എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു ദി​വ​സ​ത്തെ ഉ​ല്ലാ​സ​യാ​ത്ര കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക്! ഒപ്പം സി​പി​ഐ ചാ​ലി​യാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യും

നി​ല​ന്പൂ​ർ: ജ​യി​ക്കാ​നാ​യി തോ​റ്റ​വ​ർ​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര ഒ​രു​ക്കി നാ​ടി​ന് മാ​തൃ​ക​യാ​വു​ക​യാ​ണ് എ​ഐ​എ​സ്എ​ഫും സി​പി​ഐ​യും.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പോ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​ല്ലാ​സ​യാ​ത്ര ഒ​രു​ക്കു​ന്ന​ത് ച​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് എ​ഐ​എ​സ്എ​ഫ് മേ​ഖ​ലാ ക​മ്മി​റ്റി​യാ​ണ്.

സി​പി​ഐ ചാ​ലി​യാ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ‘ജ​യി​ക്കാ​നാ​യി തോ​റ്റ​വ​ർ​ക്കൊ​പ്പം’ എ​ന്ന പേ​രി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു ദി​വ​സ​ത്തെ ഉ​ല്ലാ​സ​യാ​ത്ര കൊ​ടൈ​ക്ക​നാ​ലി​ലേ​ക്കാ​ണ് ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ഉ​ണ്ടാ​കും.

അ​വ​ർ​ക്ക് സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സ​ലിം​ഗ്, മാ​ന​സി​ക സ​മ്മർ​ദ​വും നി​രാ​ശാ​ബോ​ധ​വും കു​റ​യ്ക്കാ​ൻ മൈ​ൻ​ഡ് റി​ലാ​ക്സേ​ഷ​ൻ ഗെ​യിം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

തു​ട​ർ​പ​ഠ​ന സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലെ പ​രാ​ജ​യം അ​വ​രു​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​നു ത​ട​സ​മാ​കാ​തെ അ​വ​രെ​യും ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​ക്കും.

ഇ​വ​ർ​ക്ക് ട്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ൽ​കും. എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നു ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ട 14 പേ​ർ​ക്കാ​ണ് ഉ​ല്ലാ​സ​യാ​ത്ര ഒ​രു​ക്കു​ന്ന​ത്.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ ചാ​ലി​യാ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി നി​ഷീ​ദ്, ഐ​എ​സ്എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ദി​ത്യ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ആ​ർ.​പി.​സ​ജീ​വ്, ഐ​എ​സ്എ​ഫ് മേ​ഖ​ലാ ഭാ​ര​വാ​ഹി കെ.​സ​ഫ്വാ​ൻ ക​രു​ളാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment