മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി  ആ​ക്രി​ക്ക​ട​യി​ല്‍ മോ​ഷ​ണം; എട്ടോളം കേസുകളിൽ പ്രതിയായ അനീഷ് മോഹൻ അറസ്റ്റിൽ

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ടൗ​ണി​നു സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ൽനി​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​കൂ​ടി പോ​ലീ​സ്. മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണ​മ​ട​ക്കം എ​ട്ടോ​ളം കേ​സി​ല്‍ ഇ​യാ​ളെ മു​ന്‍​പ് ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. ആ​ക്രി​ക്ക​ട​യി​ലെ സി​സി​ടി​വി​യി​ൽ ക​ണ്ട പ​ൾ​സ​ർ ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ഞ്ചാ​ട്ടി​യി​ൽ വ​ച്ചാ​ണ് ബൈ​ക്കി​ൽ പോ​കു​ന്ന പ്ര​തി​യെ ക​ണ്ട​ത്. പോ​ലീ​സി​നെ ക​ണ്ട പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി​ച്ചു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ന്‍​പ​രി​ധി​യി​ല്‍നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് പ്ര​തി ആ​ക്രി​ക്ക​ട​യി​ല്‍ എ​ത്ത​യ​ത്.​ മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ വി​റ്റ ക​ട​ക​ളി​ൽ പ്ര​തി​യെ​യും കൊ​ണ്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കൊ​ണ്ടോ​ട്ടി​യി​ല്‍​  2 കോ​ടിയുടെ പാ​മ്പി​ന്‍​വി​ഷം പിടികൂടി;  അ​റ​സ്റ്റി​ലാ​യവരിൽ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും; അ​ന്വേ​ഷ​ണത്തിനു വ​നംവ​കു​പ്പ്

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ല്‍​നി​ന്ന് ര​ണ്ടു കോ​ടി വി​ല​വ​രു​ന്ന പാ​മ്പി​ന്‍​വി​ഷം പി​ടി​കൂ​ടി​യ കേ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി വ​നം വ​കു​പ്പി​ന് കൈ​മാ​റും. ഇ​ന്ന് കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​യി​രി​ക്കും കേ​സ് വ​നം​വ​കു​പ്പി​നു കൈ​മാ​റു​ക. കൊ​ണ്ടോ​ട്ടി പോ​ലീ​സാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ വ​ച്ച് പാ​മ്പി​ന്‍ വി​ഷം പി​ടി​കൂ​ടി​യ​ത്. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.പ​ത്ത​നം​തി​ട്ട കോ​ന്നി അ​തു​മ്പും​കു​ളം സ്വ​ദേ​ശി ശ്രീ​മം​ഗ​ലം വീ​ട്ടി​ല്‍ പ്ര​ദീ​പ് നാ​യ​ര്‍ (62), കോ​ന്നി ഇ​ര​വോ​ണ്‍ സ്വ​ദേ​ശി പാ​ഴൂ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ടി.​പി.​കു​മാ​ര്‍ (63), തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ മേ​ത്ത​ല സ്വ​ദേ​ശി വ​ട​ക്കേ​വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (58) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട അ​രു​വാ​പു​രം പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റാ​ണ് ടി.​പി.​കു​മാ​ര്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ റി​ട്ട.​അ​ധ്യാ​പ​ക​നാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ വ​ച്ചാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് ഒ​രു ഫ്‌​ളാ​സ്‌​കി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ പാ​മ്പി​ന്‍ വി​ഷ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

മ​ല​പ്പു​റ​ത്ത് പ​ത്ത് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; 51കാ​ര​ന് 20 വ​ര്‍​ഷം ത​ട​വ്

മ​ല​പ്പു​റ​ത്ത് പ​ത്തു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന് ക​ഠി​ന ശി​ക്ഷ വി​ധി​ച്ച് നി​ല​മ്പൂ​ര്‍ പോ​ക്‌​സോ കോ​ട​തി. 20 വ​ര്‍​ഷം ത​ട​വും 70000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ​യാ​യി വി​ധി​ച്ച​ത്. വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ആ​ന​പ്പാ​റ ചോ​ല​ക്ക​തൊ​ടി അ​ബ്ദു​ള്ള എ​ന്ന അ​ബ്ദു​മാ​ന്‍ (51) നെ​യാ​ണ് നി​ല​മ്പൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജ് കെ ​പി ജോ​യ് ശി​ക്ഷി​ച്ച​ത്. 2015-2016 കാ​ല​യ​ള​വി​ല്‍ 10 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പ്ര​തി കൂ​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്. പ്ര​തി ഒ​ടു​ക്കു​ന്ന പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും കോ​ട​തി വി​ധി​ച്ചു. പ്ര​തി​യെ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ക്കും. വ​ഴി​ക്ക​ട​വ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ത കേ​സി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി​രു​ന്ന കെ ​എം ദേ​വ​സ്യ, പി ​കെ സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സാം ​കെ…

