കോഴിക്കോട്: അതിജീവിതയ്ക്ക് ഒപ്പം നിന്നതിനു ഭീഷണിക്കു വിധേയയായ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ തീരുമാനം ഇന്നുണ്ടാകും. എന്‍ജിഒ യൂണിയന് നേതാവ് സീനിയര്‍ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണു നടപടി പ്രതീക്ഷിക്കുന്നത്. സംഭവം അന്വേഷിച്ച മെഡിസിന് വിഭാഗം മേധാവി ഡോ. പി. ജയേഷ്കുമാര്‍ അധ്യക്ഷനായ സമതി ഇന്നലെ അന്വേഷണം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പരാതിക്കാരിയില്‍നിന്നും അവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ചീഫ് നഴ്സിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും അന്വേഷണസംഘം മൊഴി എടുത്തിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നടപടി വേണമെന്നും സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.ഭരണകക്ഷി അനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഏതാനും ദിവസം മുമ്പാണ് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. സൂപ്രണ്ട് ഇത് പോലീസിനു കൈമാറാന്‍ പ്രിന്‍സിപ്പലിനു കൊടുത്തു. എന്നാല്‍, പ്രിന്‍സിപ്പല്‍ അതു പോലീസിനു കൈമാറാതെ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ…
Read MoreCategory: Kozhikode
ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ഒരു വര്‍ഷമായി ലഹരിക്കടിമ; നല്‍കുന്നത് ഒന്‍പതാം ക്ലാസുകാരി ! വിദ്യാര്‍ഥിനിയുടെ മൊഴി ഇങ്ങനെ…
കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും തന്റെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ സ്കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കൾ നൽകാറുണ്ടെന്നും പതിനാലുകാരി പോലീസിന് മൊഴി നൽകി. കുന്ദമംഗലം പോലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ ഇന്നലെ ആണ് ഹെഡ്രെജന്‍ പെറോക്സൈഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരുവര്‍ഷത്തിലേറെയായി എം ഡി എം.എ ഉപയോഗിക്കാറുണ്ടെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം ഇത് നല്‍കിയതെന്നും പോലീസിനോട് പറഞ്ഞു. സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നും പുറത്ത് നിന്നുള്ളവരാണ് സ്കൂള്‍ കവാടത്തില്‍ എത്തിച്ച് നൽകുന്നത് എന്നും പെണ്‍കുട്ടി നൽകിയ മൊഴിയിലുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ…
Read Moreആരോഗ്യ മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി; വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിലെ യുവതി വീണ്ടും സമരമുഖത്തേക്ക്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന. ആരോഗ്യമന്ത്രി നേരിട്ടുതന്ന ഉറപ്പുകൾ പാലിക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നാണ് ഇവര്‍ പറയുന്നത്. കോഴിക്കോട് മെഡി. കോളജ് ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി അവസാനവാരം ഹർഷിന സമരം തുടങ്ങിയപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് രണ്ടാഴ്ചയ്ക്കകം പ്രശ്നപരിഹാരം കാണുമെന്നായിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം ഉടൻ നടപടിയെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചപ്പോഴും മറുപടിയില്ലെന്ന് ഹർഷിന പറയുന്നു.2017 ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്നാണ് ഹര്‍ഷിനയുടെ പരാതി. ചികിത്സാപിഴവെന്ന പരാതിയിൽ മെഡി. കോളജ് പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
Read Moreഅവന്റെ ഉപദ്രവം സഹിക്കാൻ പറ്റാത്തതിലുമധികം; കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്കു മടങ്ങി
കോഴിക്കോട്: കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻയുവതി നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി മടങ്ങിയത്. തന്റെ ഇന്റർനാഷണൽ പാസ്പോർട്ട് പ്രതി ആഖിൽ നശിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പാസ്പ്പോർട്ടിന് തകരാർ സംഭവിച്ചിരുന്നില്ല. വീട്ടിൽനിന്ന് ലഭിച്ച പാസ്പ്പോർട്ട് ആഖിലിന്റെ പിതാവ് പോലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്പോർട്ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്പോർട്ട് ലഭിച്ചത്. പ്രതി കൂരാച്ചുണ്ട് സ്വദേശിയായ ആഖിലിനെ (27) രണ്ട് ദിവസം മുൻപ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ആൺ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പറഞ്ഞത്. ആഖിലിൽനിന്ന് ലൈംഗിക പീഡനത്തിനും മർദനത്തിനും ഇരയായെന്ന് യുവതി മൊഴി നൽകിയിരുന്നു.
