ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; ചേ​റ്റു​വ പു​ഴ​യി​ൽ​നി​ന്നു മ​ണ​ലെ​ടു​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്ക​ണമെന്ന് ഹൈ​ക്കോ​ട​തി

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ചേ​റ്റു​വ പു​ഴ​യി​ലെ മ​ണ്ണെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

മ​ണ​ലൂ​റ്റു​കാ​ര​ണം സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും മ​റ്റും ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന സ്വ​കാ​ര്യ അ​ന്യാ​യ​ത്തെ തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ടു ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം​ന​ൽ​കി​യ​ത്.

ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, നാ​ഷ​ണ​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഖ​ന​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ​യോ​ട് നി​ർ​ദേ​ശം​ന​ൽ​കി.

പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ല​ത്തീ​ഫ് കെ​ട്ടു​മ്മ​ൽ, അ​ഡ്വ. ഷാ​ന​വാ​സ് കാ​ട്ട​ക​ത്ത് മു​ഖേ​ന​ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തു​ന്ന ഈ ​ഖ​ന​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. മ​ണ​ലൂ​റ്റു​കാ​ര​ണം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പു​ഴ​യോ​ര​വും അ​പ​ക​ട​സ്ഥി​തി​യി​ലാ​ണെ​ന്ന് ‘ദീ​പി​ക’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment