വരൂ, സുരക്ഷിത സ്ഥാനത്ത് എത്തിക്കാം! വീ​ടു​വി​ട്ടെ​ത്തി​യ യു​വ​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ചു; പ്രതികൾക്കായി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കോ​ഴി​ക്കോ​ട്: വീ​ടു​വി​ട്ടെ​ത്തി​യ യു​വ​തി​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. 17ന് ​രാ​ത്രി കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ന​ടു​ത്ത് നി​ല്‍​ക്ക​വേ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് സു​ര​ക്ഷി​ത ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മൂ​ര്യാ​ട് പാ​ല​ത്തി​ന​ടു​ത്തു​വെ​ച്ച് ശാ​രീ​രി​മാ​യി ഉ​പ​ദ്ര​വി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ​ത്. പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​പ്പി​ച്ച് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യം ന​വ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തോടെ പെ​ട്ടെന്ന് പി​ടി​കൂ​ടാ​നാ​യി​രു​ന്നു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വി​രം ല​ഭി​ക്കു​ന്ന​ര്‍ 9497980710, 04952722286 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ക​സ​ബ സി​ഐ വി.​സി​ജി​ത്ത് അ​റി​യി​ച്ചു.

Read More

ജാ​ന്‍​കോ കാരണം വേണു പെട്ടു! ആ​വ​ള ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം പോ​യ വി​ഗ്ര​ഹം ക​ണ്ടെ​ത്തി

പേ​രാ​മ്പ്ര : ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ ആ​വ​ള ഖോ​ര​ന്‍​കു​ള​ങ്ങ​ര പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ക​ണ്ടെ​ത്തി. ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ‘സം​സ്‌​കാ​ര’ ക്ല​ബി​ന്‍റെ പി​ന്‍​വ​ശം ചെ​റി​യാ​ണ്ടി രാ​ജ​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ട​യോ​ട് ചേ​ര്‍​ന്നാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ വി​ഗ്ര​ഹം ക​ട​യു​ടെ സ​മീ​പ​ത്തു​ള്ള പൂ​ഴി​യി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. റൂ​റ​ല്‍ എ​സ്പി​യു​ടെ സ്പ​ഷ്യ​ല്‍ സ്‌​ക്വാ​ഡി​ലെ കെ.​പ്ര​ദീ​പ​നും മേ​പ്പ​യ്യൂ​ര്‍ പോ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ടു​ത്ത​ത്. പ​യ്യോ​ളി ഡോ​ഗ് സ്‌​ക്വാ​ഡി​ല്‍ നി​ന്നു​മെ​ത്തി​യ ജാ​ന്‍​കോ എ​ന്ന പോലീസ് നാ​യ മ​ണം പി​ടി​ച്ച് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള വേ​ണു എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് വ​രെ​യെ​ത്തി അ​വി​ടെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ക്ഷേ​ത്ര പ​രി​പാ​ല​ക​നാ​ണ്. വ​ട​ക​ര നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​നാ​യ എ.​കെ. ജി​ജീ​ഷ് പ്ര​സാ​ദ് വി​ഗ്ര​ഹം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​ര​ല​ട​യാ​ള​മൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. നാ​യ ഓ​ടി​യെ​ത്തി​യ വീ​ടി​ന്‍റെ ഉ​ട​മ പു​തി​യേ​ട​ത്ത് വേ​ണു(51) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.…

Read More

നാ​ടോ​ടി കു​ടും​ബ​ത്തി​ന് വീ​ടാ​യി! പെ​ണ്‍​മ​ക്ക​ളു​ടെ കാ​ലു​ക​ള്‍ കെ​ട്ടി​യി​ടാ​തെ ഈ ​അ​മ്മ​യ്ക്ക് ഇ​നി ധൈ​ര്യ​മാ​യി ഉ​റ​ങ്ങാം…

