കോഴിക്കോട്: സില്‍വര്‍ലൈനിന് ബദല്‍ പദ്ധതിയൊരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളിൽ സംശയങ്ങളു ണ്ടെന്ന് കെ. മുരളീധരൻ എംപി. ഇക്കാര്യത്തിൽ ഡിപിആർ വന്നിട്ട് കൂടുതൽ ചർച്ചയാകാമെന്നും മുരളീധരൻ. കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി.തോമസിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളില്‍ സംശയമുണ്ട്. കെ.വി. തോമസ് ഇ. ശ്രീധരനെ കണ്ടതിന് അടുത്ത ദിവസം തന്നെ കോടികൾ ചെലവുള്ള പ്രോജക്ടിന് കുറിപ്പ് തയാറായി. ഉടൻ ഡൽഹിക്ക് അയക്കുന്നു. അതേസമയത്തുതന്നെ കെ. സുരേന്ദ്രൻ വന്ന് ഇ. ശ്രീധരനെ കാണുന്നു. ഇത് ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണോ അതോ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ സീറ്റി ന്റെ എണ്ണം കുറയ്ക്കാനുള്ള കുറിപ്പാണോയെന്ന് മാത്രമേ അറിയാനുള്ളുവെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
Read MoreCategory: Kozhikode
ഇസ്ലാമിക സ്വത്തവകാശം: എം.വി. ഗോവിന്ദനു മറുപടിയുമായി എസ്എംഎഫ്
കോഴിക്കോട്: സംഘപരിവാർ അജണ്ടയായ ഏക സിവിൽകോഡിനെതിരേ പ്രതിഷേധങ്ങൾ ശക്തമാക്കുന്പോഴും വ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണമെന്നും ലിംഗസമത്വവാദവും ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് എസ്എംഎഫ് നേതാക്കൾ. ഇസ് ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോടു വിവേചനമില്ല. സ്ത്രീയുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിനുപോലും ചെലവഴിക്കേണ്ടതില്ലെന്നാണ് ശരിഅത്ത് പറയുന്നത്. ഇതു സ്ത്രീകൾക്ക് നൽകുന്ന പരിഗണനയാണ്. പുരുഷന്റെ സ്വത്തിൽനിന്നു പകുതി സ്ത്രീക്ക് നൽകണം എന്നു പറയുന്നതിലൂടെ അവർക്ക് കൂടുതൽ അവകാശമാണ് ലഭിക്കുന്നത്. ഇതു തിരിച്ചറിയാതെയാണ് വിമർശിക്കുന്നത്. അതു മനസിലാക്കാതെയാണ് കമ്യൂണിസ്റ്റുകാരും വിമർശിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്തു ന്യായമാണ് കാണുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി, സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി…
Read Moreതെരുവുനായയെ പേടിച്ച് കൂത്താളി പഞ്ചായത്തിലെ 6 സ്കൂളുകള്‍ക്ക് അവധി ; തൊഴിലുറപ്പ് പദ്ധതികളും നിർത്തിവച്ചു
കോഴിക്കോട്: തെരുവുനായശല്യം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ അധികൃതര്‍. ഗ്രാമ-നഗര പ്രദേശങ്ങളില്‍ നായശല്യം പൂര്‍വാധികം വര്‍ധിച്ചിരിക്കുകയാണ്. രക്ഷിതാക്കള്‍ സ്കൂളിലേക്ക് കുട്ടികളെ വിടാന്‍പോലും തയാറാകാത്ത അവസ്ഥയാണുള്ളത്. തെരുവുനായ ശല്യം കണക്കിലെടുത്ത് കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയും ഉണ്ടായി. സംസ്ഥാനത്തുതന്നെ ഇത്തരമൊരുസാഹചര്യം ആദ്യമാണ്. അങ്കണവാടികള്ക്കുള്പ്പെടെ അവധിയാണ്. പഞ്ചായത്താണ് അവധി നല്‍കിയത്. തൊഴിലുറപ്പ് പദ്ധതികളും നിര്‍ത്തിവച്ചു. ഇന്നലെ അഞ്ച് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഈ ഭാഗത്ത് തെരുവുനായയുടെ വിളയാട്ടം അതിരൂക്ഷമാണ്. പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയെങ്കിലും ഒന്നും ഫലവത്താകാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അക്രമകാരിയായ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂത്താളി രണ്ടേ ആറില്‍ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ ഒരു വിദ്യാര്‍ഥിക്കുമാണ് പരിക്കേറ്റത്.
