പെരിങ്ങോം: വധശ്രമക്കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകനെ പോലീസിനെ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമം. പോലീസ് ഉദ്യോഗസ്ഥന് പരിക്ക്, 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ്. ഇന്നലെ രാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം. യൂത്ത് ലീഗ് നേതാവായ ഷജീര്‍ ഇക്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 32 പേർക്കെതിരേ വധശ്രമത്തിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഈ അക്രമ സംഭവത്തിലെ പ്രതിയായ സിപിഎം പ്രവർത്തകനായ കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ് വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെതുടര്ന്നെത്തിയ പോലീസ് സംഘം ഇന്നലെ രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.സ്റ്റേഷനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകരെത്തി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. സ്റ്റേഷനിലുള്ള പോലീസുദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയായ വിഷ്ണുപ്രസാദ് പോലീസ് ഇന്‍സ്പെക്ടറെ ആക്രമിക്കുവാനും ശ്രമിച്ചു. പെരിങ്ങോം സ്റ്റേഷന് ഇന്‍സ്പെക്ടര്‍…
Read MoreCategory: Edition News
കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ പശ്ചിമബംഗാളിൽ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു
കുന്നത്തൂർ (കൊല്ലം):കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ശാസ്താംകോട്ട മനക്കര തുരുത്തിക്കര ‘പ്ലാവിള പുത്തൻവീട്ടിൽ പരതേനായ രാഘവൻപിള്ളയുടെ മകൻ സന്തോഷ് കുമാറാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെ ഡ്യൂട്ടിക്കിടെ സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ‘പിന്നീടാണ് പശ്ചിമ ബംഗാളിൽ നിന്നും ഔദ്യോഗിക വിവരം നാട്ടിൽ ലഭിച്ചത്.ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചിരുന്നു.ഉച്ചകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 15 ദിവസത്തെ അവധിക്ക് നാട്ടിൽ എത്തിയിരുന്നതാണ്.27 വർഷമായി ബിഎസ്എഫിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പശ്ചിമ ബംഗാളിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്.ഭാര്യ ആശ (ജെആർടി ഓഫീസ്,ചക്കുവള്ളി). മക്കൾ: ദേവപ്രിയ, ദേവതീർത്ഥ്. ാ
Read Moreപൈനാവിലെ ചെങ്കുത്തായ ചെരുവിൽ ഡ്രൈവിംഗ് ടെസ്റ്റ് ; ഇടുക്കി ആർഡിഒയ്ക്കെതിരെ പ്രതിഷേധം ശക്തം
ചെറുതോണി: അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് ഇടുക്കി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതെന്ന ആരോപണം ശക്തമാകുന്നു. പൈനാവിന് സമീപത്തെ ചെങ്കുത്തായ ചെരിവിലാണ് മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് യാർഡ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പടുത്തതോടെ ഉദ്ഘാടന മാമാങ്കങ്ങൾ നടക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നവിധത്തിലാണ് പൈനാവിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്. അലക്കുതൊഴിലാളികൾ കൈവശംവച്ചിരുന്ന ഭൂമി ജില്ലാ പഞ്ചായത്ത് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ പ്രദേശത്തിന്റെ ഒതുങ്ങിയ കോണിലാണ് ടെസ്റ്റ് യാർഡ് സ്ഥാപിച്ചതെന്നാണ് വിമർശനം.ലൈസൻസ് എടുക്കുന്നതിനായി ഫോർ വീലറും ടൂ വീലറും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. പരിചയം കുറവുള്ളവർ വാഹനമോടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ചെങ്കുത്തായ കൊക്കയിലേക്ക് വാഹനം മറിയാൻ സാധ്യതയേറെയാണ്. അത്തരമൊരു അപകടം തടയുന്നതിനായി ഒരുക്കിയിരിക്കുന്നത് കാട്ടുകല്ലുകളും സിമന്റ് കട്ടകളും മാത്രമാണ്. ഡ്രൈവർമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രാഷ് ബാരിയറുകൾപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.…
