കോഴിക്കോട്: കേരള കോൺഗ്രസ് അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ. മുരളീധരൻ എംപി. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് ആഗ്രഹം. മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന് ഒപ്പമുളള മുസ് ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. പക്ഷേ മുസ്ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
Read MoreCategory: Kozhikode
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 22 മുതല്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ സമരത്തിനൊരുങ്ങി ഹർഷിന
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുൻപിൽ ഉപവാസമിരിക്കും. തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു. നേരത്തെ മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന സമരം നടത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നേരിട്ടെത്തിയാണ് ഹർഷിനയുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചത്. പൂർണ പിന്തുണയും ഹർഷിനയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നു.പിന്നാലെ സർക്കാർ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാൽ രണ്ട് ലക്ഷം താൻ അഞ്ച് വർഷം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും തനിക്ക് അർഹമായ നീതി ലഭിക്കണമെന്നുമാണ് ആവശ്യം. ഹര്‍ഷിനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നാളിതുവരെയായിട്ടും സംഭവത്തില്‍ കുറ്റക്കാര്‍ ആരെന്ന കാര്യം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.
Read Moreഇരുപത്തിരണ്ടുപേരുടെ ജീവൻ കവർന്ന താനൂര്‍ ബോട്ടപകടം; ഒളിവില്‍പോയ സ്രാങ്ക് അറസ്റ്റില്‍
കോഴിക്കോട്: താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അത്ലാന്റിക് ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന് അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതി ബോട്ടുടമ പി. നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഒളിവില്‍പോയ മറ്റൊരു ജീവനക്കാരനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന് താനൂര്‍ സ്വദേശി സലാം, മറ്റൊരു സഹോദരന്റെ മകന് വാഹിദ്, നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരാണ് ഇതുവരെ അറസ്റ്റിലായ മറ്റുള്ളവര്‍. അപകടത്തിനിരയായ ബോട്ടില്‍ 37 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി…
Read Moreചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി; ഭർത്താവ് വിദേശത്ത്
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റോഫീസിനു സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്നു സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രജിത്ത് യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ മൂത്ത മകള്‍ ധന്യയുടെ അമ്മയുടെ വീട്ടിലാണ്.
Read Moreകെ. മുരളീധരന് എംപിയുടെ ഡ്രൈവറും രണ്ടര വയസുകാരൻ മകനും വാഹനാപകടത്തിൽ മരിച്ചു; കാറിലുണ്ടായിരുന്ന നാലുപേർക്ക് സാരമായ പരിക്ക്
കോഴിക്കോട്: കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ സ്കൂട്ടറില്‍ കാറിടിച്ച് കെ. മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു. ഡ്രൈവര്‍ വെസ്റ്റ്ഹില്‍ ചുങ്കം പണിക്കര്‍തൊടി അതുല്‍ (24), മകന് ആന്‍വിക് (രണ്ടര) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അതുലിന്റെ മാതാവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണവേണി, അതുലിന്റെ ഭാര്യ മായ എന്നിവര്‍ക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊയിലാണ്ടി ഭാഗത്തുനിന്ന് വെസ്റ്റ്ഹില്ലിലുള്ള വീട്ടിലേക്ക് വരികയായിരുന്നു അതുലും കുടുംബവും. അതുലിന്റെ സഹോദരന്റെ ഗൃഹപ്രവേശം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇവര്‍. നഗരത്തില്‍നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. വടകര സ്വദേശികളായ സൗരവ്, സായന്ത്, അഭിമന്യു, സോനു എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റു. പാലത്തിനു സമീപമുള്ളവര്‍ വിവരമറിയിച്ചതു പ്രകാരം സിറ്റി കണ്ട്രോള് റൂമില്‍ നിന്നുള്ള ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്വിനെ മാവൂര്‍…
Read Moreമദ്യം തലയ്ക്ക് പിടിച്ചപ്പോൾ പിന്നെ സുഹൃത്താണെന്ന കാര്യം മറന്നു; ക്ലീനറെ ലോറി ഡ്രൈവർ തലയ്ക്കടിച്ചു കൊന്നു
പേരാവൂർ: നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാംപുരം സ്വദേശി സിദ്ദിഖ് (29) ആണ് കൊല്ലപ്പെട്ടത്. നെടുംപൊയിൽ മാനന്തവാടി റോഡരികിൽ ചാമുണ്ടി കോറയുടെ സമീപം ലോറികൾ നിർത്തിയിടുന്ന സ്ഥലത്ത് ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതി ലോറി ഡ്രൈവർ പത്തനാംപുരം സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മദ്യപിച്ച ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.സിദ്ദിഖ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരിച്ച് നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രതി നിഷാദിന്റെ മൊഴി. എന്നാൽ, പോലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആന്ധ്രയിൽനിന്ന് സിമന്റ് ലോഡുമായി കൂത്തുപറന്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More11 പേരുടെയും അന്ത്യയാത്രയും ഒന്നിച്ച്… ഭാര്യയും മക്കളും തനിച്ചാക്കി പോയി; കുന്നമ്മ വീട്ടിൽ ഇനി സഹോദരങ്ങളും മാതാവും മാത്രമെന്ന് സൈതലവി
