‍ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി. ക​സ്റ്റം​സ്റോ​ഡ് അ​മ്മാ​ണ്ടി​യി​ല്‍ പ്ര​വീ​ണി​ന്റെ വീ​ട്ടി​ല്‍ വാ​ങ്ങി​യ ചെ​മ്മീ​നി​ലാ​ണ് പു​ഴു​ക്ക​ള്‍ നു​ര​ഞ്ഞ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ വി​ധു​ഷ ഇ​ന്നു രാ​വി​ലെ ഇ​വി​ടെ എ​ത്തി​യ മ​ത്സ്യ​വി​ല്‍​പ​ന​ക്കാ​ര​നി​ല്‍ നി​ന്നാ​ണ് ഉ​ച്ച​യ്ക്ക് ക​റി വെ​ക്കു​ന്ന​തി​നു ചെ​മ്മീ​ന്‍ വാ​ങ്ങി​യ​ത്. മു​റി​ച്ച് ഉ​പ്പും മു​ള​കും മ​ഞ്ഞ​ളു​മി​ട്ട് പാ​ത്ര​ത്തി​ലാ​ക്കി അ​ടു​പ്പ​ത്ത് വെ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. ചൂ​ട് പി​ടി​ച്ച​തോ​ടെ ചെ​മ്മീ​നി​ല്‍ നി​ന്നു പു​ഴു​ക്ക​ള്‍ ഓ​രോ​ന്നാ​യി പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു.

ആ​ഴ്ച​ക​ളോ​ളം പ​ഴ​കി​യ ചെ​മ്മീ​നാ​ണ് ഇ​തെ​ന്ന് വ്യ​ക്ത​മാ​യി. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ചെ​മ്മീ​ന്‍ ചീ​ഞ്ഞ​താ​യി തോ​ന്നു​ന്നി​ല്ല. ഇ​ത് മ​ന​സി​ലാ​കാ​തി​രി​ക്കാ​ന്‍ രാ​സ​വ​സ്തു ചേ​ര്‍​ത്തോ എ​ന്ന സം​ശ​യ​മു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ തോ​റും വി​ല്‍​പ​ന ന​ട​ത്തു​ന്ന ഒ​ട്ടേ​റെ പേ​രു​ണ്ട്. ഇ​തി​ല്‍ ഒ​രാ​ളി​ല്‍ നി​ന്നാ​ണ് പ്ര​വീ​ണി​ന്‍റെ വീ​ട്ടി​ല്‍ ചെ​മ്മീ​ന്‍ വാ​ങ്ങി​യ​ത്. ഇ​ക്കാ​ര്യം വീ​ട്ടു​കാ​ര്‍ മു​നി​സി​പ്പ​ല്‍ ഹെ​ല്‍​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി.

Related posts