Read Moreവോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് നാലാം തവണയും സാൻജോയിൽ എത്തി
രാജാക്കാട്: പാലാക്കാരൻ ജോസഫിന് വോളിബോൾ ജീവിതത്തിന്റെ ഭാഗമാണ്. വോളിബോളിനെ പ്രണയിച്ച ജോസഫ് വിവാഹംപോലും മറന്നു. 67-ാം വയസിലും വോളിബോളിനോടു കടുത്ത പ്രണയമാണ് പാലാ പടിഞ്ഞാറേപ്പറമ്പില്‍ പി.എം. ജോസഫിന്. വോളിബോൾ ടൂർണമെന്റ് എവിടെയുണ്ടോ അവിടെ ജോസഫും ഉണ്ടാകും. മുപ്പതാം വയസിൽ തുടങ്ങിയ വോളിബോള്‍ കമ്പത്തിന് 67 ലും ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. ആർപ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ നിശബ്ദനായി ഇരുന്ന് എല്ലാ മത്സരങ്ങളും വീക്ഷിക്കും. ചോദിച്ചാൽ കളിയെപ്പറ്റിയും കളിക്കാരെപ്പറ്റിയും വാചാലനാകും. സമീപ സംസ്ഥാനങ്ങളിൽപോലും വോളിബോള്‍ ടൂര്‍ണമെന്റ് ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് തിരിക്കും. വർഷങ്ങളായി ഹൈറേഞ്ചിലെ പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളും കാണാൻ അദ്ദേഹം എത്താറുണ്ട്. എല്ലാ കളിക്കാരെപ്പറ്റിയും നല്ല നിശ്ചയമാണ്. പാലായില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു കിട്ടുന്ന പണം ചേര്‍ത്തുവച്ചാണ് ടൂർണമെന്റ് കാണാൻ എത്തുന്നത്. മത്സരം നടക്കുന്ന സ്ഥലത്തെത്തിയാല്‍ ഒരു ദിവസംകൊണ്ട് കളി കണ്ട് മടങ്ങില്ല. ടൂര്‍ണമെന്റ് തീര്‍ന്ന് സമ്മാനദാനവും കഴിഞ്ഞേ…
Read Moreമാരാരിക്കുളത്ത് വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ശല്യം ചെയ്ത മധ്യവയസ്കൻ അറസ്റ്റിൽ
ആലപ്പുഴ: പ്ലസ് ടുവിനു പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ച 54 കാരനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. എട്ടിന് ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം. ചേർത്തല മരുത്തോർവട്ടം നടുവിലേ പൊള്ളയിൽ വിശ്വനാഥനാണ് അറസ്റ്റിലായത്. മാരാരിക്കുളം എസ്ഐ എം. ആനന്ദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, ബൈജു എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreവിമാനത്താവളത്തിന് സ്ഥലം നൽകിയ വീട്ടമ്മയ്ക്ക് ജപ്തി: വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
എരുമേലി: വീട്ടമ്മയും മക്കളും ബാങ്കിന്റെ ജപ്തി നടപടിയുടെ ഭാഗമായി വീടു വിട്ടിറങ്ങേണ്ടി വന്നതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. കോട്ടയം ജില്ലാ കളക്ടറോട് കമ്മീഷൻ റിപ്പോർട്ട് തേടി കത്ത് നൽകി. മണിമല കറിക്കാട്ടൂർ കിഴക്കേപയ്യനാത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ലിജിനും രണ്ട് മക്കളുമാണ് ബാങ്ക് ജപ്തിമൂലം വീട്ടിൽനിന്നിറങ്ങേണ്ടി വന്നത്. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുന്ന നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയിൽ ലിജിന്റെ വീടും 20 സെന്റ് സ്ഥലവും ഉൾപ്പെട്ടിട്ടുണ്ട്. സർക്കാർ ഇത് ഏറ്റെടുക്കുന്നതിന് മുമ്പ് ഇവ ഈട് നൽകി കേരള ബാങ്കിന്റെ കറിക്കാട്ടൂർ ശാഖയിൽ നിന്ന് എടുത്ത വായ്പയാണ് കുടിശിക മൂലം ജപ്തി നടപടിയിൽ എത്തിയത്. വിദേശത്ത് ജോലിയിലായിരുന്ന ഭർത്താവ് രോഗംമൂലം മരണപ്പെട്ടതോടെ വായ്പ അടയ്ക്കാൻ പറ്റിയിരുന്നില്ല. സർക്കാർ ഇവരുടെ സ്ഥലം ഏറ്റെടുത്തതിനാൽ സ്ഥലം വിറ്റ് ബാങ്ക് വായ്പ അടയ്ക്കാനും…
Read Moreലെവൽക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊട്ടിയം : വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധി റെയിൽവേ ഗേറ്റുകൾ ആണെന്നും അതിനെ മറികടക്കാൻ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇരവിപുരം കാവൽപ്പുരയിൽ നിർമിച്ച റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 24 മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. 13മേൽപ്പാലങ്ങൾ പൂർത്തിയായി കഴിഞ്ഞു.മേൽപ്പാലങ്ങൾ പൂർത്തിയാകുന്നതോടെ ലെവൽ ക്രോസുകൾ കൊണ്ടുണ്ടാകുന്ന ഗതാഗത തടസത്തിന് പരിഹാരം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ചിഞ്ചു റാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി അവർ പറഞ്ഞു. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന ചടങ്ങും മന്ത്രി നിർവഹിച്ചു. എം. നൗഷാദ് എംഎൽഎഅധ്യക്ഷത വഹിച്ചു.കിഫ്ബിയിൽ നിന്ന് 38.21 കോടിയാണ് ഇരവിപുരം മേൽപ്പാല നിർമാണ പദ്ധതിയ്ക്കായി…
