വ​യ​റ്റി​ല്‍ ക​ത്രി​ക കുടുങ്ങിയ കേസ്; ഡോ​ക്ട​ര്‍മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും ചോ​ദ്യംചെ​യ്യു​ന്നു;അറസ്റ്റിനു സാധ്യത

കോ​ഴി​ക്കോ​ട്:​പ്ര​സ​വ ശ​സ്‌​ത്ര​ക്രി​യ​ക്കി​ടെ പ​ന്തീ​രാ​ങ്കാ​വ്‌ സ്വ​ദേ​ശി​നി ഹ​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്രതികള്‍​ ചോ​ദ്യം​ചെ​യ്യലിന് പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി.

സം​ഭ​വ​സ​മ​യ​ത്ത്‌ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​യി​രു​ന്ന ഡോ. ​സി.കെ. ​ര​മേ​ശ​ൻ, പി.ജി. ഡോ​ക്ട​റാ​യി​രു​ന്ന ഡോ. ​എം.ഷ​ഹ​ന, ന​ഴ്‌​സു​മാ​രാ​യ എം.ര​ഹ്‌​ന, കെ.ജി. മ​ഞ്ജു എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ്‌ എ​സി​പി എ.​സു​ദ​ർ​ശ​ന​ന്‍റെ ഓ​ഫീ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന്‌ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ഹാ​ജ​രാ​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​നുശേ​ഷം അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് നീ​ങ്ങും.​ അ​തേ​സ​മ​യം പ്ര​തി​ക​ള്‍ മു​ന്‍ കൂ​ര്‍ ജാ​മ്യ​ത്തി​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്് കു​ന്ന​മം​ഗ​ലം കോ​ട​തി​യി​ൽ പോ​ലീ​സ്‌ പ്ര​തി​പ്പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​ത്‌.

Related posts

Leave a Comment