പരവൂർ: ട്രെയിൻ അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം സിഗ്നലിംഗ് സംവിധാനങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്താൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു. സിഗ്നലിംഗ് ഇൻസ്റ്റാളേഷനുകളിലെ പോരായ്മകൾ കണ്ടെത്താനും അവയുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാരോടും ഇതിനായി മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ പല മാരകമായ അപകടങ്ങൾക്കും പാളം തെറ്റലുകൾക്കും കാരണം സിഗ്നലിംഗ് സംവിധാനങ്ങളിലെ തകരാറുകളാണെന്ന സംശയത്തെ തുടർന്നാണ് ഈ കർശന നടപടി. 2023 ജൂണിൽ ഒഡിഷയിലെ ബാലസോറിൽ കോറമാണ്ടൽ എക്സ്പ്രസ് ഉൾപ്പെട്ട ദാരുണമായ അപകടത്തിൽ 290 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിഗ്നലുകൾ പച്ചയായിരുന്നിട്ടും ട്രെയിനുകൾ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ചതാണ് അന്ന് അപകടത്തിന് കാരണമായത്. ഇത്തരം വീഴ്ചകൾ ഭാവിയിൽ ഒഴിവാക്കുകയാണ് ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി കമ്മീഷൻ ചെയ്തതും നിലവിലുള്ളതുമായ…
Read MoreCategory: Edition News
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ സർവത്ര വിലക്കയറ്റം; അധികൃതർക്ക് നിസംഗത
പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധത്തേ തുടർന്ന് ഉത്പന്ന ക്ഷാമമെന്ന പേരിൽ സർവത്ര വിലക്കയറ്റം. തട്ടുകടകളിലെ ചായ മുതൽ നിർമാണ സാമഗ്രികളുടെ വില വരെ കുതിച്ചുയരുകയാണ്.വാണിജ്യ സിലിണ്ടർ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ മറവിൽ ഹോട്ടലുകളിലും തട്ടുകടകളിലും ആഹാര സാധനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില കൂട്ടി. ഹോട്ടലുകളിൽ ചായയ്ക്കും ചെറുകടിക്കും ഉച്ചയൂണിനും വില വർധിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി പോലും തേടാതെയാണ് വില വർധന നടപ്പാക്കിയത്. സിലിണ്ടർ കിട്ടാനില്ലെന്നും വലിയ വില കൊടുത്തു കരിഞ്ചന്തയിൽ നിന്ന് സിലിണ്ടർ എടുത്താണ് ഹോട്ടലുകളും തട്ടുകടകളും നടത്തിക്കൊണ്ടു പോകുന്നതെന്ന് വ്യാപാരികൾ പറയുന്നത്. പാലിന്റെ വില അടുത്ത ദിവസം കൂടുന്നതോടെ വീണ്ടും ചായയ്ക്കു വില കൂട്ടാനുള്ള തയാറെടുപ്പുമുണ്ട്. വില വർധിപ്പിക്കാതെ മേഖലയിൽ പിടിച്ചുനിൽക്കാനാകില്ലെന്നാണ് അവരുടെ വാദം. വാണിജ്യ സിലിണ്ടറിന് മുന്പുണ്ടായിരുന്ന ക്ഷാമം ഇപ്പോഴില്ലെന്നാണ് ജില്ലാ സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. ഗ്യാസ് സിലിണ്ടർ എണ്ണം കുറഞ്ഞപ്പോൾ വിറക്…
Read Moreറിമാൻഡ് പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; ഡോക്ടറോഡ് അസഭ്യം പറഞ്ഞിട്ടില്ലെന്നും കുടുംബം