Read More

എം​ബി​ബി​എ​സ് സീ​റ്റ് തട്ടിപ്പ് : പ്രതി ഗു​ജ​റാ​ത്തി​ൽ പിടിയിൽ; കൂട്ടുപ്രതിക്കായി അന്വേഷണം

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് സീ​റ്റ് ന​ൽ​കാ​മെ​ന്ന വ്യാ​ജേ​നെ 16 ല​ക്ഷം വാ​ങ്ങി മു​ങ്ങി​യ പ്ര​തി​ക​ളി​ലൊ​രാ​ളെ ഗു​ജ​റാ​ത്തി​ലെ​ത്തി അ​റ​സ്റ്റു​ചെ​യ്ത് ഫ​റോ​ക്ക് പോ​ലീ​സ്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് ജി​ല്ല​യി​ൽ മ​ഹ്‌​വ താ​ലൂ​ക്കി​ൽ ആ​ന​വാ​ൽ സ്വ​ദേ​ശി ഈ​ശ്വ​ർ​ഭാ​യ് ഗു​ലാ​ഭാ​യ് പ​ട്ടേ​ലാ​ണ് (57) മൂ​ന്ന​ര​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​യി​ലാ​യ​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോൽ​ക്ക​ത്ത​യി​ലെ ഒ​രു സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് സീ​റ്റ് ത​ര​പ്പെ​ടു​ത്തി​ത്ത​രാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ര​ണ്ടു​പേ​ർ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി രാ​ജ​നെ ബ​ന്ധ​പ്പെ​ട്ടു. ഇ​ത് സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി വ്യാ​ജ​തെ​ളി​വു​ക​ളും പ്രൂ​ഫു​ക​ളും ഇ​വ​ർ കാ​ണി​ക്കു​ക​യും​ചെ​യ്തു. സീ​റ്റി​നാ​യി 16.25 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി രാ​ജ​ൻ ന​ൽ​കു​ക​യും​ചെ​യ്തു.​ ആ ​വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ൻ ക​ഴി​ഞ്ഞി​ട്ടും സീ​റ്റ് ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്.​ ത​ങ്ങ​ളെ ക​ണ്ടു​പി​ടി​ക്കാ​തി​രി​ക്കാ​നാ​യി അ​ക്കൗ​ണ്ട് ന​മ്പ​റും ഐ​എ​ഫ്എ​സ്‌സി കോ​ഡും മാ​റ്റി​യാ​ണ് പ്ര​തി​ക​ൾ ന​ൽ​കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്നാം​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.‍

Read More

കേരളത്തിൽ കോ​ണ്‍​ഗ്ര​സ്-സി​പി​എം ‘യു​ദ്ധം’ മുറുകുന്നു; ഡൽഹിയിലും അസ്വസ്ഥത; നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കു​പോ​കു​മെന്ന് സി​പി​എം നേ​താക്കൾ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ദേ​ശീ​യ​ത​ല​ത്തി​ല്‍ ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ച് സ​ഖ്യം രൂ​പ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തി​ന് മു​ന്‍​നി​ര​യി​ല്‍ നി​ല്‍​ക്കേ​ണ്ട കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും കേ​ര​ള​ത്തി​ല്‍ രാ​ഷ്ട്രീ​യ യു​ദ്ധ​ത്തി​ല്‍. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഇ​ന്ന​ലെ രാ​ഹു​ല്‍​ഗാ​ന്ധി​യെ ഡ​ല്‍​ഹിcpm con​യി​ല്‍ എ​ത്തി കാണുകയും അദ്ദേഹം സിപിഎമ്മിനെതിരേ ശക്തമായി പ്രതികരിക്കു കയും ചെയ്തതോടെ വി​ഷ​യം ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ല്‍ സുധാകരനും സതീശ​നുമെതിരേ കേ​സെടു​ത്ത് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ള്‍ അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്ന വി​കാ​ര​മാ​ണ് സി​പി​എം ദേ​ശീ​യ നേൃ​തൃ​ത്വ​ത്തി​നു​ള്‍​പ്പെ​ടെ​യു​ള്ള​ത്. പു​റ​മേ ന്യാ​യീ​ക​രി​ക്കു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ ഇ​ത്ത​രം രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ദേ​ശീ​യ​ത​ല​സ​ഖ്യ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തു​മെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​ണ്. ച​ര്‍​ച്ച​ക​ള്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ചാ​ല്‍​ മാ​ത്ര​മേ ദേ​ശീ​യ​ത​ല​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ പാ​ര്‍​ട്ടി​ക​ളു​ടെ ഒ​രു​മി​ക്ക​ല്‍ സാ​ധ്യ​മാ​കൂ​വെ​ന്നാ​ണ് സി​പി​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. അതിന് ഘടകവിരുദ്ധമാണ് കേരള ത്തിൽ സിപിഎം സമീപനമെന്നാണു വിലയിരുത്തൽ. സ​മീ​പ​കാ​ല​ത്തൊ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​തി​പ​ക്ഷ​നേ​താ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ഒ​രു​പോ​ലെ…

