കോഴിക്കോട്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ അഞ്ചുവയസുകാരന് യന്ത്ര ഊഞ്ഞാലില്‍നിന്ന് വീണുമരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ നഹൽ തെറിച്ചു കമ്പിയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read MoreCategory: Kozhikode
ബംഗളൂരുവിൽനിന്നു സ്ത്രീകളെ എത്തിച്ച് വാണിഭം: ഇരകളായി എത്ര പേർ ഇവരുടെ വലയിൽ കുടുങ്ങി; പ്രതികളുടെ ഫോൺരേഖ പരിശോധിച്ച് പോലീസ്
കോഴിക്കോട്: ബംഗളൂരുവിൽനിന്നു സ്ത്രീകളെ കോഴിക്കോട് നഗരത്തിൽ എത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ പ്രതികളുടെ ഫോൺ പരിശോധിക്കാനൊരുങ്ങി പോലീസ്. കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളുടെയും ഫോൺ പരിശോധിച്ച് ഇടപാടുകാരെയും ഇരകളെയും കണ്ടെത്താനാണ് പോലീസ് തീരുമാനം. ഇതിനായി പ്രതികളുടെ കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. തുടർന്ന് ഇവരെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ ഇരുവരുടെയും ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിക്കും.പ്രതികൾ ഫോണിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇടപാടുകാർ ബന്ധപ്പെടേണ്ട നന്പർ വെബ്സൈറ്റിൽ നൽകി വാട്സാപ് മുഖേന സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചു നൽകിയാണ് പ്രതികൾ നഗരത്തിൽ ഇടപാടുകൾ നടത്തിയിരുന്നതെന്ന് കസബ സിഐ അറിയിച്ചു. ബംഗളൂരുവിൽനിന്ന് 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ച് വിവിധ ഹോട്ടലുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ സംഘത്തിനെ കഴിഞ്ഞ ദിവസമാണ് കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വെബ്സൈറ്റിൽ നന്പർ നൽകിയ സംഘം ഇടപാടുകാർക്ക് വാട്സ്ആപ്പ് വഴി…
Read Moreബംഗളൂരുവിൽനിന്നു സ്ത്രീകളെ എത്തിച്ചു വാണിഭം; പ്രായപൂർത്തിയാകാത്തവർ ഇരകളായോയെന്ന് അന്വേഷിക്കും
കോഴിക്കോട്: ബംഗളൂരുവിൽനിന്നു സ്ത്രീകളെ നഗരത്തിൽ എത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. പ്രായപൂർത്തിയാവാത്ത കുട്ടികളെ മാംസവ്യാപാരത്തിന് എത്തിച്ചോയെന്നും അന്വേഷിക്കുമെന്നു കസബ സിഐ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ വിട്ടുകിട്ടുന്നതിന് പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. കേസിൽ പിടിയിലായ മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞാലിൽ സനീഷ് (35), പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ (33) എന്നിവരുടെ കസ്റ്റഡി അപേക്ഷയാണ് കസബ പോലീസ് നാളെ കോടതിയിൽ സമർപ്പിക്കുന്നത്. സംഭവത്തിൽ കൂടുതൽ ഇടനിലക്കാരില്ലെന്നാണു പ്രാഥമിക അന്വേഷണത്തിൽ പോലീസിന് കണ്ടെത്താൻ സാധിച്ചതെന്നും സിഐ പറഞ്ഞു. ഇരകളായി എത്ര പേർ ഇവരുടെ വലയിൽ കുടുങ്ങി എന്നതാണു കാര്യമായി അന്വേഷിക്കുന്നത്. ബംഗളൂരുവിൽനിന്ന് പത്തു സ ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചാണ് സംഘം പെൺവാണിഭം നടത്തിയത്. വെബ്സൈറ്റിൽ നന്പർ നൽകിയ സംഘം ഇടപാടുകാർക്ക് വാട്സാപ്പ് വഴി യുവതികളുടെ ഫോട്ടോ…
