ന​ഗ​ര​ത്തി​ലെ ചി​ല ബാ​റു​ക​ള​ലും ഹോ​ട്ട​ലു​ക​ളി​ലും ലു​ങ്കി​ക്ക് വി​ല​ക്ക്; “ലു​ങ്കിസ​മ​ര​’വു​മാ​യി കൂ​ട്ടാ​യ്മ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ചി​ല ബാ​റു​ക​ള​ലും ഹോ​ട്ട​ലു​ക​ളി​ലും ലു​ങ്കി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി കോ​ഴി​ക്കോ​ട​ന്‍ കൂ​ട്ടാ​യ്മ രം​ഗ​ത്ത്. വ​സ്ത്ര വ​രേ​ണ്യ​ത്തി​നെ​തി​രേ “സീ ​ക്യൂ​ന്‍ ‘ഹോ​ട്ട​ലി​ലേ​ക്കാ​ണ് ലു​ങ്കി​ സ​മ​ര​വു​മാ​യി കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ടൗ​ണ്‍​ഹാ​ളി​ന് സ​മീ​പ​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് സീ ​ക്യൂ​ന്‍ ഹോ​ട്ടലി​ന് മു​ന്നി​ല്‍ സ​മാ​പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ലെ സീ​ ക്യൂ​ന്‍ ഹോ​ട്ട​ലി​ലെ ബാ​റി​ലേ​ക്ക് സു​ഹൃ​ത്ത​ുക്ക​ളോ​ടൊ​പ്പം ലു​ങ്കി​ധ​രി​ച്ച​ത്തി​യ ചേ​ലേ​മ്പ്ര സ്വ​ദേ​ശി അ​ബ്ദു​ള്‍ ക​രീ​മി​നെ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ലു​ങ്കി​യു​ട​ുത്ത​വ​ര്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ലു​ങ്കി അ​ഴി​ച്ച് റി​സ​പ്ഷ​നി​സ്റ്റു​ക​ള്‍​ക്ക് ബ​ല​മാ​യി ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

Related posts