കൊച്ചി: കോട്ടയം നഗരത്തില്‍ ജനങ്ങള്‍ക്കു ഭീഷണിയായി മാറിയ ആകാശപാത പൊളിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്ത്തകന് എ.കെ. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ മുന്‍മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉപഹര്‍ജി നല്കി. ആകാശപാതയുടെ ഏഴു തൂണുകള്‍ തുരുമ്പിച്ചു പൊളിഞ്ഞു വീഴാറായെന്നും ഇത് ഏതു സമയവും നിലം പൊത്താമെന്നുമുള്ള ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് തിരുവഞ്ചൂരിന്റെ ഹര്‍ജിയില്‍ പറയുന്നു. ആകാശപാത സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കോട്ടയം നഗരത്തില്‍ അഞ്ചു റോഡുകള്‍ ചേരുന്ന ശീമാട്ടി റൗണ്ടാനയില്‍ ആളുകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ഇതിനേക്കാള്‍ മികച്ച ബദല്‍ പദ്ധതിയില്ല. ദിനംപ്രതി 30,000ലേറെ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന മേഖലയാണിത്. മുനിസിപ്പല്‍ ജംഗ്ഷനില്‍ അഞ്ചു കോടി രൂപ ചെലവിട്ട് സ്കൈ വാക്ക് പദ്ധതി നടപ്പാക്കാന്‍ 2016ലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നീട് 5.18 കോടി രൂപയാക്കി എസ്റ്റിമേറ്റ് പുതുക്കിയെന്നും ആകാശപാതയിലേക്ക് കയറുന്നതിനുള്ള പടികളും ലിഫ്റ്റുകളും ഒരുക്കുന്നതിന്…
Read MoreCategory: Edition News
സ്വകാര്യബാങ്കിന്റെ കളക്ഷന്‍ ഏജന്റായ യുവതിയെ ആക്രമിച്ച് പണം കവര്‍ന്നു; ഭര്‍ത്താവിനെയും സംഘത്തേയും തിരഞ്ഞ് പോലീസ്
അടൂര്‍: സ്വകാര്യബാങ്കിന്റെ കളക്ഷന്‍ ഏജന്റായ യുവതിയെ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ അന്വേഷണം തുടരുന്നു. ഇന്നലെ വൈകുന്നേരം മുണ്ടപ്പള്ളി കാട്ടില്‍മുക്ക് ഭാഗത്താണ് ചാരുംമൂട് താമരക്കുളം തുണ്ടില്‍ വീട്ടില്‍ അശ്വതി ആക്രമണത്തിനിരയായത്. ഇസാഫ് ബാങ്കിലെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പണം ശേഖരിച്ചശേഷം സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന അശ്വതിയെ വാഹനം തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നു. 1.75 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് അശ്വതിയുടെ മൊഴി.പണമടങ്ങിയ ബാഗ് തട്ടിയെടുത്തശേഷം ഭര്‍ത്താവ് കൃഷ്ണകുമാര്‍ അശ്വതിയെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ദേഹത്തു പെട്രോളൊഴിച്ചതായും മൊഴിയില്‍ പറയുന്നു. യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ സംഘം ബാഗുമായി ബൈക്കില്‍ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ അടൂര്‍ പോലീസ് അശ്വതിയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. തെങ്ങമം സ്വദേശി കൃഷ്ണകുമാറിനും സംഘത്തിനുമെതിരേ പോലീസ് കേസെടുത്തു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകായണെന്ന് പോലീസ് പറഞ്ഞു.അശ്വതിയും കൃഷ്ണകുമാറും തമ്മില്‍ ഏറെ നാളായി പിണങ്ങിക്കഴിയുകയായിരുന്നുവെന്നും…
Read Moreകെഎസ്ആർടിസിയിൽ ഒറ്റഡ്യൂട്ടി സമ്പ്രദായം; നിരത്തിൽ നിന്നും ബസുകൾ ഒഴിയുമെന്ന് ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : ഒറ്റ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസി നടപ്പാക്കിയാൽ നിരത്തുകളിൽ നിന്നും ബസ് ഒഴിയുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്യുമെന്ന് ജീവനക്കാർ. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെയാണ് യാത്രക്കാരുള്ളത്. ഈ സമയത്താണ് ബസ് സർവീസുകളുടെ ആവശ്യവും. സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ നാല് മണിക്കൂർ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. 16 മണിക്കൂർവരെ യാത്രക്കാർ നിരത്തിലുണ്ടാകുമ്പോൾ നാല് മണിക്കൂർ വിശ്രമം ഉൾപ്പെടെ 12 മണിക്കൂർ ഡ്യൂട്ടി കഴിയും. ഏഴ് മണിക്കൂർ മാത്രമാണ് സ്റ്റിയറിംഗ്ഡ്യൂട്ടി ചെയ്യുക. ഈ സമയം മാത്രമേ ബസുകൾ നിരത്തിലുണ്ടാവുകയുള്ളു. അവസാനത്തെ നാല് മണിക്കൂറിനായി ഡ്യൂട്ടി തയാറാക്കാനും കഴിയില്ല. ഫലത്തിൽ ദിവസത്തിൽ എട്ട് മണിക്കൂർ നിരത്തിൽ ബസുകളുണ്ടാവില്ല എന്ന സ്ഥിതി സംജാതമാകും.നിലവിൽ മുവായിരത്തോളം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. അതിൽ 2500 ഓളം ഓർഡിനറി സർവീസുകൾ ആണ്. ഈ 2500…
Read Moreഒരു മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൻകരയിൽ; കൊന്ന് തള്ളിയത് സ്വന്തം സുഹൃത്തുക്കളും; ഞെട്ടിക്കുന്ന സംഭവം പാലക്കാട്
സ്വന്തം ലേഖകൻ പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) കൊല്ലപ്പെട്ട കേസിലാണ് സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. പാലക്കാട് യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പോലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു.…
Read Moreഎട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത സംഭവം ! കുട്ടിയ്ക്ക് 50,000 രൂപ നല്കാന് തയ്യാറെന്ന് പോലീസുകാരി…
മൊബൈല്‍ മോഷണക്കുറ്റം ആരോപിച്ച് നടുറോഡില്‍ എട്ടുവയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത് മാനസിക സമ്മര്‍ദ്ദത്തിലാക്കിയ സംഭവത്തില്‍ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ. 50,000 രൂപ നല്‍കാമെന്നാണ് ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവായും നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുളളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. ഇതിന് സന്നദ്ധനല്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അപ്പീല്‍ വിശദവാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാന്‍ മാറ്റി. 2021 ഓഗസ്റ്റ്…
Read Moreബംഗാളില്‍ മൂന്നുപേരെ കൊന്ന കേസിലെ മുഖ്യപ്രതി കോഴിക്കോട്ട് അറസ്റ്റില്‍; പ്രതിക്ക് ഒളിത്താവളമൊരുക്കിയമൂന്ന് ബംഗാളി തൊഴിലാളികളും അറസ്റ്റില്‍
