പുതുപ്പള്ളി: രാഹുല്‍ ഗാന്ധിയെ കാണാനായി പാമ്പാടിയിലേക്ക് എത്തിയ യുവാവിന് ഒടുവില്‍ രക്ഷകനായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി. ഇന്നലെ മൂന്നിന് ഒളശ ചാലശേരി വീട്ടില്‍ ജിത്തു ഏബ്രഹാം ജോര്‍ജി (37) സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ജിത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പാടിയിലേക്കുള്ള യാത്രാമധ്യേയാണ് ജിത്തുവിനെ രാഹുല്‍ ഗാന്ധി കാണാനിടയായത്. വയോധികന് വട്ടം ചാടിയതു കണ്ട് വെട്ടിക്കുന്നതിനിടെ റോഡില്‍ മറിഞ്ഞു വീണ് പരിക്കേറ്റു കിടക്കുകയായിരുന്നു ജിത്തു. ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ജിത്തുവിനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ജിത്തുവിന്റെ വലതുകൈക്ക് സാരമായ പരിക്കുണ്ട്.
Read MoreCategory: Edition News
ഹൂബ്ലി-കൊല്ലം റൂട്ടിൽ ഈസ്റ്റർ സ്പെഷൽ ട്രെയിൻ
കൊല്ലം: ഹൂബ്ലി – കൊല്ലം റൂട്ടിൽ ഈസ്റ്റർ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. ഹൂബ്ലിയിൽ നിന്ന് ഏപ്രിൽ രണ്ടിന് രാവിലെ 7.05 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 7.05ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് ഏപ്രിൽ മൂന്നിന് രാവിലെ 10.45 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.40 ന് ഹൂബ്ലിയിൽ എത്തും. 17 കോച്ചുകൾ ഉണ്ടാകും.പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിൽ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകൾ.
Read Moreനോമ്പുകാല ജീവകാരുണ്യ പ്രവർത്തനം; അഗതികൾക്ക് ആശ്വാസമായി വൈഎംസിഎയുടെ കൈത്താങ്ങ്
കരുവഞ്ചാൽ: നോമ്പുകാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അനാഥരും ആലംബ രഹിതരുമായവർക്ക് കൈത്താങ്ങേകി വൈഎംസിഎ കണ്ണൂർ സബ് റീജണൽ. വിവിധ യൂണിറ്റുകൾ മുഖേന സമാഹരിച്ച രണ്ടര ടണ്ണിലേറെ ഭക്ഷ്യവസ്തുക്കൾ ജില്ലയിലെ വിവിധ അനാഥാലയങ്ങൾക്കും നാൽപതിലധികം നിർധന കുടുംബങ്ങൾക്കും വിതരണം ചെയ്തു. വെമ്പുവ തെരേസാ ഭവൻ, പൂപ്പറമ്പ് മരിയ ഭവൻ, ചെമ്പേരി കരുണാലയം, ചാണോക്കുണ്ട് കാരുണ്യഭവൻ, ആശാൻകവല തിരുരക്താശ്രമം, വിളമന പ്രൊവിഡൻസ് ഹോം, പുളിങ്ങോം സ്നേഹഗിരി, തലവിൽ ഗുഡ് സമരിറ്റൻ, ചെമ്പന്തൊട്ടി ഗുരുകുലം, ചെങ്ങളായി സമരിറ്റൻ എന്നിവയാണ് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കൈമാറിയ അഗതി സംരക്ഷണ കേന്ദ്രങ്ങൾ. വൈഎംസിഎ കണ്ണൂർ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ ഷാജി ജോസഫ്, വൈഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.എം. തോമസ്, പി.എ. ബേബി, വൈഎംസിഎ കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് പോൾ ജോർജ്, വൈഎംസിഎ പയ്യാവൂർ യൂണിറ്റ്…
Read Moreമാലിന്യം കുമിഞ്ഞുകൂടി മംഗലംപുഴ പച്ചപ്പുഴയായി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
വടക്കഞ്ചേരി: ഒഴുക്കുനിലച്ച മംഗലംപുഴ ‘പച്ചപ്പുഴ’യായി മാറി. മംഗലംപാലത്തിനു താഴെ പുഴയുടെ താഴ്ന്ന ഭാഗത്ത് വെള്ളത്തിനാണ് പച്ച നിറമായിട്ടുള്ളത്. പായലുകളുടെ സാന്നിധ്യം കൂടുന്നതാണ് ഈ നിറവ്യത്യാസത്തിന് കാരണമെന്ന് ശാസ്ത്രാധ്യാപകർ പറയുന്നു. വെള്ളം പച്ചനിറമായി പുഴ കാണാൻ ഭംഗിയുണ്ടെങ്കിലും ഇത് അപകടകരമായ സ്ഥിതിയാണ്. പുഴയിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്നതിന്റെ ഏറ്റവും ബാഹ്യമായ ലക്ഷണമാണിത്. പ്രത്യേകിച്ച് കക്കൂസ് മാലിന്യങ്ങൾ പുഴവെള്ളത്തിൽ കലരുമ്പോൾ നൈട്രജന്റെയും ഫോസ്ഫറസിന്റെയും അളവ് അമിതമായി കൂടും. പായലുകളുടെ മികച്ച ഭക്ഷണമാണിത്. ഇതുവഴി പായലുകൾ അനിയന്ത്രിതമായി വളരുകയും വെള്ളത്തിനു മുകളിൽ പച്ച ആവരണമായി പടരും. ഇങ്ങനെയുള്ള വെള്ളത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറയും. വെള്ളത്തിലെ മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ്പും അവതാളത്തിലാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ദർ പറയുന്നു. തെളിഞ്ഞ നീല നിറത്തിലാണ് വെള്ളം കാണേണ്ടത്. ഇങ്ങനെ പച്ച കളറിൽ കാണുന്ന വെള്ളത്തിൽ കുളിക്കുകയോ തുണി കഴുകുകയോ വെള്ളത്തിൽ ഇറങ്ങുന്നതുപോലും ത്വക്…