Read More

ക​ത്രി​ക വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം; ബ​ലി​പ്പെരു​ന്നാ​ളിന് സ​മ​ര​പ്പ​ന്ത​ലി​ല്‍ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധിക്കും;  നാ​ളെ ക​മ്മീഷ​ണ​ര്‍ ഓ​ഫീ​സ് മാ​ര്‍​ച്ച്

കോ​ഴി​ക്കോ​ട്‌: വ​യ​റ്റി​ല്‍ ക​ത്രി​ക​യു​മാ​യി അ​ഞ്ചു​വ​ര്‍​ഷം ദു​രി​തമ​നു​ഭ​വി​ച്ച ഹ​ര്‍​ഷി​ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു​മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​മ​രം 36 ദി​വ​സം പി​ന്നി​ടു​ന്നു.​ അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, ക​ത്രി​ക​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക, കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. ഹ​ര്‍​ഷി​ന​യും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ പ​ത്തി​ന് മാ​വൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍നി​ന്ന് മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. മാ​ര്‍​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. പ്ര​വീ​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും. നീ​തി കി​ട്ടും​വ​രെ എ​ന്തു സ​ഹ​നം സ​ഹി​ച്ചും സ​മ​ര രം​ഗ​ത്ത് ഉ​റ​ച്ചു​നി​ല്‍​ക്കുമെന്നു ഹർഷിന പറഞ്ഞു. ബ​ലി​പ്പെരു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ​മ​ര​പ്പ​ന്ത​ലി​ല്‍ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നും സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ക​ത്രി​ക വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍…

Read More

കേരളത്തിലേത് ഭ്രാന്തന്‍ ഭരണം; പോലീസ് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: കേരളത്തിലേത് ഭ്രാന്തന്‍ ഭരണമെന്ന വിമർശനവുമായി കെ.മുരളീധരന്‍ എംപി. വിദ്യയെ ഒളിപ്പിച്ചത് സിപി എം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ്. പോലീസ് എല്ലാ കൊള്ളരുതാ യ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഭ്രാന്തൻ ഭരണമായി പിണറായി സർക്കാർ മാറി. വളരെ പ്രത്യാഘാതം കേരളത്തിൽ ഉണ്ടാകും. ഈ വൃത്തികെട്ട കളികളി തുടർന്നാൽ ഒരു രാഷ്ട്രീയ സംഘർഷത്തിലേക്ക് കേരളം നീങ്ങാൻ പോകുകയാ ണെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More

കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റം; നീ​തി ​തേ​ടി ഡോ​ക്ട​ര്‍​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പ​നി പ​ട​രു​ന്ന​തി​നി​ട​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റം. വി​ദൂ​ര ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ്ഥ​ലം​മാ​റ്റ​ത്തി​നെ​തി​രേ നീ​തി​തേ​ടി ഡോ​ക്ട​ര്‍​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. കോ​ട​തി​യെ സ​മീ​പി​ച്ച മി​ക്ക​വ​ര്‍​ക്കും സ്‌​റ്റേ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 16നാ​ണ് 106 അ​സി. സ​ര്‍​ജ​ന്‍​മാ​രെ സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ട് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ഏ​ക ജാ​ല​ക​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള വെ​ബ് അ​ധി​ഷ്ഠി​ത സം​വി​ധാ​ന​മാ​യ സ്പാ​ര്‍​ക്ക് (സ​ര്‍​വീ​സ് ആ​ന്‍​ഡ് പേ​റോ​ള്‍ അ​ഡ്മി​നി​സ്‌​ട്രേീ​റ്റീ​വ് റി​പ്പോ​സി​റ്റ​റി ഫോ​ര്‍ കേ​ര​ള) വ​ഴി​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്ന​ത്. സ​ര്‍​വീ​സ് കാ​ലം തു​ട​ങ്ങി​യ​തു​മു​ത​ല്‍ ഇ​തു​വ​രെ​യു​ള്ള സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​തി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു. സ്പാ​ര്‍​ക്ക് വ​ഴി​യാ​ണ് സ്ഥ​ലം​മാ​റ്റം ന​ട​ന്ന​ത്. സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ ക​ര​ട് പ​ട്ടി​ക നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​തി​ല്‍ പ​രാ​തി​യു​ള്ള​വ​ര്‍​ക്ക് അ​പ്പീ​ലി​നു അ​വ​സ​രം ന​ല്‍​കി. ര​ണ്ടാ​മ​ത്തെ പ​ട്ടി​ക​ക്കു​ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ അ​വ​സാ​ന പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്…