Read Moreപ്രവാസിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ച സംഭവം;തട്ടിക്കൊണ്ടു പോയത് സാലിയെന്നു ഷാഫി, ശാരീരികമായി ഉപദ്രവിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തിൽ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് മുഹമ്മദ് ഷാഫിയുടെ മൊഴി. ഗൾഫിൽവച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവർ ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരേ പറയിപ്പിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നൽകി നൽകിയിട്ടുണ്ട്. ഈ വീഡിയോ ചെയ്തതും ഭീഷണിയെത്തുടർന്നെന്ന് ഷാഫി പോലീസിനോട് പറഞ്ഞു. പണമിടപാട് പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഷാഫി അറിയിച്ചു. എന്നാല്‍ ഷാഫിയുടെ മൊഴി പൂർണമായും പോലീസ് വിശ്വസിക്കുന്നില്ല. അതേസമയം, തട്ടിക്കൊണ്ടു പോകലിന് പിന്നിൽ തനിക്ക് പങ്കില്ലെന്നു ചൂണ്ടിക്കാട്ടി സാലി നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ സാലി ദുബായിലാണ്. എന്നാല്‍ ഷാഫിയെ വിശദമായി ചോദ്യം ചെയ്തശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.സംഭവത്തില്‍ അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും നിര്‍ണായക വിവരങ്ങള്‍ ഷാഫിയില്‍നിന്നും ലഭിച്ചശഷമാണോ ഇയാളെ മോചിപ്പിച്ചതെന്നും ഉള്‍പ്പെടെയുള്ള…
Read Moreപത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ല; വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ ഉപവാസം
മുക്കം: പത്ത് വർഷം മുമ്പ് വാങ്ങിയ പണം തിരിച്ചു നൽകിയില്ലെന്നാരോപിച്ച് വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുമ്പിൽ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസ സമരം. ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര സ്വദേശിയുമായ സോമസുന്ദരൻ എന്ന ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ് ബിജെപി മലപ്പുറം ജില്ലാ ഭാരവാഹി കീഴുപറമ്പ് തൃക്കളയൂർ സ്വദേശി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ഉപവാസം നടത്തിയത്. 2014 ൽ മൂന്നു ലക്ഷം രൂപ വാങ്ങുകയും അതിൽ രണ്ട് ലക്ഷം രൂപതിരിച്ചു നൽകിയില്ല എന്നുമാരോപിച്ചായിരുന്നു ഉപവാസം. 2014ൽ ജയകൃഷ്ണൻ എന്ന സോമൻ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരൻ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്. നിരവധി തവണ ബന്ധപ്പെട്ടതിനെ തുടർന്ന് 2018ൽ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനൽകിയതായും പരാതിക്കാരൻ പറയുന്നു. ബാക്കി പണത്തിനായി നിരവധി നേതാക്കളെ ഉൾപ്പെടെ ബന്ധപ്പെടുത്തി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലന്നും…
Read More‘കൈകഴുകാന്‍’ കേരള പോലീസ് ട്രെയിൻ തീവയ്പ് കേസ് കേന്ദ്രത്തിനു കൈമാറും; ഷാറൂഖിനെ ഇന്നു ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ്