ആലപ്പുഴ: ഡോക്ടറെ അസഭ്യംപറഞ്ഞ കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായ പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ജില്ലാ ജയിലിൽ എന്തുസംഭവിച്ചുവെന്ന് വിശദമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുമെന്ന് സഹോദരൻ സജിത്ത് പ്രസാദ്, മരിച്ച ശരത് പ്രസാദിന്റെ ഭാര്യ സിജിന എന്നിവർ പറഞ്ഞു. പുന്നപ്ര നോർത്ത്പഞ്ചായത്ത് രണ്ടാംവാർഡിൽ പള്ളിവെളിവീട്ടിൽ ശരത് പ്രസാദിനെ (41) ഞായറാഴ്ചായണ് ജില്ലാ ജില്ലയിലെ ശുചിമുറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിൽ ചവിട്ടിക്കയറി ചാടിപ്പിടിച്ച് വെന്റിലേറ്ററിൽ കുരുക്കിട്ടുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, അപകടത്തിൽ കാലിനു പരിക്കേറ്റയാൾ അത്രയും ഉയരത്തിൽ കയറി കുരുക്കിട്ട് ആത്മഹത്യചെയ്യാനുള്ള സാധ്യതകു റവാണ്. തൂങ്ങിമരിച്ചുവെന്നാണ് പോലീസ് പറയുന്നുവെങ്കിലും ഇത് വിശ്വസിക്കുന്നില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നുവെങ്കിലും വീഡിയോ കാണിക്കാൻ തയാറായിട്ടില്ല. മജിസ്ട്രേറ്റിനു മുന്നിൽ മരണവുമായി ബന്ധപ്പെട്ട് തോന്നിയ സംശയങ്ങൾ പറഞ്ഞിട്ടുണ്ട്. അപകടത്തിൽപ്പെട്ട് ജനറൽ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറെ അസഭ്യം…
Read Moreകൃഷ്ണപുരത്ത് സിപിഎം- സിപിഐ പാർട്ടി മാറ്റം; പരസ്യപ്പോര് പോര് മുറുകുന്നു
കായംകുളം: കൃഷ്ണപുരത്ത് സിപിഎം-സിപിഐ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പാർട്ടി മാറ്റത്തെച്ചൊല്ലി പരസ്യപ്പോര് മുറുകുന്നു. സിപിഎമ്മുകാരെ റാഞ്ചിയ സിപിഐക്ക് അവരുടെ മണ്ഡലം നേതാക്കളെ തന്നെ അടർത്തിമാറ്റി സിപിഎം തിരിച്ചടിച്ചത് ഇപ്പോൾ ചർച്ചയാകുകയാണ്. സിപിഎമ്മിൽനിന്ന് നടപടിക്ക് വിധേയരായവരെ സിപിഐ പരസ്യമായി സ്വീകരിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും അടങ്ങുന്ന സംഘത്തെ സ്വീകരിക്കാൻ പനയന്നാർകാവിൽ സിപിഐ സംഘടിപ്പിച്ച യോഗം സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായിരുന്നു. ദേശീയ കൗൺസിലംഗം ടി.ജെ. ആഞ്ചലോസായിരുന്നു ഉദ്ഘാടകൻ. ഒരാഴ്ച മുമ്പായിരുന്നു സംഭവം. ഇതിന്റെ ചൂടാറുന്നതിന് മുമ്പുതന്നെ സിപിഐ മുൻ മണ്ഡലം സെക്രട്ടറിയടക്ക മുള്ളവരെ അടർത്തിമാറ്റിയാണ് സിപിഎം തിരിച്ചടിച്ചിരിക്കുന്നത്. സിപിഎം പനയന്നാർകാവിൽ സംഘടിപ്പിച്ചിരിക്കുന്ന യോഗത്തിലാണ് ഇവരെ സ്വീകരിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ. നാസർ പങ്കെടുക്കുന്ന ചടങ്ങിൽ സിപിഐക്ക് ഉചിത മറുപടി നൽകാനാണ് സാധ്യത.ഭരണിക്കാവ് മണ്ഡലം സെക്രട്ടറിയായിരുന്ന വി. പ്രശാന്ത്, സെക്രട്ടേറിയറ്റംഗം മഞ്ഞാടിത്തറ വിജയൻ, കൃഷ്ണപുരം മുൻ എൽസി…
Read Moreമദ്യം വാങ്ങി നൽകാത്തതിലുള്ള വിരോധം; സോഡാക്കുപ്പിക്ക് യുവാവിന്റെ തലയ്ക്കടിച്ച കേസിൽ രണ്ടു പേർ പിടിയിൽ
കട്ടപ്പന: മദ്യം വാങ്ങി നൽകാത്തതിന്റെ വിരോധത്തിന് ബാറിൽവച്ച് സോഡാക്കുപ്പി ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി. വള്ളക്കടവ് കണ്ടത്തിൽ ബെഞ്ചമിൻ മാത്യുവിനെ (35) ആക്രമിച്ച കേസിൽ കട്ടപ്പന പാറക്കടവ് വേങ്ങാട്ട്വാക്കൽ ജിതിൻ(36), പാറക്കടവ് നാക്കനപ്പള്ളിൽ രഞ്ജിത്ത് (34) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4.30ന് ഇടശേരി ബാറിലായിരുന്നു സംഭവം.പരിക്കേറ്റ ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സതേടി. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreസർക്കാർ മുന്നറിയിപ്പ് ലംഘിച്ച് നിയന്ത്രണമില്ലാതെ തോട്ടം തൊഴിലാളികളെ പണിക്കിറക്കുന്നതായി ആരോപണം