പ​യ്യോ​ളി: പെ​ണ്‍​മ​ക്ക​ളു​ടെ കാ​ലു​ക​ള്‍ സ്വ​ന്തം ശ​രീ​ര​ത്തോ​ട് കെ​ട്ടി വെ​ച്ച് ക​ട വ​രാ​ന്ത​ക​ളി​ല്‍ ഉ​റ​ങ്ങി​യ കാ​ള​രാ​ത്രി​ക​ള്‍ ഇ​നി ഈ ​അ​മ്മ​ക്ക് മ​റ​ക്കാം. പ​യ്യോ​ളി ഗ​വ: ഹൈ​സ്കൂ​ളി​ലെ കൂ​ട്ടു​കാ​രും അ​ദ്ധ്യാ​പ​ക​രും ത​ച്ച​ന്‍​കു​ന്ന് പ്ര​ദേ​ശ​ത്തെ ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രും ഒ​രു​മി​ച്ച​പ്പോ​ള്‍ നാ​ടോ​ടി​ക​ളാ​യ മ​ണി​ക​ണ്ഠ​നും തു​ള​സി​ക്കും ല​ഭി​ച്ച​ത് ഏ​ഴ് സെ​ന്‍റ് സ്ഥ​ല​വും അ​തി​ല്‍ നി​ര്‍​മ്മി​ച്ച മ​നോ​ഹ​ര​മാ​യ വീ​ടു​മാ​ണ്. ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​ത്ത് ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ജീ​വി​ക്കു​ന്ന ഈ ​ത​മി​ഴ് ദ​മ്പ​തി​ക​ള്‍​ക്കൊ​പ്പം മൂ​ന്ന് മ​ക്ക​ളും ഇ​വ​രു​ടെ അ​മ്മ​യു​മു​ണ്ട്. ഇ​വ​രു​ടെ ദു​ര​വ​സ്ഥ ക​ണ്ട് നാ​ട്ടു​കാ​ര്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് സ​ഹാ​യ ഹ​സ്ത​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കാ​ന്‍ വേ​ണ്ടി ഇ​വ​ര്‍ പ​ഠി​ക്കു​ന്ന പ​യ്യോ​ളി ഗ​വ: ഹൈ​സ്കൂ​ളി​ല്‍ ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന​താ​ണ് ഈ ​വി​ജ​യ​ക​ഥ​യു​ടെ തു​ട​ക്കം. പി​ന്നീ​ട് ശ​ര​വേ​ഗ​ത്തി​ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ള്‍. ത​ങ്ങ​ളു​ടെ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ദ​യ​നീ​യ അ​വ​സ്ഥ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ലൂ​ടെ മ​ന​സ്സി​ലാ​ക്കി​യ അ​ദ്ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഈ ​ദൌ​ത്യം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.…

Read More

 അമ്പലവയലിൽ നടുറോഡിൽ യുവാവിനും യുവതിക്കും മർദനമേറ്റ സംഭവം; സജീവാനന്ദനൊപ്പം  ശല്യം ചെയ്ത  ഒരാൾക്കൂടി അറസ്റ്റിൽ

ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ ടൗ​ണി​ൽ യു​വ​തി​യെ​യും യു​വാ​വി​നെയും മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. സ​ജീ​വാ​ന​ന്ദ​നൊ​പ്പം യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി ശ​ല്യം ചെ​യ്ത കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​മാ​റി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു രേ​ഖ​പ്പെ​ടു​ത്തും. യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി ശ​ല്യം ചെ​യ്ത കേ​സി​ൽ യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ​യും പ്ര​തി ചേ​ർ​ത്തി​രു​ന്നു. യു​വ​തി​യെ ശ​ല്യം ചെ​യ്ത​തി​നും സം​ഭ​വ​ത്തി​ന് കൂ​ട്ടു​നി​ന്ന​തി​നും ര​ണ്ടു​പേ​രെ​ക്കൂ​ടി പോ​ലീ​സ് പ്ര​തി​ചേ​ർ​ത്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന് 11 ദി​വ​സ​ത്തി​ന് ശേ​ഷ​വും മു​ഖ്യ​പ്ര​തി സ​ജീ​വാ​ന​ന്ദ​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ യു​വ​തി​യെ​യും യു​വാ​വി​നെ​യും മ​ർ​ദ്ദി​ച്ച സ​ജീ​വാ​ന​ന്ദ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ൽ​പ്പ​റ്റ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

Read More

മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ച് റോ​ഡി​ലേ​ക്ക്…! ഇത്തരക്കാരെ എന്തു വിളിക്കണം ?

