ചേർപ്പുങ്കൽ: ചേർപ്പുങ്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായതായി പരാതി. ചേർപ്പുങ്കൽ-ഇട്ടിയപ്പാറ റോഡിലാണ് കഞ്ചാവ്, മയക്കുമരുന്ന്, മദ്യപ സംഘങ്ങൾ രാത്രി പകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്നത്. നാളുകൾക്കുമുന്പ് പ്രദേശത്തുനിന്നും കഞ്ചാവ് വിൽപന നടത്തിയിരുന്നവരെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് രാത്രി, പകൽ വ്യത്യാസമില്ലാതെ പട്രോളിംഗ് ശക്തമാക്കിയതോടെ കഞ്ചാവ് മാഫിയ സംഘങ്ങൾ പിൻവലിഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ പോലീസിന്റെ പരിശോധനകളും പട്രോളിംഗും കുറഞ്ഞതോടെ കഞ്ചാവ് ലഹരി സംഘങ്ങൾ തലപൊക്കിയിരിക്കുകയാണ്. ചേർപ്പുങ്കൽ ഇട്ടിയപ്പാറ റോഡിലുടെ പ്രദേശവാസികളല്ലാത്ത ധാരാളം ചെറുപ്പാക്കാരാണ് ആഡംബര ബൈക്കുകളിൽ അമിത വേഗതയിൽ സഞ്ചരിക്കുന്നത്. ജനത്തിരക്ക് കുറഞ്ഞ ഈ റോഡിലെ പല സ്ഥലങ്ങളിലും ബൈക്കിലെത്തുന്ന ചെറുപ്പക്കാർ കൂട്ടം ചേർന്നു നില്ക്കുന്നതും പതിവായിരിക്കുകയാണ്. ഇതു പ്രദേശവാസികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാൽ ഉടൻ തന്നെ ഇത്തരം സംഘങ്ങൾ പല വഴിക്കായി പിരിയുകയും ചെയ്യും. രാത്രികാലങ്ങളിൽ ഈ റോഡിലെ ജനവാസം കുറഞ്ഞ…
Read MoreCategory: Edition News
ജനൽപാളി കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു; അൻഷാദിനെ വലയിലാക്കി പോലീസ്
കായംകുളം: ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്. കായംകുളം പെരിങ്ങാല കരിമ്പോലിൽ തറയിൽ ലേഖ മുരളീധരന്റെ മകൾ മയൂരിയുടെ ഇടതുകാലിൽ കിടന്നിരുന്ന ഒരുപവൻ തൂക്കം വരുന്ന സ്വർണപാദസരമാണ് ജനാലയുടെ വാതിൽ തുറന്ന് കമ്പിയഴികൾക്കിടയിൽ കൈകടത്തി മോഷണം ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ 17ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.പ്രതിയെ രണ്ടാംകുറ്റി ജംഗ്ഷന് കിഴക്ക് വശത്തുനിന്നു പിടികൂടുകയുമായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, എസ്ഐ മുരളീധരൻ നായർ, പോലീസുകാരായ അൻവർ, ഫിറോസ്, ഹരികുമാർ, മനോജ്, അനീഷ്, ദീപക്, വിഷ്ണു, ശ്രീരാജ്, ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreമുട്ടയിലെ ഗുട്ടൻസ്! കൗതുകമുണർത്തി സയാമീസ് മുട്ട
ഇടുക്കി തുളസിപ്പാറ സ്വദേശി ഈഴകുന്നേൽ ഷിനുവിന്റെ വീട്ടിലെ കോഴി ഇട്ട സയാമീസ് മുട്ട കൗതുകമാകുന്നു. വലിയ ഒരു മുട്ടയ്ക്ക് മുകളിലായി ഒട്ടിച്ചുവച്ച രീതിയിൽ ഒരു ചെറിയ മുട്ടയാണ് കോഴി ഇടുന്നത്. പതിവായി വലുതും ചെറുതുമായ മുട്ട ലഭിക്കാറുണ്ടെങ്കിലും സയാമീസ് മുട്ട കിട്ടുന്നത് ആദ്യമായാണെന്ന് ഷിബുവിന്റെ ഭാര്യ ഷീബ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ മൃഗസംരക്ഷ വകുപ്പ് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.