Read Moreവിലങ്ങാട് വായാട് മലയോരത്ത് ഭീതി പരത്തി അജ്ഞാത ജീവിയുടെ വിളയാട്ടം! ഒമ്പത് ആടുകൾ അപ്രത്യക്ഷമായി
നാദാപുരം: വിലങ്ങാട് മലയോരത്ത് ഭീതി പരത്തി അജ്ഞാത ജീവിയുടെ സാന്നിധ്യം. ഒമ്പത് ആടുകളെ കാണാതായി. നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലെ വടക്കെ വായാട് മേഖലയിലാണ് നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാത ജീവിയുടെ വിളയാട്ടം. വയനാടൻ കാടുകളോട് ചേർന്ന പേര്യ റിസർവ് വനത്തിന് സമീപ പ്രദേശമാണ് വായാട്. ഒറ്റ തൈയ്യിൽ തങ്കച്ചന്റെ ആടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്. അഞ്ച് മാസം പ്രായമായ എട്ട് ആടുകളെയും , ഗർഭിണിയായ മറ്റൊരാടിനെയുമാണ് രണ്ടാഴ്ച്ചക്കിടെ പല ദിവസങ്ങളിലായി കാണാതായത്. വീടിന് സമീപം പറമ്പിൽ മേയാൻ വിട്ടതായിരുന്നു. ഇതിൽ ഒരാടിൻ കുട്ടിയെ മലമുകളിൽ പകുതി ഭാഗം തിന്ന നിലയിൽ കണ്ടെത്തി. ഒരു ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തങ്കച്ചൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ടാപ്പിംഗിനും മറ്റും പോയ തൊഴിലാളികൾ പുലിയെ കണ്ടതായും മറ്റും പറഞ്ഞതായി വീട്ടുകാർ പറഞ്ഞത്. രണ്ട് ദിവസം മുമ്പും ഈ…
Read Moreമെഡിക്കൽ കോളജ് പീഡനം: മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരിക്കെതിരേ പോലീസ് കേസ്
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരി ദീപയ്ക്കെതിരേ ഇന്ന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തേക്കും. ഇവരുടെ മൊഴി ഒന്നുകൂടി രേഖപ്പെടുത്തിയശേഷമായിരുക്കും നടപടി. ഇവര്‍ അതിജീവിതയുമായി സംസാരിച്ചതിനുള്ള തെളിവും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെയാണു പ്രധാനമായും മൊഴിമാറ്റാന്‍ നിയോഗിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. ഈ കേസിലെ പ്രധാന പ്രതിയായ ആശുപത്രി ജീവനക്കാരന് പ്രതി വടകര സ്വദേശി കെ. ശശീന്ദ്രന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ യുവതിയുടെ മൊഴി മാറ്റാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയിട്ടുള്ളത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ചു പേര്‍ക്കെതിരേ കഴിഞ്ഞ ദിവസം തന്നെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചു എന്നിവയാണു കുറ്റങ്ങള്‍. പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദം…
Read Moreസ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമം; ഭാരവാഹിപ്പട്ടിക ഒന്നു ചുരുക്കിത്തരുമോ; ഡിസിസികളോടു കെപിസിസി
കോഴിക്കോട്: സ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമം മൂലം ‘വലുതായ’ ഡിസിസി ഭാരവാഹി പാനൽ പട്ടിക ചുരുക്കിനല്കാന് ഡിസിസി കളോട് കെപിസിസി. ഭാരവാഹിപട്ടികയിലേക്ക് ഇരട്ടിയോളം ആളുകളുടെ പേരുകളാണ് പുനഃസംഘടനയുടെ ഭാഗമായി ഓരോ ഡിസിസിക ളും നൽകിയിരിക്കുന്നത്. ജംേബാ പട്ടിക അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വ്യക്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങൾ പോകുന്നത്. എംപി കോക്കസും നേതൃത്വത്തിനെതിരേ അതൃപ്തിയുള്ളവരും പുനഃസംഘടനാ വിഷയം ഹൈക്കമാന്‍ഡില്‍ എത്തിച്ചതോടെ കെപിസിസി നേതൃത്വം പ്രതിരോധത്തിലാണ്. വലിയ പട്ടിക ഡിസിസി തലത്തില്‍തന്നെ ചുരുക്കിത്തരട്ടെ എന്നാണ് കെപിസിസിയുടെ നിലപാട്. ജില്ലാ നേതൃത്വത്തില്‍നിന്നു പേരു പോകുകയും എന്നാല്‍ കെപിസിസി നേതൃത്വം ആ പേര് വെട്ടുകയും ചെയ്താല്‍ അത് ഭാരവാഹിത്വം മോഹിക്കുന്നവരുടെ നീരസത്തിനു കാരണമാ കും. ഇതിന്റെ ഉത്തരവാദിത്വം ഡിസിസികളുടെ തലയിലിടാനാണു കെപിസിസി ശ്രമം. ജില്ലാ കമ്മിറ്റികളാകട്ടെ നേരെ തിരിച്ചും ശ്രമിക്കുന്നു. ഫലത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലോടെ കെപിസിസിക്ക് തലവേദന…