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരുകുടുംബത്തിലെ 11പേര്‍ക്കും ഒന്നിച്ച് അന്ത്യയാത്ര. താനൂര്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചാണ് ഖബര്‍ ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു കുന്നുമ്മലിലെ ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. നാടിന്റെ ഹൃദയം പിളര്‍ത്തിയ അപകടത്തില്‍ ആകുടുംബത്തിന് നഷ്ടമായത് കുഞ്ഞുങ്ങളടക്കം 11 ജീവന്. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല. ബോട്ട് അപകടത്തില്‍ അപകടത്തിൽ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈതലവിയുടെ ഭാര്യ സീനത്തും മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്.പത്ത് മാസം മാത്രം പ്രായമുള്ള…
Read Moreകരിപ്പൂരില്‍ അടിച്ചുമാറ്റല്‍ സംഘം സജീവം; വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽനിന്ന് സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവാകുന്നു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽനിന്ന് സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവാകുന്നു. ഹജ്ജ് തീർഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 29ന് കരിപ്പൂർ വഴി ഉംറ തീർഥാടനത്തിന് പോയ അബൂബക്കർ ജിദ്ദ വിമാനത്താവളത്തിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് വിലപ്പെട്ടതെല്ലാം നഷ്ടമായതറിഞ്ഞത്. ബാഗിന്റെ സിബ് പൊട്ടിച്ച് രണ്ടരലക്ഷത്തോളം രൂപയും ഖത്തർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസുമടക്കം അടിച്ചുമാറ്റി. എയർലൈൻസ് അധികൃതരെ പരാതി അറിയിച്ചപ്പോൾ കോഴിക്കോട്ടാണ് അറിയിക്കേണ്ടതെന്നായിരുന്നു മറുപടി. ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് താഴെ കമന്റുമായി സമാന അനുഭവസ്ഥരുമെത്തിയത്. കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നേരത്തെയും സമാന പരാതികൾ ലഭിച്ചെന്ന് പോലീസ് പറയുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷണം സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. അതേസമയം ചെക്ക് ഇൻ ലഗേജിൽ സ്വർണവും പണവുമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന…
Read Moreഎഐ കാമറ വിവാദം; മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബന്ധം: കൂടുതൽ രേഖകൾ പുറത്ത്
കോഴിക്കോട്: കാമറാ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധമുണ്ടെന്ന രേഖകള്‍ പുറത്തുവന്നതോടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന കാമറാ വിവാദം പുതിയ തലത്തിലേക്ക്. വിവാദത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യംവച്ച് ആക്രമണത്തിന് ഒരുങ്ങുന്ന പ്രതിപക്ഷത്തിന് ലഭിച്ച വടിയായി മാറുകയാണ് എഐ കാമറ. കമ്പനി രജിസ്ട്രാര്‍ക്ക് പ്രസാഡിയോ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2020 മുതല്‍ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. ഔദ്യോഗിക സ്ഥാനങ്ങളൊന്നും അദ്ദേഹത്തിനില്ലെങ്കിലും സാമ്പത്തിക ഇടപാടുകള്പ്രകാശ് ബാബുവുമായി കമ്പനിക്കുണ്ട്. കാമറയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും പ്രസാഡിയോ കമ്പനിക്ക് ലഭിച്ചത് ഈ ഒരു ബന്ധം മുന്‍നിര്‍ത്തിയാണെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് പുതിയ തെളിവുകള്‍. ഊരാളുങ്കല്‍ അടക്കമുള്ള കമ്പനികള്‍ ഉപകരാര്‍ കൊടുക്കുന്നത് പ്രസാഡിയോ എന്ന കമ്പനിക്കാണ്. സര്‍ക്കാരില്‍നിന്ന് കിട്ടുന്ന പര്‍ച്ചേസ് ഓര്‍ഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ്…
Read Moreഎലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്;ഷാരൂഖ് സെയ്ഫി ഇന്നു മുതല്‍ എന്‍ഐഎ കസ്റ്റഡിയില്‍
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി ഇന്നു മുതല്‍ എന്‍ഐഎ കസ്റ്റഡിയില്‍. എട്ടുവരെയാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എന്‍ഐഎ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യും. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎയുടെ നീക്കം. ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കും. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റ് കഴിഞ്ഞ 18 നാണ് അന്വേഷണം ഏറ്റെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 16-ാം വകുപ്പും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പോലീസിന്റെ ആരോപണം. കഴിഞ്ഞ രണ്ടിന് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ രാത്രി ഒമ്പതരയോടെ ഡി വണ്‍…
Read More