കോഴിക്കോട്: ട്രെയിന്‍ തീവയ്പ് കേസില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ കേരള പോലീസ് തീരുമാനിച്ചതായി അനൗദ്യോഗിക വിവരം. കേസില്‍ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. സംഭവത്തിൽ തീവ്രവാദബന്ധമോ, പ്രതിക്കു പ്രാദേശിക സഹായം ലഭിച്ചതിന് തെളിവോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേരള പോലീസ് പറയുന്നത്. അന്തര്‍സംസ്ഥാന ബന്ധം ഉള്‍പ്പെടെ പരിശോധിക്കാന്‍ കേന്ദ്രഏജന്‍സികള്‍ക്ക് കേസ് കൈമാറുന്നതാണ് നല്ലതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. കേന്ദ്ര ഏജന്‍സികള്‍ വിവിധ സാധ്യതകള്‍ പറയുമ്പോഴും തെളിവുകള്‍ എവിടെ എന്ന ചോദ്യമാണ് ഉദ്യോഗസ്ഥതലത്തില്‍നിന്ന് ഉയരുന്നത്. കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുക്കും. ഷൊർണൂരിൽ ട്രെയിനിറങ്ങിയ ഷാറൂഖ് മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള പെട്രോൾ ബങ്കിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ…
Read Moreപ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ദൃശ്യം പുറത്ത്; പ്രവാസിയെക്കുറിച്ച് പുറത്തുവരുന്ന മറ്റൊരു വിവരം ഇങ്ങനെ…
കോഴിക്കോട്: പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ(38) രാത്രി വീട്ടിൽനിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഷാഫിയെ തട്ടിക്കൊണ്ടുപോയത് വെള്ളക്കാറിലാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. നമ്പര്‍ വ്യക്തമല്ല. പ്രവാസിയെ തട്ടിക്കൊണ്ടുപോയത് വയനാട്ടിലേക്കാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. ഷാഫിയും തട്ടിക്കൊണ്ടുപോയവരും തമ്മിൽ ഹവാല ഇടപാടുകൾ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഷാഫിക്ക് സൗദിയിൽ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഹവാല പണമിടപാടിൽ കൂട്ടാളികൾക്ക് പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് ഇവരുടെ മൊഴി. ഇക്കാരണത്താലാണ് ഒരു മാസം മുൻപ് കൊടുവള്ളി സ്വദേശി സാലിയും കൂട്ടാളികളും ഷാഫിയെ വീട്ടിലെത്തിഭീഷണിപ്പെടുത്തിയത്. ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരിൽ രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊടുവള്ളിയിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻപ് പിടിയിലായ സംഘങ്ങൾക്കും ഈസംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച…
Read Moreമുപ്പതു മണിക്കൂർകൊണ്ട് വയലിനിസ്റ്റ്, ആറു മണിക്കൂർ കൊണ്ട് കീബോർഡിസ്റ്റ്..! മോഹനവാഗ്ദാനങ്ങൾ നല്കി ക്രാഷ് കോഴ്സുകൾ; സംഗീത പഠനത്തിലും തട്ടിപ്പ്
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: മുപ്പതു മണിക്കൂർകൊണ്ട് വയലിനിസ്റ്റ്, ആറു മണിക്കൂർ കൊണ്ട് കീ ബോ ർഡിസ്റ്റ്… എന്നിങ്ങനെ മോഹനവാഗ്ദാനങ്ങൾ നല്കി കുട്ടികൾക്കുള്ള അവധിക്കാല ക്രാഷ് കോഴ് സുകളുടെ പേരിൽ വൻ തട്ടിപ്പ്. ഒരു മനുഷ്യായുസുകൊണ്ടു പോലും പൂർണമായും പഠിച്ചെടുക്കാൻ സാധിക്കാത്ത കലകൾ മണിക്കൂറുകൾകൊണ്ട് സ്വായത്തമാക്കാമെന്നു മോഹിപ്പിച്ചാണു പണം തട്ടിപ്പ്. കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിച്ച് ആയിരങ്ങളാണ് ഇത്തരം വ്യാജ ഇൻസ്ട്രക്ടർമാർ ഇൗടാക്കുന്നത്. വേനലവധിക്കാലമായതോടെ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘങ്ങൾ തലപൊക്കിയിരിക്കുന്നത്. കലകളെ കുറിച്ചോ കലാപ്രകടനങ്ങൾക്കു പിന്നിലെ വർഷങ്ങളോളമുള്ള പരിശ്രമങ്ങളെക്കുറിച്ചോ അറിയാത്തവരാണ് തട്ടിപ്പുകാർക്ക് ഇരകളാകുന്നത്. വ്യാജന്മാരുടെ കൈയിൽപെട്ടാൽ കുട്ടികളിലുള്ള കലാവാസന അതോടെ നഷ്ടപ്പെടുകയും ചെയ്യും. ഒരു തപസ്യപോലെ സംഗീതത്തേയും മറ്റു കായിക പ്രകടനങ്ങളെയും ഉൾക്കൊണ്ട് വർഷങ്ങളായി അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാർക്ക് അല്പജ്ഞാനികളായ “ഇൻസ്റ്റന്റ് പരിശീലകർ’ അപവാദമാണ്. സംഗീതോപകരണ പരിശീലനങ്ങളുടെയും മറ്റു കലാകായിക ക്യാന്പുകളുടെ പേരിലും വ്യാജന്മാരുടെ കുത്തൊഴുക്ക് തിരിച്ചറിയണമെന്ന് യഥാർഥ പരിശീലകർ…
Read Moreകോഴിക്കോട് തുണിക്കടയിൽ വന്‍ തീപിടിത്തം; തീ പടര്‍ന്നത് എസി റൂമില്‍നിന്ന് ; പാതി കത്തിയ ഫ്ളക്സുകള്‍ വീണ് രണ്ട് കാറുകള്‍ നശിച്ചു
കോഴിക്കോട്: നഗരത്തില്‍ വന്‍ അഗ്നിബാധ. കല്ലായ് റോഡ് -ആനിഹാള്‍ റോഡ് ജംഗ്ഷനിലെ ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് ഇന്നു രാവിലെ വന്‍ തീപിടിത്തമുണ്ടായത്. മുകള്‍നിലയിലെ സാധനങ്ങള്‍ കത്തിനശിച്ചതു കൂടാതെ മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയോടു ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തിനശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണം. കടയുടെ ഉള്ളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. കോഴിക്കോട് മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങില്‍ നിന്നു 12 യൂണിറ്റ് ഫയര്‍ഫോഴ്സെത്തി എത്തി രണ്ടരമണിക്കൂറിലേറെ പണിപ്പെട്ടാണ് തീ ഏതാണ്ട് നിയന്ത്രണവിധേയമാക്കിയത്. രാവിലെ ആറുമണിയോടെയാണ് തീയും പുകയും ഉയരുന്നത് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമമറിയിച്ചു. ബീച്ച് സ്റ്റേഷനില്‍ നിന്നു മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് ആദ്യമെത്തി തീയണയ്ക്കാന്‍ തുടങ്ങിയത്. കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് തീ ആളിപ്പടര്‍ന്നത്. സ്ഥാപനത്തിന്റെ പരസ്യബോര്‍ഡുകളും മറ്റും ചുമരിലുണ്ടായിരുന്നു. ഇതും കത്തി…
Read Moreപാർക്കിലെ ബാത്ത്റൂമിൽ വച്ച് മാത്രമല്ല..! ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡനം; യുവാവ് റിമാൻഡിൽ
മഞ്ചേരി : പ്രണയം നടിച്ച് പതിനേഴുകാരിയെ ചെരണി ഉദ്യാൻ പാർക്കിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി റിമാൻഡ് ചെയ്തു. അരീക്കോട് വിളയിൽ ചെറിയപറന്പ് കരിന്പനക്കൽ മൂത്തേടത്ത് മുഹമ്മദ് റബീഹി(23)നെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വശത്താക്കിയാണ് പീഡിപ്പിച്ചത്. 2023 മാർച്ച് 18ന് പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നു സ്കൂട്ടറിൽ മഞ്ചേരി ചെരണി ഉദ്യാൻ പാർക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാർക്കിലെ ബാത്ത്റൂമിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. 2023 ഫെബ്രുവരി 19ന് പെണ്‍കുട്ടിയെ മഞ്ചേരി തുറക്കൽ കച്ചേരിപ്പടി ബൈപ്പാസിലെ ഹോട്ടലിൽ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായും പരാതിയുണ്ട്. പെണ്‍കുട്ടി പരാതി നൽകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 24നാണ് പ്രതി അറസ്റ്റിലാകുന്നത്. അരീക്കോട് പോലീസ് ഇൻസ്പെക്ടർ എ. അബ്ബാസലിയാണ് കേസന്വേഷിക്കുന്നത്.
Read More