Read Moreകോഴിക്കോട് കോൺഗ്രസ് പുനഃസംഘടന;ആരെയും ‘പിണക്കാതെ’ ജംബോ പട്ടിക; തയാറാക്കുന്നത് ഇരുനൂറില്‍ അധികംപേരുടെ പാനൽ പട്ടിക
കോഴിക്കോട്: ആരെയും ‘പിണക്കാതെ’ ഡിസിസി പട്ടിക പുറത്തിറക്കാന്‍ നിര്‍ദേശം വന്നതോടെ തയറാക്കുന്നത് ജംബോ പാനൽ പട്ടിക. 35 ഡിസിസി ഭാരവാഹികളെയും 26 ബ്ലോക്ക് പ്രസിഡന്റുമാരെയുമാണ് നിശ്ചയിക്കേണ്ടത്. ഇതിനുവേണ്ടി ഇരുനൂറില്‍ അധികം പേരുടെ പട്ടികയാണ് തയാറാക്കുന്നതെന്നാണ് അറിയുന്നത്. സമവായ ചര്‍ച്ചകളില്‍ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും എം.കെ.രാഘവനും ഉടക്കിയതോടെയാണ് ഇവരുടെ മനസറിഞ്ഞുകൊണ്ട് കൂടുതല്‍ പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല, പട്ടിക പുറത്തുവരട്ടെ എന്നിട്ടുനോക്കാം എന്നാണ് ഇവരുടെ നിലപാട്. ഏകപക്ഷീയമായി ആദ്യം പട്ടിക തയാറാക്കിയതാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്. നേതാക്കള്‍ ഇതിനെതിരേ പരസ്യമായി രംഗത്തെത്തി. വിഷയം സംസ്ഥാനതലത്തില്‍ വിവാദമായതോടെ നേതാക്കളുമായി ചര്‍ച്ചനടത്താന്‍ ഡിസിസി നേതൃത്വം തയാറായി. എന്നാല്‍ ചര്‍ച്ചയിലെ നിർദേശങ്ങളോടു വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയുമായി ജില്ലയുടെ സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമും ഡിസിസി പ്രസിഡന്റും സംസാരിച്ചെങ്കിലും…
Read Moreസ്വര്‍ണം കടത്തണമെന്നില്ല, അല്ലാതെയും പണക്കാരനാകാം! രഹസ്യവിവരം പ്രോത്സാഹിപ്പിക്കാന്‍ കസ്റ്റംസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനുദിനമെന്നോണം സ്വര്‍ണം പിടികൂടുകയാണ്. ഒന്നിന് പിറകേ ഒന്നായി സ്വര്‍ണം പലരീതികളില്‍ കടത്തുകയും പിടിക്കപ്പെടുകയും വലപൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നവർ ഏറെ. എന്തായാലും കസ്റ്റംസിന് പിടിപ്പത് പണിയാണ്. സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോഗ്രാമിന് 1.5 ലക്ഷം വരെ പ്രതിഫലം നല്കുമെന്നറിയിച്ചിരിക്കുകയാണ് കസ്റ്റംസ്. വിവരം തരുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ഫോണ്‍: 0483-2712369.ഈ വര്‍ഷം 82 കേസുകളിലായി 35 കോടി വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വര്‍ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ 25 എണ്ണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്. 12 കേസുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശകറന്‍സിയും പിടിച്ചിട്ടുണ്ട്.
Read Moreഎംപി കോക്കസ്… കോൺഗ്രസിൽ പുനഃസംഘടനാ ലിസ്റ്റ് മാറിമറിയും; പിടിച്ചിടത്തുകെട്ടി എംപിമാർ
കോഴിക്കോട്: പാര്‍ട്ടിയെ പിടിച്ചിടത്തുകെട്ടി കോണ്‍ഗ്രസ് എംപിമാരുടെ ‘ശക്തിപ്രകടനം’. വിശദീകരണം ചോദിച്ച കെപിസിസി നേതൃത്വത്തെ സമവായ ചര്‍ച്ചയിലേക്ക് എത്തിച്ച എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടിയില്‍ തങ്ങള്‍ക്കുള്ള പിന്തുണ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ എംപി കോക്കസ് തുടര്‍ന്നും ഉണ്ടാകുമെന്നുറപ്പായി. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറപ്പിക്കുന്ന രീതിയാണ് വിശദീകരണ നോട്ടീസ് ലഭിച്ചതുമുതല്‍ എംപിമാര്‍ സ്വീകരിച്ചത്. ഇതിന് എംപിമാരുടെയടക്കം പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ ലഭിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുമുള്ള എതിര്‍പ്പ് ഇതിനു കാരണമായി. എഐസിസി നേതൃത്വം ഇടപെട്ടതോടെയാണു സംസ്ഥാന നേതൃത്വത്തിന് വിശദീകരണം ചോദിച്ചത് തെറ്റായിപ്പോയെന്ന രീതിയിലേക്ക് എത്തേണ്ടിവന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും എംപിമാരുടെ അഭിപ്രായങ്ങള്‍ക്ക് സംസ്ഥാന നേതൃത്വത്തിന് ഇനി ചെവി കൊടുക്കേണ്ടിവരും. സ്ഥിതിഗതികള്‍ മാറിമറിഞ്ഞതോടെ കോൺഗ്രസ് പുനഃസംഘടനയിലും ഇതിന്റെ മാറ്റൊലികളുണ്ടാകും. പുനഃസംഘടനയിൽ കെ. സുധാകരന് പൂർണാധികാരം നൽകില്ലെന്നും അന്തിമ…
Read More