കോഴിക്കോട്: പശ്ചിമബംഗാളില്‍ മൂന്നുപേരെ കൊലപ്പെടുത്തി മുങ്ങിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട്ട് അറസ്റ്റില്‍. കോഴിക്കോട്ട് ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് പന്നിയങ്കര പോലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാളില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ 24 പര്‍ഗാന ജില്ലയിലെ ധര്മകലാ ദക്ഷിണ് സ്വദേശി രവികുല്‍ സര്‍ദാര്‍ (47) ആണ് അറസ്റ്റിലായ പ്രധാന പ്രതി. ബംഗാളിലെ കാനിംഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നുപേരെ കൊലചെയ്തശേഷം ഇയാള്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കാനിംഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അേന്വഷണം നടത്തിവരവെയാണ് ഇയാള്‍ േകാഴിേക്കാട്ട് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് അവിടെ നിന്നുള്ള പോലീസ് സംഘം ഇന്നലെ കോഴിക്കോട്ട് എത്തി. മീഞ്ചന്തയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. രഹസ്യമായി താമസിച്ചുവരികയായിരുന്നു. പോലീസ് ഇവിടെ എത്തില്ലെന്ന ഉറപ്പിലായിരുന്നു താമസം. ബംഗാളില്‍…
Read Moreആളില്ലാത്ത വീട് നോക്കിക്കയറും; കൈയിൽ കിട്ടുന്നതെന്തും മോഷ്ടിച്ചുകൊണ്ടുപോകും; നാട്ടുകാരെ വിറപ്പിച്ച ബിനു തങ്കയേയും കൂട്ടാളിയേയും പൊക്കി പോലീസ്
ഉപ്പുതറ: ആളുകളില്ലാത്ത തക്കം നോക്കി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ടു പേരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചീന്തലാർ കാറ്റാടിക്കവല നെല്ലിക്കൽ ബിനു തങ്ക, നാടാർപള്ളിക്കൽ സൈനേഷ് കാർത്തികേയൻ എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളുകളായി തോട്ടം മേഖല കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. ആളുകൾ വീട്ടിലില്ലാതിരിക്കുന്ന സമയം നോക്കി ലയങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. സ്വർണം, വെള്ളി ആഭരണങ്ങൾ, വീട്ടിൽ സൂഷിച്ചിരുന്ന പണം . വിലപിടിപ്പുള്ള പിച്ചളപ്പാത്രങ്ങൾ, ഗ്യാസ് കുറ്റികൾ, മറ്റ് സാധനങ്ങൾ എന്നിവയൊക്കെയാണ് സ്ഥിരമായി മോഷണം പോയിരുന്നത്. സ്ഥിരമായി ലഭിച്ച മോഷണ പരാതിയെ തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഉപ്പുതറയിൽവച്ചാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസം ചീന്തലാർ ലയത്തിൽനിന്നു മോഷ്ടിച്ച വെള്ളിയാഭരണങ്ങൾ ഉപ്പുതറയിലെ സ്വകാര്യ ജൂവലറിയിൽനിന്നും കണ്ടെടുത്തു. കസ്റ്റഡിയിലായ ബിനു…
Read Moreലാഭം ലക്ഷ്യമോ! എസി റോഡിൽ നടക്കുന്നതെന്ത്?പദ്ധതിയിൽ വൻ പാളിച്ചയെന്ന് ആക്ഷേപം
മങ്കൊമ്പ്: എസി റോഡ് പുനർനിർമാണത്തിനെതിരേ കടുത്ത ആക്ഷേപമുയരുന്നു. കോടികൾ മുടക്കിയിട്ടും അതിന്റെ പ്രയോജനം കിട്ടുന്ന രീതിയിലല്ല നിർമാണം മുന്നോട്ടു നീങ്ങുന്നതെന്നാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന ആരോപണം. പ്രളയദുരിതം ഒഴിവാക്കാനായി നിർമിക്കുന്നെന്നു പറയുന്ന പാതയ്ക്ക് രണ്ടാഴ്ച മുന്‍പ് കുട്ടനാട്ടിൽ ഉണ്ടായ ചെറിയ പ്രളയത്തെപ്പോലും മറികടക്കാനായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2018ലെ മഹാപ്രളയത്തിന്റെ പകുതി പോലും ജലനിരപ്പ് ഇല്ലാതിരുന്നിട്ടും പുതുതായി നിർമിച്ച റോഡും ഓടകളും വെള്ളത്തിനടിയിലായി. 2018ലെ ജലനിരപ്പിനേക്കാൾ ഉയരത്തിൽ റോഡ് ഉയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.