Read Moreമുനമ്പത്ത് 20 കാരിക്ക് പീഡനം! പരാതിയില്‍ രണ്ട് ബന്ധുക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു
ചെറായി: മുനമ്പത്ത് 20 കാരിക്ക്നേരേ നടന്ന പീഡനത്തില്‍ യുവാവും ഒരു മധ്യവയസ്കനുനുള്പ്പെടെ രണ്ട് ബന്ധുക്കള്‍ക്കെതിരേ മുനമ്പം പോലീസ് കേസെടുത്തു. യുവാവിനെതിരേ ബലാത്സംഗത്തിനും മധ്യവയസ്കനെതിരേ പീഡനശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇടപ്പള്ളിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവ് യുവതിയെ ബാലാത്സംഗം ചെയ്തത്. യുവതിയെ ഹോസ്റ്റല്‍ കാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയാണ് സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചതും ബാലാത്സംഗം ചെയ്തതുമെന്ന് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അതേ പോലെ ബന്ധുവായ മധ്യവയസ്കൻ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലൈംഗീക അതിക്രമത്തിനു മുതിര്‍ന്നതത്രേ. മറ്റൊരു ബന്ധുവിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ഈ സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനുശേഷം യുവതിക്ക് മാനസീക പിരിമുറുക്കമുണ്ടാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നത്രേ. തിരികെ വന്നതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയില്‍നിന്നും മൊഴിയെടുത്തശേഷമാണ് കേസ് എടുത്തത്.
Read Moreശല്യക്കാരനെ കിട്ടി, വെടിവെച്ചു കൊന്നു ! കർഷകർക്ക് നേരിയ ആശ്വാസം
എരുമേലി: നാളുകളായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് മൂലം കൃഷി മതിയാക്കി ആറു കർഷകർ. മറ്റുള്ള കർഷകരും ആ തീരുമാനം സ്വീകരിക്കാനിരുന്നപ്പോഴാണ് കർഷക ശത്രുവിലൊന്നിനെ മുന്നിൽ കിട്ടിയത്. വനം വകുപ്പിൽ വിവരം അറിയിച്ചതോടെ വകുപ്പിന്റെ മാർഗനിർദേശ പ്രകാരം വെടിവെച്ച് മറവ് ചെയ്തു. ഇന്നലെ എരുമേലി സർക്കാർ ആശുപത്രി ഭാഗത്ത് കരീക്കുന്നേൽ ജോസഫിന്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടി വെച്ച് കൊന്നത്. ആയിരം കപ്പയും അഞ്ഞൂറോളം വാഴയും കഴിഞ്ഞയിടെയാണ് ജോസഫിന്റെ കൃഷിയിടത്തിൽ പന്നികൾ നശിപ്പിച്ചത്. പറന്പ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയാണ് ജോസഫ്. സമീപത്തെ പറന്പുകളിൽ കൃഷി ചെയ്തിരുന്ന ആറ് പേർ പന്നികൾ മൂലം ഇതിനോടകം കൃഷി നിർത്തി. തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലാൻ അനുമതി ലഭിച്ച ശേഷം ആദ്യമായാണ് എരുമേലി പഞ്ചായത്തിൽ പന്നിയെ കൊന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇതിനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.
Read Moreവീട്ടിൽ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയെ കാറിൽ കയറ്റി; വിജനമായ സ്ഥലത്ത് എത്തിച്ചു ക്രൂരമായ പീഡനം; ഞെട്ടിക്കുന്ന സംഭവം കിളിമാനൂരിൽ
കിളിമാനൂർ : വയോധികയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ കെ കോണം കോണത്ത് വീട്ടിൽ അൽ അമീനാണ് പിടിയിലായത്. കഴിഞ്ഞ 26 രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞ് അൽ അമീൻ കാറിൽ കയറ്റിയ ശേഷം വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിയ്ക്കുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്എച്ച്ഒ എസ്.സനോജ് , എസ്ഐ വിജിത്ത് കെ. നായര്‍ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പീഡനശ്രമം: യുവാവ് അറസ്റ്റിൽകിളിമാനൂർ : വയോധികയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ചശേഷം മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ.തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസക്കാരനായ ആർ. അംജിത്തിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23 ന് പുലർച്ചെ…
Read Moreവ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശികൾ പടിയിലായ സംഭവം; പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനായി അന്വേഷണം