ഉപ്പുതറ: സർക്കാർ മുന്നറിയിപ്പ് ലംഘിച്ച് തോട്ടം മേഖലയിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നു. ഏലപ്പാറ ടൈഫോയ്ഡ് തോട്ടത്തിലാണ് കടുത്ത ചൂടിലും നിയന്ത്രണമുള്ള സമയത്തും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. പ്രദേശത്തെ തൊഴിലാളികളെക്കൊണ്ടും ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടും ജോലി ചെയ്യിക്കുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേരളം വെന്തുരുകുകയാണ്. സൂര്യാഘാതം നിരവധി സ്ഥലങ്ങളിലുണ്ടായി. സർക്കാർ തൊഴിൽ സമയം പുനഃക്രമീകരിച്ചു; സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള 11 മുതൽ മൂന്നുവരെ തൊഴിലെടുക്കേണ്ടെന്നാണ് കളക്ടർ ഉത്തരവിറക്കിയത്.എന്നാൽ ഈ ഉത്തരവിന് പുല്ലുവിലയാണ് ടൈഫോയ്ഡ് തോട്ടമുടമ സ്വീകരിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ 11വരെയും ഉച്ചകഴിഞ്ഞ് മൂന്നു കഴിഞ്ഞും തൊഴിലാളികളെ ജോലി ചെയ്യിക്കാവൂ എന്നാണ് നിയമം. ഏലപ്പാറ ടൈഫോയ്ഡ് തോട്ടത്തിൽ സാധാരണ സമയത്ത് തന്നെയാണ് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. തൊഴിലാളികൾക്ക് സൂര്യാഘാതം ഉണ്ടാകാൻ ഇടയുള്ള സമയത്തും ജോലി ചെയ്യിക്കുന്നത് യാതൊരു മാനുഷിക പരിഗണനയും നൽകാതെയാണ്. യൂണിയനുകൾ സമയം ക്രമീകരിച്ച് പണിയെടുപ്പിക്കണമെന്ന് കത്ത് നൽകിയെങ്കിലും ഇതെല്ലാം ലംഘിച്ചാണ് ഇവിടെ…
Read Moreവേനൽച്ചൂടിൽ വലഞ്ഞ് മിണ്ടാപ്രാണികൾ; ജീവൻ നിലനിർത്താൻ കൂട്ടിൽ ഫാനുകൾ ഘടിപ്പിച്ച് കർഷകർ
കുറവിലങ്ങാട്: വേനൽച്ചൂടിൽ മനുഷ്യർക്കൊപ്പം മിണ്ടാപ്രാണികളും ദുരിതത്തിൽ. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷക മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണ്. പാലുത്പാദനത്തിലെ കുറവിന് പിന്നാലെ പശുക്കൾ ചാവുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കുര്യനാട് മേഖലയിൽ മാത്രം മൂന്നു പശുക്കളാണ് വേനൽ കടുത്തതിന് പിന്നാലെ ചത്തത്. ഇവയെല്ലാം പ്രസവത്തിന് തൊട്ടുപിന്നാലെയാണ് ചത്തതെന്നത് നഷ്ടത്തിന്റെ കണക്ക് പല മടങ്ങ് വർധിപ്പിക്കുന്നു. ഇപ്പോൾ പ്രസവിക്കുന്ന പശുക്കൾക്ക് ശരാശരി മൂന്നിലൊന്ന് പാൽ കുറവാണെന്ന് അവാർഡ് ജേതാവുകൂടിയായ ക്ഷീര കർഷകൻ കുര്യനാട് വട്ടമുകളേൽ ബിജു പറയുന്നു. വേനൽച്ചൂട് ശക്തമായതോടെ പശുക്കളുടെ ജീവൻ നിലനിർത്താൻ പലയിടങ്ങളിലും കൂറ്റൻ ഫാനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. ചില ക്ഷീരകർഷകർ അന്യ സംസ്ഥാനങ്ങളിൽനിന്ന് ഫാനുകൾ എത്തിച്ച് തൊഴുത്ത് തണുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികമായി വിനിയോഗിക്കേണ്ടി വരുന്നത്. ചൂട് ശക്തമായതിനുപിന്നാലെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവിലും കാര്യമായ കുറവ് വന്നിട്ടുള്ളതായി ക്ഷീരകർഷകർ പറയുന്നു. ഇതും…