Read Moreവ്യാപാരി സിദീഖിന്റെ കൊലപാതകം; പ്രതികളുടെ റിമാൻഡ് നീട്ടി; ജയിലിൽ വെച്ച് ചോദ്യം ചെയ്ത് പോലീസ്
കോഴിക്കോട്: ഒളവണ്ണയിലെ ലോഡ്ജ് നടത്തിപ്പുകാരൻ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ റിമാന്റ് കാലാവധി കോടതി നീട്ടി. വല്ലപ്പുഴ ചെറുകോട് അച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാന (18), പാലക്കാട് മേച്ചേരി വല്ലപ്പുഴ വാലുപറന്പിൽ മുഹമ്മദ് ആഷിഖ് (26), എന്നിവരുടെ റിമാന്റ് കാലാവധിയാണ് കോഴിക്കോട് ജെഎഫ്സിഎം-4 ഈ മാസം 21 വരെ നീട്ടിയത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.ഇതേ തുടർന്ന് ജയിലിൽ വെച്ച് പോലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നു. സിദീഖിനെ കൊന്ന് കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി കൊക്കയിൽ തള്ളിയെന്നാണ് കേസ്. മൃതദേഹം അട്ടപ്പാടി അഗളി ചുരത്തിൽ നിന്നാണ് കണ്ടെടുത്തത്. സിദീഖിനെ മെയ് 18നാണ് കാണാതായത്. ഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എരഞ്ഞിപ്പാലത്തെ ഡി…
Read Moreഏകസിവില്‍കോഡ്; സിപിഎം പ്രതിഷേധങ്ങൾക്കൊപ്പം ചേരാൻ മടിച്ച് മുസ്ലിം ലീഗ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ രാഷ്ട്രീയ ഭേദമെന്യേ കൈകോര്‍ക്കാന്‍ തീരുമാനിക്കുമ്പോഴും സിപിഎം നയിക്കുന്ന പ്രക്ഷോഭങ്ങളോട് അകലം പാലി ക്കാന്‍ മുസ് ലിം ലീഗ്. സിപിഎം നേതൃത്വത്തില്‍ 15ന് കോഴിക്കോട് നടക്കുന്ന സെമിനാറില്‍ നേതാക്കള്‍ പങ്കെടുക്കണോ എന്ന കാര്യം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ പാർട്ടി തീരുമാനിക്കൂ. സിവില്‍ കോഡില്‍ സിപിഎം നയിക്കുന്ന പ്രതിഷേധത്തോടുള്ള സമീപനം എങ്ങിനെയായിരിക്കണമെന്ന കാര്യത്തില്‍ ലീഗില്‍ ഭിന്നാഭിപ്രായമുണ്ട്. സിപിഎം നിലപാടിനെ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സ്വാഗതം ചെയ്തപ്പോള്‍ സിപിഎമ്മിന്റേത് ആത്മാര്‍ഥതയില്ലാത്ത നിലപാടാണെന്നാണ് എം.കെ. മുനീര്‍ പറഞ്ഞത്. ഏക സിവില്‍ കോഡ് മുസ് ലിം സമുദായത്തില്‍ മാത്രമല്ല ബാധിക്കുക. എല്ലാ സാമുദായിക നേതാക്കളെയുമാണ് സിപിഎം കൂട്ടായ്മയ്ക്ക് വിളിക്കേണ്ടതെന്നും മുനീര്‍ പറയുന്നു. അതേസമയം, കോണ്‍ഗ്രസിനൊപ്പം മാത്രമല്ല വിഷയത്തില്‍ ശക്തമായി സമരരംഗത്തുള്ള മറ്റുള്ളവരുമായും കൈകോര്‍ക്കുന്നതില്‍ മടിക്കില്ലെന്നു ലീഗ് നേതൃത്വം വ്യക്തമാക്കുന്നു. മുസ് ലിം സമുദായത്തിന്റെ…
Read Moreനിലമ്പൂരിൽ ക്ഷേത്രത്തില്‍ ബലിയിടാനെത്തിയ അഞ്ചംഗകുടുംബം ഒഴുക്കിൽപ്പെട്ടു; മുത്തശിയെയും പേരക്കുട്ടിയെയും കാണാതായി
മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഇതില്‍ രണ്ടു കുട്ടികളടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. സുശീല (60), ഇവരുടെ പേരക്കുട്ടി അനുശ്രീ (12) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്. നിലമ്പൂർ അമരമ്പലം ക്ഷേത്രത്തില്‍ ബലിയിടാനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് ഒഴുക്കിൽപ്പെട്ടത്. ഇവരിൽ രക്ഷപ്പെട്ട രണ്ട് കുട്ടികൾ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. സ്ഥലത്ത് അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്.