നെടുമ്പാശേരി: വ്യാജ പാസ്പോർട്ടുമായി നെടുന്പാശേരി വിമാനത്താവളത്തിൽ നാല് ബംഗ്ലാദേശികൾ പടിയിലായ സംഭത്തിൽ പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനായി അന്വേഷണം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയപ്പോഴാണ് ബംഗ്ലാദേശ് സ്വദേശികളായ സമീർ റോയി, റോയി അരു, റോയി അനികത്, നിമൈ ദാസ് എന്നിവർ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ ഇന്ത്യയിൽ എത്തിച്ച ശേഷം ഇവരുടെ പേരിൽ വ്യാജ പാസ്പോർട്ട് നിർമിച്ചാണ് വിദേശത്തേക്ക് കയറ്റി വിടുന്നത്. ഗുജറാത്തിലെ സൂറത്ത്, മധ്യപ്രദേശിലെ ലുംബിനി, പശ്ചിമ ബംഗാളിലെ ഹുബ്ളി എന്നിവിടങ്ങളിലെ വ്യാജ വിലാസങ്ങളിൽ വ്യാജ രേഖകൾ സംഘടിപ്പിച്ച് ഏജന്റ് മുഖേനയാണ് പിടിയിലായ നാല് പേരും ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ചത്. ഏജന്റിന്റെ നിർദ്ദേശപ്രകാരമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ഷാർജയിലേക്ക് ടിക്കറ്റ് എടുത്തതെന്ന് പ്രതികൾ പോലിസിനോട് പറഞ്ഞു. പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനെ അന്വേഷിച്ചു വരികയാണ്.…
Read Moreവിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പും കരാർ കന്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതിയിൽ
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും തുറമുഖ നിർമ്മാണ കരാർ കന്പനിയായ ഹോവെ എഞ്ചിനിയറിംഗ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജികൾ ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. വിഷയത്തിൽ കോടതി സർക്കാർ നിലപാട് ആരാഞ്ഞു. മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹർജികൾ നൽകിയിരിക്കുന്നത്. കന്പനി ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാജീവനക്കാർ എന്നിവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹർജിയിൽ പറയുന്നു. സർക്കാരുമായുള്ള കരാർ പ്രകാരം തുറമുഖ നിർമാണം തുടരേണ്ടതുണ്ട്. തുറമുഖത്തേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം. അതിനാൽ വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പോലീസിനെയോ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത്…
Read Moreമഴമുന്നറിയിപ്പില്ലാതെ പത്തനംതിട്ടയിൽ പെയ്തിറങ്ങിയത് ഓറഞ്ച് മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി; കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം
പത്തനംതിട്ട: രാത്രി മുഴുവൻ നീണ്ട മഴയിൽ ജില്ലയിൽ കനത്ത നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തോടുകൾ കരകവിഞ്ഞ് വെള്ളം റോഡുകളിലും കടകളിലും കയറി. അപ്രതീക്ഷിതമായ മഴക്കെടുതിയിൽ പലയിടത്തും നാശനഷ്ടങ്ങളേറി.മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി, അയിരൂർ, കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്. മിക്കയിടങ്ങളിലും തോടുകൾ കരകവിഞ്ഞു. റോഡുകളിലേക്ക് വെള്ളം കയറിയതോടെ ചെറിയ വാഹനങ്ങളുടെ യാത്ര തടസപ്പെട്ടിരുന്നു. നദികളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രാദേശികമായി ചെറുതോടുകൾ കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യും. രാവിലെ 6.30ഓടെ മഴ മിക്കയിടത്തും കുറഞ്ഞു. പത്തനംതിട്ട ജില്ലയിൽ രാത്രി ലഭിച്ച മഴയുടെ അളവ്വാഴക്കുന്നം- 139 മില്ലിമീറ്റർ, കുന്നന്താനം -124, റാന്നി –…
Read Moreറെയിൽവേ സ്റ്റേഷനിലെത്തിയ പാഴ്സല്‍ കവറിന്റെ ഒരുഭാഗം പൊട്ടിയ നിലയിൽ; പരിശോധനയിൽ എക്സൈസ് കണ്ടെത്തിയത് മൂന്നരലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍
കൊച്ചി: ട്രെയിന്‍ മാര്‍ഗം എത്തിച്ച മൂന്നരലക്ഷത്തിലധികം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്നുരാവിലെ ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ബംഗളൂരുവില്‍നിന്നും നിഷാദ് എന്ന വ്യാജപ്പേരില്‍ എറണാകുളത്തേക്ക് പാഴസലായി അയച്ച രണ്ടു ബണ്ടിലുകളിലായി എട്ടുചാക്ക് പുകയില ഉത്പന്നങ്ങളുണ്ടായിരുന്നത്. എറണാകുളത്ത് കൈപ്പറ്റേണ്ടിയിരുന്ന പേരും നിഷാദ് എന്നുതന്നെയാണ് നല്‍കിയിരുന്നത്. ബന്ധപ്പെടാന്‍ നല്കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാഴ്സല്‍ കവറിന്റെ ഒരുഭാഗം പൊട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് തോന്നിയ സംശയത്തിലാണ് തുറന്നുപരിശോധിച്ചത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ മൂന്നരലക്ഷത്തോളം രൂപ ഇതിനു വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
Read More