മ​ട്ട​ന്നൂ​ർ: എ​ട​യ​ന്നൂ​ർ-​മു​ട്ട​ന്നൂ​ർ റോ​ഡി​ൽ മ​ദ്യ​കു​പ്പി​ക​ളും മാ​ലി​ന്യ നി​ക്ഷേ​പ​വും പ​തി​വാ​കു​ന്നു. എ​ട​യ​ന്നൂ​രി​ൽ നി​ന്ന് ഇ​രി​ക്കൂ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന റോ​ഡി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​വും റോ​ഡി​ൽ മ​ദ്യ​കു​പ്പി​ക​ളും പൊ​ട്ടി​ച്ചി​ടു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം കാ​ൽ​ന​ട​യാ​യി പോ​കു​ന്ന റോ​ഡി​ൽ മ​ദ്യ കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ട്ട​ത് ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ടു​ന്ന​ത് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടും പോ​ലീ​സി​നോ​ടും പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

Read More

സ്‌കൂളില്‍ പോകാതെ സ്‌കൂട്ടറില്‍ കറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെപണി; റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

നാ​ദാ​പു​രം: സ്‌​കൂ​ളി​ല്‍​ പോ​കാ​തെ സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ടു. പ​ന്നി​ക്കോ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളും പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ എ​ട്ടാം ക്ലാ​സു​കാ​ര​നു​മാ​ണ് നാ​ദാ​പു​രം ടൗ​ണി​ല്‍ അ​പ​ക​ടത്തി​ല്‍പ്പെ​ട്ട​ത്.​വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​ക്കൂ​ട്ട​ര്‍ മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ക്കു​ക​യും മൂ​ന്ന് പേ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യു​മാ​യി​രു​ന്നു.​റോ​ഡി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കൂ​ട്ട​റി​ല്‍ ക​ല്ലാ​ച്ചി​യി​ലേ​ക്ക് വ​ന്ന വി​ദ്യാ​ര്‍​ഥി കൂ​ടെ സു​ഹൃ​ത്തി​നേ​യും കൂ​ട്ടി.​പി​ന്നീ​ടാ​ണ് ത​മ്മി​ല്‍ പ​രി​ച​യം പോ​ലും ഇ​ല്ലാ​ത്ത മൂ​ന്നാ​മ​നെ​യും സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി​യ​ത്. സ്‌​കൂ​ട്ട​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​രു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ ലി​ഫ്റ്റ് ചോ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് മൂ​ന്നാ​മ​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്. മു​പ്പ​ത് കി​ലോ മീ​റ്റ​റി​ല്‍ അ​ധി​കം ദൂ​ര​മാ​ണ് തി​ര​ക്കേ​റി​യ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ മൂ​ന്നം​ഗ സം​ഘം സ്‌​ക്കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് സ്‌​കൂ​ട്ട​റും വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ളോ​ട് ഇ​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Read More

രാഷ്ടീയ ധാര്‍മികതയുണ്ടോ? കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ കോടിയേരി പരസ്യമായി ആവശ്യപ്പെടണമെന്ന് എന്‍.വേണു

വ​ട​ക​ര: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ രാ​ഷ്ടീ​യ ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം കാ​ത്തു നി​ൽ​ക്കാ​തെ കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ മ​ക​ൻ ബി​നോ​യി​യോ​ട് പ​ര​സ്യ​മാ​യി നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ്ത്രീ ​സം​ര​ക്ഷ​ണ പ്ര​സം​ഗ​വും വ​നി​താ മ​തി​ലും ഉ​ണ്ടാ​ക്കി സ്ത്രീ ​സ​മൂ​ഹ​ത്തെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നു പ​ക​രം സ്വ​ന്തം വീ​ട്ടി​ൽ സ്ത്രീ ​പീ​ഡ​ക​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​ൻ യു​വ​തി​യെ കോ​ട​തി ക​യ​റ്റി ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​വ​സാ​ന ശ്ര​മ​മാ​ണ് മും​ബൈ ഹൈ​ക്കോ​ട​തി വി​ധി​യോ​ടെ പൊ​ളി​ഞ്ഞ​തെ​ന്നും വേ​ണു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

പീ​ഡ​നക്കേസി​ൽ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും; 2013 ഫെ​ബ്രു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