Read Moreകടിച്ച പാമ്പ് ഏതാണെന്ന് അറിയില്ല, അപ്പോൾത്തന്നെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയിലെത്തി: തിരൂരിൽ നാടകീയ രംഗങ്ങൾ
മലപ്പുറം: തന്നെ കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയാൻ പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം തിരൂർ ആനപ്പടി സ്വദേശി നാസിമിനാണ് (24) പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇരുട്ടിൽ പാമ്പിനെ അബദ്ധത്തിൽ ചവിട്ടിയ നാസിമിനെ കാലിൽ കടിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കി തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. പാമ്പുമായി യുവാവ് എത്തിയത് ആശുപത്രിയിലുണ്ടായിരുന്നവർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി.തുടർന്ന് ആശുപത്രി അധികൃതർ പാമ്പിന്റെ ചിത്രം വനംവകുപ്പിന്റെ ‘സർപ്പ’ വളന്റിയർമാർക്ക് അയച്ചുകൊടുക്കുകയും കടിയേറ്റത് വിഷമില്ലാത്ത ‘നീർക്കോലി’ വിഭാഗത്തിൽപ്പെട്ട പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നാസിമിന് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകി. വിഷബാധയേറ്റിട്ടില്ലെന്ന് ഉറപ്പായതോടെ നാസിമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഏത് പാമ്പാണെന്ന് തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കുമെന്നതിനാലാണ് പാമ്പിനെ കൂടെക്കൊണ്ടുവന്നതെന്ന് നാസിം പറഞ്ഞു.
Read Moreകിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ്ടു വിദ്യാർഥിനിയുടെ അരികിലേക്ക് മൂര്ഖൻ ഇഴഞ്ഞെത്തി: കടിയേൽക്കാതെ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം: മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർഥിനി രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൂർഖൻ പാന്പിനെ കണ്ടത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആളുകള്ക്ക് പാമ്പുകടിയേറ്റു.
Read More36 മണിക്കൂർ നീണ്ടുനിന്ന പൂരാഘോഷം; പൂരം കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളിൽ നഗരം ക്ലീൻ
തൃശൂർ: 36 മണിക്കൂർ നീണ്ടുനി ന്ന പൂരാഘോഷത്തിനുശേഷം മൂന്നുമണിക്കൂർകൊണ്ടു നഗരം വൃത്തിയാക്കി കോർപറേഷൻ ആരോഗ്യവിഭാഗം ശുചീകരണജീവനക്കാരും ഹരിതകർമസേനയും. തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട്, അതിനോടുചേർന്നുള്ള റിംഗ് റോഡുകൾ എന്നിവിടങ്ങളിലാണ് ശുചീകരണപ്രവർത്തനങ്ങൾ നടന്നത്. പകൽപൂരം കഴിഞ്ഞശേഷമായിരുന്നു മാസ് ക്ലീനിംഗ്. മേയർ ഡോ. നിജി ജസ്റ്റിൻ ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണജീവനക്കാർ, ഹരിതകർമസേനയടക്കമുള്ള മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Read More