Read Moreപരിമിതികളെ പാടിത്തോല്പിച്ച ആദിത്യന് തണലായി എംപിയുടെ കാരുണ്യഹസ്തം
കൊല്ലം: ഓസ്റ്റിയോജനിസിസ് ഇമ്പർഫെക്ട് എന്ന അപൂർവ രോഗാവസ്ഥയെ തന്റെ അസാധാരണ പ്രതിഭ കൊണ്ട് അതിജീവിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ ബാലപ്രതിഭ ആദിത്യ സുരേഷിന് ഇനി സ്വപ്നങ്ങളിലേക്ക് വേഗത്തിൽ സഞ്ചരിക്കാം. ആദിത്യയുടെ ഏറെനാളത്തെ ആഗ്രഹമായിരുന്ന അത്യാധുനിക ഇലക്ട്രോണിക് വീൽചെയർ പി.വി. അബ്ദുൾവഹാബ് എംപി സഫലമാക്കി.പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ ബഹുമതികൾ സ്വന്തമാക്കിയ ആദിത്യനെ രാഷ്ട്രപതിയുടെ അവാർഡ് ദാന ചടങ്ങിലാണ് പി.വി. അബ്ദുൽ വഹാബ് എംപി പരിചയപ്പെടുന്നത്. തന്റെ ആഗ്രഹം എന്താണെന്ന് എംപി ചോദിച്ചപ്പോൾ ഭാരം കുറഞ്ഞ ഒരു ഇലക്ട്രോണിക് വീൽചെയർ വേണമെന്ന ആവശ്യം ആദിത്യൻ മുന്നോട്ടുവയ്ക്കുകയായിരുന്നു. തുടർന്ന് എംപി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം അനുവദിക്കുകയും സാമൂഹ്യക്ഷേമ വകുപ്പ് വഴി വീൽചെയർ ലഭ്യമാക്കുകയുമായിരുന്നു. എഡി എം.ജി.നിർമൽ കുമാർ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജില്ലാ ജനറൽ…
Read Moreദേശീയപാത നിർമാണം; ചേറ്റുവ പുഴയിൽനിന്നു മണലെടുക്കുന്നത് പരിശോധിക്കണമെന്ന് ഹൈക്കോടതി
ചാവക്കാട്: ദേശീയപാത നിർമാണത്തിനായി ചേറ്റുവ പുഴയിലെ മണ്ണെടുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. മണലൂറ്റുകാരണം സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്ന സ്വകാര്യ അന്യായത്തെ തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി നിർദേശംനൽകിയത്. കളക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി, സാങ്കേതിക വിദഗ്ധർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമായിരിക്കും പരിശോധന നടത്തുന്നത്. ഖനനത്തെക്കുറിച്ച് വിശദറിപ്പോർട്ട് സമർപ്പിക്കാൻ കോടതി നാഷണൽ ഹൈവേയോട് നിർദേശംനൽകി. പൊതുപ്രവർത്തകനായ ലത്തീഫ് കെട്ടുമ്മൽ, അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനനൽകിയ ഹർജിയിലാണ് ഉത്തരവ്. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഈ ഖനനം നിർത്തിവയ്ക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. മണലൂറ്റുകാരണം വീടുകളും കെട്ടിടങ്ങളും പുഴയോരവും അപകടസ്ഥിതിയിലാണെന്ന് ‘ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreസ്ത്രീകൾ സംഘടിതമായി പ്രവർത്തിക്കുന്നതു ശക്തീകരണത്തിനുള്ള വേദികളെന്ന് മാർ താഴത്ത്
തൃശൂർ: സമൂഹത്തിലും സഭയിലും സ്ത്രീകൾ സംഘടിതമായി പ്രവർത്തിക്കുന്നത് അവരുടെ ശക്തീകരണത്തിനുള്ള വേദികളാണെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂർ അതിരൂപതയുടെ സംഘടനകളുടെ വനിതാവിഭാഗങ്ങളെല്ലാം ചേർന്നു സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകൾ നേതൃത്വം കൊടുക്കുന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല, എങ്കിൽപ്പോലും ഏതു പ്രതിസന്ധിയെയും തരണംചെയ്തു മുന്നേറാൻ സ്ത്രീകൾക്കുള്ള അസാമാന്യമായ കഴിവ് സ്വായത്തമാക്കാൻ സ്ത്രീകൾ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവരെല്ലാം വനിതകളാണെന്നും ആർച്ച്ബിഷപ് അഭിമാനപൂർവം ചൂണ്ടിക്കാട്ടി. വനിതാ കമ്മീഷൻ സെക്രട്ടറി ഉജ്വല ബിജു അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡോ. മേരി റെജീന എന്നിവരെ ആദരിച്ചു.ഫാ. ഫ്രാൻസിസ് ട്വിങ്കൾ വാഴപ്പിള്ളി, ഫാ. അനിഷ് കൂത്തൂർ, ഓമന റാഫേൽ, റോസ് പോൾ എന്നിവർ പ്രസംഗിച്ചു. റജീന സെബാസ്റ്റ്യൻ സ്ത്രീശക്തീകരണം…
Read More