Read Moreമന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് പോലീസ് മർദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറായ യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മന്ത്രിയെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പോലീസ് മർദിച്ചെന്നാണ് ആരോപണം. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. മന്ത്രിയുടെ വാഹനത്തിന് അകന്പടി പോയ പോലീസുകാരാണ് സാദിഫിനെ മർദ്ദിച്ചത്. ചോന്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് മീൻ ലോറിയുമായി സാദിഫ് പോയ വേളയിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി മർദിച്ചത്. കൈയ്ക്ക് പരിക്കേറ്റ സാദിഫ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ, മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗൺമാനെ അധിക്ഷേപിച്ചതിന് രണ്ടു പേർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു.
Read Moreഎക്സൈസിലെ സൈബർ സെല്‍; ബോർഡ് ഉണ്ട് ഓഫീസ് പ്രവർത്തനക്ഷമമല്ല; ജീവനക്കാർ ജോലി ചെയ്യുന്നത് മറ്റ് ഓഫീസുകളിൽ
കോഴിക്കോട്: മയക്കുമരുന്നു കടത്ത് അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനു സഹായിക്കുന്നതിനു രൂപം കൊടുത്ത എക്സൈസിലെ സൈബര്‍ സെല്‍ പേരില്‍ മാത്രമായൊതുങ്ങി. സെല്ലിലെ രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്ക് ഇപ്പോള്‍ മറ്റ് ഓഫീസുകളിലാണ് ഡ്യൂട്ടി. ഫലത്തില്‍ സൈബര്‍ സെല്‍ പ്രഹസനമായി മാറി. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിലാണ് എക്സൈസില്‍ സൈബര്‍ സെല്‍ രൂപീകരിച്ചത്. ഇതിനായി കോഴിക്കോട് ജില്ലയില്‍ രണ്ട് സിവില്‍ എക്സ്സൈസ് ഓഫീസര്‍മാരെ എക്സൈസ് കമ്മീഷണര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ചാല്‍ കടത്തിക്കൊണ്ടുവരുന്നവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അവരെ പിന്തുടരാനും മയക്കുമരുന്ന് പിടികൂടാനും ഈ സംവിധാനം സഹായിച്ചിരുന്നു. പിടികൂടിക്കഴിഞ്ഞാല്‍ തുടരന്വേഷണത്തിനും സൈബര്‍ സെല്ലിന്റെ േസവനം ഉപയോഗപ്പെടുത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡ് ഉണ്ടെങ്കിലും ഓഫീസ് പ്രവര്‍ത്തനക്ഷമമല്ല. നിലവിലുള്ള രണ്ടു ജീവനക്കാരും മറ്റ് ഓഫീസുകളിലാണ്…
Read Moreസുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ കവർന്നത് 5 പവനും അരലക്ഷത്തോളം രൂപയും; അഴിക്കോടുകാരൻ രതീശ് പോലീസ് പിടിയിൽ
വളപട്ടണം: അഴീക്കോട് സുഹൃത്തിന്റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന പ്രതി അറസ്റ്റിൽ. അഴീക്കോടിലെ രതീശനെ (42) യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. അഴീക്കോട് സ്വദേശി പ്രസന്നൻ (41) ന്റെ വീട്ടിൽനിന്നാണ് അഞ്ചുപവൻ സ്വർണവും 45,000 രൂപയും പ്രതി കവർന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രസന്നന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് രതീശൻ പിടിയിലാകുന്നത്. ഇരുവരും ഒരുമിച്ച് മൈസൂരുവിൽ ജോലിചെയ്ത് വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവയനാട്ടില്‍ എംഡിഎംഎയുമായി മൂന്നു പേര് പിടിയില്‍; ഇരുപത്തിനാലുകാരനെ കുടുക്കിയത് കെഎസ്ആർടിസിയിൽ വച്ച്
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടു കേസുകളില്‍ 58.48 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര് പിടിയില്‍. 49.54 ഗ്രാം എംഡിഎംഎയുമായിമുട്ടില് അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(24), 8.94 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ഒളവണ്ണ ചുള്ളിയോട്ട് അഖില്‍(27), തൃശൂര്‍ കാരിയാന് കെ.എഫ്. ലിന്റോ (34) എന്നിവരാണ് മുത്തങ്ങയില്‍ പോലീസ് പിടിയിലായത്. കര്‍ണാടകയില്‍നിന്നുവന്ന കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് മിന്ഹാജിന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍നിന്നു വരികയായിരുന്ന ഓംനി വാനിലാണ് അഖിലും ലിന്റൊയും ഉണ്ടായിരുന്നത്. മൂന്നു പേര്‍ക്കുമെതിരേ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തതായി ജില്ലാ പോലീസ് മേധാവി പദം സിംഗ് അറിയിച്ചു.
Read More