മ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മ​ഞ്ചേ​രി പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മു​തു​വ​ല്ലൂ​ർ വി​ള​യി​ൽ ക​മ്മാ​ന്പ​റ്റ അ​ബ്ദു​ൽ സ​ലാം (37) നെ​യാ​ണ് ജ​ഡ്ജി എ.​വി.​നാ​രാ​യ​ണ​ൻ ശി​ക്ഷി​ച്ച​ത്. 2013 ഫെ​ബ്രു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 376 പ്ര​കാ​രം ബ​ലാ​ൽ​സം​ഗം ചെ​യ്ത​തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം സം​ഖ്യ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​കാ​നും പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ടു വ​ർ​ഷ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്കാ​നും വി​ധി​ച്ചു. കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഏ​ഴു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ആ​റു മാ​സ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോം​പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ…

Read More

ന​ഗ​ര​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പാ​ർ​ക്കി​ംഗ് “വി​ല​ങ്ങ്’; കൂ​ൾ​ബാ​റി​നു മു​ന്നി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ംഗ് പോ​ലീ​സ് “കാ​ണു​ന്നി​ല്ല’; പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു

കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെരു​വി​ലേ​ക്കു​ള്ള​വ​രു​ടെ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ ‘മ​ണി​ച്ചി​ത്ര​താ​ഴുമാ​യി പോ​ലീ​സ്. മി​ഠാ​യി​ത്തെരു​വ് ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചെ​റി​യ വാ​ഹ​ന​ങ്ങ​ളും പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ‘ച​ങ്ങ​ല​പ്പൂ​ട്ട്’ മാ​യി എ​ത്തി​യ​ത്. ഇ​തോ​ടെ മി​ഠാ​യി​ത്തെരു​വി​ലേ​ക്കു​ള്‍​പ്പെ​ടെ പോ​വേ​ണ്ട​വ​ര്‍​ക്ക് വാ​ഹ​നം നി​ര്‍​ത്തി​യി​ടാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലും കോം​ട്ര​സ്റ്റ് മ​തി​ലി​നോ​ട് ചേ​ര്‍​ന്നും നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ച​ങ്ങ​ല​കൊ​ണ്ട് ബ​ന്ധി​ച്ചി​രു​ന്നു. പി​ഴ​യ​ട​പ്പി​ച്ച ശേ​ഷ​മാ​ണ് ഇ​വ വി​ട്ടു​കൊ​ടു​ത്ത​ത്. അ​തേ​സ​മ​യം വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ത്ത് വാ​ഹ​നം വ​യ്ക്കാ​റു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ട്രാ​ഫി​ക് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്നു​മാ​ണ് ക​ച്ച​വ​ട​ക്കാ​രും മ​റ്റും പ​റ​യു​ന്ന​ത്. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ട്രാ​ഫി​ക് സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പി.​ബി​ജു​രാ​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. മി​ഠാ​യി​ത്തെ​രു​വ് ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം പ​ല​രും ഇ​വി​ടെ ആ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ വ​ഴി​യ​രി​കി​ൽ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത് പോ​കാ​റാ​ണ് പ​തി​വ്. പാ​ര്‍​ക്കിം​ഗി​ന്…

Read More

കുരുക്ക് മുറുകുന്നു! അമ്പലവയല്‍ മര്‍ദനം; പ്രതി സജീവാനന്ദനെതിരെ പീഡനശ്രമത്തിനും കേസ്; യുവതിയുടെ മൊഴി ഇങ്ങനെ…

അ​ന്പ​ല​വ​യ​ൽ: ടൗ​ണി​ൽ ക​ഴി​ഞ്ഞ 21 നു ​രാ​ത്രി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി സ​ജീ​വാ​ന​ന്ദ​നെ​തി​രെ കു​രു​ക്കു മു​റു​കു​ന്നു. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ഡ​ന​ശ്ര​മ​ത്തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​ജീ​വാ​ന​ന്ദ​നൊ​പ്പം ലോ​ഡ്ജി​ലെ​ത്തി യു​വ​തി​യെ​യും യു​വാ​വി​നെ​യും ശ​ല്യം​ചെ​യ്യാ​ൻ ശ്ര​മി​ച്ച മ​റ്റു ര​ണ്ടു പേ​രെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തു. ലോ​ഡ്ജി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സ​ജീ​വാ​ന​ന്ദ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​നു മു​തി​ർ​ന്നെ​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ന​ശി​പ്പി​ച്ചു​വെ​ന്നും യു​വ​തി പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ​നേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. സ​ജീ​വാ​ന​ന്ദ​ൻ ഒ​ളി​വി​ലാ​ണ്.

Read More