എന്നിട്ടും നേരിയ തോതിൽ ജലനിരപ്പുയർന്നപ്പോഴേക്കും പത്തിടങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. മേൽപ്പാലം പോയ വഴിപുതുക്കിയ റോഡിന്റെ ലെവൽ ഓടയുടെ സ്ലാബിന്റെ നിരപ്പിനു താഴെയാണെന്നിരിക്കെ, ഓടയുടെ മുകളിൽ വെള്ളം കയറിയതു ഗൗരവതരമാണെന്നു നാട്ടുകാർ പറയുന്നു. താഴ്ചയുള്ള ഭാഗങ്ങളിൽ എലിവേറ്റഡ് ഹൈവേകൾ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ, ഏറ്റവും താഴ്ചയുള്ള ഒന്നാംകരയ്ക്കും പള്ളിക്കൂട്ടുമ്മയ്ക്കും ഇടയിലുള്ള പ്രദേശത്തും പൂവം ഭാഗത്തും നിർമിക്കേണ്ടിയിരുന്ന മേൽപ്പാലങ്ങൾ…
Read Moreമോട്ടോർ വാഹനവകുപ്പിന്റെ വരുമാനം കുറഞ്ഞു! കളക്ടറേറ്റിന്റെ ഗേറ്റ് തുറക്കാൻ നിർദേശം; കാരണം…
കാക്കനാട്: മോട്ടോർ വാഹനവകുപ്പിന്റെ അപേക്ഷ പരിഗണിച്ച് സിവിൽ സ്റ്റേഷനിലെ ഗേറ്റ് തുറന്നുകൊടുക്കാൻ ജില്ലാ കളക്ടർ രേണു രാജ് നിർദേശം നൽകി. രാത്രിസമയങ്ങളിൽ ഗേറ്റുകൾ തുറന്നുകൊടുക്കണമെന്നാണ് സെക്യൂരിറ്റി വിഭാഗത്തിന് നല്‍കിയിരിക്കുന്ന നിർദേശം. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. സിവിൽ സ്റ്റേഷന്റെ സുരക്ഷാ പ്രശ്നത്തിന്റ പേരിലാണ് കളക്ടറേറ്റ് കാമ്പസിലെ വാഹന പരിശോധനയും പിടികൂടുന്ന വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ സൂക്ഷിക്കുന്നതും നിയന്ത്രിച്ച് മുൻ കളക്ടർ ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ഇപ്പോൾ ഭേദഗതി വരുത്തിയിക്കുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം രാത്രിയിലും പകലും ഷിഫ്റ്റുകളായി വാഹന പരിശോധന നടത്തുന്നുണ്ട്. രാത്രി നടത്തുന്ന വാഹനപരിശോധനയിൽ അമിതഭാരം കയറ്റിയതും ടാക്സ് അടയ്ക്കാത്തതും തുടങ്ങി നിരവധി വാഹനങ്ങൾ പിടികൂടാറുണ്ട്. ഇവയിൽ ചില വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. അത്തരം വാഹനങ്ങൾ സിവിൽ സ്റ്റേഷൻ കാമ്പസിൽ സൂക്ഷിക്കേണ്ടതായും വരും. ഇതിനുപുറമെ പുലർച്ചെവരെ വാഹന പരിശോധനയ്ക്കായി…
Read Moreഇനി നമുക്ക് താങ്ങാനാവില്ല, ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട..! ഫർണിച്ചർ ഫാക്ടറി ഉദ്യോഗസ്ഥർ അടച്ചുപൂട്ടി; വ്യവസായ അവാർഡ് ജേതാക്കളായ ദമ്പതികള്‍ നാടുവിട്ടു
തലശേരി: കൈയേറ്റത്തിന്റെ പേരിൽ ഫർണിച്ചർ നിർമാണ കന്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് ദന്പതികൾ നാടുവിട്ടു. തലശേരി നഗരസഭാ പരിധിയിലാണ് സംഭവം. “അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല. ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട … ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന് തലക്കെട്ടോടെ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ദന്പതികൾ നാടുവിട്ടത്. ഫർണിച്ചർ സ്ഥാപനത്തിന്റെ ഉടമകളായ പ്രമുഖ ബാല സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരെ ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. മികച്ച വ്യവസായികൾ എന്ന നിലക്ക് മന്ത്രി പി. രാജീവനിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ദമ്പതികളെയാണ് കാണാതായിട്ടുള്ളത്.…
Read More