Read More

എ​ൽ​ജെ​ഡി-​ആ​ർ​ജെ​ഡി ല​യ​നം; എൽജെഡി എ​ൽ​ഡി​എ​ഫി​ൽ തു​ട​രും

  കോ​ഴി​ക്കോ​ട്: രാ​ഷ്‌ട്രീയ ജ​ന​താ​ദ​ളി​ൽ (ആ​ർ​ജെ​ഡി) ല​യി​ച്ച ശേ​ഷ​വും ലോ​ക്‌​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി) എ​ൽ​ഡി​എ​ഫി​ൽ തു​ട​രും. ആ​ർ​ജെ​ഡി കേ​ന്ദ്ര​ത്തി​ൽ യു​പി​എ​യു​ടെ ഘ​ട​ക​ക​ക്ഷി ആ​യ​തി​നാ​ലും കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള സം​സ്ഥാ​ന ഘ​ട​കം യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ലും ല​യ​ന ശേ​ഷം എ​ൽ​ജെ​ഡി യു​ഡി​എ​ഫി​ലെ​ത്തു​മെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​നെ പാ​ടെ ത​ള്ളു​ക​യാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ൾ. ല​യ​ന ശേ​ഷം ഏ​ത് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ആ​ർ​ജെ​ഡി ചെ​യ​ർ​മാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു​വെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജ് അ​റി​യി​ച്ചു. ആ​ർ​ജെ​ഡി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ൽ​ജെ​ഡി തീ​രു​മാ​നി​ച്ച​താ​യി ക​ഴി​ഞ്ഞ 15നാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്. വ​ള​രെ കാ​ല​മാ​യി ബി​ജെ​പി​യു​ടെ​യും മ​റ്റു ഫാ​സി​സ്റ്റ് ശ​ക്തി​ക​ളു​ടെ​യും പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​ട്ടും ആ​ർ​ജെ​ഡി ഒ​രി​ക്ക​ലും ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു ഇ​തി​ന് കാ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കേ​ര​ള​ത്തി​ൽ ജെ​ഡി​എ​സു​മാ​യി…

Read More

എഐ കാമറ; ഉ​റ​പ്പി​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ നോ​ട്ടീ​സ് അ​യ​യ്ക്കി​ല്ല; കാ​മ​റ പി​ടി​ച്ച കേ​സു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: എ​ഐ കാ​മ​റ​ക​ള്‍ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള കേ​സു​ക​ള്‍ മാ​റ്റി​വ​ച്ച് നോ​ട്ടീ​സ് അ​യ​യ്ക്കാ​ന്‍ മേ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നം. കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​മി​രു​ന്ന് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് നോ​ട്ടീ​സ് ത​യാ​റാ​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍, ന​മ്പ​ര്‍ പ്ലേ​റ്റ് മ​ങ്ങു​ന്ന പ്ര​ശ്‌​നം തു​ട​ങ്ങി​യ​വ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കും. ഇ​തി​ല്‍ സം​ശ​യ​വ​മു​ള്ള മാ​റ്റി​വ​യ്ക്കും. റോ​ഡി​ലി​റ​ങ്ങാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​താ​യി വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്നു പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചേ​വാ​യൂ​രി​ലെ ക​ൺ​ട്രോ​ള്‍ റൂ​മി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3,386 കേ​സു​ക​ളാ​ണ് കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. 3.282 പേ​ര്‍​ക്ക് പി​ഴ അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചു. ഇ​വ​യി​ല്‍ 1,963 കേ​സു​ക​ളും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ണ്. കാ​റി​ലെ മു​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍ സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​ത്ത​തി​ന് 1,321 കേ​സെ​ടു​ത്തു. ഡ്രൈ​വ​ര്‍ സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​ത്ത കേ​സ് 642.ഹെ​ല്‍​മെ​റ്റ്…

Read More