Read Moreബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മൂന്നേകാൽ പവന്റെ മാല കവർന്നു; സിസി ടിവി ദൃശ്യം
കൊടകര: റോഡരികിലൂടെ നടന്നുവരികയായിരുന്ന വയോധികയുടെ മൂന്നേകാൽ പവന്റെ സ്വർണമാല ബൈക്കിലെത്തിയ യുവാക്കൾ കവർന്നു. കൊടകര നെയ്യൻവീട്ടിൽ ദേവസിയുടെ ഭാര്യ അൽഫോണ്‍സയുടെ കഴുത്തിൽനിന്നാണു മോഷ്ടാക്കൾ മാല കവർന്നത്. കഴിഞ്ഞദിവസം കൊടകര പെൻഷൻഭവനു സമീപത്തുവച്ചായിരുന്നു സംഭവം. ബൈക്കിൽ പിന്നിലിരുന്നയാളാണു മാല പൊട്ടിച്ചെടുത്തത്. അൽഫോണ്‍സ കരഞ്ഞ് ബഹളംവച്ചെങ്കിലും ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. മോഷ്ടാക്കാൾ ഹെൽമറ്റ് വച്ചിരുന്നതിനാൽ മുഖം കാണാനായില്ലെന്ന് അൽഫോണ്‍സ കൊടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
Read Moreമീഷോയുടെ പേരില്‍ വ്യാജ സമ്മാന കത്തുകള്‍ അയച്ച് തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ എന്ന സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റേർഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകള്‍ അയച്ച് തട്ടിപ്പ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ് രംഗത്തെത്തി. ആ സമ്മാനത്തില്‍ വീഴല്ലേ….തട്ടിപ്പുകാര്‍ അയക്കുന്ന കത്തുകളില്‍ ആകര്‍ഷകമായ സ്ക്രാച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഇത് സ്ക്രാച്ച് ചെയ്യുമ്പോള്‍ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെല്പ്ലൈന് നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യും. കമ്പനി പ്രതിനിധികള്‍ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാര്‍, സമ്മാനത്തുക ലഭിക്കുന്നതിന് മുന്നോടിയായി പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന് ചാര്‍ജ്, ഇന്‍കം ടാക്സ് തുടങ്ങിയ ഇനങ്ങളില്‍ പണം ആവശ്യപ്പെടുന്നു. വിശ്വാസ്യത വര്‍ധിപ്പിക്കാനായി വ്യാജമായ ഇന്‍കം ടാക്സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവര്‍ അയച്ചുനല്‍കും. പണം കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കില്ല. ഇതാണ് സംഘത്തിന്റെ…
Read Moreആഡംബര ഹോട്ടലിലെ ലഹരിവേട്ട; ഷോണ്‍ ലഹരിസംഘങ്ങള്ക്കിടയിലെ ദാദ; പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി കസ്റ്റംസ്
കൊച്ചി: എറണാകുളം കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍നിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി യുവതീ യുവാക്കള്‍ പിടിയിലായ കേസില്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി കസ്റ്റംസ്. കേസിലെ മുഖ്യപ്രതി ഇവന്റ് മാനേജ്മെന്റ് ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസില്‍ ഷാജി ഫെര്‍ണാണ്ടോ (ഷോണ്‍- 44)യുടെ പണം ഇടപാടുകളാണ് കസ്റ്റംസ് മുഖ്യമായും പരിശോധിക്കുന്നത്. ഷാജി ഫെര്‍ണാണ്ടോ ലഹരി സംഘങ്ങള്‍ക്കിടയിലെ ദാദയാണെന്നാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ ഇയാളും സംഘവും നടത്തിയ ലഹരി പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നു. ക്രൂയിസ് ഷിപ്പില്‍ ലഹരിപാര്‍ട്ടി നടത്തിയത് പുലര്‍ച്ചെ മൂന്ന് മുതല്‍ എട്ടുവരെയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഷാജിയുടെ സ്ഥാപനം വഴി കഴിഞ്ഞ മാസങ്ങളില്‍ നടന്ന എല്ലാ പരിപാടികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഷാജി ഫെര്ണാണ്ടോയ്ക്കു പുറമേ ഇടപ്പള്ളി റസ്റ്റോറന്റ് ഉടമ കലൂര്‍ കെന്റ് പാം ഫ്ലാറ്റില്‍ ഓസ്റ്റിന്‍ ജോസ് (31), കലൂര്‍ ലോട്ടസ് വീട്ടില്‍ അഡ്വ. രോഹിത് നായര്‍ (25), കെമിക്കല്‍…
Read Moreറെയിൽവേ ശൃംഖലയിലെ തിരക്ക്; 76 റെയിൽവേ സ്റ്റേഷനുകളിൽ പാസഞ്ചർ ഹോൾഡിംഗ് ഏരിയ
പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ തിരക്ക് പരിഹരിക്കുന്നതിനായി രാജ്യത്തെ 76 പ്രധാന സ്റ്റേഷനുകളിൽ അത്യാധുനിക സൗകര്യങ്ങളോടെ “പാസഞ്ചർ ഹോൾഡിംഗ് ഏരിയ’ സ്ഥാപിക്കുന്നു. പ്ലാറ്റ്ഫോമുകളിലെ തിരക്കു കുറച്ച് യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്ലാറ്റ്ഫോമുകളിലെ തിരക്ക് ഒഴിവാക്കാൻ സ്റ്റേഷനു പുറത്തായി സജ്ജീകരിക്കുന്ന പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങളാണിവ. ഇരിപ്പിടങ്ങൾ, കുടിവെള്ളം, ടോയ്ലറ്റുകൾ, ടിക്കറ്റിംഗ് കൗണ്ടറുകൾ, ട്രെയിൻ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ എന്നിവ ഇവിടെയുണ്ടാകും.പുതിയ പ്രോട്ടോക്കോൾ പ്രകാരം, റിസർവേഷൻ സ്ഥിരീകരിച്ചവർക്ക് മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ടു പ്രവേശനം അനുവദിക്കൂ. വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്കും ടിക്കറ്റ് ഇല്ലാത്തവർക്കും ടിക്കറ്റ് കൺഫേം ആകുന്നത് വരെ ഈ ഹോൾഡിംഗ് ഏരിയകളിൽ വിശ്രമിക്കാം. ജനക്കൂട്ടത്തെ തത്സമയം നിരീക്ഷിക്കാൻ കൃത്രിമബുദ്ധി (എഐ) ഉപയോഗിക്കുന്ന സിസിടിവി കാമറകൾ സ്റ്റേഷനുകളിൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രധാന സ്റ്റേഷനുകളിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് “വാർ റൂമുകൾ’…
Read Moreശാസ്തമംഗലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ശാസ്തമംഗലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബാറ്ററിമുറിയില് തീ പിടിത്തം. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. ശാസ്തമംഗലം അക്ഷയടവറിലെ കണ്ണാട്ട് ഫൈനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിലെ ബാറ്ററി മുറിയിലാണ് ഇന്ന് രാവിലെ തീ പിടിത്തമുണ്ടായത്.തിരുവനന്തപുരം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം പ്രയത്നിച്ച് തീ അണയ്ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന് ഓഫീസര്‍ അനീഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷഹീന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.നാലര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Moreകോയമ്പത്തൂര്‍ ചാവടിയില്‍ വാഹനാപകടം; രണ്ടു മലയാളികളടക്കം മൂന്നു പേര് മരിച്ചു ; മരിച്ചത് പാലക്കാട് സ്വദേശികള്‍
പാലക്കാട്: സേലം-കൊച്ചി ദേശീയപാതയില്‍ കോയമ്പത്തൂര്‍ ചാവടി മേല്‍പ്പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികളടക്കം മൂന്നു പേര് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം ചേരുങ്കാട് ചന്ദ്രന്റെയും കല്യാണിയുടേയും മകന് അജിത്ത് (25), പിരായിരി പ്രതീക്ഷ നഗറില്‍ ഗണേഷിന്റെ മകന് വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. അജിത്തും വിനീഷും ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയിലെ സ്കൂളിലെ വാര്‍ഷികാഘോഷം പകര്‍ത്താന്‍ പോയതിനു ശേഷം തിരിച്ചുവരുമ്പോള്‍ ആയിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു സംഭവം. തൃശൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാര്‍ മുന്നില്‍പെട്ട ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് കോയമ്പത്തൂര്‍- പാലക്കാട് ട്രാക്കിലേക്ക് കയറി ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും തലകീഴായി മറിഞ്ഞു. ഉള്ളില്‍ കുടുങ്ങിയ കാര്‍ യാത്രക്കാരെ ഓടിക്കൂടിയ മറ്റു യാത്രക്കാരും ലോറി ജീവനക്കാരും ചേര്‍ന്നാണ്…
Read More